നമ്മള്‍ കുട്ടിയായിരുന്നപ്പോള്‍ തൊടാന്‍ ആഗ്രഹിച്ച ഫോണുകള്‍! ഇപ്പോള്‍ ഇതൊക്കെ എവിടെ?

Written By:

കഴിഞ്ഞ രാത്രി ഞാന്‍ വെറുതേ ഫേസ്ബുക്ക് നോക്കുകയായിരുന്നു. അപ്പോഴാണ് ഒരു ജിഫ് ശ്രദ്ധയില്‍ പെട്ടത്. അത് ഏതു ജിഫ് ആണെന്ന് നിങ്ങള്‍ക്ക് അറിയേണ്ടേ?

അതു നമ്മുടെ പണ്ടത്തെ നോക്കിയ ഫോണ്‍ ആയിരുന്നു. ഈ ജിഫ് കണ്ടതിനു ശേഷം എന്റെ കൈയ്യില്‍ ഇരിക്കുന്ന മീ5 ഫോണിനെ ഞാന്‍ ഒന്നു നോക്കി. ഒരു വെളുത്ത ബാക്ക് കവര്‍ പൊട്ടിയ ഫോണ്‍. കൂടാതെ ഗ്ലാസില്‍ കുറച്ചു വിളളലുകളും സംഭവിച്ചിരിക്കുന്നു.

കഴിഞ്ഞ കാലങ്ങള്‍ ഇപ്പോള്‍ മനസ്സില്‍ ഓടി എത്തുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയം കുറച്ചു സമയത്ത് ഫോണ്‍ കയ്യില്‍ കിട്ടാന്‍ തന്നെ എത്ര ബുദ്ധിമുട്ടായിരുന്നു. അതൊക്കെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?

അന്ന് ഭൂരിഭാഗം പേരുടെ കൈയ്യിലും ഉണ്ടായിരുന്നത് നോക്കിയ 1100i ആയിരുന്നു. നോക്കിയ 7250i ആണ് നമ്മുടെ ആദ്യത്തെ ക്യാമറ ഫോണ്‍.

നമ്മള്‍ പണ്ട് ഉപയോഗിച്ച ഫോണുകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ 6600

ഈ ഫോണ്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുമായിരുന്നു. ഇതു വച്ച് കുട്ടികള്‍ റെക്കോര്‍ഡ് ചെയ്തതു മാതാപിതാക്കള്‍ സൂക്ഷിച്ചു വയ്ക്കുമായിരുന്നു.

മോട്ടോ RAZR

ഞങ്ങളുടെ സമയത്തെ ഏറ്റവും മികച്ച കണ്ടു പിടിത്തങ്ങള്‍ ഫ്‌ളിപ് ഫോണുകള്‍ ആയിരുന്നു. വളരെ മെലിഞ്ഞ സുന്ദരമായ ഫോണ്‍ ആണ്.

നോക്കിയ എന്‍-ഗേജ്

ഇത് നിങ്ങളുടെ കുട്ടിക്കാലത്ത് ഏറ്റവും മികച്ച ഒരു ഫോണ്‍ ആണ്. ഇത് ഗെയിം കളിക്കാനും മികച്ച ഒന്നായിരുന്നു.

നോക്കിയ 3660

ഈ റോട്ടറി കീപാഡ് ഓര്‍ക്കുന്നുണ്ടോ? ഇത് ഉപയോഗിച്ച് ടെക്‌സ്റ്റ് മെസേജുകള്‍ എളുപ്പത്തിലും വേഗത്തിലും ചെയ്യാം.

നോക്കിയ 6231i

നിങ്ങള്‍ പാട്ടു കേള്‍ക്കാന്‍ ആണ് ആഗ്രഹിക്കുന്നത് എങ്കില്‍ നോക്കിയയുടെ മൂന്നാമത്തെ ഫോണ്‍ ആണ് ഇത്.

നോക്കിയ 3250

നോക്കിയ 3250 'ട്വിസ്റ്റ്' ഡിസൈന്‍ എന്നാണ് അറിയപ്പെടുന്നത്. ട്വിസ്റ്റ് കീപാഡുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് പാട്ടുകള്‍ നിയന്ത്രിക്കാം.

മോട്ടോറോള PEBL

മോട്ടോറോളയുടെ ഈ ഫോണ്‍ ഒരു കാലത്ത് ഏവരേയും മോഹിപ്പിക്കുന്നതായിരുന്നു.

പാനസോണിക് G51

ഈ ഫോണ്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? നിങ്ങളുടെ വിരലില്‍ ഒതുങ്ങുന്ന ഈ ഫോണ്‍. പാനസോണിക്കിന്റെ ഈ ചെറിയ ഫോണ്‍ നിങ്ങക്ക് പോക്കറ്റില്‍ തന്നെ ഇടാം. അത്ര ചെറുതാണ് ഈ ഫോണിന്റെ കീപാഡ്.

നോക്കിയ 3510

നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ നോക്കിയയുടെ പല നിറത്തിലെ ഫോണുകള്‍. കളര്‍ഫുള്‍ ഗ്രാഫിക്‌സുകള്‍ ഈ ഫോണിന്‍ കളര്‍ഫുള്‍ ഗ്രാഫിക്‌സുകള്‍ ഉണ്ടായിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Back in the days when we were in school, phones were a privilege that we craved to get our hands on even if it was just for a couple of minutes, leave alone owning one. Remember them?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot