വാട്ട്‌സാപ്പില്‍ എന്നന്നേക്കുമായി മെസേജുകള്‍ ഡീലീറ്റ് ചെയ്യാന്‍ സാധിക്കില്ല, എങ്ങനെ തിരിച്ചെടുക്കാം?

Written By:

ഏറ്റവും അധികം ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഒരു ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പാണ് വാട്ട്‌സാപ്പ്. ഒട്ടനേകം സവിശേഷതകളോടെ എത്തുന്ന വാട്ട്‌സാപ്പ് ഇപ്പോള്‍ ലോകപ്രശസ്ഥമായിരിക്കുകയാണ്.

3ജിബി റാമുമായി നോക്കിയ 5 ഇപ്പോള്‍ ഷോറൂമിലും!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'Delete for Everyone' എന്ന സവിശേഷത

ഈ അടുത്തിടെയാണ് വാട്ട്‌സാപ്പ് 'Delete for Everyone' എന്ന സവിശേഷത കൊണ്ടു വന്നത്. എന്നാല്‍ ഈ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ നിങ്ങളുടെ ഫോണില്‍ നിന്നും എന്നന്നേക്കുമായി ഡിലീറ്റ് ആകും എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?

മെസേജുകള്‍ ഇപ്പോഴും ഉപകരണത്തില്‍ തന്നെയാണ്

നിങ്ങള്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ ഇപ്പോഴും ഉപകരണത്തില്‍ തന്നെയാണ് എന്നാണ് വാട്ട്‌സാപ്പിന്റെ പുതിയ റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. ഇതു കൂടാതെ ഇവ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാനും സാധിക്കും.

നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി

ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷനിലൂടെ നിങ്ങള്‍ ആര്‍ക്കും അയക്കപ്പെട്ട വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ആക്‌സസ് ചെയ്യാന്‍ സാധിക്കും എന്നാണ് സ്പാനിഷ് ആന്‍ഡ്രോയിഡ് ബ്ലോഗ് ആന്‍ഡ്രോയ്ഡ് ബോസ് പറയുന്നത്. കൂടാതെ സ്വീകര്‍ത്താവിന് നീക്കം ചെയ്യപ്പെട്ട സന്ദേശങ്ങള്‍ എളുപ്പത്തില്‍ തന്നെ ആക്സ്സ് ചെയ്യാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിലീറ്റ് ചെയ്ത മെസേജുകള്‍ എങ്ങനെ എടുക്കാം?

ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം, ഉപയോക്താക്കള്‍ ആന്‍ഡ്രോയിഡ് നോട്ടിഫിക്കേഷന്‍ ലോഗിനില്‍ സര്‍ച്ച് ചെയ്യുക. നോവ ലോഞ്ചര്‍ പോലുളള മൂന്നാം-പാര്‍ട്ടി ലോഞ്ചറുകള്‍ ഉപയോഗിക്കുന്നത് വളരെ എളുപ്പമാണ്. അധിക ആപ്പ് ഇല്ലാതെ തന്നെ നോട്ടിഫിക്കേഷന്‍ ലോഗ് ആക്‌സസ് ചെയ്യാന്‍ സാധിക്കും.

ഹോം സ്‌ക്രീനില്‍ ദീര്‍ഘ നേരം അമര്‍ത്തിപ്പിടിക്കുക. അതിനു ശേഷം വിഡ്ജറ്റില്‍ ടാപ്പ് ചെയ്യുക >Activities> Settings> Notification Log എന്ന് ചെയ്യുക. അതു പോലെ സ്‌റ്റോക്ക് ആന്‍ഡ്രോയിഡില്‍ ഒരു സജ്ജീകരണ വിഡ്ജറ്റ് നോട്ടിഫിക്കേഷന്‍ ലോഗിന്‍ ആക്‌സസ് ചെയ്യാം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
A new report claims that WhatsApp messages that are deleted are actually still on the device and can be easily accessed.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot