തയാറെടുക്കാം, മാറ്റത്തിന് സമയമായി; സിമ്മുകൾ ഇ-സിം ആക്കി മാറ്റാനുള്ള എളുപ്പവഴി ഇതാ

|

ഇ-സിം എന്ന് കുറേയേ​റെ നാളായി നാം കേൾക്കുന്നുണ്ട്. എന്നാൽ അ‌ടുത്തി​ടെ ഐഫോൺ ​14 സീരീസ് മോഡലുകൾ ലോഞ്ച് ചെയ്യുകയും വിൽപ്പന ആരംഭിക്കുകയും ചെയ്തതോടെ ഇ-സിം വീണ്ടും ചർച്ചയിലേക്ക് എത്തിയിരിക്കുകയാണ്. ഐ​​ഫോണുകൾ ഇ-സിം യുഗത്തിലേക്ക് കടന്നതാണ് ഇതിനു കാരണം. വളരെ ​നേരത്തെ തന്നെ ഇ-സിം ഓപ്ഷനുകൾ മറ്റു പ്രമുഖ സ്മാർട്ട്ഫോണുകളിൽ അ‌വതരിപ്പിച്ചിട്ടുണ്ടെങ്കിലും വ്യാപക ചർച്ചയിലേക്ക് നയിച്ചത് ഐഫോൺ 14 സീരീസുകളുടെ ലോഞ്ചോടു കൂടിയാണ്. എംബഡഡ്-സബ്സ്‌ക്രൈബര്‍ ഐഡന്റിറ്റി മൊഡ്യൂൾ എന്നതാണ് ഇ-സിമ്മിന്റെ പൂർണരൂപം. ഇലക്ട്രോണിക്‌സിം അഥവാ ഇ-സിം, ഇതുവരെ നാം കണ്ട കാര്‍ഡ് രൂപത്തിലുള്ളവയല്ല, രൂപമേ ഇല്ലാത്തവയാണ്. ഫോണിലുള്ള ഒരു ചിപ് ആണ് സിമ്മിന്റെ ദൗത്യം നിർവഹിക്കുക.

 

ടെലികോം സേവന ദാതാക്കൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ടെലികോം സേവന ദാതാക്കൾ ജിയോ, എയർടെൽ, വിഐ എന്നിവരാണ്. അ‌തിനാൽത്തന്നെ ഇ-സിം യുഗത്തിലേക്ക് കടക്കുമ്പോൾ മാറ്റം വരേണ്ടതും ഇവരിൽനിന്നാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ പ്രമുഖ കമ്പനികളുടെയെല്ലാം സിമ്മുകൾ ഇ-സിം ആക്കി മാറ്റാൻ ഇതിനോടകം സൗകര്യം തയാറായിട്ടുണ്ട്.

ഇ-സിമ്മിലേക്ക് ​മുന്നേറാനുള്ള വഴികൾ

സാധാരണ സിമ്മിൽനിന്ന് ഇ-സിം കാർഡിലേക്ക് മാറുന്നത് ഏ​റെ സമയമെടുത്തുള്ള നടപടിക്രമങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന് നമുക്ക് തോന്നുമെങ്കിലും അ‌ങ്ങനെയല്ല, സംഗതി വളരെ ഈസിയാണ്. ജിയോ, എയർടെൽ, വിഐ എന്നിവയുടെ സിമ്മുകൾ ഇത്തരത്തിൽ ഇ-സിം ആക്കി മാറ്റുന്നതിന്റെ നടപടിക്രമങ്ങൾ അ‌റിഞ്ഞിരിക്കുന്നത് ഏറെ ഉപകാരപ്രദമാണ്. മാറ്റത്തിനൊത്ത് ഇ-സിമ്മിലേക്ക് ​മുന്നേറാനുള്ള വഴികൾ ഇതാ...

5ജി സ്മാർട്ട് ആണ്, വിലയും സ്മാർട്ട് ആയാലോ? 15,000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ5ജി സ്മാർട്ട് ആണ്, വിലയും സ്മാർട്ട് ആയാലോ? 15,000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ

registered email ID"(ഇ-സിം സ്പേസ് നിങ്ങളു..." data-gal-src="malayalam.gizbot.com/img/600x100/img/2022/09/convert-jio5-1663584816.jpg">
എയർടെൽ
 

എയർടെൽ

ഒരു എസ്എംഎസ് അ‌യച്ച് വളരെ ഈസിയായി എയർടെലിന്റെ സിം ഇ-സിം ആക്കാം. അ‌തിനായി "eSIM<>registered email ID"(ഇ-സിം സ്പേസ് നിങ്ങളുടെ രജിസ്റ്റേഡ് ​ഇ-മെയിൽ ഐഡി )എന്ന ഫോർമാറ്റിൽ 121 എന്ന നമ്പരിലേക്ക് മെസേജ് അ‌യയ്ക്കുക. അ‌പ്പോൾ അ‌തേ നമ്പരിൽനിന്ന് നിങ്ങൾക്ക് ഒരു മെസേജ് ലഭിക്കും. ഇ-സിമ്മിലേക്ക് മാറുന്നത് ഉറപ്പിക്കാനായി ആ മെസേജിന് ''1'' എന്ന് മറുപടി നൽകുക. മെസേജ് ലഭിച്ച് 60 സെക്കൻഡുകൾക്ക് ഉള്ളിൽ മറുപടി നൽകാൻ ശ്രദ്ധിക്കണം.

ഇ-മെയിൽ ഐഡി

ഇങ്ങനെ മെസേജ് അ‌യയ്ക്കുമ്പോൾ നൽകുന്ന ഇ-മെയിൽ ഐഡി കറക്ട് ആയിരിക്കണം. അ‌ങ്ങനെ മെയിൽ ഐഡി കൃത്യമായി നൽകിയില്ലെങ്കിൽ വീണ്ടും ശ്രമിക്കാനുള്ള നിർദേശം നിങ്ങൾക്ക് എസ്എംഎസ് ആയി ലഭിക്കും. കൺഫർമേഷൻ മെസേജ് ലഭിച്ചതിനു ശേഷം നിങ്ങൾക്ക് എയർടെൽ കസ്റ്റമർ കെയറിൽനിന്നും ഒരു കോൾ എത്തും. നിങ്ങൾ യഥാർഥ ഉടമയാണോ എന്ന് ഉറപ്പിക്കാനാണ് ഇത്.

ആളത്ര 'പ്രോ' അ‌ല്ല; ഐഫോൺ 14 പ്രോ ക്യാമറകൾക്ക് എതിരേ പരാതിയുമായി ഒരു വിഭാഗം ഉപഭോക്താക്കൾആളത്ര 'പ്രോ' അ‌ല്ല; ഐഫോൺ 14 പ്രോ ക്യാമറകൾക്ക് എതിരേ പരാതിയുമായി ഒരു വിഭാഗം ഉപഭോക്താക്കൾ

ക്യു ആർ കോഡ്

ഈ നടപടിക്കുശേഷം നിങ്ങളുടെ ഇ​-മെയിൽ ഐഡിയിലേക്ക് ഒരു ക്യു ആർ കോഡ് ലഭിക്കും. നിങ്ങളുടെ ഫോണിന്റെ ഇ-സിം രജിസ്റ്റർ ചെയ്യാൻ ഈ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതിയാകും. ആപ്പിൾ ഫോൺ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ സെറ്റിങ്സ്/മൊ​ബൈൽ ഡാറ്റ/ആഡ് ഡാറ്റ പ്ലാൻ/സ്കാൻ ക്യുആർ കോഡ് എന്ന സ്റ്റെപ്പനുസരിച്ച് ഇ-സിം ആക്ടിവേറ്റ് ചെയ്യാം. ​ഈ സമയത്ത് നിങ്ങളുടെ സ്മാർട്ട്ഫോണിൽ വൈ​ഫൈ കണക്ഷൻ ഉറപ്പാക്കിയിരിക്കണം.

റിലയൻസ് ജിയോ

റിലയൻസ് ജിയോ

നിങ്ങളുടെ ജിയോ നമ്പരിനൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മെയിൽ ഐഡി ഉപയോഗിച്ച് ഇ-സിം ഓപ്ഷനിലേക്ക് ഈസിയായി മാറാം. എന്നാൽ അ‌തിനു മുമ്പ് നിങ്ങളുടെ ഐ​ഫോണിന്റെ ഇഐഡി (EID)യും ഐഎംഇഐ ( IMEI ) നമ്പരും അ‌റിഞ്ഞിരിക്കണം. സെറ്റിങ്സിൽ ജനറൽ എന്ന ഓപ്ഷനിൽ എബൗട്ട് എന്നതിൽ ക്ലിക്ക്ചെയ്യുമ്പോൾ നിങ്ങളുടെ 32 അ‌ക്ക ഇഐഡി നമ്പർ കാണാൻ സാധിക്കും. ഇതേ മാർഗത്തിൽ 15 അ‌ക്ക ഐഎംഇഐ നമ്പരും ലഭ്യമാണ്.

ദിവസം 2ജിബി ഡേറ്റ വർഷം മുഴുവൻ നൽകുന്ന ഉഗ്രൻ പ്ലാനുമായി ബിഎസ്എൻഎൽദിവസം 2ജിബി ഡേറ്റ വർഷം മുഴുവൻ നൽകുന്ന ഉഗ്രൻ പ്ലാനുമായി ബിഎസ്എൻഎൽ

വിർച്വൽ ഇ-സിം

ഈ രണ്ടു നമ്പരുകളും അ‌റിഞ്ഞശേഷം "GETESIM എന്ന ഫോർമാറ്റിൽ 199 ലേക്ക് മെസേജ് അ‌യയ്ക്കുക. ഈ സമയം നിങ്ങളുടെ നമ്പരിലേക്കും മെയിൽ ഐഡിയിലേക്കും 19 അ‌ക്ക വിർച്വൽ ഇ-സിം നമ്പർ ലഭിക്കും. തുടർന്ന് മറ്റൊരു മെസേജ് കൂടി അ‌യയ്ക്കേണ്ടതുണ്ട്. അ‌തിനായി "SIMCHG " എന്ന ഫോർമാറ്റിൽ 199 ലേക്ക് വീണ്ടും മെസേജ് അ‌യയ്ക്കുക. അ‌തിനു ശേഷം രണ്ടു മണിക്കൂർ കാത്തിരിക്കുക. നിങ്ങളു​ടെ സിം റിക്വസ്റ്റ് അംഗീകരിച്ചുകൊണ്ടുള്ള മെസേജ് അ‌തിനുള്ളിൽ എത്തിയിരിക്കും.

വൊഡഫോൺ ഐഡിയ

വൊഡഫോൺ ഐഡിയ ഉപഭോക്താക്കൾക്കും മെസേജിലൂടെ ഇ-സിം സൗകര്യത്തിലേക്ക് മാറാൻ സാധിക്കും. അ‌തിനായി രജിസ്റ്റേഡ് നമ്പരിൽനിന്ന് "SMS eSIM< space >registered email id" എന്ന ഫോർമാറ്റിൽ 199 ലേക്ക് മെസേജ് അ‌യയ്ക്കുക. അ‌പ്പോൾ ന​ങ്ങളുടെ ആവശ്യം ഉറപ്പിക്കാനും സമ്മതം ആവശ്യപ്പെട്ടും ഒരു മെസേജ് ലഭിക്കും. ഇത് കൺഫേം ചെയ്യുന്നതോടു കൂടി നിങ്ങളുടെ രജിസ്റ്റേഡ് മെയിൽ ഐഡിയിലേക്ക് ക്യുആർ ​കോഡ് എത്തും. നിങ്ങളുടെ ഫോണിന്റെ ഇ-സിം രജിസ്റ്റർ ചെയ്യാൻ ഈ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതിയാകും. ആപ്പിൾ ഫോൺ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ സെറ്റിങ്സ്/മൊ​ബൈൽ ഡാറ്റ/ആഡ് ഡാറ്റ പ്ലാൻ/സ്കാൻ ക്യുആർ കോഡ് എന്ന സ്റ്റെപ്പനുസരിച്ച് ഇ-സിം ആക്ടിവേറ്റ് ചെയ്യാം.

റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഇതിലും മികച്ചൊരു ഓഫർ ലഭിക്കാനില്ലറെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഇതിലും മികച്ചൊരു ഓഫർ ലഭിക്കാനില്ല

Best Mobiles in India

English summary
Knowing the procedure to convert Jio, Airtel, and VI SIMs to e-SIM is very useful. Here are the ways to get ahead of e-SIM with the change.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X