ഐഫോണില്‍ ഇതു വരെ കണ്ടിറ്റില്ലാത്ത ഏറ്റവും മികച്ച വയര്‍ലെസ് ചാര്‍ജ്ജിങ്ങ് പാഡുകള്‍!

Posted By: Samuel P Mohan

സെപ്തംബര്‍ 2017ല്‍ ഇറങ്ങിയ ഐഫോണിന്റെ ഏറ്റവും എടുത്തു പറയേണ്ട ഒരു സവിശേതയാണ് അതിന്റെ വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ടെക്‌നോളജി. നിങ്ങളുടെ കൈയ്യില്‍ എത്തുന്ന ഈ ഫോണില്‍, വയര്‍ലെസ് ചാര്‍ജ്ജിങ്ങ് പാഡുകള്‍ ഇപ്പോള്‍ ആപ്പിള്‍ വില്‍ക്കുന്നില്ല. എന്നാല്‍ ആപ്പിളിന്റെ എയര്‍പവര്‍ വയര്‍ലെസ് ചാര്‍ജ്ജര്‍ അടുത്ത വര്‍ഷമാണ് വിപണിയില്‍ എത്തുന്നത്.

ഐഫോണില്‍ ഇതു വരെ കണ്ടിറ്റില്ലാത്ത ഏറ്റവും മികച്ച വയര്‍ലെസ് ചാര്‍ജ്ജിങ്

വിപണിയിലെ മിക്ക ചാര്‍ജ്ജറുകളേയും പിന്തുണയ്ക്കുന്ന സ്റ്റാന്‍ഡേര്‍ഡ് Qi വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ടെക്‌നോളജിയാണ് ആപ്പിള്‍ ഫോണുകളില്‍ ഉപയോഗിക്കുന്നത്. അതിനാല്‍ നിങ്ങളുടെ ഐഫോണിനു മികച്ച വയര്‍ലെസ് ചാര്‍ജ്ജര്‍ ഇവിടെ പട്ടികപ്പെടുത്താന്‍ പോകുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചോയ്‌ടെക് T511

മിക്ക ഉപഭോക്താക്കള്‍ക്കും മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആകുന്ന വില കുറഞ്ഞതും വിശ്വസനീയമായതുമായ വയര്‍ലെസ് ചാര്‍ജ്ജര്‍ ആണ് ചോയ്‌ടെക്‌സ T511. ഈ ചാര്‍ജ്ജര്‍ സ്റ്റാന്‍ഡേര്‍ഡ് 5V പവര്‍ ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്നു. എല്‍ഇഡി വെളിച്ചം ഉപയോഗിച്ച് ചാര്‍ജ്ജിങ്ങ് സ്റ്റാറ്റസ് അറിയാം. ഫോണ്‍ കണക്ട് ചെയ്യുമ്പോള്‍ ഒരു നീല വെളിച്ചം ദൃശ്യമാകും. എസി അഡാപ്ടര്‍ ഇതില്‍ ലഭിക്കില്ല, അതിനാല്‍ ഐഫോണ്‍ അഡാപ്ടര്‍ ഉഫയോഗിക്കുക.

ബെല്‍കിന്‍ ബൂസ്റ്റ് അപ്പ് വയര്‍ലെസ് ചാര്‍ജ്ജിങ്ങ് പാഡ്

ഐഫോണ്‍ ഉപകരണങ്ങളുടെ ആമുഖത്തോടെ ഐഫോണ്‍ 8 പ്ലസ്, ആഫോണ്‍ 8 പ്ലസ്, ആഫോണ്‍ X എന്നിവയ്‌ക്കൊപ്പം ബെന്‍കിന്‍ പുതിയ വയര്‍ലെസ് ചാര്‍ജ്ജറും ഉപയോഗിച്ചു. ചാര്‍ജ്ജിങ്ങ് മാറ്റില്‍ വച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം എന്ന് കമ്പനി ഉറപ്പു നല്‍കി. ചാര്‍ജ്ജിങ്ങ് മാറ്റിന് ആന്റി-സ്ലിപ്പ് ഡിസൈനും എസി അഡാപ്ടറും ഉണ്ട്.

മോഫൈന്‍ വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ബേസ്

ബെല്‍കിന്‍ പോലെ തന്നെ ഒരു പുതിയ വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ആണ് ഇത്. ഐഫോണ്‍ 8, ഐഫോണ്‍ പ്ലസ് എന്നിവയ്ക്കായി പ്രത്യേക രൂപ കല്‍പന ചെയ്തിരിക്കുന്നു.

യൂടെക് Qi വയര്‍ലെസ് ചാര്‍ജ്ജര്‍

യൂടെക്കിന്റെ വയര്‍ലെസ് ചാര്‍ജ്ജര്‍ വേഗത്തില്‍ ഫോണ്‍ ചൂടാകുന്നതു തടയും. ബാറ്ററി പൂര്‍ണ്ണമാകുമ്പോള്‍ ചാര്‍ജ്ജ് ഓട്ടോമാറ്റിക് ആയി സ്റ്റാന്‍ഡേര്‍ഡ് മോഡില്‍ തുടരും. അനാവശ്യമായ ചൂട് ജനറേറ്റ് ചെയ്യില്ല. കൂടാതെ വൈദ്യുതി ലാഭിക്കാനും കഴിയും.

Cloele 2 കോയില്‍സ് Qi വയര്‍ലെസ് ചാര്‍ജ്ജര്‍

വളരെ ശ്രദ്ധേയമായ സവിശേഷതയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 0.7 വാട്ട് പാന്‍ ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൂട് സാധാരണയായി ചാര്‍ജ്ജ് ചെയ്യല്‍ പ്രോസസ് കുറയ്ക്കുന്നു. അതിനാല്‍ ഇത് ചാര്‍ജ്ജു ചെയ്യല്‍ പ്രക്രിയയെ വേഗത്തിലാക്കാന്‍ സഹായിക്കുന്നു.

ആങ്കര്‍ വയര്‍ലെസ് ചാര്‍ജ്ജിങ്ങ് പാഡ്

ഈ ലിസ്റ്റിലെ മറ്റൊരു വില കുറഞ്ഞതും വിശ്വസനീയമായതുമാണ് ആങ്കിര്‍ വയര്‍ലെസ് ചാര്‍ജ്ജിങ്ങ് പാഡ്. നിങ്ങളുടെ ഫോണിന്റെ സുരക്ഷക്കായി ഒരു ആന്റി-സ്ലിപ് ബേസും ലഭിക്കുന്നു. താപനില 107 ഡിഗ്രി എത്തുമ്പോള്‍ ഒരു ബില്‍റ്റ്-ഇന്‍ ടെമ്പറേച്ചര്‍ നിയന്ത്രണം ഉണ്ട്. ചാര്‍ജ്ജര്‍ സാറ്റാന്‍ഡേര്‍ഡ് മോഡില്‍ പോയാല്‍ ഊര്‍ജ്ജവും സംരക്ഷിക്കുകയും ഫോണിനെ ചൂടാകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

TYLP VU Qi വയര്‍ലെസ് ചാര്‍ജ്ജര്‍

നിങ്ങളുടെ ഫോണിന്റെ ചാര്‍ജ്ജ് കഴിയുമ്പോള്‍ ഇത് നിരന്തരം ഉപയോഗിക്കാന്‍ സാധിക്കുന്നു. ഇതിന് മൂന്നു ചാര്‍ജ്ജിങ്ങ് കോയിലുകള്‍ ഉണ്ട്. ഇതില്‍ നിന്നും പൂര്‍ണ്ണ ചാര്‍ജ്ജിങ്ങ് ലഭിക്കുന്നു.

ഇന്‍സിഗ്നിയ TM Qi വയര്‍ലെസ് ചാര്‍ജ്ജിങ്ങ് പാഡ്

ഇന്‍സിഗ്നിയില്‍ നിന്നുളള വയര്‍ലെസ് ചാര്‍ജ്ജര്‍ വളരെ ആകര്‍ഷണീയമായ രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ചാര്‍ജ്ജിങ്ങ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നതിന് പ്രത്യേക നീല LED ലൈറ്റ് ഉണ്ട്.

DISDIM 2 in ! മാജിക് Qi വയര്‍ലെസ് ചാര്‍ജ്ജിങ്ങ് പാഡ്

ഇത് യഥാര്‍ത്ഥത്തില്‍ 2 ഇന്‍ വണ്‍ ചാര്‍ജ്ജിങ്ങ് പാഡ് ആണ് ഇത് ഒQi വയര്‍ലെസ് ചാര്‍ജ്ജര്‍ സ്റ്റാന്‍ഡ്. നിങ്ങളുടെ ആവശ്യാനുസരണം ഇത് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കും. സ്റ്റാന്‍ഡില്‍ നിന്നും ചാര്‍ജ്ജിങ്ങ് പാഡ് മാറ്റി, ഇത് പ്രത്യേകമായും ഉപയോഗിക്കാം.

CHOETECH Qi വയര്‍ലെസ് ചാര്‍ജ്ജര്‍ സ്റ്റാന്‍ഡ്

ഈ ചാര്‍ജ്ജര്‍ നിങ്ങള്‍ക്ക് മികച്ച ഒരു ഓപ്ഷന്‍ ആഅണ്. അതായത് ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന സമയത്തു തന്നെ കോളുകള്‍ എടുക്കാനും സാധിക്കുന്നു. നിങ്ങളുടെ ഫോണിനെ പിടിച്ചു നിര്‍ത്താന്‍ റമ്പര്‍ ഗ്രിപ്‌സ് ഉപയോഗിച്ച് ചലിപ്പിക്കുന്ന ഒരു ഡിസൈന്‍ ഉണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
10 best Wireless Charging Pads for iPhones

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot