ഷവോമി റെഡ്മി നോട്ടിന്റെ 10 മികച്ച ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

Written By:

ഷവോമി ഇപ്പോള്‍ എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്കും വളരെ ഗൗരവതരമായ ഭീക്ഷണിയാണ് ഉയര്‍ത്തുന്നത്. ഷവോമി ഒരു കൊല്ലം മുന്‍പ് എത്തുമ്പോള്‍ ആര്‍ക്കും തന്നെ അറിയില്ലായിരുന്നു, എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെയും ഓണ്‍ലൈന്‍ റീട്ടെയില്‍ വില്‍പ്പനക്കാരുടേയും സഹായത്തോടെ വിപണിയില്‍ ഈ കമ്പനി ഒരു കുതിച്ചു ചാട്ടമാണ് നടത്തിയത്.

റെഡ്മി 1എസ്, എംഐ 3 എന്നിവയുടെ അവതണത്തോടെ ഇതിനകം തന്നെ വിപണിയില്‍ ഷവോമി ഒരു നിലവാരം സൃഷ്ടിച്ചെടുത്ത് കഴിഞ്ഞു.

ഒരു പിടി രഹസ്യങ്ങളുമായാണ് ഷവോമിയുടെ റെഡ്മി നോട്ട് വിപണിയിലെത്തിയിരിക്കുന്നത്. ഈ ഡിവൈസിന്റെ 10 മികച്ച രഹസ്യങ്ങള്‍ പരിശോധിക്കാനുളള ശ്രമമാണ് ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഡ്രോപ് ഡൗണ്‍ ടോംഗില്‍ ബാര്‍ ഉപയോഗിച്ച് ഫോണിന്റെ സെറ്റിങിലേക്ക് യാതൊരു കാല താമസവും കൂടാതെ നേരിട്ട് എത്താവുന്നതാണ്.

2

വൈഫൈ സെറ്റിങിലേക്ക് പോയി നിങ്ങള്‍ കണക്ട് ചെയ്യപ്പെട്ട വൈഫൈ നെറ്റ്‌വര്‍ക്ക് സെലക്ട് ചെയ്യുക. തുടര്‍ന്ന് ഷയര്‍ വൈഫൈ ക്ലിക്ക് ചെയ്യുക, ഇത് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ പ്രാപ്തമാക്കുന്നതാണ്.

3

സെക്യൂരിറ്റ് ആപിലേക്ക് പോയി ഡാറ്റാ യൂസേജ് തിരഞ്ഞെടുക്കുക, ഇതിനെ തുടര്‍ന്ന് റെസ്ട്രിക്റ്റ് എന്ന ഓപ്ഷനിലേക്ക് എത്തുന്നതാണ്. ഇത് വ്യത്യസ്ത സേവനങ്ങളിലേക്ക് ഡാറ്റാ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതാണ്.

4

ഫോണിന്റെ ഡ്രോപ് ഡൗണ്‍ നിങ്ങളെ ടോംഗില്‍ ടാബില്‍ എത്തിക്കും, മുകളിലേക്കുളള ഒരു ഡൗണ്‍വേര്‍ഡ് സൈ്വപില്‍ നിങ്ങള്‍ക്ക് ആപ്പിന്റെ പോപ് അപ് കാഴ്ച നല്‍കുന്നതാണ്.

5

ലോക്ക് സ്‌ക്രീനില്‍ നിന്നുളള ഹോം ബട്ടണ്‍ അമര്‍ത്തി പിടിച്ചാല്‍ നിങ്ങള്‍ക്ക് വെളിച്ചം ലഭിക്കുന്നതാണ്.

6

പ്രൈവറ്റ് കോണ്‍ടാക്റ്റുകള്‍ക്ക് മെസേജുകള്‍ അയയ്ക്കുമ്പോള്‍ അനധികൃതമായ ആക്‌സസുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് നിങ്ങള്‍ക്ക് പാസ്‌വേഡ് ഉണ്ടാക്കാവുന്നതാണ്. ഇത് ആക്ടിവേറ്റ് ചെയ്യുന്നതിന് മെസേജിംഗ് ആപ് തുറന്ന് സ്‌ക്രീന്‍ താഴേക്ക് സൈ്വപ് ചെയ്യുക, നിങ്ങള്‍ക്ക് പ്രൈവറ്റ് മെസേജിംഗ് സെക്ഷന്‍ കാണാവുന്നതാണ്.

7

സെറ്റിങ്‌സിലെ ലോംങ് പ്രസ്സ് ബാക്ക് ടു ടേക്ക് ഫോട്ടോ ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്യുക. ലോക്ക് സ്‌ക്രീനിലെ ബാക്ക് ബട്ടണ്‍ അമര്‍ത്തി പിടിക്കുക, നിങ്ങള്‍ക്ക് ഷട്ടര്‍ സൗണ്ട് കേള്‍ക്കാവുന്നതാണ്.

 

8

സ്‌ക്രീന്‍ അമര്‍ത്തി പിടിക്കുക, തുടര്‍ന്ന് മൂവ് ആപ്‌സ് തിരഞ്ഞെടുക്കുക. ഇനി നിങ്ങള്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന ആപുകളില്‍ ടാപ് ചെയ്യുക.

9

മെനു ബട്ടണ്‍ അമര്‍ത്തി പിടിക്കുക. തുടര്‍ന്ന് മള്‍ട്ടി ടാസ്‌ക്കിംഗ് മെനു പ്രത്യക്ഷപ്പെടുന്നതാണ്. ഇനി ആപ് ലോക്ക് ചെയ്യുന്നതിന് താഴേക്ക് സൈ്വപ് ചെയ്യുക.

10

സെക്യൂരിറ്റി ആപിലേക്ക് പോകുക, തുടര്‍ന്ന് ക്ലീനര്‍ തിരഞ്ഞെടുക്കുക, ഇതിനെ തുടര്‍ന്ന് സ്റ്റാര്‍ട്ട് സ്‌കാന്‍, ക്ലീന്‍ അപ് തുടങ്ങിയ ഓപ്ഷനുകള്‍ കൂടി എത്തുന്നതാണ്. നിങ്ങളുടെ ട്രാഷ് വൃത്തിയാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xioami Redmi Note Phablet: Top 10 Tips and Tricks You Need to Know.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot