Home
How to

നിലവിലെ സിം ഒരു ബാധ്യതയാണോ? ​നൈസായി രക്ഷപ്പെടാൻ ദാ ഈ വഴി ഉണ്ട്

നിലവിലെ സിം ഒരു ബാധ്യതയായി തോന്നിയിട്ടുള്ള ചിലർ ഉണ്ടാകും. ആ തോന്നലിന്റെ മുഖ്യ കാരണം താങ്ങാനാകാത്ത റീച്ചാർജ് ചെലവുകൾ ആകാം. ഒരു വശത്ത് സ്വകാര്യ ടെലിക്കോം കമ്പനികൾ ടെലിക്കോം സേവനങ്ങൾക്ക് ഉയർന്ന നിരക്ക് ഈടാക്കുമ്പോൾ മറുവശത്ത് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ നിസാര വിലയ്ക്ക് അ‌തേ സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നു. കാലങ്ങളായി കേട്ടുവന്നിരുന്ന ചില ആക്ഷേപങ്ങൾ വിശ്വസിച്ച് ഇപ്പോഴും ബിഎസ്എൻഎൽ സേവനങ്ങൾ മോശമാണ് എന്ന ധാരണയിൽ കഴിയുന്ന നിരവധി പേരുണ്ട്. പക്ഷേ പണ്ടത്തെ അ‌വസ്ഥയിൽ നിന്ന് ബിഎസ്എൻഎൽ ഏറെ മുന്നേറിയിട്ടുണ്ട്.

അ‌ടുത്ത മാസത്തോടെ, അ‌തായത് 2025 ജൂണോടുകൂടി ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം ബിഎസ്എൻഎൽ നേടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനകം തന്നെ 80000ൽ അ‌ധികം ടവറുകളിൽ 4ജി എത്തിക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ ഘട്ടമെന്ന നിലയിലാണ് ഒരു ലക്ഷം 4ജി ടവറുകൾ സ്ഥാപിക്കുക. ഇന്ത്യയിലെമ്പാടുമുള്ള വരിക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് മതിയാകില്ല.

നിലവിലെ സിം ഒരു ബാധ്യതയാണോ? ​നൈസായി രക്ഷപ്പെടാൻ ദാ ഈ വഴി ഉണ്ട്

എങ്കിലും ഒരു ലക്ഷം 4ജി ​സൈറ്റുകൾ എന്ന ലക്ഷ്യം ​കൈവരിച്ചതിന് പിന്നാലെ 5ജി വ്യാപനം ആരംഭിക്കാനാണ് ബിഎസ്എൻഎൽ പ്ലാൻ ചെയ്തിരിക്കുന്നത്. അ‌തിനോടൊപ്പം കൂടുതൽ പ്രദേശങ്ങളിൽ നെറ്റ്വർക്ക് ശേഷി ഉയർത്താൻ ശ്രമിക്കും. കഴിഞ്ഞ ആഴ്ച പുറത്തുവന്ന ട്രായിയുടെ മാർച്ചിലെ പ്രതിമാസ റിപ്പോർട്ട് പറയുന്നത് ബിഎസ്എൻഎല്ലിലേക്ക് വീണ്ടും പുതിയതായി ആളുകൾ എത്താൻ തുടങ്ങി എന്നാണ്.

ജിയോ, എയർടെൽ എന്നീ വൻ ടെലിക്കോം കമ്പനികൾക്കിടയിൽ നിന്നുകൊണ്ട് പുതിയ വരിക്കാരെ സ്വന്തമാക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്. സാധാരണയായി വരിക്കാരെ നഷ്ടമായ കണക്കാണ് ബിഎസ്എൻഎല്ലിന് പറയാനുണ്ടായിരുന്നത്. എന്നാൽ ജിയോയുടെയും എയർടെലിന്റെയും അ‌ത്രയും വരില്ലെങ്കിലും ഏതാണ്ട് 50000ന് അ‌ടുത്ത് ആളുകൾ ബിഎസ്എൻഎല്ലിലേക്കും പുതിയതായി എത്തി എന്ന് ട്രായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

നിലവിലെ സിം ഒരു ബാധ്യതയാണോ? ​നൈസായി രക്ഷപ്പെടാൻ ദാ ഈ വഴി ഉണ്ട്

വൻ ചെലവുകൾ മൂലം സിം ഉപയോഗം ഒരു ബാധ്യതയായി മാറിയവർക്ക് ഈ സാഹചര്യത്തിൽ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യുന്ന കാര്യം പരിഗണിക്കാവുന്നതാണ്. ഇത് ടെലിക്കോം ചെലവ് വൻ തോതിൽ കുറയ്ക്കാൻ സഹായിക്കും. കുറഞ്ഞ വിലയിൽ റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുക മാത്രമല്ല, അ‌ത് കൂടാതെ ആകർഷമായ നിരവധി ഓഫറുകളും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

നിലവിൽ മാതൃദിന ഓഫറിന്റെ ഭാഗമായി അ‌ഞ്ച് പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ പ്രത്യേക ഓഫറുകൾ ലഭ്യമാക്കിയിരിക്കുന്നു. ഇതൊക്കെ ആസ്വദിച്ച് ടെലിക്കോം ​ചെലവുകൾ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാൻ ഇത് മികച്ച സമയമാണ്. എന്നാൽ സിം പോർട്ട് ചെയ്യും മുമ്പ് ചില കാര്യങ്ങൾ അ‌റിയേണ്ടതുണ്ട്. അ‌തോടൊപ്പം എങ്ങനെ പോർട്ട് ചെയ്യാമെന്നും ഇവിടെ പരിചയപ്പെടാം.

ഒരു ടെലിക്കോം കമ്പനിയിൽ നിന്ന് മറ്റൊരു ​കമ്പനിയിലേക്ക് സിം മാറാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ അ‌തിനു മുമ്പ് അ‌റിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ചിലതുണ്ട്. അ‌വ: നിലവിലെ ഓപ്പറേറ്ററുടെ കീഴിൽ 90 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം, ബിൽ അടയ്ക്കാൻ ബാക്കിയുണ്ടാവരുത്, മൊബൈൽ നമ്പറിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടായിരിക്കരുത്, മൊബൈൽ നമ്പർ സബ് ജുഡീസ് ആയിരിക്കരുത് (ഏതെങ്കിലും കോടതി കേസുമായി ബന്ധപ്പെട്ടത്), സബ്‌സ്‌ക്രൈബർ കരാർ പ്രകാരം കരാർ ബാധ്യതകളൊന്നുമുണ്ടാവരുത്.

നിലവിലെ സിം ഒരു ബാധ്യതയാണോ? ​നൈസായി രക്ഷപ്പെടാൻ ദാ ഈ വഴി ഉണ്ട്

നിലവിലെ സിം ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാൻ ചെയ്യേണ്ടത്: പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന മൊ​ബൈൽ നമ്പറിൽനിന്ന് യുണീക് പോർട്ടിങ് കോഡ് (UPC) ജനറേറ്റ് ചെയ്യണം. ഈ കോഡ് ലഭിക്കാൻ Port എന്ന ഫോർമാറ്റിൽ 1900-ലേക്ക് എസ്എംഎസ് അയയ്ക്കണം. അ‌പ്പോൾ യുപിസിയും ആ നമ്പരിന്റെ വാലിഡിറ്റിയും അടങ്ങുന്ന മെസേജ് ലഭിക്കും.

തുടർന്ന് അടുത്തുള്ള ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്ററിലോ റീട്ടെയിലർ ഔട്ട്ലെറ്റിലോ അംഗീകൃത ഫ്രാഞ്ചൈസിയിലോ പോവുക. എംഎൻപി ആരംഭിക്കുന്നതിന് ഒരു കസ്റ്റമർ അപേക്ഷാ ഫോം (CAF) പൂരിപ്പിക്കണം (വിലാസവും ഐഡന്റിറ്റിയും തെളിയിക്കുന്ന രേഖകൾ ​കൈയിലുണ്ടാകണം). ഡിജിറ്റൽ KYC പൂർത്തിയായാൽ പുതിയ ബിഎസ്എൻഎൽ സിം കാർഡ് ലഭിക്കും. എംഎൻപി റിക്വസ്റ്റ് അംഗീകരിച്ച ശേഷം പോർട്ടിങ് തീയതിയും സമയവും നിങ്ങളെ അറിയിക്കും.

നിലവിലുള്ള നെറ്റ്‌വർക്ക് സേവനം കട്ട് ചെയ്ത് കഴിഞ്ഞാൽ പുതിയ സിം ഫോണിൽ ഇടുക. പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ, പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ 1800-180-1503 എന്ന ബിഎസ്എൻഎൽ ടോൾ ഫ്രീ നമ്പിൽ വിളിച്ച് സഹായം തേടാം. യാതൊരു വിധത്തിലുള്ള പ്രോസസിങ് ഫീസും സിം പോർട്ട് ചെയ്യുന്നതിന് ഈടാക്കുന്നില്ല.

More from GizBot

Best Mobiles in India

English summary
To reduce telecom expenses, you can port your existing SIM to BSNL. Because BSNL offers telecom services at low prices. Currently, BSNL has made special offers available on five prepaid plans as part of its Mother's Day offer. For those who want to enjoy all this and reduce telecom expenses, this is the best time to port to BSNL.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X