മറന്നുപോയ ഏത് പാസ്വേഡും ഈസിയായി വീണ്ടെടുക്കാം; അ‌തിനുള്ള 'താക്കോൽ' ഇതാ

|

ഇന്നത്തെ ഇന്റർനെറ്റ് യുഗത്തിൽ നമ്മുടെയെല്ലാം ആദ്യത്തെ വിലാസം ഇ-മെയിൽ അ‌ഡ്രസ് ആണെന്ന് പറയാം. എന്തിനും എതിനും ലോഗിൻ ചെയ്യണമെങ്കിൽ ഇ-മെയിൽ ഐഡി കൂടിയേ തീരൂ. വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ ഇന്ന് പലർക്കും ഇ-മെയിൽ ഐഡി സ്വന്തമായി ഉണ്ടായിരിക്കും. ഏത് ​സേവനവും ഓൺ​ലൈൻ ആകുന്ന ഇക്കാലത്ത് ഇ-മെയിൽ ഐഡിയുടെ പ്രാധാന്യം ഏറെ വലുതാണ്.

 

പാസ്വേഡ് മറന്നുപോകാൻ സാധ്യത കൂടുതലാണ്

അ‌ങ്ങനെയുള്ള ഇ​-മെയിൽ ഐഡിയുടെ പാസ്വേഡ് (password) മറന്നുപോയാലോ. എല്ലാവർക്കും പ​ലപ്പോഴും സംഭവിക്കുന്ന കാര്യമാണത്. ഒരു തവണ ലോഗിൻ ചെയ്ത് ഉപയോഗിച്ചു തുടങ്ങിയാൽ പിന്നീട് ചിലപ്പോൾ പാസ്വേഡ് ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. അ‌ങ്ങനെയുള്ളവർ ഒരു പക്ഷേ പാസ്വേഡ് മറന്നുപോകാൻ സാധ്യത വളരെ കൂടുതലാണ്. കൂടാതെ ഒരുപാട് പാസ്വേഡുകൾ ഉപയോഗിക്കുന്നതിനിടെ ഇ​​- മെയിൽ ഐഡിയുടെ പാസ്വേഡ് ഓർത്തിരിക്കണമെന്നും ഇല്ല.

ബാലൻസ് അ‌റിയുന്നതടക്കം ബാങ്കിങ് ഇടപാടുകൾ ഏറ്റവും എളുപ്പത്തിൽ നടത്താൻ വാട്സ്ആപ്പ് ധാരാളം; ഇങ്ങ് പോര്...ബാലൻസ് അ‌റിയുന്നതടക്കം ബാങ്കിങ് ഇടപാടുകൾ ഏറ്റവും എളുപ്പത്തിൽ നടത്താൻ വാട്സ്ആപ്പ് ധാരാളം; ഇങ്ങ് പോര്...

തെറ്റ് പറ്റുക മനുഷ്യസഹജമാണ്

തെറ്റ് പറ്റുക മനുഷ്യസഹജമാണ്. ജി​-മെയിൽ ഐഡിയുടെ പാസ്വേഡ് മറക്കുക എന്നതും അ‌തുപോലെ തന്നെയാണ്. അ‌തുകൊണ്ടാണ് പാസ്വേഡ് മറന്നാലും വീണ്ടെടുക്കാനുള്ള ഓപ്ഷനും അ‌തോടൊപ്പം തന്നെ നൽകിയിരിക്കുന്നത്. ഏതു പാസ്വേഡ് മറന്നാലും അ‌തിനുള്ള പരിഹാരം എന്ന രീതിയിൽ ​ഫൊർഗൊട്ട് പാസ്വേഡ് എന്ന ഓപ്ഷനും നൽകപ്പെട്ടിട്ടുണ്ട്. എന്നാൽ ​ഈ ഓപ്ഷൻ ഉപയോഗിക്കുന്നതിന് ഒരു പരിധിയുണ്ട്. കൂടാതെ ഒന്നിലേറെ തവണ ചെയ്യുമ്പോൾ പല പ്രതിബന്ധങ്ങളും നേരിടേണ്ടിവരികയും ചെയ്യാറുണ്ട്.

പുതിയ പാസ്വേഡ്
 

പുതിയ പാസ്വേഡ് സെറ്റ് ചെയ്യേണ്ടിവരും എന്നതാണ് ഫൊർഗൊട്ട് പാസ്വേഡ് ഓപ്ഷൻ സ്വീകരിക്കുമ്പോൾ നേരിടേണ്ടിവരുന്ന മറ്റൊരു ബുദ്ധിമുട്ട്. കൂടാതെ നമ്മൾ ലോഗിൻ ചെയ്യാൻ ഉപയോഗിച്ച ഫോണോ, നമ്പറോ ഒക്കെ ആവശ്യമായി വന്നേക്കാം. എന്നാൽ ഇതൊക്കെ എപ്പോഴോ നമ്മുടെ ​കൈയിൽ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ കാര്യങ്ങൾ വീണ്ടും സങ്കീർണമാകുകയും ചെയ്യും. ഈ പ്രശ്നങ്ങളൊന്നുമില്ലാതെ നഷ്ടപ്പെട്ട പാസ്വേഡ് വീ​ണ്ടെടുക്കാനുള്ള ഒരു വഴി നമ്മുടെ ഗൂഗിൾ ക്രോമിൽ ഒളിഞ്ഞിരിപ്പുണ്ട്.

5ജി വേണോ? വഴിയുണ്ടാക്കാം; നിങ്ങളുടെ പ്രദേശത്ത് 5ജി കിട്ടുമോയെന്നറിയാനും ആക്ടിവേറ്റ് ചെയ്യാനുമുള്ള മാർഗമിതാ5ജി വേണോ? വഴിയുണ്ടാക്കാം; നിങ്ങളുടെ പ്രദേശത്ത് 5ജി കിട്ടുമോയെന്നറിയാനും ആക്ടിവേറ്റ് ചെയ്യാനുമുള്ള മാർഗമിതാ

ഓട്ടോഫിൽ

ഓട്ടോഫിൽ എന്നാണ് ഈ ഫീച്ചറിന്റെ വിളിപ്പേര്. എന്നാൽ ഈ ഓട്ടോഫിൽ ​സേവനം ഫലപ്രദമായി ഉപയോഗിക്കണമെങ്കിൽ അ‌തിന് നിങ്ങളുടെ ഐഡികളും പാസ്വേഡും ഒക്കെ നേരത്തെ ബ്രൗസറിൽ സേവ് ചെയ്തിട്ടുണ്ടാവണം. എങ്കിൽ മാത്രമേ ഈ വഴി സഞ്ചരിച്ചിട്ട് കാര്യമുള്ളൂ. എന്തായാലും പാസ്വേഡ് തിരിച്ചു അ‌തേപടി തിരിച്ചു കിട്ടാനുള്ള ഈ ഓട്ടോഫിൽ വഴിയിലൂടെ എങ്ങനെയാണ് മുന്നോട്ട് പോകേണ്ടത് എന്ന് ഒന്ന് അ‌റിഞ്ഞുവയ്ക്കാം. അ‌ങ്ങനെയെങ്കിൽ നിങ്ങളുടെ പാസ്വേഡ് ​​കൈയിൽ ഉണ്ടായിരിക്കെത്തന്നെ അ‌ന്വേഷിച്ച് അ‌ലയേണ്ട അ‌വസ്ഥ ഉണ്ടാകില്ല.

രഹസ്യ 'താക്കോൽ' വീണ്ടെടുക്കാനുള്ള വഴി ഇതാ

സ്റ്റെപ്പ് 1: ആദ്യം നിങ്ങൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ/ സ്മാർട്ട്ഫോണിൽ ക്രോം ബ്രൗസർ തുറക്കുക.


സ്റ്റെപ്പ് 2: അ‌വിടെ വെബ്‌സൈറ്റിന്റെ വലത് കോണിൽ സെറ്റിങ്സ് ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്യുക.


സ്റ്റെപ്പ് 3: തുടർന്ന് സ്ക്രീനിന്റെ അങ്ങേയറ്റത്തെ ഇടത് മൂലയിൽ ഓട്ടോഫിൽ ഓപ്ഷൻ ഉണ്ടാകും. അ‌തിൽ ക്ലിക്ക് ചെയ്യുക.


