ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് മെസേജുകൾ കാണാനും വഴിയുണ്ട്; ചെയ്യേണ്ടത് ഇത്രമാത്രം

|

ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഡിലീറ്റ് ഫോർ എവരി വൺ (Delete for everyone) എന്ന ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചത്. വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഏറെ പ്രയോജനകരമായ ഒരു ഫീച്ചറായിരുന്നു ഇത്. ഗ്രൂപ്പുകളിലേക്കോ വ്യക്തികൾക്കോ അയച്ച സന്ദേശങ്ങൾ ഉടനടി ഡിലീറ്റ് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കുന്നു. അബദ്ധത്തിൽ മെസേജുകൾ അയച്ചാൽ അത് ഡിലീറ്റ് ചെയ്യാൻ ഈ സംവിധാനം വളരെ പ്രയോജനപ്രദമാണ്.

വാട്സ്ആപ്പ്

വാട്സ്ആപ്പ് മെസേജുകൾ ഡിലീറ്റ് ചെയ്താൽ പിന്നെ ആർക്കും കാണാൻ കഴിയില്ല എന്നാണ് നിങ്ങൾ വിശ്വസിക്കുന്നത് എങ്കിൽ തെറ്റി. ഡിലീറ്റ് ചെയ്ത മേസേജുകളും കാണാൻ സാധിക്കും. എന്നാൽ ഇത് വാട്സാപ്പ് നൽകുന്ന ഔദ്യോഗിക ഫീച്ചർ അല്ല എന്ന് പ്രത്യേകം ഓർക്കണം. ഒരു തരത്തിൽ ഹാക്കിംഗ് തന്നെയാണ് ഇത്. എന്നാൽ ഐഒഎസ്/ഫോൺ യൂസർമാർക്ക് ഇത് സാധിക്കില്ല. ഒരു തേഡ് പാർട്ടി ആപ്പ് ഉപയോഗിച്ച് വേണം ഇത് ചെയ്യാൻ എന്നതാണ് കാരണം. എന്നാൽ ആൻഡ്രോയിഡുകൾക്കുള്ള ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും തേഡ് പാർട്ടി അപ്പുകൾ ഡൗൺ ലോഡ് ചെയ്യാനാകും. അതിനാൽ ആൻഡ്രോയിഡ് ഫോണിലെ ഡിലീറ്റ് ചെയ്ത മെസേജുകൾ വീണ്ടും കാണാനാകും. WhatsRemoved+ എന്ന തേഡ് പാർട്ടി അപ്പ് ആണ് ഇതിന് ഉപയോഗിക്കുന്നത്. അത് എങ്ങനെ എന്ന് നോക്കാം

കൂടുതൽ വായിക്കുക: ഐ‌പി‌എൽ ലൈവ് എങ്ങനെ സൌജന്യമായി ഓൺ‌ലൈനിൽ കാണാംകൂടുതൽ വായിക്കുക: ഐ‌പി‌എൽ ലൈവ് എങ്ങനെ സൌജന്യമായി ഓൺ‌ലൈനിൽ കാണാം

WhatsRemoved+

സ്റ്റെപ്പ് 1: പ്ലേ സ്റ്റോറിൽ നിന്നും 4.90 എംബി യുള്ള WhatsRemoved+ ആപ്പ് ഡൗൺലോഡ് ചെയ്യുക. ശേഷം ടേംസ് ആൻഡ് കണ്ടീഷനുകൾ അംഗീകരിക്കുക

സ്റ്റെപ്പ് 2: എല്ലാ നോട്ടിഫിക്കേഷനും സേവ് ചെയ്യേണ്ട ആപ്പ് ഏതാണെന്ന് ചോദിക്കും. വാട്ആപ്പിലെ ഡിലീറ്റ് ചെയ്ത മെസേജാണ് കാണേണ്ടത് എങ്കിൽ വാട്സ്ആപ്പ് തെരഞ്ഞെടുക്കുക. തുടർന്ന് continue ക്ലിക്ക് ചെയ്യുക ഫെയ്സ്ബുക്ക്,ഇൻസറ്റഗ്രാം എന്നി ആപ്പുകളും ആവശ്യം എങ്കിൽ തെരഞ്ഞടുക്കാവുന്നതാണ്. ഇതിൽ നിന്നുള്ള ഡീലീറ്റഡ് മെസേജുകളും കാണാൻ സാധിക്കും.

സേവ് ഫയൽ

സ്റ്റെപ്പ് 3: ഫയലുകൾ സേവ് ചെയ്യണോ എന്ന് WhatsRemoved+ ആപ്പ് ചോദിക്കും. യെസ് എന്ന് ക്ലിക്ക് ചെയ്യുക. പിന്നീട് ഡിലീറ്റ് ചെയ്ത മേസേജുകൾ അടങ്ങിയ പേജ് തുറക്കും.

സ്റ്റെപ്പ് 4: സ്ക്രീനിന് മുകളിൽ കാണുന്ന Detected എന്ന ഓപ്ഷനടുത്തുള്ള വാട്സാപ്പിൽ ക്ലിക്ക് ചെയ്യുക.

കൂടുതൽ വായിക്കുക: ആധാർ കാർഡ് നഷ്ടമായാൽ എളുപ്പത്തിൽ വീണ്ടും ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രംകൂടുതൽ വായിക്കുക: ആധാർ കാർഡ് നഷ്ടമായാൽ എളുപ്പത്തിൽ വീണ്ടും ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

തേഡ് പാർട്ടി

ഇത്രയും കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ വാട്സാപ്പിൽ വരുന്ന ഡീലിറ്റ് ചെയ്ത സന്ദേശങ്ങൾ WhatsRemoved+ ആപ്പിലൂടെ നിങ്ങൾക്ക് കാണാനാകും. നിരവധി പരസ്യങ്ങൾ നിറഞ്ഞതാണ് WhatsRemoved+ എന്ന തേഡ് പാർട്ടി ആപ്പ്. ഉപയോക്താക്കളുടെ വിവരങ്ങളും ആപ്പ് ശേഖരിക്കുന്നുണ്ടാകും. സ്വകാര്യത ഉൾപ്പടെയുള്ള കാര്യങ്ങളിൽ ജാഗ്രത കാണിക്കുന്നവർ ഇത്തരം ആപ്പുകൾ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് എപ്പോഴും നല്ലത്.

Best Mobiles in India

English summary
If you believe that if you delete WhatsApp messages then no one will be able to see it. You can also view deleted messages.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X