നമുക്ക് സ്വപ്‌നം കൂടി കാണാനാകാത്തത്ര വിലയേറിയ 10 ഫോണുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/mobile/10-expensive-luxury-smartphones-that-youll-probably-never-own-2.html">Next »</a></li></ul>

നമുക്ക് സ്വപ്‌നം കൂടി കാണാനാകാത്തത്ര വിലയേറിയ 10 ഫോണുകള്‍

നമുക്കൊക്കെ സാങ്കേതികവിദ്യയോട് ഒരു തരത്തിലല്ലെങ്കില്‍, മറ്റൊരു തരത്തില്‍ അടുപ്പം കാണും. ചിലര്‍ക്ക് ഉപകരണങ്ങള്‍ എന്നാല്‍ ഭ്രാന്താണ്. കൈയ്യില്‍ കാശുണ്ടെങ്കിലും, ഇല്ലെങ്കിലും ഏറ്റവും പുതിയ മോഡല്‍ ഫോണുകളും മറ്റും ഇവര്‍ വാങ്ങിക്കൂട്ടും. ചിലര്‍ക്ക് സാങ്കേതിക വിദ്യയേക്കുറിച്ച് കൂടുതലറിയുന്നതിലാണ് താത്പര്യം. അവര്‍ക്ക് പുതിയതായി വരുന്ന എല്ലാ മൊബൈലുകളേയും, ടാബ്ലെറ്റുകളേയും, ലാപ്‌ടോപ്പുകളേയും കുറിച്ച് കൃത്യമായ അറിവുണ്ടായിരിയ്ക്കും. എന്നാല്‍ അവ വാങ്ങിക്കൂട്ടുന്നതില്‍ അത്ര തത്പരരായിരിയ്ക്കില്ല.

ഇനി വേറൊരു കൂട്ടരുണ്ട്. ധാരാളം കാശുള്ള ഇവരെ പാവപ്പെട്ടവര്‍ ബൂര്‍ഷ്വാസികള്‍ എന്ന് വിളിയ്ക്കും. ഇവര്‍ക്ക് നൂതന സാങ്കേതികവിദ്യകളേപ്പറ്റിയൊന്നും വലിയ അറിവൊന്നും കാണില്ല. ശ്രീനിവാസന്‍ ചാരായ ഷാപ്പില്‍ ചെന്ന് ഒരു ഗ്ലാസ്സ് ബ്രാന്‍ഡി ചോദിയ്ക്കുന്നത് പോലെ ഏറ്റവും വില കൂടിയ ഒരു ഫോണ്‍ എന്ന് പറഞ്ഞ് വാങ്ങുന്ന കൂട്ടര്‍. അവരെ സംബന്ധിച്ചിടത്തോളം പ്രൗഢിയുടെ അടയാളങ്ങളില്‍ ഒന്നാണ് വിലയേറിയ ഫോണ്‍. പലപ്പോഴും ഇവര്‍ വാങ്ങുന്ന ഈ ഫോണുകള്‍ വിളിയ്ക്കാനല്ലാതെ കാശിന് കൊള്ളുന്നവയല്ലായിരിയ്ക്കും. പക്ഷെ പുറം ഭാഗം രത്‌നഖചിതമായിരിയ്ക്കും. നമ്മള്‍ മാറി നിന്ന് പറയും, 'അവന്റെ കാശിന്റെ മുഷ്‌ക്. അല്ലാതെന്താ?'.

ചിലര്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച ഫോണിന്റെ തന്നെ വിലയേറിയ പതിപ്പുകള്‍ വാങ്ങും. ഐഫോണിന്റെ സ്വര്‍ണ-രത്‌ന ഭൂഷിതമായ മോഡലുകള്‍ അവര്‍ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ നമുക്കറിയാത്ത ചില, വളരെ വിലയേറിയ ഫോണുകള്‍ അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമാണ്. നമ്മള്‍ ചിലപ്പോള്‍ ഒരായുസ്സ് ജീവിയ്ക്കാന്‍ ചെലവാക്കുന്ന കാശ് കൊടുക്കേണ്ടി വരും ഒരു ഫോണിന്. അത്തരം 10 ഫോണുകള്‍ പരിചയപ്പെടാം. വാങ്ങാനൊക്കില്ലെങ്കിലും ചുമ്മാ കാണാലോ. അപ്പോള്‍ പേജ് മറിച്ചോളൂ..

<ul id="pagination-digg"><li class="next"><a href="/mobile/10-expensive-luxury-smartphones-that-youll-probably-never-own-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot