വിലകൂടി എയറിൽപ്പോയ ഐഫോൺ എയർ തിരിച്ചുവന്നു; ഏറ്റവും കുറഞ്ഞ വിലയിൽ ആമസോണിൽ വാങ്ങാം
ഐഫോൺ 17 സീരീസ് ലോഞ്ച് ചെയ്യും മുമ്പ് ഏറെ ആകാംക്ഷ വരാൻ പോകുന്ന പുതിയ ഐഫോൺ എയർ (iPhone Air) മോഡലിനെ ചുറ്റിപ്പറ്റിയായിരുന്നു. ഇതുവരെയുള്ള ഐഫോണുകളിൽ ഏറ്റവും സ്ലിം മോഡൽ എന്ന പ്രത്യേകതയുമായി എത്തിയ ഐഫോൺ 17 എയർ പക്ഷേ ഉയർന്ന വിലയുടെ പേരിൽ വിൽപ്പന ആരംഭിച്ച പിന്നാലെ 'എയറിൽ' ആയിരുന്നു. ഇന്ത്യയിൽ ഐഫോൺ 17 എയർ മോഡലിന്റെ 256GB വേരിയന്റിന് 119900 രൂപയും 512GB വേരിയന്റിന് 139900 രൂപയും 1TB വേരിയന്റിന് 159900 രൂപയും ആയിരുന്നു വില.
ഉയർന്ന വിലയുടെ പേരിൽ എയറിലായ ഐഫോൺ എയർ മോഡലിനെ ആകാശത്തുനിന്ന് പോക്കറ്റിലേക്ക് എത്തിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന നീക്കവുമായി ഇപ്പോൾ ആമസോൺ രംഗത്തെത്തിയിരിക്കുന്നു. ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഈ ഓഫർ സെയിലിൽ ഐഫോൺ എയർ ഇതുവരെയുള്ള ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു.

ആമസോൺ പറയുന്നത് 119900 രൂപ വിലയുള്ള ഐഫോൺ എയർ ഈ ഓഫർ സെയിലിൽ 91249 രൂപ വിലയിൽ വാങ്ങാം എന്നാണ്. എല്ലാ ഓഫറുകളും പ്രയോജനപ്പെടുത്തിയാലുള്ള വിലയാണ് ഇത്. ഇതിലൂടെ 28,651രൂപയുടെ ലാഭം ഉപയോക്താവിന് കിട്ടും. ഇപ്പോൾ 95499 രൂപ വിലയിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുതന്നെ വലിയ ലാഭകരമായ ഡീൽ ആണ്.
1000 രൂപ ബാങ്ക് ഡിസ്കൗണ്ട്, 2864 രൂപ ആമസോൺ പേ ബാലൻസ് ക്യാഷ്ബാക്ക് ഉൾപ്പെടെയുള്ള ഡിസ്കൗണ്ടുകൾ ആമസോൺ ലഭ്യമാക്കിയിരിക്കുന്നു. ഇത് പ്രയോജനപ്പെടുത്തിയാൽ ഇതുവരെ ലഭ്യമായതിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഈ വെറൈറ്റി ഐഫോൺ മോഡൽ സ്വന്തമാക്കാനാകും. ഫ്ലിപ്പ്കാർട്ട് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ ഇപ്പോഴും യഥാർഥ വിലയിൽ തന്നെയാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത് (ജനുവരി 17ന് ഓഫർ സെയിൽ ആരംഭിക്കുന്നതിനാൽ ഈ ഫ്ലിപ്പ്കാർട്ട് വിലയിൽ മാറ്റം വന്നേക്കാം).

ഐഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം ഈ ഐഫോൺ എയർ മോഡൽ ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കും. അധികം ആളുകൾക്കൊന്നും ഇല്ലാത്ത ഒരു ഐഫോൺ കൊണ്ടുനടക്കുന്ന ജാഡയും ആസ്വദിക്കാം. വെറും 5.6 മില്ലിമീറ്റർ മാത്രമാണ് ഈ ഐഫോണിന്റെ വലിപ്പം. ഗ്രേഡ് 5 ടൈറ്റാനിയം ഫ്രെയിമും ഹൈ-ഗ്ലോസ് മിറർ ഫിനിഷും ഈ ഫോണിനുണ്ട്.
പ്രധാന ഫീച്ചറുകൾ
സിക്സ്-കോർ A19 പ്രോ 64-ബിറ്റ് ആർക്കിടെക്ചറുള്ള 3nm ചിപ്പ് ആണ് ഈ ഫോണിന്റെ കരുത്ത്. 5-കോർ GPU, 16-കോർ ന്യൂറൽ എഞ്ചിൻ എന്നിവയും ഇതിലുണ്ട്. 6.5-ഇഞ്ച് (2736×1260 പിക്സൽസ്) OLED 460ppi സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ, 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റുകളുള്ള പ്രോമോഷൻ ടെക്നോളജി എന്നിവ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്. സെറാമിക് ഷീൽഡ് 2 പ്രൊട്ടക്ഷൻ ഇതിനുണ്ട്.
256GB, 512GB, 1TB സ്റ്റോറേജ് ഓപ്ഷനുകളിൽ ഐഫോൺ എയർ വാങ്ങാൻ ലഭ്യമാണ്. 48MP വൈഡ്-ആംഗിൾ (f/1.6) ക്യാമറയാണ് ഇതിലുള്ളത്. വീഡിയോയ്‌ക്കുള്ള സെക്കൻഡ് ജനറേഷൻ സെൻസർ-ഷിഫ്റ്റ് OIS, 2x ടെലിഫോട്ടോ, 100% ഫോക്കസ് പിക്‌സലുകൾ, ഫോട്ടോണിക് എഞ്ചിൻ, ട്രൂ ടോൺ ഫ്ലാഷ്, ഡോൾബി വിഷനോടുകൂടിയ HDR വീഡിയോ റെക്കോർഡിംഗ് 4K 60 fps, സ്ലോ-മോ 1080p 240fps, സിനിമാറ്റിക് മോഡ് 4K വരെ ഡോൾബി വിഷൻ 30-fps എന്നിവ ഇതിലുണ്ട്.

18MP (ƒ/1.9) സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറയും ഈ ഐഫോൺ എയറിലുണ്ട്. ഫോക്കസ് പിക്സലുകളുള്ള ഓട്ടോഫോക്കസ്, റെറ്റിന ഫ്ലാഷ്, 60 fps-ൽ 4K വരെ ഡോൾബി വിഷനോടുകൂടിയ HDR വീഡിയോ റെക്കോർഡിംഗ്, സ്ലോ-മോ 1080p 120fps എന്നീ ഫീച്ചറുകൾ ഇതോടൊപ്പം എത്തുന്നു. ഫേസ് ഐഡി ഫേഷ്യൽ റെക്കഗ്നിഷനുള്ള ട്രൂഡെപ്ത് ക്യാമറ, ടോപ്പ്-പോർട്ടഡ് സ്പീക്കറുകൾ, ആക്ഷൻ ബട്ടൺ, IP68 റേറ്റിങ്, ഡ്യുവൽ സിം (eSIM + eSIM) എന്നിവയും ഇതിലുണ്ട്.
20W വരെ MagSafe, Qi2 വയർലെസ് ചാർജിംഗ് ഉള്ള ബിൽറ്റ്-ഇൻ റീചാർജ് ചെയ്യാവുന്ന ലിഥിയം-അയൺ ബാറ്ററി, USB-C ഫാസ്റ്റ് ചാർജിംഗ്, 20W അഡാപ്റ്ററോ അതിൽ കൂടുതലോ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ 50% ചാർജ്, 27 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് എന്നീ ഫീച്ചറുകളും ഐഫോൺ എയർ വാഗ്ദാനം ചെയ്യുന്നു. സ്പേസ് ബ്ലാക്ക്, ക്ലൗഡ് വൈറ്റ്, ലൈറ്റ് ഗോൾഡ്, സ്കൈ ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








