2018ല്‍ എത്തിയ കിടിലന്‍ മിഡ്‌റേഞ്ച് ഫോണുകള്‍

|

ഈ വര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പല രസകരമായ രൂപാന്തരങ്ങള്‍ സംഭവിക്കുകയുണ്ടായി. അതില്‍ നിര്‍ദ്ദിഷ്ട വിലയില്‍ മുമ്പ് കണ്ടിട്ടില്ലാത്ത നിരവധി സവിശേഷതകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിയതായും ഞങ്ങള്‍ കണ്ടു.പ്രത്യേകിച്ചും താങ്ങാനാകുന്ന വിലയില്‍ ആകര്‍ഷകമായ ഉപകരണങ്ങളും അതിലുണ്ട്. നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന മികച്ച മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുകയാണ്.

 

Xiaomi Poco F1

Xiaomi Poco F1

സ്‌നാപ്ഡ്രാഗണ്‍ 845 SoCയിലാണ് ഷവോമി പോക്കോ F1 അവതരിപ്പിച്ചത്. 6ജിബി റാം, 64ജിബി റോം വില 20,999 രൂപ, 6ജിബി റാം, 128ജിബി റോം വില 23,999 രൂപ, 8ജിബി റാം, 256ജിബി സ്റ്റോറേജ് വില 28,999 രൂപ എന്നീ മൂന്നു സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്.

 Realme 2 Pro

Realme 2 Pro

കമ്പനി പുറത്തിറക്കിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണാണ് റിയല്‍മീ 2 പ്രോ. ബേസ് വേരിയന്റായ 4ജിബി റാം, 64ജിബി റോം വേരിയന്റിന് 13,990 രൂപയും മിഡ്-വേരിയന്റായ 6ജിബി റാം, 6ജിബി റോമിന് 15,990 രൂപയും ഹൈ-എന്‍ഡ് വേരിയന്റായ 8ജിബി റാം, 128ജിബി സ്‌റ്റോറേജിന് 17,990 രൂപയുമാണ്.

Asus Zenphone Max Pro M1
 

Asus Zenphone Max Pro M1

സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുളള ആന്‍ഡ്രോയിഡ് 8.1 ഓറിയോ ആണ് അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1ന്റെ ഹൈലൈറ്റ് എന്നു പറയുന്നത്. 5000എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3ജിബി റാം 32ജിബി റോം 10,999 രൂപ, 4ജിബി റാം 64ജിബി റോം വില 12,999 രൂപ, 6ജിബി റാം, 64ജിബി റോം, വില 14,999 രൂപ എന്നീ മൂന്നു വേരിയന്റുകളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

Xiaomi Redmi Note 5 Pro

Xiaomi Redmi Note 5 Pro

ഡ്യുവല്‍ ക്യാമറ മോഡ്യൂളുമായി പുറത്തിറങ്ങിയ ആദ്യ സ്മാര്‍ട്ട്‌ഫോണാണ് റെഡ്മി നോട്ട് 5 പ്രോ. ബേസ് വേരിയന്റായ 4ജിബി റാം, 64ജിബി സ്‌റ്റോറേജിന് 13,999 രൂപയും ഹൈ-എന്‍ഡ് വേരിയന്റായ 6ജിബി റാം, 64ജിബി റോമിന് 16,999 രൂപയുമാണ്.

Honor Play

Honor Play

ക്യാമറയില്‍ AI സവിശേഷതയിലൂടെ എത്തിയ മികച്ച ഫോണാണ് ഹോണര്‍ പ്ലേ. 4ജിബി റാം 64ജിബി സ്‌റ്റോറേജിന് വില 19,999 രൂപയും 6ജിബി റാം, 64ജിബി റോം എന്നിവയ്ക്ക് 23,999 രൂപയുമാണ്.

Nokia 6.1 Plus

Nokia 6.1 Plus

കമ്പനി നോച്ച് ഡിസ്‌പ്ലേയില്‍ അവതരിപ്പിച്ച ആദ്യ സ്മാര്‍ട്ട്‌ഫോണാണ് നോക്കിയ 6.1 പ്ലസ്. ഇന്ത്യയില്‍ 4ജിബി റാം, 64ജിബി സ്‌റ്റോറേജ് വേരിയന്റില്‍ എത്തിയ ഫോണിന് 15,999 രൂപയാണ്.

 Honor 9N

Honor 9N

ആഗോള വേരിയന്റായ ഹോണര്‍ 9i (2018) ആണ് ഹോണര്‍ 9N. ബേസ് വേരിയന്റായ 32ജിബി സ്‌റ്റോറേജിന് 11,999 രൂപയും 4ജിബി റാം 64ജിബി വേരിയന്റിന് 13,999 രൂപയും 4ജിബി റാം 128ജിബി സ്റ്റോറേജിന് 17,999 രൂപയുമാണ്.

Vivo V9

Vivo V9

ഡിസ്‌പ്ലേയില്‍ നോച്ചോടു കൂടി എത്തിയ ഫോണാണ് വിവോ V9. 24എംപി സെല്‍ഫി ക്യാമറ, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്. AI ഫേസ് ആക്‌സസ് ഫീച്ചറോടു കൂടി എത്തിയ ഈ ഫോണിന്റെ വില 22,990 രൂപയാണ്. 19:9 ഇഞ്ച് ഡിസ്‌പ്ലേയും മികച്ച ബാറ്ററി ലൈഫും ഫോണിനുണ്ട്.

Oppo F9 Pro

Oppo F9 Pro

VOOC ഫാസ്റ്റ് ചാര്‍ജ്ജിംഗ് ടെക്‌നോളജിയില്‍ എത്തിയ ഫോണാണ് ഓപ്പോ എഫ്9 പ്രോ. 6ജിബി റാം, 64ജിബി സ്‌റ്റോറേജിന് 23,900 രൂപയും 4ജിബി റാം, 64ജിബി സ്റ്റോറേജിന് 19,900 രൂപയുമാണ്.


Best Mobiles in India

English summary
10 best mid-range smartphones launched in 2018

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X