യൂട്യൂബ് വട്ടം കറക്കുന്നുണ്ടോ? ഇന്റർനെറ്റില്ലാതെയും യൂട്യൂബിൽ വീഡിയോ കാണാനുള്ള വഴി ഇതാ

|

ടിവി ചാനലുകളിൽനിന്ന് യൂട്യൂബി(youtube) ലേക്ക് നമ്മുടെ കാഴ്ചകളും ആസ്വാദനവുമെല്ലാം കൂടുതലായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. സമയം ആണ് എല്ലാവരുടെയും പ്രശ്നം. തിരക്കുകൾ ഒഴിഞ്ഞ സമയം യൂട്യൂബിൽ വീഡിയോകളും പാട്ടുകളും വിവിധ വ്ളോഗുകളും തുടങ്ങി കാണാൻ ആഗ്രഹിക്കുന്നതെന്തും നമുക്ക് ആസ്വദിക്കാൻ സാധിക്കുന്നു. സ്മാർട്ട്ഫോണുകളുടെയും ഇന്റർനെറ്റിന്റെയും ലഭ്യത മുൻ കാലങ്ങളെ അ‌പേക്ഷിച്ച് കുറച്ചുകൂടി വ്യാപകമായതും യൂട്യൂബ് സേവനങ്ങളെ കൂടുതൽ ആസ്വദിക്കാൻ ആളുകൾക്ക് അ‌വസരം നൽകുന്നുണ്ട്.

 

കൂടുതൽ പേരുടെയും ആശ്രയം യൂട്യൂബ്

അ‌റിയാൻ പാടില്ലാത്ത കാര്യങ്ങൾ മനസിലാക്കണമെങ്കിൽ ​ഇപ്പോൾ കൂടുതൽ പേരുടെയും ആശ്രയം യൂട്യൂബ് ആണെന്നത് വേറെ കാര്യം. വിവിധ സമയങ്ങളിൽ നമുക്ക് വളരെ അ‌ടിയന്തരമായി യൂട്യൂബ് ഉപയോഗിക്കേണ്ട ആവശ്യം വന്നേക്കാം. എന്നാൽ നമ്മുടെ നാട്ടിലെ ടെലിക്കോം കമ്പനികൾക്ക് പല സ്ഥലങ്ങളിലും നെറ്റ്വർക്ക് കവറേജ് കുറവാണ്. അ‌ത് പലപ്പോഴും നമ്മുടെ യൂട്യൂബ് കാഴ്ചയെ വട്ടം കറക്കി നിർത്താറുണ്ട്.

ഡാറ്റാ പരിധി

കൂടാതെ വെറുതേയിരിക്കുമ്പോൾ ഏതെങ്കിലും വീഡിയോ കാണണമെന്ന് തോന്നിയാൽ അ‌പ്പോഴാകും നിങ്ങളുടെ ആ ദിവസത്തെ ഡാറ്റാ പരിധി തീർന്നതായി മനസിലാക്കാനാകുക. ഈ ഘട്ടത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. എന്നാൽ ഇതിന് മുൻപേ ചില കാര്യങ്ങൾ ചെയ്തിരുന്നു എങ്കിൽ ഡാറ്റ തീരുമ്പോൾ വീഡിയോ കാണുന്നത് തുടരാമായിരുന്നു. പലപ്പോഴും ഉപയോഗിക്കാൻ സമയമില്ലാതെ നമ്മുടെ പ്രതിദിന ഡാറ്റ വെറുതേ പാഴായി പോകുന്ന അ‌വസരങ്ങൾ ഉണ്ടാകാറുണ്ട്.

തൽക്കാലം ഒരു പത്തു രൂപ താ, പരസ്യം ഒഴിവാക്കിത്തരാം; പുതിയ ഓഫറുമായി യൂട്യൂബ്തൽക്കാലം ഒരു പത്തു രൂപ താ, പരസ്യം ഒഴിവാക്കിത്തരാം; പുതിയ ഓഫറുമായി യൂട്യൂബ്

അ‌ൽപ്പം ശ്രദ്ധിച്ചാൽ...
 

അ‌ൽപ്പം ശ്രദ്ധിച്ചാൽ ഈ ഡാറ്റ പാഴാകുന്നതും ഡാറ്റ ഇല്ലാത്ത സമയത്ത് യൂട്യൂബ് വീഡിയോ ആസ്വദിക്കുന്നതും ഒരുപോലെ സാധ്യമാകും. എങ്ങനെ എന്നാണോ. അ‌തിന് അ‌ങ്ങനെ പറയത്തക്ക സൂത്ര വിദ്യകൾ ഒന്നുമില്ല. ഡാറ്റ ഉള്ളപ്പോൾ യൂട്യൂബ് വീഡിയോകൾ സേവ്/ഡൗൺലോഡ് ചെയ്ത് വച്ചാൽ പിന്നീട് ഇന്റർനെറ്റ് ഇല്ലാത്തപ്പോഴും കാണാം എന്നുമാത്രം. യൂട്യൂബ് പ്രീമിയം അ‌ംഗങ്ങൾക്കാണ് ഈ സൗകര്യം കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാനാവുക.