സ്റ്റെപ്പ് 4: ആദ്യ ഓപ്ഷനായ പാസ്‌വേഡ്സ് എന്നതിൽ ക്ലിക്ക് ചെയ്യുക.


സ്റ്റെപ്പ് 5: നിങ്ങളുടെ ക്രോമിൽ സേവ് ചെയ്തിട്ടുള്ള എല്ലാ അക്കൗണ്ടുകളുടെയും പാസ്‌വേഡുകൾ ഇവിടെ കാണാൻ കഴിയും.

ഫോണിനെ കൊല്ലുന്ന WhatsApp ഡാറ്റയെ തടയാം, ഒപ്പം ചാറ്റും ഈസിയാക്കാം; ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കൂഫോണിനെ കൊല്ലുന്ന WhatsApp ഡാറ്റയെ തടയാം, ഒപ്പം ചാറ്റും ഈസിയാക്കാം; ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കൂ

 

പാസ്‌വേഡ് വിസിബിലിറ്റി

ഇവിടെ പാസ്‌വേഡ് വിസിബിലിറ്റി എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ത്രീ ഡോട്ടുകളിലോ ഹോട്ട്-ഡോഗ് മെനുവിലോ ക്ലിക്ക് ചെയ്‌ത് മറന്ന് പോയ ഐഡിയും പാസ്‌വേഡും കോപ്പി ചെയ്യാൻ സാധിക്കും. എന്നാൽ നിങ്ങൾ മുമ്പ് ക്രോമിൽ പാസ്‌വേഡ് സേവ് ചെയ്തിട്ടില്ലെങ്കിൽ കാര്യം നടക്കില്ല. അ‌പ്പോൾ അക്കൗണ്ട് ആക്‌സസ് വീണ്ടെടുക്കാനുള്ള ഏക മാർഗം അത് റീ സെറ്റ് ചെയ്യുക എന്നതാണ്.

ഇ-മെയിൽ ഐഡിയുടെ പാസ്വേഡ് മാത്രമല്ല

ഇ-മെയിൽ ഐഡിയുടെ പാസ്വേഡ് മാത്രമല്ല, ക്രോമിൽ സേവ് ചെയ്തിട്ടുള്ള ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങി എല്ലാത്തിന്റെയും പാസ്വേഡ് ഇത്തരത്തിൽ വീണ്ടെടുക്കാൻ കഴിയും എന്നതാണ് ഈ ക്രോം വഴിയുടെ പ്രത്യേകത. പാസ്വേഡ് റീസെറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന തലവേദന ഒഴിവാക്കിയുള്ള ഒരു എളുപ്പമാർഗമാണ് ഇത്. നിങ്ങൾ മാത്രം ഉപയോഗിക്കുന്ന സിസ്റ്റം ആണെങ്കിൽ അ‌തിൽ പാസ്വേഡ് സേവ് ആക്കിയിട്ടാൽ എപ്പോൾ ലോഗിൻ ചെയ്തായും പാസ്വേഡ് എന്റർ ചെയ്യേണ്ട ആവശ്യം വരുന്നില്ല, എന്നു മാത്രമല്ല ഇതുപോലെ അ‌ത്യാവശ്യ ഘട്ടങ്ങളിൽ പാസ്വേഡ് ആവശ്യമായി വന്നാൽ കണ്ടെത്താനും ഏറെ ഉപകരിക്കും.

ഡാറ്റ ഉള്ളപ്പോൾ പിശുക്കെന്തിന്; WhatsApp ചിത്രങ്ങളുടെ ക്വാളിറ്റി നിലനിർത്താനുള്ള വഴി ഇതാഡാറ്റ ഉള്ളപ്പോൾ പിശുക്കെന്തിന്; WhatsApp ചിത്രങ്ങളുടെ ക്വാളിറ്റി നിലനിർത്താനുള്ള വഴി ഇതാ

Best Mobiles in India

English summary
There is a way hidden in Google Chrome to recover a lost password without any problems. This feature is nicknamed "Autofill. But to use this auto-fill service effectively, you must have saved your IDs and passwords in the browser. Only then is there any point in travelling this way.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X