ഐഫോണിലെ ഫോട്ടോകളും വീഡിയോകളും ആൻഡ്രോയിഡ് ഫോണിലേക്ക് മാറ്റാം

|

ഫോണുകൾ ഇടയ്ക്കിടെ മാറുന്നത് ഇന്നൊരു സാധാരണ കാര്യമാണ്. ഐഫോൺ ഉപയോഗിച്ച് വരുന്ന ആളുകൾ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കാൻ ആരംഭിച്ചാൽ അവരുടെ പഴയ ഐഫോണിലെ ഫോട്ടോകളും വീഡിയോകളും എളുപ്പം പുതിയ ആൻഡ്രോയിഡ് ഫോണിലേക്ക് മാറ്റാൻ സാധിക്കും. പഴയ ഫോണിലുള്ള വീഡിയോകളും ഫോട്ടോകളും പുതിയ ഫോണിലേക്ക് മാറ്റുക എന്നത് നമുക്കെല്ലാം പ്രധാനപ്പെട്ട കാര്യമാണ്. ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന ആളുകൾ പുതിയ ആൻഡ്രോയിഡ് ഫോൺ വാങ്ങിയാൽ ഇത്തരം മീഡിയ ഫയലുകൾ മാറ്റുന്നത് എങ്ങനെയെന്ന് നമുക്ക് അറിയാം.

ആൻഡ്രോയിഡ്

ഐഫോണിൽ നിന്നും ആൻഡ്രോയിഡ് ഫോണിലേക്ക് വീഡിയോകളും ഫോട്ടോകളും അടങ്ങുന്ന മീഡിയ ഫയലുകൾ എങ്ങനെ മാറ്റാം എന്ന സംശയം പലർക്കും ഉണ്ടായിരിക്കും. ഇതിനായി പല വഴികളും ഉണ്ട്. ആദ്യത്തേത് നിങ്ങളുടെ കമ്പ്യൂട്ടർ ഉപയോഗിച്ച് ഡാറ്റ മാറ്റാം എന്നതാണ്. രണ്ടാമത്തെ വഴി ഗൂഗിൾ ഡ്രൈവിന്റെ സഹായത്തോടെ ഫോട്ടോകളും വീഡിയോകളും പുതിയ ഫോണിലേക്ക് മാറ്റുന്നതാണ്. മൂന്നാമത്തെ വഴി ഐക്ലോഡ് ഉപയോഗിച്ചുള്ളതും നാലാമത്തേത് ഗൂഗിൾ ഫോട്ടോസ് ഉപയോഗിച്ചുള്ളതുമാണ്. നിങ്ങളുടെ പഴയ ഐഫോണിൽ നിന്നും പുതിയ ആൻഡ്രോയിഡ് ഫോണിലേക്ക് വീഡിയോകളും ഫോട്ടോകളും മാറ്റാനുള്ള ഈ വഴികൾ വിശദമായി നോക്കാം.

ഭൂമിയിൽ ജീവൻ എത്തിയത് ഉൽക്കകളിലൂടെ? ജീവന്റെ ഉത്ഭവത്തെക്കുറിച്ച് നിർണായക കണ്ടെത്തൽഭൂമിയിൽ ജീവൻ എത്തിയത് ഉൽക്കകളിലൂടെ? ജീവന്റെ ഉത്ഭവത്തെക്കുറിച്ച് നിർണായക കണ്ടെത്തൽ

കമ്പ്യൂട്ടർ ഉപയോഗിച്ച് മീഡിയ ഫയലുകൾ മാറ്റാം

കമ്പ്യൂട്ടർ ഉപയോഗിച്ച് മീഡിയ ഫയലുകൾ മാറ്റാം

• നിങ്ങളുടെ ഐഫോൺ കമ്പ്യൂട്ടറിലേക്ക് കണക്റ്റുചെയ്‌ത് അത് അൺലോക്ക് ചെയ്യുക.

• ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ ഐഫോണിലെ ഫോട്ടോകളിലേക്കും വീഡിയോകളിലേക്കും പിസിക്ക് ആക്‌സസ് നൽകുക. ഇതിനായി അലോ എന്നതിൽ ടാപ്പ് ചെയ്യുക.

• നിങ്ങളുടെ പിസിയിൽ വിൻഡോസ് സ്റ്റാർട്ട് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഫോട്ടോസ് ആപ്പ് തുറക്കുക.

• ഇനി ഇംപോർട്ട് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് കണക്റ്റഡ് ഡിവൈസ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

• നിങ്ങൾ ഇംപോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ഫോട്ടോകളും വീഡിയോകളും തിരഞ്ഞെടുത്ത് ഇമ്പോർട്ടിൽ ക്ലിക്ക് ചെയ്യുക. ഇത്രയും ചെയ്താൽ ഐഫോണിലുണ്ടായിരുന്ന മീഡിയ ഫയലുകൾ ആൻഡ്രോയ്ഡ് ഫോണിലെത്തും. ഇത് ഗാലറിയിൽ ആക്സസ് ചെയ്യാനും സാധിക്കും.

ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ

• നിങ്ങളുടെ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ പിസിയിലേക്ക് കണക്റ്റ് ചെയ്യുക

• നോട്ടിഫിക്കേഷൻ പാനലിൽ, 'ചാർജിങ് ദിസ് ഡിവൈസ് വേ യുഎസ്ബി' എന്നുള്ള ഒരു മെസേജ് കാണും. അതിൽ ടാപ്പുചെയ്‌ത് അതിലുള്ള ഓപ്ഷൻസ് നോക്കുക.

• ഓപ്ഷനുകളിൽ ഫയൽ ട്രാൻസ്ഫർ ഓപ്ഷൻ തിരഞ്ഞെടുക്കുക.

• നിങ്ങളുടെ പിസിയിൽ ഫോട്ടോകളും വീഡിയോകളും സേവ് ചെയ്തിരിക്കുന്ന ഫോൾഡറിലേക്ക് പോകുക. നിങ്ങൾക്ക് ട്രാൻസ്ഫർ ചെയ്യേണ്ട ഫോട്ടോകളും വീഡിയോകളും തിരഞ്ഞെടുക്കുക, റൈറ്റ് ക്ലിക്ക് ചെയ്ത് കോപ്പി ഓപ്ഷൻ തിരഞ്ഞെടുക്കുക.

• പിസിയിൽ മൈ കമ്പ്യൂട്ടർ ഓപ്ഷനിലേക്ക് പോകുക > ആൻഡ്രോയിഡ് തിരഞ്ഞെടുക്കുക> ക്യാമറ > ഡിസിഐഎം ഫോൾഡർ > റൈറ്റ് ക്ലിക്ക് ചെയ്ത് പേസ്റ്റ് തിരഞ്ഞെടുക്കുക.

ഇന്റർനെറ്റ് എക്സ്പ്ലോററിന് ദയാവധം; അവസാനിക്കുന്നത് 27 വർഷത്തെ സേവനംഇന്റർനെറ്റ് എക്സ്പ്ലോററിന് ദയാവധം; അവസാനിക്കുന്നത് 27 വർഷത്തെ സേവനം

ഗൂഗിൾ ഡ്രൈവ് ഉപയോഗിച്ച് മീഡിയ ട്രാൻസ്ഫർ ചെയ്യാം

ഗൂഗിൾ ഡ്രൈവ് ഉപയോഗിച്ച് മീഡിയ ട്രാൻസ്ഫർ ചെയ്യാം

• നിങ്ങളുടെ ഐഫോണിൽ ഗൂഗിൾ ഡ്രൈവ് ആപ്പ് ഡൗൺലോഡ് ചെയ്‌ത് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.

• ആഡ് ബട്ടൺ ടാപ്പ് ചെയ്യുക > അപ്‌ലോഡ് ചെയ്യുക.

• ഇനി ഫോട്ടോസ് ആന്ര് വീഡിയോസിലേക്ക് പോകുക.

• നിങ്ങൾ ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുന്ന ഫോട്ടോകൾ തിരഞ്ഞെടുത്ത് അപ്‌ലോഡ് അമർത്തുക.

• നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ, ഗൂഗിൾ ഡ്രൈവ് തുറന്ന് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.

• നിങ്ങൾ അപ്‌ലോഡ് ചെയ്‌ത ഫോട്ടോകളും വീഡിയോകളും കണ്ടെത്തി തിരഞ്ഞെടുക്കുക.

• ആപ്പിന്റെ മുകളിൽ വലത് കോണിൽ കാണുന്ന മെനു ബട്ടണിൽ ടാപ്പ് ചെയ്യുക.

• ഡൗൺലോഡ് ബട്ടൺ ടാപ്പ് ചെയ്യുക.

ഐക്ലൗഡ് ഉപയോഗിച്ച് മീഡിയ ട്രാൻസ്ഫർ ചെയ്യാം

ഐക്ലൗഡ് ഉപയോഗിച്ച് മീഡിയ ട്രാൻസ്ഫർ ചെയ്യാം

• നിങ്ങളുടെ ഐഫോണിലെ എല്ലാ ഫോട്ടോകളും വീഡിയോകളും ഐക്ലൌഡ് അക്കൗണ്ട് ഉപയോഗിച്ച് സിങ്ക് ചെയ്യുക. അതിനായി സെറ്റിങ്സ് ആപ്പ്സ് > ഫോട്ടോസ് > ഐക്ലൌഡ് ഫോട്ടോസ് > ഐക്ലൌഡ് ഫോട്ടോസ് ഓപ്ഷൻ ടോഗിൾ ചെയ്യുക.

• നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഗൂഗിൾ ക്രോം വെബ് ബ്രൗസർ തുറക്കുക.

• ഐക്ലൌഡ്.കോം എന്ന വെബ്സൈറ്റിൽ പോയി നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.

• ഫോട്ടോസ് സെക്ഷനിലേക്ക് പോയി സെലക്ട് ഓൾ ഓപ്‌ഷനിൽ ടാപ്പ് ചെയ്യുക.

• സ്ക്രീനിന്റെ താഴെ വലത് കോണിൽ കാണുന്ന മൂന്ന് ഡോട്ടുകൾ ടാപ്പ് ചെയ്യുക.

• ഡൗൺലോഡ് എന്നതിൽ ടാപ്പ് ചെയ്യുക.

കുറഞ്ഞ വിലയും കരുത്തുറ്റ ഫീച്ചറുകളും; ഞെട്ടിക്കാൻ ഒരുങ്ങി പോക്കോ എഫ്4 5ജികുറഞ്ഞ വിലയും കരുത്തുറ്റ ഫീച്ചറുകളും; ഞെട്ടിക്കാൻ ഒരുങ്ങി പോക്കോ എഫ്4 5ജി

ഗൂഗിൾ ഫോട്ടോസ് ഉപയോഗിച്ച് മീഡിയ ട്രാൻസ്ഫർ ചെയ്യാം

ഗൂഗിൾ ഫോട്ടോസ് ഉപയോഗിച്ച് മീഡിയ ട്രാൻസ്ഫർ ചെയ്യാം

• നിങ്ങളുടെ ഐഫോണിൽ ഗൂഗിൾ ഫോട്ടോസ് ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഗൂഗിൾ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.

• ഇനി സെറ്റിങ്സ് സമയത്ത് ഫോട്ടോകൾ ഉയർന്ന നിലവാരത്തിൽ സിങ്ക് ചെയ്യണോ എന്ന് ഗൂഗിൾ ഫോട്ടോസ് നിങ്ങളോട് ചോദിക്കും. ആവശ്യമുള്ള ഓപ്ഷൻ നൽകുക.

• നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ ഗൂഗിൾ ഫോട്ടോസ് തുറന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക. ഐഫോണിൽ നിന്നും സിങ്ക് ചെയ്ത് അപ്ലോഡ് ആയ എല്ലാ ഫോട്ടോകളും വീഡിയോകളും അവിടെ കാണാം. ആവശ്യമുള്ളത് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാം.

യൂസേഴ്സിന് വളരെ ഉപകാരപ്രദമായ ഫീച്ചറുകളിൽ ഒന്നാണിത്. പഴയ ഐഫോണിൽ നിന്നും ആൻഡ്രോയിഡ് സ്മാർട്ട്ഫോണിലേക്ക് മാറുന്ന എല്ലാ യൂസേഴ്സിനും ഈ സൌകര്യം ഫലപ്രദമായി ഉപയോഗിച്ച് മറ്റ് തലവേദനകൾ ഒഴിവാക്കുകയും ചെയ്യാം.

 

Best Mobiles in India

English summary
You can easily transfer photos and videos from iPhone to Android phone. There are four ways to do this. Let's see how this works.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X