Home
How to

യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ ഫ്രീയായി ആസ്വദിച്ചാലോ? ആതും മൂന്ന് മാസം, ചെയ്യേണ്ടത് ഇത്രമാത്രം

സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്നവർ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന സോഷ്യൽ മീഡിയകളിൽ ഒന്നാണ് യൂട്യൂബ്. വിവിധ തരം വീ‍‍ഡിയോകൾക്കായി ഉപഭോക്താക്കൾ ആദ്യം ആശ്രയിക്കുന്നത് യൂട്യൂബ് ആയിരിക്കും. ആവശ്യമുള്ള വീഡിയോയുടെ പേര് യൂട്യൂബിൽ സർച്ച് ചെയ്താൽ ഉപഭോക്താക്കൾക്ക് നിമിഷങ്ങൾക്കകം വീഡിയോേ ലഭ്യമാകുന്നതാണ്. എന്നാൽ സാധാരണക്കാരായ ഉപഭോക്താക്കളെ കുഴപ്പിക്കുന്ന ഒന്നാണ് യൂട്യൂബിലെ പരസ്യങ്ങൾ.

ഇഷ്ടപ്പെട്ട വീഡിയോകൾ കാണുന്നതിനിടെ പരസ്യങ്ങൾ പരുന്നത് രസംകൊല്ലികൾ തന്നെയാണ്. ഇത്തരം പരസ്യങ്ങൾ ഒഴിവാക്കാനുള്ള ഒരേയൊരു മാർ​ഗം നിങ്ങളുടെ യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ ചെയ്യുക എന്നതാണ്. എന്നാൽ പണം മുടക്കേണ്ടി വരും എന്ന കാരണത്താൽ പല ഉപഭോക്താക്കളും ഇതിന് മുതിരുന്നുമില്ല. ഇത്തരത്തിൽ പണം മുടക്കാൻ മടിയുള്ള ഉപഭോക്കാക്കൾക്ക് ഒരു സന്തോഷ വാർത്ത പുറത്തുവന്നിരിക്കുകയാണ്.

യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ ഫ്രീയായി ആസ്വദിച്ചാലോ?

നിങ്ങൾക്ക് ഇനിമുതൽ യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുമെന്നാതാണ് വാർത്ത. അതും മൂന്ന് മാസക്കാലത്തേക്ക്. പരസ്യങ്ങൾ ഒഴിവാക്കപ്പെടുന്നതിന് പുറമെ വേറെയും നിരവധി ​ഗുണങ്ങൾ യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷന്റെ കീഴിൽ വരുന്നുണ്ട്. ഇന്ത്യയിൽ പ്രതിമാസം 139 രൂപ അല്ലെങ്കിൽ മൂന്ന് മാസത്തേക്ക് 399 രൂപയാണ് യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷന് വേണ്ടി വരുന്നത്. നിലവിൽ ഇത് സൗജന്യമായി ലഭിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

എന്നാൽ എന്നുമുതൽ ഈ ഓഫർ നിലവിൽ വരും എന്ന് യൂട്യൂബ് വെളിപ്പെടുത്തിയിട്ടില്ല. പക്ഷെ സൗജന്യ സേവനം ആസ്വദിക്കാൻ എന്തുചെയ്യണം എന്ന കാര്യം യൂട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ആദ്യം നിങ്ങളുടെ യൂട്യൂബ് ആപ്പ് തുറക്കുക. ഇതിൽ നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇതിൽ‌ യൂട്യൂബ് പ്രീമിയം തിരഞ്ഞെടുക്കാവുന്നതാണ്. ഇതിൽ തന്നെ മാസത്തെ സൗജന്യ ഓഫർ എന്ന ഓപ്ഷൻ നൽകിയിട്ടുണ്ടാകും ഇതിൽ ക്ലിക്ക് ചെയ്യുക.

യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ ഫ്രീയായി ആസ്വദിച്ചാലോ?

എന്നാൽ ഈ ഓഫർ തിരഞ്ഞെടുക്കുന്നതിനായി നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ യൂട്യൂബിന് നൽകേണ്ടി വരും. ഈ നടപടി പൂർത്തിയാക്കിക്കഴിഞ്ഞാൽ നിങ്ങൾക്ക് മൂന്ന് മാസത്തേക്ക് യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്നതാണ്. മൂന്ന് മാസം തികയും മുമ്പ് നിങ്ങൾ തന്നെ ഈ ഓഫർ റദ്ദാക്കേണ്ടതാണ് അല്ലാത്ത പക്ഷം നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് 129 രൂപ യൂട്യൂബ് പ്രതിമാസം പിടിക്കുന്നതായിരിക്കും.

