യൂട്യൂബിൽ ഷോർട്ട് വീഡിയോ ഉണ്ടാക്കാം, യൂട്യൂബ് ഷോർട്ട്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?

|

രാജ്യത്ത് നിലവിൽ ഏറ്റവും വളർച്ചയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഒന്ന് ഷോർട്ട് വീഡിയോ കണ്ടന്റുകളുടേതാണ്. ടിക്ടോക്കിനെ കെട്ടുകെട്ടിച്ചതിന് പിന്നാലെ ഒഴിവ് വന്ന വലിയ മാർക്കറ്റ് സാധ്യത എല്ലാ ടെക്ക് ഭീമന്മാരും മുതലെടുക്കുക തന്നെ ചെയ്തു. ഇക്കൂട്ടത്തിൽ ഇന്ത്യൻ കമ്പനിയായ ഷെയർചാറ്റ് മുതൽ ഗൂഗിൾ വരെയുള്ളവർ ഉണ്ട്. പുതിയ തലമുറയ്ക്കിടയിൽ വലിയ സ്വീകാര്യത പുതിയ പ്ലാറ്റ്ഫോമിന് ലഭിക്കുന്നുമുണ്ട്. 2025 ഓടെ ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം പ്രതിമാസം 650 മില്യണിൽ അധികം ആയിരിക്കുമെന്ന് കണക്കുകൾ പറയുന്നു.

ടിക്ടോക്ക്

ടിക്ടോക്ക് ബാനിന് പിന്നാലെ ഷോർട്ട് വീഡിയോ സെക്ഷനിലുണ്ടായ വലിയ അവസരം മുതലെടുക്കാൻ ടെക്ക് ഭീമന്മാർ നിരവധി ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകൾ അവതരിപ്പിച്ചിരുന്നു. അതിൽ ഗൂഗിളിന്റെ സംഭാവനയാണ് യൂട്യൂബ് ഷോർട്ട്സ്. ഗൂഗിൾ ഫോർ ഇന്ത്യ ഇവന്റിലാണ് ഗൂഗിൾ ഔദ്യോഗികമായി യൂട്യൂബ് ഷോർട്ട്സ് പ്ലാറ്റ്ഫോം ഇന്ത്യയിൽ അവതരിപ്പിച്ചത്. പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവർക്ക് 60 സെക്കൻഡ് വരെ ഡ്യൂറേഷനുള്ള ഷോർട്ട് വീഡിയോകൾ സൃഷ്ടിക്കാൻ കഴിയും. പുതിയ പ്ലാറ്റ്ഫോം കൂടുതൽ കൂടുതൽ രസകരവും ആകർഷകവുമാക്കുന്നതിന് നിരവധി ഫീച്ചറുകളും ഗൂഗിൾ കൊണ്ട് വന്നിട്ടുണ്ട്.

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി നേടുന്നത് എങ്ങനെ?യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി നേടുന്നത് എങ്ങനെ?

സൌണ്ട് ട്രാക്കുകൾ

സൌണ്ട് ട്രാക്കുകൾ ഇഷ്ടത്തിന് തെരഞ്ഞെടുക്കാൻ മ്യൂസിക് ലൈബ്രറി, ഫിൽട്ടർ, സ്റ്റിക്കറുകൾ, ടെക്സ്റ്റുകൾ, ഒന്നിലധികം മിനി വീഡിയോ ക്ലിപ്പുകൾ സ്റ്റിച്ചുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മൾട്ടി-സെഗ്‌മെന്റ് ക്യാമറ എന്നവയാണ് കമ്പനി നകുന്ന ഫീച്ചറുകൾ. ഒരു യൂട്യൂബ് ചാനലില്‍ നല്ല കണ്ടന്റ് നല്‍കുന്നതിന് നല്ല ഡിവൈസുകൾ ആവശ്യമാണ്. മനോഹരമായ ദൃശ്യങ്ങൾ പകർത്താൻ മികച്ച ക്യാമറ, ശബ്ദം റെക്കോർഡ് ചെയ്യാൻ മികച്ച മൈക്രോഫോൺ എന്നിങ്ങനെ. എന്നാല്‍ ഷോര്‍ട്‌സില്‍ ഇതിന്റെ ഒന്നും ആവശ്യമേയില്ല. നമ്മുടെ ഫോൺ എടുത്ത്, ആപ്പ് തുറന്ന്, ക്യാമറ ഓണാക്കി ഷൂട്ട് ചെയ്ത് കുറച്ച് സംഗീതം കൂടി ചേർത്താൽ കാര്യം കഴിഞ്ഞു.

യൂട്യൂബ് ഷോർട്ട്‌സ് വീഡിയോ ക്രിയേറ്റ് ചെയ്യാൻ
 

യൂട്യൂബ് ഷോർട്ട്‌സ് വീഡിയോ ക്രിയേറ്റ് ചെയ്യാൻ

  • യൂട്യൂബ് മൊബൈൽ ആപ്പ് തുറക്കുക.
  • ചുവടെയുള്ള "+" ഐക്കണിൽ ടാപ്പ് ചെയ്യുക.
  • വീഡിയോ റെക്കോർഡ് ചെയ്യാൻ ക്യാപ്‌ചർ ബട്ടണിൽ ടാപ്പ് ചെയ്‌ത് പിടിക്കുക.
  • മ്യൂസിക് ലൈബ്രറിയിൽ നിന്ന് സൌണ്ട് ട്രാക്ക്, മറ്റ് ഫിൽട്ടറുകൾ, സ്പീഡ്, ടൈമർ, കൌണ്ട്ഡൌൺ തുടങ്ങിയ ഫീച്ചറുകളും ഉപയോഗിക്കാവുന്നതാണ്.
  • ഷോർട്ട് വീഡിയോ എഡിറ്റ് ചെയ്ത് കഴിഞ്ഞാൽ പ്രിവ്യൂ കാണാൻ ഡൺ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • "നെക്സ്റ്റ്" ഓപ്ഷനിൽ ടാപ്പ് ചെയ്‌ത് വീഡിയോയുടെ ടൈറ്റിൽ നൽകുക. ( പരമാവധി 100 കാരക്ടേർസ് )
  • വീഡിയോ സ്വകാര്യത പോലുള്ള സെറ്റിങ്സ് തിരഞ്ഞെടുക്കുക.
  • "സെലക്ട് ഓഡിയൻസ്" ഓപ്ഷൻ കണ്ടന്റ് ഏത് പ്രായക്കാർക്ക് വേണ്ടിയുള്ളതാണെന്ന് തീരുമാനിക്കുവാൻ ഉള്ളതാണ്. കുട്ടികൾക്ക് വേണ്ടിയുള്ളതാണെങ്കിൽ അങ്ങനെയും അല്ലെങ്കിൽ പ്രായപൂർത്തി ആയവർക്കുള്ള കണ്ടന്റ് എന്നും നൽകാൻ കഴിയും.
  • ശേഷം "അപ്‌ലോഡ്" സെലക്ട് ചെയ്ത് നിങ്ങളുടെ ഷോർട്ട് വീഡിയോ പബ്ലിഷ് ചെയ്യുക.
  • ഇനി യൂട്യൂബിൽ ഡിസ്‌ലൈക്ക് ക്യാമ്പയ്നുകൾ നടക്കില്ല; കാരണം എന്തെന്ന് അറിയാംഇനി യൂട്യൂബിൽ ഡിസ്‌ലൈക്ക് ക്യാമ്പയ്നുകൾ നടക്കില്ല; കാരണം എന്തെന്ന് അറിയാം

    ഒടിടി

    ഒടിടി പ്ലാറ്റ്ഫോമുകൾക്കും ഷോർട്ട് വീഡിയോ ആപ്പുകൾ വെല്ലുവിളി സൃഷ്ടിക്കുന്നു. അടുത്ത വർഷങ്ങളിൽ തന്നെ ഷോര്‍ട്ട് വീഡിയോ ആപ്പുകള്‍ ഓടിടി പ്ലാറ്റ്‌ഫോമുകളെ മറികടക്കുമെന്നാണ് പഠനങ്ങളും പറയുന്നത്. ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും ഒക്കെ ഏറെ മുന്നിൽ എത്തിയിട്ടാണ് യൂട്യൂബ് ഈ മേഖലയിലേക്ക് തിരിഞ്ഞതും. യൂട്യൂബ് അപ്‌ഡേഷനൊപ്പം ഷോര്‍ട്ട് വീഡിയോ ഫീച്ചർ കൊണ്ട് വന്നപ്പോള്‍ സംഭവം പെട്ടന്ന് കേറി ക്ലിക്ക് ആയി. ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സ് ഉള്ള വ്ളോഗർമാരുടെ വലിയ നിരയാണ് പുതിയ ഫീച്ചറിനെ ഹിറ്റാക്കിയത്. പിന്നാലെ കൂടുതൽ ക്രിയേറ്റർമാരെ ആകർഷിക്കാനുള്ള പദ്ധതികളും യൂട്യൂബ് ആവിഷ്കരിച്ച് കഴിഞ്ഞു.

