ഇന്ത്യയില്‍ ലഭ്യമായ മികച്ച 10 മൈക്രോമാക്‌സ് സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സിന്റെ വളര്‍ച്ച ആരെയും അസൂയപ്പെടുത്തുന്നതാണ്. ഇന്ത്യക്കപ്പുറം റഷ്യയിലും യുറോപ്പിലും വരെ ബിസിനസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഈ കമ്പനി. മറ്റു ഇന്ത്യന്‍ കമ്പനികളായ ലാവ, ഇന്റക്‌സ്, ഐ ബാള്‍ തുടങ്ങിയവയെ ഒക്കെ ബഹുദൂരം പിന്നിലാക്കിയാണ് മൈക്രോമാക്‌സിന്റെ കുതിപ്പ്.

1999 ല്‍ സ്ഥാപിതമായ കമ്പനി ഇതിനോടകം വ്യത്യസ്തമായ 60-തിലധികം മോഡല്‍ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി. കൂടാതെ ടാബ്ലറ്റ്, LED ടി.വി. തുടങ്ങിയവയും നിര്‍മിച്ചു. കൂടാതെ കഴിഞ്ഞ മാസം ആന്‍ഡ്രോയ്ഡും വിന്‍ഡോസും സപ്പോര്‍ട് ചെയ്യുന്ന ലാപ്ടാബും പുറത്തിറക്കി.

മിതമായ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ഉപകരണങ്ങള്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്നു എന്നതാണ് മൈക്രോമാക്‌സിന്റെ വിജയ രഹസ്യം. മൈക്രോമാക്‌സിന് ഇന്ത്യന്‍ വിപണിയിലുള്ള സ്വാധീനം കണക്കിലെടുത്ത്, നിലവില്‍ ലഭ്യമായ മികച്ച 10 മൈക്രോമാക്‌സ് സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. ചുവടെ കൊടുത്തിരിക്കുന്ന ഫോണുകള്‍ എല്ലാം ക്വാഡ്‌കോര്‍ പ്രൊസസര്‍ ഫോണുകള്‍ ആണ്.

ഇന്ത്യയില്‍ ലഭ്യമായ മികച്ച 10 മൈക്രോമാക്‌സ് സ്മാര്‍ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot