ഓൺലൈനിലൂടെ എൽപിജി ഗ്യാസ് കണക്ഷൻ എങ്ങനെ ബുക്ക് ചെയ്യാമെന്ന് നിങ്ങൾക്കറിയമോ ?
ഒരു പുതിയ എല്‍പിജി കണക്ഷന്‍ എടുക്കുന്നത് ഒരു നീണ്ട പ്രക്രിയയാണ്. കാരണം വാങ്ങുന്നവര്‍ അടുത്തുളള എല്‍പിജി ഡീലര്‍ഷിപ്പില്‍ നേരിട്ട് സന്ദര്‍ശിച്ച് ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കുകയും കണക്ഷന്‍ നടത്തുന്നതിന് പേയ്‌മെന്റ് നടത്തുകയും വേണം.

ഭാരത് ഗ്യാസ്, ഇന്ത്യന്‍ ഗ്യാസ്, എച്ച്പി
എന്നാല്‍ ഈ ഡിജിറ്റല്‍ മേഖലയില്‍ കാര്യങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. മൂന്നു പ്രധാന എല്‍പിജി വിതരണക്കാരായ ഭാരത് ഗ്യാസ്, ഇന്ത്യന്‍ ഗ്യാസ്, എച്ച്പി എന്നിവ ഇപ്പോള്‍ അവരുടെ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. കൂടാതെ റീഫില്‍ ബുക്ക് ചെയ്യാനും അനുവദിക്കുന്നു.

ഓണ്‍ലൈനിലൂടെ LPG ഗ്യാസ് കണക്ഷന്‍
എങ്ങനെ ഓണ്‍ലൈനിലൂടെ എല്‍പിജി കണക്ഷന്‍ ബുക്ക് ചെയ്യാമെന്നു നോക്കാം.
1. ബന്ധപ്പെട്ട എല്‍പിജി വിതരണക്കാരനായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറക്കുക.
HP Gas:
https://myhpgas.in/myHPGas/NewConsumerRegistration.aspx
Bharat Gas:
https://my.ebharatgas.com/LPGServices/ApplyNewConnection
Indane Gas:
https://cx.indianoil.in/webcenter/portal/Customer?_afrRedirect=13915242512181853
2. ഇവിടെ, സെര്‍ച്ച് ഓപ്ഷന്‍ ഉപയോഗിച്ച് ഏറ്റവും അടുത്തുളള വിതരണക്കാരനെ സെര്‍ച്ച് ചെയ്യുക. നിങ്ങള്‍ക്ക് വിതരണക്കാരന്റെ പേര് അറിയാമെങ്കില്‍ അതു നല്‍കാന്‍ കഴിയും.
3. ഇനി പട്ടികയില്‍ കാണുന്ന ഏറ്റവും അടുത്തുളള വിതരണക്കാരനെ തിരഞ്ഞെടുക്കുക.

LPG ഗ്യാസ് കണക്ഷന്‍
അവിടെ അടുത്ത സ്‌ക്രീനില്‍ വ്യക്തിഗത വിശദാംശങ്ങള്‍, വിലാസം, സബ്‌സിഡി ക്യാഷ് ട്രാന്‍സ്ഫര്‍ വിഭാഗം, സിലണ്ടര്‍ തരം എന്നിവ ഉള്‍പ്പെടുത്തിയ ഫോം പൂരിപ്പിക്കുക.
വിതരണക്കാരനെ അടിസ്ഥാനമാക്കി ഫോമുകള്‍ മാറ്റാന്‍ കഴിയും.
4. അടുത്തതായി POI (ഐഡന്റിറ്റി തെളിവ്, POF(വിലാസത്തിന്റെ സെളിവ്) എന്നിവ തിരഞ്ഞെടുക്കുക.
5. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയ്‌ക്കൊപ്പം രണ്ട് ഡ്യോക്യുമെന്റുകളും അപ്‌ലോഡ് ചെയ്യുക.
6. ഇനി കരാര്‍ നിബന്ധനകള്‍ പരിശോധിക്കുക. ശേഷം 'Submit' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
7. ഇനി ഓണ്‍ലൈന്‍ പേയ്‌മെന്റിനായി നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് എന്നിവ തിരഞ്ഞെടുക്കാവുന്ന പേയ്‌മെന്റ് പേജിലേക്ക് നിങ്ങളെ എത്തിക്കുന്നതാണ്. കൂടാതെ ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷനും തിരഞ്ഞെടുക്കാവുന്നതാണ്.
8. പൂര്‍ത്തിയായി കഴിഞ്ഞാല്‍, സിലണ്ടറിന്റെ ബുക്കിംഗ് സ്റ്റാറ്റസും, ഡെലിവറി തീയതിയും ട്രാക്ക് ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു റഫറന്‍സ് നമ്പറും ലഭിക്കും.


Click it and Unblock the Notifications








