ഇനി കുറച്ച് സ്റ്റൈൽ ഒക്കെ കാണിച്ച് നടന്നാലോ! മോട്ടറോള റേസർ 60 5ജി ഫ്ലിപ്പ് ഫോൺ ഇന്ത്യയിൽ എത്തി
ഫ്ലിപ്പ് സ്മാർട്ട്ഫോണുകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഒരു സന്തോഷ വാർത്തയുണ്ട്. മോട്ടറോള തങ്ങളുടെ റേസർ 60 സീരീസിലെ സ്റ്റാന്റേർഡ് മോഡലായ മോട്ടറോള റേസർ 60 5ജി (motorola razr 60) ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 7400X ചിപ്സെറ്റ് കരുത്തിൽ എത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോൺ 50MP മെയിൻ, 13MP അൾട്രാ-വൈഡ്, 32MP ഫ്രണ്ട് ക്യാമറകൾ സഹിതമാണ് എത്തിയിരിക്കുന്നത്. 100% ട്രൂ കളർ ക്യാമറയുള്ള ലോകത്തിലെ ആദ്യത്തെ വീഡിയോ ജെസ്റ്ററുകൾ, ഇന്ത്യയിലെ ആദ്യത്തെ പേൾ അസറ്റേറ്റ് ഫിനിഷ് | ഫാബ്രിക് ഫിനിഷ് ഫീച്ചറുകളും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.
മോട്ടോറോള റേസർ 60 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.96-ഇഞ്ച് (1080×2640 പിക്സലുകൾ) ഫ്ലെക്സ്വ്യൂ FHD+ പോൾഡ് LTPO ഇന്റേണൽ ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഇത് 1-120Hz റിഫ്രഷ് റേറ്റ്, 120% DCI-P3 കളർ ഗാമട്ട്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നീ ഫീച്ചറുകൾ സഹിതം എത്തുന്നു.

കൂടാതെ 3.63″ (1056×1066, പിക്സലുകൾ) ക്വിക്ക്വ്യൂ പോൾഡ് 90Hz LTPS എക്സ്റ്റേണൽ ഡിസ്പ്ലേയും മോട്ടറോള റേസർ 60 5ജിയിൽ ഉണ്ട്. ഇത് 1700 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകൾ സഹിതം എത്തുന്നു.
ഒക്ട കോർ (2 x 2.6GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7400X 4nm പ്രൊസസർ ആണ് മോട്ടറോള റേസർ 60 5ജിയുടെ കരുത്ത്. മാലി-G615 MC2 ജിപിയു, 8GB LPDDR4X റാം, 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിൽ ഉണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറ, (f/1.7 അപ്പേർച്ചർ, OIS), 13MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), മാക്രോ മോഡ്, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവയാണ് ഇതിലെ റിയർ ക്യാമറ സജ്ജീകരണത്തിൽ അടങ്ങുന്നത്. സെൽഫിക്കും മറ്റുമായി f/2.4 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 3 OS അപ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ ഫീച്ചറുകളും മോട്ടറോള ഈ സ്മാർട്ട്ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ ആണ് ഉള്ളത്. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ് എന്നിവയും ഇതിലുണ്ട്.
IP48 റേറ്റിങ്, ഡ്യുവൽ സിം (eSIM + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11ax (2.4GHz/5GHz) MIMO, ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-C, NFC, 4500mAh ബാറ്ററി, 30W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് എന്നിവയൊക്കെയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

മോട്ടോറോള റേസർ 60 5ജിയുടെ 8GB + 256GB മോഡലിന് 49,999 രൂപയാണ് ഇന്ത്യയിലെ വില. PANTONE Gibraltar Sea, PANTONE Spring Bud, PANTONE Lightest Sky എന്നീ നിറങ്ങളിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്. ജൂൺ 4 മുതലാണ് വിൽപ്പന ആരംഭിക്കുക. ഫ്ലിപ്പ്കാർട്ട്, മോട്ടറോളയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും.


Click it and Unblock the Notifications