സൗജന്യമായി യൂട്യൂബ് കാണുന്നവർ

സൗജന്യമായി യൂട്യൂബ് കാണുന്നവർക്കും വീഡിയോകൾ സേവ് ചെയ്ത് സൂക്ഷിക്കുകയും പിന്നീട് ഇന്റർനെറ്റില്ലാത്തപ്പോഴും കാണുകയും ചെയ്യാമെങ്കിലും സേവ് ചെയ്യാൻ കഴിയുന്ന വീഡിയോകളുടെ എണ്ണ, വളരെ കുറവായിരിക്കും. യൂട്യൂബിലെ എല്ലാ വീഡിയോകൾക്കും സേവ് അ‌ല്ലെങ്കിൽ ഡൗൺലോഡ് ഓപ്ഷൻ ഉണ്ടായെന്നു വരില്ല. ഡാറ്റ ​വൈ​ഫൈ വഴി സൗജന്യമായി ലഭ്യമാകുന്ന അ‌വസരങ്ങളും മൊ​ബൈൽ ഡാറ്റ് പാഴായിപോകുന്ന സാഹചര്യവും ശരിയായി വിനിയോഗിക്കാനുള്ള ഒരു മാർഗം കൂടിയാണ് യൂട്യൂബ് വീഡിയോ സേവ് ചെയ്യൽ.

അ‌യ്യോ എന്ന് നിലവിളിക്കേണ്ടെങ്കിൽ ആ 'യോ' അ‌ങ്ങ് കളഞ്ഞേക്ക്; സംഭാഷണമടക്കം ചോർത്തി വ്യാജൻ യോവാട്സ്ആപ്പ്അ‌യ്യോ എന്ന് നിലവിളിക്കേണ്ടെങ്കിൽ ആ 'യോ' അ‌ങ്ങ് കളഞ്ഞേക്ക്; സംഭാഷണമടക്കം ചോർത്തി വ്യാജൻ യോവാട്സ്ആപ്പ്

യൂട്യൂബിൽ സംഗീതം

ദിവസവും യൂട്യൂബിൽ സംഗീതം ആസ്വദിക്കുന്നവരാണ് നാം. പലപ്പോഴും നമ്മൾ ഒരേപാട്ട് തന്നെ ആവർത്തിച്ച് കേൾക്കാറുണ്ട്. അ‌തായത് നമുക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകളുടെ ഒരു ലിസ്റ്റ് കാണും. എപ്പോൾ യൂട്യൂബ് എടുത്താലും നമ്മൾ ആസ്വദിക്കാൻ തിരഞ്ഞെടുക്കുക ചിലപ്പോൾ ഈ പാട്ടുകളായിരിക്കും. ഒരേ കാര്യത്തിനുവേണ്ടി പലപ്പോഴും ഡാറ്റ പാഴാക്കുന്നത് ഒഴിവാക്കാനും യൂട്യൂബ് സേവ് വീഡിയോ ഓപ്ഷൻ ഉപയോഗപ്പെടുത്താവുന്നതാണ്.

ഏത് ക്വാളിറ്റിയിലുള്ള വീഡിയോ ആണ് വേണ്ടത്

ഏത് ക്വാളിറ്റിയിലുള്ള വീഡിയോ ആണ് വേണ്ടത് എന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും വീഡിയോ സേവ് ചെയ്യുന്ന അ‌വസരത്തിൽ നമുക്ക് ലഭ്യമാണ്. നിങ്ങളുടെ ​കൈയിലുള്ള ഡാറ്റയുടെയും ഫോൺ സ്റ്റോറേജിനെയും ആശ്രയിച്ച് ഇത് തെരഞ്ഞെടുക്കാം. നിങ്ങളുടെ ആൻഡ്രോയിഡ്/ ഐഒഎസ് ഫോണിൽ എങ്ങനെ യൂട്യൂബ് വീഡിയോ സേവ് ചെയ്യാം എന്നും ഇന്റർനെറ്റ് ഇല്ലാത്തപ്പോൾ അ‌വ എങ്ങനെ കാണാം എന്നും നോക്കാം.

ചേട്ടനെക്കാൾ 'മുമ്പ്' ഉണ്ടായ അ‌നിയന്മാരെ ഇവിടെ കണ്ടുപോകരുത്, മൂത്തിട്ട് പഴുക്കാം; ടൂളുമായി ഇൻസ്റ്റാഗ്രാംചേട്ടനെക്കാൾ 'മുമ്പ്' ഉണ്ടായ അ‌നിയന്മാരെ ഇവിടെ കണ്ടുപോകരുത്, മൂത്തിട്ട് പഴുക്കാം; ടൂളുമായി ഇൻസ്റ്റാഗ്രാം

യൂട്യൂബ് ആപ്പ് ഓപ്പൺ ചെയ്യുക

ആദ്യം നിങ്ങൾ സ്മാർട്ട്ഫോണിൽ യൂട്യൂബ് ആപ്പ് ഓപ്പൺ ചെയ്യുക. തുടർന്ന് സേവ് ചെയ്യേണ്ട വീഡിയോ സെലക്ട് ചെയ്യുക. വീഡിയോയുടെ താഴെയായി ​ലൈക്ക്/ ഡിസ്​ലൈക്ക് ബട്ടനുകളു​ടെ അ‌തേ നിരയിൽ ഡൗൺലോഡ് എന്നൊരു ഓപ്ഷൻ ഉണ്ടാകും. അ‌തല്ലെങ്കിൽ നിങ്ങൾക്ക് ആവശ്യമുള്ള വീഡിയോ സെർച്ച് ചെയ്ത് എടുക്കുമ്പോൾ അ‌തിന്റെ വലത് വശത്ത് മുകളിലായി മൂന്ന് ഡോട്ടുകൾ കാണാം.

'ഡൗൺലോഡ് വീഡിയോ'

അ‌വിടെ ക്ലിക്ക് ചെയ്യുമ്പോൾ കാണുന്ന ഓപ്ഷനുകളിലും 'ഡൗൺലോഡ് വീഡിയോ' എന്നുണ്ടാകും. ഈ ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് വീഡിയോ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. എന്നാൽ എല്ലാ വീഡിയോകൾക്കും യൂട്യൂബിൽ ഡൗൺലോഡിങ് ഓപ്ഷൻ ഉണ്ടാവില്ല. യൂട്യൂബ് അ‌നുവദിക്കുന്ന വീഡിയോകൾ മാത്രമേ നമുക്ക് ഡൗൺലോഡ് ഓപ്ഷൻ കാണാൻ സാധിക്കൂ. ഡൗലോഡ് ഓപ്ഷൻ നൽകിക്കഴിഞ്ഞാൽ ഈ വീഡിയോ ഡൗൺലോഡ് ആയി നിങ്ങളുടെ ഫോണിൽ സേവ് ആകും.

അ‌ലുവയും മത്തിക്കറിയും ചേർന്നാലും ഇല്ലെങ്കിലും വിൻഡോസും ഐക്ലൗഡും ​കൈകോർക്കുന്നുഅ‌ലുവയും മത്തിക്കറിയും ചേർന്നാലും ഇല്ലെങ്കിലും വിൻഡോസും ഐക്ലൗഡും ​കൈകോർക്കുന്നു

യൂട്യൂബിൽ മാത്രമാണ് അ‌വ ലഭ്യമാകുക

തുടർന്ന് ആവശ്യമുള്ള സമയത്ത്, അ‌ല്ലെങ്കിൽ ​വൈ​ഫൈ/മൊ​ബൈൽ വഴി ഇന്റർനെറ്റ് ലഭ്യമല്ലാത്ത അ‌വസരങ്ങളിൽ ഈ വീഡിയോ കാണാൻ സാധിക്കും. അ‌തിനായി നിങ്ങൾ യൂട്യൂബ് ഓപ്പൺ ചെയ്യുക ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും നമ്മൾ ഡൗൺലോഡ് ചെയ്ത വീഡിയോകളുടെ ലിസ്റ്റ് അ‌വിടെ കാണാൻ സാധിക്കും. അ‌തിൽനിന്ന് ആവശ്യമുള്ള വീഡിയോ സെലക്ട് ചെയ്താൽ മാത്രം മതി. ഇങ്ങനെ ഡൗൺലോഡ് ചെയ്തിരിക്കുന്ന വീഡിയോകൾ നിങ്ങളുടെ ഗ്യാലറിയിലോ മറ്റ് വീഡിയോ ​പ്ലെയറുകളിലോ കാണാൻ സാധിക്കില്ല. യൂട്യൂബിൽ മാത്രമാണ് അ‌വ ലഭ്യമാകുക.

Best Mobiles in India

English summary
We are the people who enjoy music on YouTube every day. Often, we hear the same song over and over again. That means we will see a list of our favourite songs. These are the songs we choose to enjoy whenever we use YouTube. The Save video option can be used to avoid wasting data on the same thing many times.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X