നിങ്ങൾക്ക് ഒന്നിൽ കൂടുതൽ ജിമെയിൽ ഐഡികൾ ഉണ്ടെങ്കിൽ അവയിൽ നിന്നെല്ലാം ഇത്തൽ യൂട്യൂബിന്റെ സൗജന്യ സേവനം ആസ്വദിക്കാനാകുന്നതാണ്. ഉപഭോക്താക്കൾക്ക് മികച്ച സേവനം തന്നെയായിരിക്കും യൂട്യൂബ് പ്രീമിയം നൽകുക. വീഡിയോകൾ പരസ്യമില്ലാതെ കാണുന്നതിന് പുറമെ യൂട്യൂബ് മ്യൂസിക് ആപ്പ് സൗജന്യമായി ഉപയോഗിക്കാനും യൂട്യൂബ് പ്രീമിയം ഉപഭോക്താക്കളെ സഹായിക്കും. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട പാട്ടുകൾ ഡൗൾലോഡ് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്.

മാത്രമല്ല വിവിധ പാട്ടുകളുടെ ലിറിക്സ് വരികളും യൂട്യൂബ് മ്യൂസിക് ആപ്പിൽ ലഭ്യമാണ്. 80 ദശലക്ഷത്തിലധികം പാട്ടുകൾ ഇതിൽ ഉണ്ടെന്നാണ് യൂട്യൂബ് അവകാശപ്പെടുന്നത്. പിക്ചർ- ഇൻ- പിക്ചർ മോഡിനെ പിന്തുണക്കുന്ന സൗകര്യവും യൂട്യൂബ് മ്യൂസിക് ആപ്പിൽ ലഭ്യമാണ്. ഇതിന്റെ സഹായത്താൽ ഫോണിൽ മറ്റെന്തെങ്കിലും ചെയ്താലും നിങ്ങൾക്ക് പീട്ടുകൾ ആസ്വദിക്കാൻ സാധിക്കുന്നതാണ്.

പ്രതിമാസം 120 രൂപയാണ് യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷന് ഇന്ത്യയിൽ നൽകേണ്ടി വരുന്ന അടിസ്ഥാന വില. മൂന്ന് മാസത്തെ പ്ലാനിനായി 399 രൂപയും ലിവഴിക്കേണ്ടി വരും. ഒരു വർഷത്തേക്കായി 1290 രൂപയുടെ പ്ലാനും യൂട്യൂബ് ആവതരിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കായി പ്രത്യേകം കിഴിവും യൂട്യൂബിന്റെ പ്രീമിയം പ്ലാനുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 79 രൂപ മാത്രമായിരിക്കും വിദ്യാർത്ഥികൾക്കായുള്ള പ്ലാനിൽ ഒരു മാസം നൽകേണ്ടി വരുന്നത്.

ഫാമിലി പാക്കേജുകൾക്കും യൂട്യൂബിൽ പ്രത്യേകം പ്ലാനുകൾ ഉള്ളതാണ്. ഒരു കുടുംബത്തിലെ ആറ് പേർക്ക് ഈ സേനവം ആസ്വദിക്കാൻ സാധിക്കുന്നതാണ്. മാസം 189 രൂപയായിരിക്കും ഫാമിലി പാക്കേജിനായി ചിലവഴിക്കേണ്ടി വരുക. സാധാരണ വീഡിയോകൾക്ക് പുറമെ ഇപ്പോൾ ഇൻസ്റ്റ​ഗ്രാം റീൽസിന് സമാനമായി യൂട്യൂബ് ഷോർട്സ് എന്ന പേരിൽ ചെറിയ വീഡോകളും ലഭ്യമാണ്. നല്ല രീതിയിൽ കണ്ടന്റ് ചെയ്ത് ഉപഭോക്താക്കൾക്ക് പണം സമ്പാദിക്കാവുന്ന ഒരു പ്ലാറ്റ്ഫോം കൂടിയാണ് യൂട്യൂബ്.

More from GizBot

Best Mobiles in India

English summary
Ads are fun killers while watching your favorite videos. The only way to avoid such ads is to subscribe to YouTube Premium. But many customers are not willing to pay for it. Good news has come out for the customers who are hesitant to spend money like this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X