    ഷോർട്ട്സ്

    2021-22 കാലയളവിൽ മാത്രം 100 മില്യൺ ഡോളറിന്റെ ഫണ്ടാണ് യൂട്യൂബ് ഷോർട്ട്സ് വീഡിയോ ക്രിയേറ്റഴ്സിനായി പ്രഖ്യാപിച്ചത്. വീഡിയോസിന് ലഭിക്കുന്ന വ്യൂസ് അനുസരിച്ച് ക്രിയേറ്റേഴ്സിന് 100 മുതൽ 10,000 ഡോളർ വരെ യൂട്യൂബ് പ്രതിഫലം നൽകും. ഷോർട്ട് വീഡിയോകൾ ഉപയോഗിച്ചുള്ള സോഷ്യൽ കൊമേഴ്സിങും ഇന്ന് വ്യാപകം ആണ് ( വസ്ത്രങ്ങളുടെയും മറ്റും ചെറു വീഡിയോകളിലൂടെ ആവശ്യക്കാരെ കണ്ടെത്തുന്ന രീതി ). നാളെ ഇതേ അവസരം ഔദ്യോഗിക യൂട്യൂബ് ഫീച്ചർ അയി വരാനും സാധ്യത കാണുന്നു. നിലവിലുള്ള ഫീച്ചറുകൾ ഉപയോക്താക്കൾ ഉപയോഗിക്കുന്ന രീതിക്ക് അനുസരിച്ചാവും പുതിയ ഫീച്ചേഴ്സ് അവതരിപ്പിക്കുക.

    പ്രാദേശിക വാർത്തകൾക്ക് പ്രസക്തി കൂട്ടാൻ പുതിയ ടൂളുകളുമായി ഗൂഗിൾപ്രാദേശിക വാർത്തകൾക്ക് പ്രസക്തി കൂട്ടാൻ പുതിയ ടൂളുകളുമായി ഗൂഗിൾ

    ഗൂഗിൾ

    2021 ഓഗസ്റ്റ് മുതൽ യൂട്യൂബ് ഷോർട്ട്‌സ് ബീറ്റ വേർഷൻ ഇന്ത്യയിൽ ലഭ്യമാണ്. പിന്നാലെയാണ് കഴിഞ്ഞ ദിവസത്തെ ഔദ്യോഗികമായുള്ള അവതരണം. യുട്യൂബ് ഷോർട്ട്സിന് ആഗോള തലത്തിൽ പ്രതിദിനം 15 ബില്യണിലധികം വ്യൂസ് ലഭിക്കുന്നുണ്ടെന്ന് ഗൂഗിൾ ഇന്ത്യ പറയുന്നു. യൂട്യൂബ് ഷോർട്ട്‌സിന് പുറമേ വോയ്‌സ് അസിസ്റ്റന്റ് ഉപയോഗിച്ച് വാക്‌സിനേഷൻ അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാൻ കഴിയുന്ന ഫീച്ചർ ഉടൻ അവതരിപ്പിക്കുമെന്നും ഗൂഗിൾ ഇന്ത്യ പ്രഖ്യാപിച്ചു. ഗൂഗിൾ അസിസ്റ്റന്റിനെ ഇന്ത്യയിൽ പ്രാദേശികവത്കരിക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. അതിന്റെ ആദ്യപടിയെന്ന് നിലയിലാണ് വോയ്‌സ് അസിസ്റ്റന്റ് വഴിയുള്ള എൻഡ് ടു എൻഡ് വാക്‌സിനേഷൻ ബുക്കിങ് പ്രഖ്യാപിച്ചത്.

    പുതിയ ഫീച്ചർ

    വോയ്‌സ് കമാൻഡ് ഉപയോഗിച്ച് പ്രാദേശിക ഭാഷകളിലും വാക്‌സിനേഷൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ കഴിയും. താരതമ്യേന പുതിയ ഇന്റർനെറ്റ് ഉപയോക്താക്കൾക്കും ആയാസരഹിതമായി വാക്സിൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ കഴിയുമെന്നാണ് ഗൂഗിൾ പറയുന്നത്. , യൂസേഴ്സിന് ഇൻഫർമേഷനിലേക്കും ആരോഗ്യരക്ഷയിലേക്കും കൂടുതൽ ആക്സസ് ലഭിക്കും. സാങ്കേതികവിദ്യയ്ക്ക് എങ്ങനെ വിടവുകൾ നികത്താമെന്നതിന്റെ ആഴത്തിലുള്ള ചിത്രമാണിതെന്നും ഗൂഗിൾ പറയുന്നു. പ്രഖ്യാപനം പോലെ കാര്യങ്ങൾ നടപ്പിലായാൽ ആരോഗ്യ മേഖലയിൽ അടക്കം വലിയ കുതിച്ചു ചാട്ടത്തിന് പുതിയ ഫീച്ചർ വഴിവയ്ക്കുമെന്ന് ഉറപ്പാണ്.

    ഗൂഗിൾ സെർച്ചും ഡാർക്ക് ആക്കാം, ഡാർക്ക് മോഡ് ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങനെ?ഗൂഗിൾ സെർച്ചും ഡാർക്ക് ആക്കാം, ഡാർക്ക് മോഡ് ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങനെ?

Best Mobiles in India

English summary
The tech giants have introduced several short video platforms to take advantage of the enormous opportunities in the short video section following the Ticktock ban. YouTube Shorts is the contribution from Google. Google officially unveiled the YouTube shorts platform in India at the Google for India event.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X