എക്‌സ്പീരിയ സീ3 കോമ്പാക്ട് മികച്ച മിനി ഫ്ളാഗ്ഷിപ്പ് ആകാനുളള 10 കാരണങ്ങള്‍

|

സോണി എക്‌സ്പീരിയ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് പ്രത്യക ആമുഖം ആവശ്യമില്ല. അവര്‍ കുറെ നാളുകളായി ഇവിടെയുണ്ട്, ഇനിയുളള പല വര്‍ഷങ്ങളിലും അവര്‍ ഇവിടെ ഉണ്ടാകുകയും ചെയ്യും. ഈ ദീര്‍ഘമായ കാലയളവില്‍ അവര്‍ മികച്ച ഹാന്‍ഡ്‌സെറ്റുകള്‍ നമുക്കായി തരികയും ചെയ്യും.

അടുത്തിടെ വിപണിയിലെത്തിയ എക്‌സ്പീരിയ സീ3-ന്റെ ഇളയ കൂടപ്പിറപ്പാണ് പുതുതായി അവതരിപ്പിച്ച സോണി എക്‌സ്പീരിയ സീ3 കോമ്പാക്ട്. കോമ്പാക്ട് ഹാന്‍ഡ്‌സെറ്റുകള്‍ സാധാരണയുളള പോലെ വലുതിനേക്കാള്‍ ചെറുതും ഒതുങ്ങിയതും തന്നെയാണ് എക്‌സ്പീരിയ സീ3 കോമ്പാക്ടും.

സോണി എക്‌സ്പീരിയ ഇപ്പോള്‍ തന്നെ വിപണിയില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ ചെറിയ പതിപ്പ് പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമോ? ഞങ്ങള്‍ ഹാന്‍ഡ്‌സെറ്റുമായി സമയം ചിലവഴിച്ചതില്‍ നിന്ന്, കോമ്പാക്ട് പതിപ്പ് പ്രതീക്ഷകള്‍ക്ക് മുകളിലാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു.

 

നിലവില്‍ ഹാന്‍ഡ്‌സെറ്റിന്റെ വില 41,990 രൂപയാണ്. 4.6 ഇഞ്ച് എച്ച്ഡി ഐപിഎസ് (1280X720 പിക്‌സലുകള്‍) ഡിസ്‌പ്ലേ, ബ്രാവിയ ടിവി അനുഭവം നല്‍കുന്ന ട്രൈലുമിനസ് ടെക്‌നോളജികൊണ്ട് ശാക്തീകരിച്ചിരിക്കുന്നു. അഡ്രിനൊ 330 ജിപിയു-ഓട് കൂടി 2.5 ഗിഗാഹെര്‍ട്ട്‌സ് ക്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന സ്‌നാപ്ഡ്രാഗണ്‍ 801 ക്വാഡ് കോര്‍ പ്രൊസസ്സറാണ് ഇതിന്റേത്. 2ജിബി റാമ്മിനേക്കാള്‍ കുറച്ച് കുറഞ്ഞ റാമ്മും ആന്‍ഡ്രോയിഡ് 4.4.4 (കിറ്റ്കാറ്റ്) ഒഎസുമാണ് ഇതിലുളളത്.

വലിയ മോഡലുമായി പങ്കിടുന്നതാണ് എക്‌സ്പീരിയ സീ3 കോമ്പാക്ടിന്റെ ക്യാമറ സവിശേഷതകള്‍. എക്‌സ്‌മോസ് ആര്‍എസ് സെന്‍സര്‍, എച്ച്ഡിആര്‍ ഫോട്ടോകളും വീഡിയോകളും, 4 കെ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയോട് കൂടിയ അതേ 20.7എംപിയുടെ റിയര്‍ ക്യാമറയാണ് ഇതിലും. മുന്‍ഭാഗത്തായി 2.2എംപിയുടെ 1080 പിക്‌സലുകളോട് കൂടിയ വീഡിയോ റെക്കോര്‍ഡിംഗ് ശേഷിയുളള സ്‌നാപ്പറും നിങ്ങള്‍ക്ക് കാണാവുന്നതാണ്.

ഞങ്ങള്‍ ഇവിടെ സോണി എക്‌സ്പീരിയ സീ3 കോമ്പാക്ട് വിപണിയില്‍ നിലവില്‍ ലഭ്യമായ മികച്ച മിനി ഫഌഗ്ഷിപ്പ് എന്തുകൊണ്ടാണ് ആകുന്നതെന്ന് താഴെ രേഖപ്പെടുത്തുകയാണ്.

1

1

ഇത് ഒതുങ്ങിയതും കനം കുറഞ്ഞതും മെലിഞ്ഞതുമാണ്. ഇതിന്റെ മുതിര്‍ന്ന കൂടപ്പിറപ്പിന്റെ നിഴലിനേക്കാള്‍ വളരെ മികച്ചതാണെന്ന് ഇത് ഫലപ്രദമായി തെളിയിക്കുന്നു. പുതിയ ഹാന്‍ഡ്‌സെറ്റുകളില്‍ നാം സാധാരണ നോക്കാറുളള സുഖം തരുന്ന അനുഭവം നല്‍കുന്ന പല ഹാന്‍ഡ്‌സെറ്റുകളും ഉണ്ടെങ്കിലും, എക്‌സ്പീരിയ സീ3 കോമ്പാക്ട് അതിന്റെ ഉന്നതമായ നിലവാരത്തില്‍ വേറിട്ട് നില്‍ക്കുന്നു. തീര്‍ച്ചയായും ഫഌഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളിലെ ചെറിയ പതിപ്പുകളില്‍ ഈ ഹാന്‍ഡ് സെറ്റിന് അല്‍പ്പം വില കൂടുതലാണെങ്കിലും, അതിന്റെ ആകര്‍ഷകമായ രൂപ ഘടന തീര്‍ച്ചയായും വിലയെ സാധൂകരിക്കുന്നതാണ്. ചുരുങ്ങിയ വലുപ്പവും, ഉരുണ്ട വശങ്ങളും ചേര്‍ന്ന് ഹാന്‍ഡ്‌സെറ്റ് മനോഹരമായ കാഴ്ചയും കൈകളില്‍ ഒതുങ്ങുന്ന സൗകര്യപ്രദമായ ഘടനയുമാണ് സമ്മാനിക്കുന്നത്.

2

2

കൈകളില്‍ ഒതുങ്ങുന്ന ഘടനയും, വളരെ ഭാരം കുറഞ്ഞതുമാണെന്നത് കൂടാതെ, ഇതിന്റെ ഏറ്റവും വലിയ ശക്തി ഒമ്‌നിബാലന്‍സ് ഡിസൈന്‍ ആണ്. ഒമ്‌നിബാലന്‍സ് രൂപകല്‍പ്പന എന്ത് തന്നെയായാലും നിങ്ങളുടെ കൈകളില്‍ ഹാന്‍ഡ്‌സെറ്റ് സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പാക്കുന്നു, അത് വീഡിയോ എടുക്കുന്നതിനായാലും, കോള്‍ വിളിക്കുന്നതിനായാലും, ഗെയിമ്മുകള്‍ കളിക്കുന്നതിനായാലും ശരി.

3
 

3

വെളളത്തെ പ്രതിരോധിക്കാനുളള സോണി എക്‌സ്പീരിയ ഹാന്‍ഡ്‌സെറ്റുകളുടെ ശേഷി ഒരു പുതുമയല്ല. സോണി എക്‌സ്പീരിയ സീ3 കോമ്പാക്ട് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ അനുഭവത്തില്‍ വെളളം കയറുന്നത് ഒരു ഘടകമേ ആയിരിക്കില്ലയെന്ന് തീര്‍ച്ചയായും ഉറപ്പാക്കുന്നു. സോണി എക്‌സ്പീരിയ സീ3 കോമ്പാക്ട് വെളളത്തില്‍ മുങ്ങുന്നതിന് തയ്യാറാണെന്ന് മാത്രമല്ല, ഈ ഹാന്‍ഡ്‌സെറ്റില്‍ വെളളത്തിനടിയിലുളള ഫോട്ടോഗ്രാഫി വളരെ ആകര്‍ഷകവുമാണ്.

4

4

സോണി എക്‌സ്പീരിയ സീ3-ന്റെ ചെറിയ പതിപ്പ് ഇറക്കിയതുകൊണ്ട് അതിലുണ്ടായിരുന്ന പല സവിശേഷതകളും വെട്ടിക്കുറച്ചു എന്ന് കരുതേണ്ടതില്ല. മറിച്ച്, മൂത്ത സഹോദരനെപ്പോലെ അഡ്രിനോ 330 ജിപിയു-ഓട് കൂടിയ 2.5 ഗിഗാഹെര്‍ട്ട്‌സ് സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസ്സറാണ് ഇതിലും ഉളളത്. 3ജിബി റാമ്മാണ് എക്‌സ്പീരിയ സീ3-ല്‍ ഉളളതെങ്കില്‍ ഇതില്‍ 2ജിബിക്ക് അല്‍പ്പം കുറവുളള റാമ്മാണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷെ ഈ വ്യത്യാസം ഉപയോഗത്തില്‍ തീരെ ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല ഇതേ ഗുണനിലവാരത്തിലുളള മറ്റ് ഹാന്‍ഡ്‌സെറ്റുകളെ ബഹുദൂരം പിന്നിലാക്കുകയും ചെയ്യുന്നു. ഈ സന്ദര്‍ഭത്തില്‍ ഐഫോണ്‍ 6-ന് 1ജിബി റാം മാത്രമാണുളളതെന്ന് ഓര്‍ക്കുന്നത് രസകരമാണ്.

5

5

എക്‌സ്പീരിയ സീ3 കോമ്പാക്ടിന്റെ ഏറ്റവും ആകര്‍ഷകമായ ഘടകങ്ങളിലൊന്ന് അതിന്റെ ഡിസ്‌പ്ലേ സ്‌ക്രീനാണ്. ടിവിയിലും ക്യാമറാ വ്യാപാരത്തിലും സോണിക്കുളള അപ്രമാദിത്ത്യം ഊട്ടിഉറപ്പിക്കുന്ന തരത്തിലാണ് അവര്‍ സ്മാര്‍ട്ട്‌ഫോണിന്റെ ഡിസ്‌പ്ലേ ഒരുക്കിയിരിക്കുന്നത്. സോണി സാങ്കേതികവിദ്യക്ക് മാത്രം അവകാശപ്പെട്ട ബ്രാവിയ ടിവികളുടെ ട്രൈലുമിനസും ലൈവ് കളര്‍ എല്‍ഇഡി-യുമാണ് അവര്‍ സീ3 കോമ്പാക്ടിന്റെ ഡിസ്‌പ്ലേയില്‍ ഒരുക്കിയിരിക്കുന്നത്.

6

6

എല്ലാ ഡിവൈസുകളുമായി ബന്ധിപ്പിക്കാമെന്നതാണ് സോണിയുടെ മറ്റൊരു ഏറ്റവും വലിയ പ്രത്യേകത. പുതിയ പ്രവണത എന്നു പറയുന്നത് ഹാന്‍ഡ്‌സെറ്റുകളെ കമ്പനികളുടെ സ്മാര്‍ട്ട്‌വാച്ചുകളുമായി വളരെ എളുപ്പത്തില്‍ സംയോജിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ സ്മാര്‍ട്ട്‌ഫോണ്‍ പിന്തുണ എന്നത് ഇപ്പോള്‍ പുതുമയല്ലാതായിരിക്കുന്നു. ഇതുകൂടാതെ എക്‌സ്പീരിയ സീ3 കോമ്പാക്ട് തന്റെ മുതിര്‍ന്ന സഹോദരനെപ്പോലെ പുതിയ പ്ലേസ്റ്റേഷന്‍ 4-ല്‍ പ്ലേ സ്റ്റേഷനായും ഉപയോഗിക്കാവുന്നതാണ്. ഐഫോണ്‍ ഇതേ തരത്തിലുളള പിന്തുണ നല്‍കിയ കാര്യം നമുക്ക് ഓര്‍ത്തെടുക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്.

7

7

നമ്മള്‍ നേരത്തെ പറഞ്ഞപോലെ സോണി എക്‌സ്പീരിയ സീ3-ഉം എക്‌സ്പീരിയ സീ3 കോമ്പാക്ടും തമ്മില്‍ സമാനതകള്‍ ഏറെയാണ്. ക്യാമറയുടെ കാര്യത്തില്‍ ഇത് തീര്‍ത്തും അര്‍ത്ഥവത്താകുന്നു. രണ്ട് ഹാന്‍ഡ്‌സെറ്റുകളും ഐഎസ്ഒ 128000 ക്രമീകരണങ്ങളും 25എംഎം ജി ലെന്‍സോടും കൂടിയ 20.7എംപി എക്‌സ്‌മോര്‍ ആര്‍എസ് സെന്‍സറാണ് നല്‍കുന്നത്. ഇതുമായി താരതമ്യം ചെയ്താല്‍ ഐഫോണ്‍ 6 വാഗ്ദാനം ചെയ്യുന്നത് 8എംപി സെന്‍സറാണ്. മാത്രമല്ല കുറഞ്ഞ പ്രകാശത്തില്‍ ഐഫോണ്‍ 6-നേക്കാളും കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ എക്‌സ്പീരിയ സീ3 കോമ്പാക്ടിന് കഴിഞ്ഞതായും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു.

