2014-ലെ 10 മികച്ച കോമ്പാക്ട് സ്മാര്‍ട്ട്‌ഫോണുകള്‍....!

Written By:

സാങ്കേതിക രംഗത്തെ മികച്ച വര്‍ഷമായിരുന്നു 2014. ധാരാളം കമ്പനികള്‍ ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ പല ശ്രമങ്ങളും നടത്തി, ഇതില്‍ മിക്കവരും വിപണിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

ഫാബ്‌ലറ്റ് വിഭാഗത്തില്‍ ഉണ്ടായിരിക്കുന്ന പ്രവണത അടുത്ത കാലത്തൊന്നും ശമിക്കാന്‍ ഇടയില്ല. മുന്തിയ ഫാബ്‌ലറ്റ് ഉപയോക്താക്കളുടെ എണ്ണം കുറവാണെങ്കിലും, ഈ പ്രവണത മുകളിലേക്ക് തന്നെയാണ് വളരുന്നത്.

അതുകൊണ്ട് തന്നെ ഫാബ്‌ലറ്റ് വിപണി വരും വര്‍ഷവും മികച്ച പ്രകടനം നടത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്, പക്ഷെ വിപണിയിലെ അതികായന്മാര്‍ കോമ്പാക്ട് ഫോണുകളും 2014-ല്‍ വിപണിയില്‍ അവതരിപ്പിക്കുകയുണ്ടായി. സോണി, സാംസങ്, മൈക്രോസോഫ്റ്റ് എന്നീ കമ്പനികള്‍ കോമ്പാക്ട് സ്മാര്‍ട്ട്‌ഫോണുകളുടെ വിപണിയെ വളരെ ഉത്സാഹപൂര്‍വമാണ് നോക്കി കണ്ടത്.

വളരെ ഉന്നതമായ സവിശേഷതകള്‍ ഈ ഫോണുകള്‍ക്കുണ്ടെന്ന് വിലയിരുത്താനാവില്ല, പക്ഷെ ഈ പട്ടികയിലുളള എല്ലാ ഫോണുകളും ഫഌഗ്ഷിപ് മോഡലുകളുടെ കോമ്പാക്ട് വലിപ്പത്തിലെ മാന്യമായ സവിശേഷതകളാണ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

4.3 ഇഞ്ച് 720 പിക്‌സല്‍ ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസ്സര്‍, 2 ജിബി റാം, ആന്‍ഡ്രോയിഡ് 4.4. 20.7 എംപി റിയര്‍ ക്യാമറ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. 40,000 രൂപയ്ക്ക് താഴെ ഹാന്‍ഡ്‌സെറ്റ് ലഭ്യമാണ്.

2

4.7 ഇഞ്ച് 720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 4.4, ഒക്ടാ കോര്‍ പ്രൊസസ്സര്‍, 2 ജിബി റാം, 12 എംപി റിയര്‍ ക്യാമറ തുടങ്ങിയവയാണ് സവിശേഷതകള്‍. 38,000 രൂപയാണ് ഫോണിന്റെ വില.

 

3

4.7 ഇഞ്ച് 720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ, 1.2 ഗിഗാഹെര്‍ട്ട്‌സ് സ്‌നാപ്ഡ്രാഗണ്‍ 400 ക്വാഡ് കോര്‍ പ്രൊസസ്സര്‍, 1 ജിബി റാം, 6.7 എംപി റിയര്‍ ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ.
വില: 15,000 രൂപയ്ക്ക് താഴെ

4

4.7 ഇഞ്ച് 720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ, 1.6 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 400, 1 ജിബി റാം, 8 എംപി റിയര്‍ ക്യാമറ, 2 എംപി ഫ്രണ്ട് ക്യാമറ. 5,999 രൂപയാണ് വില.

5

4.3 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേ, 1.2 ഗിഗാഹെര്‍ട്ട്‌സ് സ്‌നാപ്ഡ്രാഗണ്‍ 200 പ്രൊസസ്സര്‍, 1 ജിബി റാം, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ്. വില: 6,500 രൂപ.

6

4 ഇഞ്ച് ഡിസ്‌പ്ലേ, ഡുവല്‍ കോര്‍ ഇന്റല്‍ ചിപ്‌സെറ്റ്, 1 ജിബി റാം, 5 എംപി റിയര്‍ ക്യാമറ. 7,000 രൂപയ്ക്ക് താഴെയാണ് വില.

7

ലൂമിയ 1020-ന്റെ 41 എംപി ക്യാമറ ഷൂട്ടര്‍ പ്രത്യേകം എടുത്തു പറയത്തക്കതാണ്. 23,000 രൂപയ്ക്കാണ് ഫോണ്‍ വില്‍ക്കപ്പെടുന്നത്.

8

ഹാന്‍ഡ്‌സെറ്റിന് ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് പരിഷ്‌ക്കരണം അടുത്ത കൊല്ലം ജനുവരിയില്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6,136 രൂപയ്ക്കാണ് ഹാന്‍ഡ്‌സെറ്റ് വില്‍ക്കപ്പെടുന്നത്.

9

ആന്‍ഡ്രോയിഡ് 4.3 ജെല്ലി ബീന്നില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റിന്റെ വില 14,400 രൂപയാണ്.

10

ഒതുങ്ങിയ, മനോഹരമായ കാഴ്ചയുളള ഈ ഹാന്‍ഡ്‌സെറ്റ് 35,000 രൂപയ്ക്കാണ് നിലവില്‍ വില്‍ക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
10 Best Compact Smartphones of 2014.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot