കാർഡി​ല്ലാതെയും എടിഎമ്മിൽനിന്ന് കാശെടുക്കാം (കുത്തിപ്പൊളിച്ചല്ല)!

|

രാജ്യത്ത് ഡിജിറ്റൽ ട്രാൻസാക്ഷനുകളുടെ എണ്ണം കുത്തനെ കുതിച്ചുയരുന്ന ഇക്കാലത്തും എടിഎം ഉപയോഗം പൂർണമായും ഒഴിവാക്കാൻ കഴിയില്ല. പണമായി തന്നെ ഇടപാടുകൾ നടത്തേണ്ടി വരുമ്പോഴൊക്കെ തന്നെ എടിഎമ്മുകളെയാണ് നാം ആശ്രയിക്കാറ്. ഇങ്ങനെ ഓടിക്കിതച്ച് ചെന്ന് എന്തെങ്കിലും ഒരു അത്യാവശ്യത്തിനായി പണം എടുക്കാൻ ശ്രമിക്കുമ്പോഴായിരിക്കും ATM കാ‍‍‍‍‍‌ർഡ് മറന്ന് പോയെന്ന കാര്യം നാം ഓ‍‍ർക്കുക.

 

കാ‍ർഡ്

കാ‍ർഡ് മറന്ന് പോയതോ കളഞ്ഞ് പോയതോ, പ്രവ‍‍ർത്തിക്കാത്തതോ എന്തുമായിക്കൊള്ളട്ടെ... കാര്യം സമയത്തിന് കാർഡ് കൈയ്യിൽ ഇല്ലെങ്കിൽ നാം എന്ത് ചെയ്യും? ഇത്തരം സാഹചര്യങ്ങളിൽ ഏറെ പ്രയോജനപ്പെടുന്ന സൗകര്യമാണ് യുപിഐ ഉപയോ​ഗിച്ച് എടിഎമ്മിൽ നിന്ന് പണമെടുക്കാൻ കഴിയുന്ന രീതി. അതേ കേട്ടത് ശരി തന്നെയാണ്. യുപിഐ യൂസ് ചെയ്യുന്നവ‍‍‍‍ർക്ക് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ കാ‍ർഡ് ആവശ്യമില്ല.

യുപിഐ

എടിഎം കാ‍ർഡുകൾ ഉപയോ​ഗിച്ചുള്ള പലവിധ തട്ടിപ്പുകൾ നാം കേട്ടിട്ടുണ്ടാവും. ക്ലോണിങ്, സ്കിമ്മിങ് തുടങ്ങി എടിഎം തകരാറിലാക്കി വരെ തട്ടിപ്പുകൾ നടക്കാറുണ്ട്. ഇതിന് ത‌ടയിടാൻ വേണ്ടിയാണ് റിസ‍‍‍ർവ് ബാങ്ക് ഓഫ് ഇന്ത്യ ( ആ‍‍ർബിഐ ) യുപിഐ ഉപയോ​ഗിച്ചുള്ള ക്യാഷ് വിഡ്ഡ്രോവലിന് അം​ഗീകാരം നൽകിയത്.

ആധാർ വീണ്ടും 'പണിയുമായി' വരുന്നുണ്ട്; അ‌റിഞ്ഞിരുന്നാൽ ഉപകാരപ്പെടുന്ന ഓൺ​ലൈൻ ആധാർ അ‌പ്ഡേഷൻ മാർഗമിതാആധാർ വീണ്ടും 'പണിയുമായി' വരുന്നുണ്ട്; അ‌റിഞ്ഞിരുന്നാൽ ഉപകാരപ്പെടുന്ന ഓൺ​ലൈൻ ആധാർ അ‌പ്ഡേഷൻ മാർഗമിതാ

ഇന്റ‍ർഓപ്പറബിൾ കാ‍ർഡ്ലെസ് ക്യാഷ് വിഡ്ഡ്രോവൽ
 

ഇന്റ‍ർഓപ്പറബിൾ കാ‍ർഡ്ലെസ് ക്യാഷ് വിഡ്ഡ്രോവൽ ( ICCW ) എന്നാണ് ഈ ഫെസിലിറ്റിയുടെ പേര്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( എസ്ബിഐ ), പഞ്ചാബ് നാഷണൽ ബാങ്ക് ( പിഎൻബി ), എച്ച്ഡിഎഫ്സി തുടങ്ങിയ ബാങ്കുകളുടെ എടിഎമ്മുകളിൽ ഈ സൌകര്യം നിലവിൽ ലഭ്യമാണ്.

യുപിഐ പേമെന്റ്

ഗൂഗിൾ പേ, ഫോൺപേ, പേടിഎം എന്നിവ പോലെയുള്ള യുപിഐ ആപ്പുകളും മറ്റ് യുപിഐ പേമെന്റ് സർവീസുകളും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഉപയോഗിക്കാം. എടിഎം കാർഡ് ഇല്ലാതെ യുപിഐ ഉപയോഗിച്ച് എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നത് എങ്ങനെയെന്ന് വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

ചെറിയ തകരാറുകൾക്കുള്ള തകർപ്പൻ ഒറ്റമൂലി; നെറ്റ്വർക്ക് റീസെറ്റ് ചെയ്യാനുള്ള വഴിയിതാചെറിയ തകരാറുകൾക്കുള്ള തകർപ്പൻ ഒറ്റമൂലി; നെറ്റ്വർക്ക് റീസെറ്റ് ചെയ്യാനുള്ള വഴിയിതാ

യുപിഐ ഉപയോഗിച്ച് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം

യുപിഐ ഉപയോഗിച്ച് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം

സ്റ്റെപ്പ് 1 : ഇതിനായി ആദ്യം ഏതെങ്കിലും എടിഎം കൌണ്ടർ സന്ദർശിക്കുക
സ്റ്റെപ്പ് 2 : തുടർന്ന് എടിഎം സ്ക്രീനിൽ 'Withdraw cash' എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക
സ്റ്റെപ്പ് 3 : ശേഷം യുപിഐ ഓപ്ഷനിലും പ്രസ് ചെയ്യണം
സ്റ്റെപ്പ് 4 : തുടർന്ന് എടിഎമ്മിന്റെ സ്ക്രീനിൽ ഒരു ക്യൂആർ കോഡ് തെളിയും

യുപിഐ ആപ്പ്

സ്റ്റെപ്പ് 5 : നിങ്ങളുടെ ഫോണിലെ യുപിഐ ആപ്പ് ഓപ്പൺ ചെയ്ത് ഈ കോഡ് സ്കാൻ ചെയ്യുക
സ്റ്റെപ്പ് 6 : നിങ്ങൾക്ക് പിൻവലിക്കേണ്ട തുക എന്റ‍ർ ചെയ്യുക ( 5,000 രൂപ വരെ )
സ്റ്റെപ്പ് 7 : തുട‍ർന്ന് യുപിഐ പിൻ നൽകി പ്രോസസ് പൂ‍ർത്തിയാക്കുക.
സ്റ്റെപ്പ് 8 : ഇത്രയും ചെയ്താൽ എടിഎമ്മിൽ നിന്നും നിങ്ങൾക്ക് ക്യാഷ് എടുക്കാം

പാസ്വേഡിനും പരിശോധന നല്ലതാ! പാസ്വേഡ് ചോർന്നിട്ടുണ്ടോ? ശക്തമാണോ? എങ്ങനെ സുരക്ഷകൂട്ടാം എന്നൊക്കെ അ‌റിയൂ...പാസ്വേഡിനും പരിശോധന നല്ലതാ! പാസ്വേഡ് ചോർന്നിട്ടുണ്ടോ? ശക്തമാണോ? എങ്ങനെ സുരക്ഷകൂട്ടാം എന്നൊക്കെ അ‌റിയൂ...

കാ‍‍ർഡ് വിഡ്ഡ്രോവൽ നിരക്കുകൾ

യുപിഐ ഉപയോ​ഗിച്ച് എടിഎമ്മിൽ നിന്നും പണം പിൻവലിക്കുമ്പോൾ പ്രത്യേകിച്ച് അധിക ചാ‍‍ർജുകളൊന്നും ഇടാക്കില്ല. എന്നാൽ ഒരു ബാങ്കിന്റെ എടിഎമ്മിൽ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ട് യുപിഐ ഉപയോ​ഗിച്ച് പണം പിൻവലിക്കുമ്പോൾ നിലവിലെ കാ‍‍ർഡ് വിഡ്ഡ്രോവൽ നിരക്കുകൾക്ക് സമാനമായ ചാ‍ർജ് ഈടാക്കും.

ബാങ്ക്

നിലവിൽ യൂസേഴ്സിന് അക്കൗണ്ടുള്ള ബാങ്ക് എടിഎമ്മുകളിൽ നിന്നും അഞ്ച് സൗജന്യ ട്രാൻസാക്ഷനുകളാണ് ലഭിക്കുന്നത്. മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്നും മൂന്ന് തവണയും സൗജന്യമായി പണം പിൻവലിക്കാം. ഇതിന് ശേഷമുള്ള എല്ലാ ട്രാൻസാക്ഷനുകൾക്കും 21 രൂപ വരെയാണ് കമ്പനികൾ ഈടാക്കുന്നത്.

വീഡിയോ ഇഷ്ട​പ്പെട്ടോ, ബാക്കിക്കാര്യം സിംപിൾ; ഇന്റർനെറ്റിൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യാനുള്ള എളുപ്പവഴിവീഡിയോ ഇഷ്ട​പ്പെട്ടോ, ബാക്കിക്കാര്യം സിംപിൾ; ഇന്റർനെറ്റിൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യാനുള്ള എളുപ്പവഴി

Best Mobiles in India

English summary
We always forget the ATM card in emergency situations. In such situations, using UPI to withdraw money from an ATM is a very useful facility. That's correct; UPI users do not need a card to withdraw money from ATMs.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X