8

8

രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സോണി വാഗ്ദാനം ചെയ്തത് എക്‌സ്പീരിയ സീ3 കോമ്പാക്ടില്‍ എത്തുമ്പോള്‍ അതിലും കൂടുതല്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബാറ്ററി സേവര്‍ മോഡ് പ്രാപ്തമാക്കാതെ തന്നെ കഠിനമായ ഉപയോഗത്തിലും ഒറ്റ ചാര്‍ജില്‍ തന്നെ 24 മണിക്കൂറില്‍ കൂടുതല്‍ ബാറ്ററി ചാര്‍ജ് നിലനില്‍ക്കുന്നതായി ഫോണിനെ അവലോകനം ചെയ്യുന്ന സമയത്ത് ഞങ്ങള്‍ക്ക് കാണാനായി. ഐഫോണ്‍ 6-ന്റെ നവീകരിച്ച ബാറ്ററി യൂണിറ്റുമായി താരതമ്യപ്പെടുത്തിയപ്പോള്‍ എക്‌സ്പീരിയ സീ കോമ്പാക്ടിന്റെ ബാറ്ററി ഓജസ്സിന്റെ അടുത്തെങ്ങും ഐഫോണിന് എത്താനായില്ലെന്നും അനുഭവപ്പെട്ടു.

9

9

സോണി ആരാധകരോട് ചോദിച്ചാല്‍, എക്‌സ്പീരിയ ഹാന്‍ഡ്‌സെറ്റുകളുടെ ഇന്റര്‍ഫേസ് മറ്റെങ്ങും ലഭിക്കാത്തതാണ് ഒറ്റ സ്വരത്തില്‍ പറയും. സോണിയുടെ കസ്റ്റം യൂസര്‍ ഇന്റര്‍ഫേസോടു കൂടി പരിഷ്‌ക്കരിച്ച ആന്‍ഡ്രോയിഡ് 4.4 ഒഎസിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്, ഇതിനെ ആന്‍ഡ്രോയിഡ് എല്‍-ലേക്ക് മാറ്റാവുന്നതും ആണ്. ഇതുകൂടാതെ സ്‌നാപ്ഡ്രാഗണ്‍ 801 സിപിയു വിപണിയിലുളള ഏറ്റവും ശക്തമായ സിപിയുകളില്‍ ഒന്നാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഏറ്റവും ശക്തമായ ഹാര്‍ഡ്‌വെയര്‍ ക്രമീകരണം ആവശ്യപ്പെടുന്ന ഗെയിമുകള്‍ പോലും എക്‌സ്പീരിയ സീ3 കോമ്പാക്ട് അനായാസമായാണ് മറി കടക്കുന്നത്.

10

10

മിക്ക എക്‌സ്പീരിയ ആരാധകരേയും ആകര്‍ഷിക്കുന്നതാണ് ഈ വിഭാഗം. ധാരാളം സോണി സേവനങ്ങളുമായി സംയോജിപ്പിച്ചതാണ് ഈ പുതിയ ഹാന്‍ഡ്‌സെറ്റ്, ഇതില്‍ ഏറ്റവും പ്രധാനമാണ് സോണി എന്റര്‍ടൈന്‍മെന്റ് നെറ്റ്‌വര്‍ക്ക്. മറ്റൊരു പ്രത്യേകത പിഎസ്4 ഗെയിമ്മുകള്‍ വിദൂരത്തിരുന്ന് പിഎസ്4 കണ്‍ട്രോളര്‍ ഉപയോഗിച്ച് കളിക്കാമെന്നതാണ്, പിഎസ്4-നെ എക്‌സ്പീരിയ സീ3 കോമ്പാക്ടുമായി വൈഫൈ മുഖേന കണക്ട് ചെയ്താല്‍ ഹാന്‍ഡ്‌സെറ്റ് സ്‌ക്രീനായി പ്രവര്‍ത്തിക്കുന്നതാണ്. ഇതിലും കൂടുതല്‍ മികച്ചത് ലഭിക്കുക ബുദ്ധിമുട്ടായിരിക്കും, അങ്ങനെയല്ലേ?

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X