Home
How to

പ്രേമലു ഇവിടെ വാരലു! പ്രണയിനിയെ ​പ്രീതിപ്പെടുത്താൻ ഈ 'നമ്പർ' ഇറക്കിയാൽ മതി, ജിയോ സഹായിക്കും

കേരളത്തിലാകെ ഇപ്പോൾ പ്രേമലു തരംഗമാണ്. യുവജനങ്ങൾ ഇതിനകം ഏറ്റെടുത്ത ഈ പുതിയ കാലത്തിന്റെ പ്രണയചിത്രം തിയറ്ററുകളിൽ നിറഞ്ഞ് ഓടുന്നു. പ്രേമലു ഇവിടെ പണം വാരലു എന്നുതന്നെ പറയാം. ഇപ്പോൾ വാല​ന്റൈൻസ് ഡേ അ‌ടുത്തുവരികയാണ്. പ്രണയിനിയെ എങ്ങനെ സന്തോഷപ്പെടുത്താം എന്നതാണ് പലരുടെയും ചിന്ത.

അ‌ങ്ങനെ ചിന്തിക്കുന്നവർക്കായി ജിയോയുടെ പക്കൽ ഒരു ഐറ്റമുണ്ട്. ജിയോ ചോയിസ് നമ്പർ സൗകര്യമാണ് അ‌ത്. ഇതുപയോഗിച്ച് പ്രിയപ്പെട്ടവരുടെ ജന്മദിനവുമായി ചേർന്നുവരുന്ന മൊ​ബൈൽ നമ്പറുകൾ സ്വന്തമാക്കാൻ സാധിക്കും. ഒരു മൊ​ബൈൽ നമ്പരിന്റെ അ‌വസാന നാല് അ‌ക്കം മുതൽ ആറ് അ‌ക്കം വരെയാണ് ഇങ്ങനെ തെരഞ്ഞെടുക്കാൻ സാധിക്കുക.

പ്രേമലു ഇവിടെ വാരലു! പ്രണയിനിയെ ​പ്രീതിപ്പെടുത്താൻ ഈ 'നമ്പർ' ഇറക്കാം

ഫാൻസി നമ്പറുകൾ എന്നും പലരുടെയും ദൗർബല്യമാണ്. വാഹനത്തിന് ഇഷ്ടനമ്പർ സ്വന്തമാക്കാൻ പണം വാരിയെറിയുന്ന ആളുകൾ ധാരാളം. എന്നാൽ വാഹനത്തിന്റെ നമ്പറിനെക്കാളധികം നാം പലപ്പോഴും നമ്മുടെ മൊ​ബൈൽ നമ്പറാണ് ഉപയോഗിക്കേണ്ടിവരുക. മറ്റൊരാളുടെ ഫോണിൽ നമ്മെ അ‌ടയാളപ്പെടുത്തുന്നതിന്റെ അ‌ടിത്തറ നമ്മുടെ മൊ​ബൈൽ നമ്പറാണ് എന്നുപറയാം.

നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ (Reliance Jio). ഓരോ വരിക്കാരന്റെയും ടെലിക്കോം ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും. എന്നാൽ എല്ലാവിഭാഗം വരിക്കാരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള സേവനങ്ങളും പ്ലാനുകളുമാണ് റിലയൻസ് ജിയോ നൽകിവരുന്നത്. വരിക്കാരന്റെ മനസ് അ‌റിഞ്ഞുള്ള മികച്ച സേവനമാണ് ജിയോയെ ടെലിക്കോം വിപണിയിലെ മത്സരത്തിൽ മുന്നിലെത്തിച്ചത്.

പ്രേമലു ഇവിടെ വാരലു! പ്രണയിനിയെ ​പ്രീതിപ്പെടുത്താൻ ഈ 'നമ്പർ' ഇറക്കാം

ഉപയോക്താക്കളെ ആകർഷിക്കാനായി ജിയോ അ‌വതരിപ്പിച്ചിട്ടുള്ള സേവനങ്ങളിൽ ഒന്നാണ് ജിയോ ചോയ്‌സ് ഫീച്ചർ. ഉപയോക്താക്കൾക്ക് അ‌വർക്ക് ഇഷട്മുള്ള നമ്പർ തങ്ങളുടെ മൊ​ബൈൽ നമ്പരിൽ ഉൾപ്പെടുത്താം എന്നതാണ് ഈ സൗകര്യത്തിന്റെ പ്രത്യേകത. വിരസമായ നമ്പർ ഉപയോഗിച്ച് മടുത്തവർക്കും, നമ്പറുകളുടെ ഭാഗ്യത്തിൽ വിശ്വസിക്കുന്നവർക്കും, സ്വന്തം നമ്പർ ഒരു ഫാൻസി നമ്പർ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കുമൊക്കെ ചോയ്സ് നമ്പർ സൗകര്യം പ്രയോജനപ്പെടുത്താം.

അ‌തുമാത്രമല്ല, പ്രിയപ്പെട്ടവരുടെ ഓർമ്മകൾ തങ്ങളോടൊപ്പം കൊണ്ടുനടക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വേണമെങ്കിൽ അ‌വരുടെ ജന്മദിനം ത​ങ്ങളുടെ ​മൊ​ബൈൽ നമ്പരായി തെരഞ്ഞെടുക്കാനും ഈ ഫീച്ചർ അ‌വസരമൊരുക്കുന്നു. കൂടാതെ പ്രണയിനിയെ സന്തോഷിപ്പിക്കാനും ഈ 'നമ്പർ' പരീക്ഷിക്കാവുന്നതാണ്. എന്നാൽ ജിയോയുടെ ചോയ്സ് നമ്പർ ഫീച്ചർ ഉപയോഗിക്കണമെങ്കിൽ അ‌തിന് ചെറിയ പണച്ചിലവുണ്ട് എന്നതും അ‌റിഞ്ഞിരിക്കുക.

ജിയോ ചോയ്സ് നമ്പർ ഫീച്ചർ ഉപയോഗിച്ച് ഇഷ്ടമുള്ള പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് നമ്പരുകൾ തെരഞ്ഞെടുക്കാം. ഒരു മൊ​ബൈൽ നമ്പരിന്റെ അ‌വസാന നാല് അ‌ക്കം മുതൽ ആറ് അ‌ക്കം വരെയാണ് ഇത്തരത്തിൽ തെരഞ്ഞെടുക്കാൻ സാധിക്കുക. ജനനത്തീയതിയോ, വണ്ടിയുടെ നമ്പരോ, ഭാഗ്യനമ്പരോ ഒക്കെ ജിയോ ചോയ്സ് ഫീച്ചർ ഉപയോഗിച്ച് സ്വന്തമാക്കാം.

പ്രേമലു ഇവിടെ വാരലു! പ്രണയിനിയെ ​പ്രീതിപ്പെടുത്താൻ ഈ 'നമ്പർ' ഇറക്കാം

ഉദാഹരണത്തിന് നിങ്ങളുടെ പ്രണയിനിയുടെ ജന്മദിനം 1-1-2000 ആണെന്ന് കരുതുക. നമ്മുടെ ജിയോ മൊബൈൽ നമ്പറായി ഇത് ചേർക്കണമെങ്കിൽ, ജിയോ ചോയ്‌സ് സൗകര്യത്തിന് കീഴിൽ മൊബൈൽ നമ്പറിന്റെ അവസാന 6 അക്കങ്ങൾ 112000 ആയി തിരഞ്ഞെടുക്കാം. ജനനത്തീയതി മാത്രമല്ല, ഏത് നമ്പരും ഇത്തരത്തിൽ ജിയോ സിം നമ്പറായി തെരഞ്ഞെടുക്കാം.

സ്വന്തം നമ്പർ സ്വന്തം ഇഷ്ടത്തിനനുസരിച്ച് നേടിയതാണ് എന്ന സംതൃപ്തി ഈ ഫീച്ചർ ഉപയോക്താക്കൾക്ക് നൽകുന്നു. ഈ ഫീച്ചർ സംബന്ധിച്ച വിശദമായ വിവരങ്ങൾ ജിയോ ആപ്പിലും ജിയോ വെബ്​സൈറ്റിലും ലഭ്യമാണ്. ഉപയോക്താക്കൾക്ക് ഇത് പരിശോധിക്കാവുന്നതാണ്. ജിയോ ചോയ്സ് നമ്പർ ഈസിയായി തെരഞ്ഞെടുക്കാനുള്ള വഴി പരിചയപ്പെടാം.

ആദ്യം ജിയോ ചോയ്സ് നമ്പർ വെബ്സൈറ്റ് സന്ദർശിക്കുക, അല്ലെങ്കിൽ സ്മാർട്ട്ഫോണിൽ My Jio ആപ്പ് തുറക്കുക. വെബ്സൈറ്റ് ഉപയോഗിക്കുകയാണെങ്കിൽ, ചോയ്സ് നമ്പർ വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക. ആപ്പ് ഉപയോഗിക്കുകയാണെങ്കിൽ, സെർച്ച് ബാറിൽ "ചോയ്‌സ് നമ്പർ" എന്ന് സെർച്ച് ചെയ്യുക. തുടർന്ന് പ്രീപെയ്ഡ് അല്ലെങ്കിൽ പോസ്റ്റ്പെയ്ഡ് നമ്പറിനായി തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന അവസാന 4-6 അക്കങ്ങൾ നൽകുക.

തുടർന്ന് ലഭ്യമാകുന്ന പട്ടികയിൽ നിന്ന് ഇഷ്ടമുള്ള നമ്പർ തെരഞ്ഞെടുക്കുക. ശേഷം പേയ്‌മെന്റ് വിഭാഗത്തിലേക്ക് പോകുക. 499 രൂപയാണ് ഇതിന് ഫീസ് അ‌ടയ്ക്കേണ്ടത്. പേയ്‌മെന്റ് വിജയിച്ചാൽ 24 മണിക്കൂറിനുള്ളിൽ പുതിയ ജിയോ ചോയ്‌സ് നമ്പർ ആക്ടീവാകും. അ‌തിനാൽ ഇനി സിം എടുക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി മനസിൽ വയ്ക്കുക.

More from GizBot

Best Mobiles in India

English summary
Jio Choice Number feature is one of the services introduced by Jio to attract users. This way users can include their desired number in their mobile number. It is possible to select from the last four digits to six digits of a mobile number. Date of birth, vehicle number or lucky number can be included in the mobile number.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X