Home
How to

സ്മാർട്ട്ഫോണിനൊപ്പം കവറിൽ ഈ സാധനങ്ങൾ സൂക്ഷിക്കാറുണ്ടോ? എങ്കിൽ അ‌പകടവും തകരാറും കൂടെയുണ്ട്!

ചില ആളുകളുടെ സ്മാർട്ട്ഫോൺ നോക്കിയാൽ അ‌തിന്റെ റിയർ പാനലിനും സുരക്ഷയ്ക്കായി ഇടുന്ന കവറിനും ഇടയിൽ പല സാധനങ്ങളും സൂക്ഷിച്ചിരിക്കുന്നത് കാണാം. എന്തെങ്കിലും കുറിപ്പ് എഴുതിയ പേപ്പറുകൾ, അ‌ല്ലെങ്കിൽ ഭംഗിക്കായോ കൊണ്ടുനടക്കാനുള്ള എളുപ്പത്തിനായോ സൂക്ഷിച്ചിരിക്കുന്ന കറൻസി നോട്ടുകൾ, അ‌തല്ലെങ്കിൽ വിവിധ കാർഡുകൾ, സിം, മെമ്മറി കാർഡ് എന്നിങ്ങനെ വയ്ക്കാൻ പറ്റുന്ന പലതും സൂക്ഷിക്കുന്നത് ഇവിടെയായിരിക്കും. അ‌തായത് ഒരു പഴ്സ് ചെയ്യേണ്ട പണികൂടി സ്മാർട്ട്ഫോണിന്റെ കവറിനെക്കൊണ്ട് ചെയ്യിക്കുന്ന 'ബുദ്ധി'പരമായ നീക്കമായാണ് ആളുകൾ പലരും ഇതിനെ കാണുന്നത്. എന്നാൽ ഇത് ബുദ്ധിയല്ല, അ‌പകടത്തെ ഒപ്പം കൊണ്ടുനടക്കുന്ന മണ്ടത്തരമായിട്ടാണ് കാണേണ്ടത്. ഇതിന്റെ പിന്നിലെ അ‌പകടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ചില ആളുകൾ കറൻസി നോട്ടുകൾ അ‌ല്ലെങ്കിൽ എന്തെങ്കിലും കുറിപ്പുകൾ, ബാങ്ക് കാർഡുകൾ എന്നിവ പഴ്സിൽ വയ്ക്കുന്ന ലാഘവത്തോടെ സ്മാർട്ട്ഫോണിന്റെ റിയർ പാനലിനും കവറിനും ഇടയിലുള്ള ഭാഗത്ത് സൂക്ഷിക്കുന്നു. പഴ്സ്കൊണ്ടു നടക്കാനുള്ള മടി, കാണുമ്പോൾ ഒരു കൗതുകം എന്നിങ്ങനെ പല കാരണങ്ങൾ ഈ പ്രവൃത്തിക്ക് പിന്നിലുണ്ട്.

സ്മാർട്ട്ഫോണിനൊപ്പം കവറിൽ ഈ സാധനങ്ങൾ സൂക്ഷിക്കാറുണ്ടോ? എങ്കിൽ അ‌പകടം

എന്നാൽ ഇത്തരം പ്രവൃത്തികൾ ഫോണിനും ഫോൺ കൊണ്ടുനടക്കുന്ന ആൾക്കും ഒരുപോലെ ദോഷം ചെയ്യും. എങ്ങനെയെന്നാൽ, ഫോണുകൾ പലപ്പോഴും പല കാരണങ്ങളാലും ചൂടാകാറുണ്ട്. ഇപ്പോൾ പുതിയ പല സ്മാർട്ട്ഫോണുകളും ഫോൺ അ‌മിതമായി ചൂടാകാതിരിക്കാനുള്ള കൂളിങ് സിസ്റ്റവും എന്തിനേറെ ഫാൻ വരെ അ‌വതരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്തരം കൂളിങ് സംവിധാനങ്ങൾ ഇല്ലാത്ത സ്മാർട്ട്ഫോണുകളും ഉണ്ട്.

കൂളിങ് സംവിധാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്മാർട്ട്ഫോൺ കവറിനുള്ളിൽ ഒന്നും സൂക്ഷിക്കാൻ പാടില്ല. കാരണം ഫോൺ ചൂടാകുമ്പോൾ ഇടയിൽ ഇത്തരം സാധനങ്ങൾ ഇരിക്കുന്നത് പ്രശ്നം കൂടുതൽ വഷളാക്കും. ഇത് ഫോൺ ചൂട് കൂടി പൊട്ടിത്തെറിക്കുന്നതിലേക്ക് വരെ നയിച്ചേക്കാം. ഇത്തരം അ‌പകടങ്ങൾ മനപ്പൂർവം ക്ഷണിച്ച് വരുത്താതിരിക്കാൻ ഫോൺ കവറിനെ പഴ്സ് ആയി ഉപയോഗിക്കുന്ന ശീലം ഒഴിവാക്കേണ്ടതുണ്ട്.

സ്മാർട്ട്ഫോണിനൊപ്പം കവറിൽ ഈ സാധനങ്ങൾ സൂക്ഷിക്കാറുണ്ടോ? എങ്കിൽ അ‌പകടം

ഇതു മാത്രമല്ല, ഫോണിന്റെ പിന്നിൽ ബാങ്ക് കാർഡുകളും മറ്റും സൂക്ഷിക്കുന്നത് കവറേജ് പ്രശ്നത്തിനും ഇടയാക്കാറുണ്ട് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അ‌തായത് പല ഫോണുകളുടെയും ആന്റിനകൾ അ‌വയുടെ മുകൾ ഭാഗത്തായാണ് സ്ഥാപിച്ചിരിക്കുന്നത്. റിയർ പാനലിന്റെ മുകളിലായി പണമോ കാർഡുകളോ സൂക്ഷിക്കുന്നത് ആന്റിനയ്ക്ക് ഫോണിലേക്ക് സിഗ്നലുകൾ ശരിയായി സ്വീകരിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തിയേക്കാം.

പല വിധത്തിലുള്ള നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ നേരിടാൻ ഈ പ്രവൃത്തി ഒരു കാരണമായേക്കാം. കാരണം കാർഡിൽ സെൻസറുകളും ചിപ്പുകളും ഉണ്ടായിരിക്കാം, അത് ഫോണിന്റെയും ആന്റിനയുടെയുമൊക്കെ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. മാത്രമല്ല, ഇത്തരം സാധനങ്ങൾ ഫോണിനൊപ്പം സൂക്ഷിക്കുന്നതിലൂടെ ഹാൻഡ്‌സെറ്റ് ചാർജ് ചെയ്യുന്ന സമയത്തും അമിതമായി ഫോൺ ചൂടാക്കാൻ ഇടയുണ്ട്.

ഇത്തരത്തിൽ ചൂട് നിലനിൽക്കുന്നത് ഫോണിന്റെ ആയുസിനെയും ബാധിക്കും എന്ന് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. അ‌തിനാൽ ചെറിയ ലാഭത്തിനായുള്ള ഇത്തരം നുറുങ്ങുവിദ്യകൾ പരീക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് സുരക്ഷിതമായ സ്മാർട്ട്ഫോൺ ഉപയോഗത്തിന് അ‌നിവാര്യമാണ്. ഇ​ത്തരം സാധനങ്ങൾ വയ്ക്കാതെ തന്നെ പലപ്പോഴും ഫോൺ അ‌മിതമായി ചൂടാകും. അ‌പ്പോൾ ഇവ കൂടി വരുന്നത് കൂടുതൽ ദോഷകരമാണ് എന്ന വാദം തികച്ചും യുക്തിപരമാണ്.

സ്മാർട്ട്ഫോണിനൊപ്പം കവറിൽ ഈ സാധനങ്ങൾ സൂക്ഷിക്കാറുണ്ടോ? എങ്കിൽ അ‌പകടം

ചില സമയങ്ങളിൽ, കവറിനിടയിൽ ​ഒന്നും വച്ചിട്ടില്ല എങ്കിൽപ്പോലും ഫോൺ വളരെ ചൂടായിരിക്കുന്നതായി കാണാൻ കഴിയും. ഇത്തരം സന്ദർഭങ്ങളിൽ അ‌മിതമായി ഫോൺ ഉപയോഗിക്കാതിരിക്കുക. ചൂട് തുടർച്ചയായി കൂടുന്നുണ്ട് എന്ന് മനസിലായാൽ പരിഹാരമായി പിൻ കവർ ഊരി മാറ്റുക, ഇന്റർനെറ്റ് ഓഫ് ചെയ്യുക, ഫോൺ തന്നെ ഓഫ് ചെയ്യുക എന്നീ കാര്യങ്ങളൊക്കെ ചെയ്യാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
You should not store banknotes and bank cards under the back cover. Doing so can cause the phone to overheat and even explode. Also, many smartphones have their antennas placed on top, and storing money or cards under the back panel may interfere with the antenna's ability to properly receive signals on the device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X