2018ലെ സ്മാര്‍ട്ട്‌ഫോണുകളില്‍ എത്തിയ 10 ചൂടുളള സവിശേഷതകള്‍

|

2018ല്‍ എത്തിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറെ വ്യത്യസ്ഥമായ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അതായത് നോച്ച് ഡിസ്‌പ്ലേ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി ഒട്ടേറെ രസകരമായ സവിശേഷതകള്‍ .ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഈ വര്‍ഷം സ്മാര്‍ട്ട്‌ഫോണുകളില്‍ കണ്ട ചില പുതിയ സവിശേഷതകള്‍ പട്ടികപ്പെടുത്തുകയാണ്.

 

നോച്ച് ഡിസ്‌പ്ലേ

നോച്ച് ഡിസ്‌പ്ലേ

2017ന്റെ അവസാനത്തോടെ ഐഫോണ്‍ X പുറത്തിറക്കിക്കൊണ്ട് ആപ്പിള്‍ വലിയ മാറ്റം വരുത്തി. അതിനു ശേഷം ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ നോച്ച് ഡിസ്‌പ്ലേ ഫോണുകളിലേക്ക് കുതിച്ചു. നോച്ച് ഡിസ്‌പ്ലേ കൊണ്ടു വരാനായി അവര്‍ ബെസലുകള്‍ കുറയ്ക്കാന്‍ തുടങ്ങുകയും എഡ്ജ് ടൂ എഡ്ജ് ഡിസ്‌പ്ലേകള്‍ നടപ്പിലാക്കാനും ആരംഭിച്ചു.

സ്ലൈഡിംഗ് ക്യാമറകള്‍

സ്ലൈഡിംഗ് ക്യാമറകള്‍

വിവോ ആണ് നിരവധി നൂതന കണ്ടുപിടിത്തങ്ങളില്‍ വളരെ ഏറെ ശ്രദ്ധേയമായി നില്‍ക്കുന്നത്. ഈ കമ്പനിയാണ് സ്ലൈഡിംഗ് ക്യാമറ അല്ലെങ്കില്‍ പോപ്പ്-അപ്പ് ക്യാമറ ആദ്യമായി പുറത്തിറക്കിയത്. ഒരു പോപ്പ്-അപ്പ് സെല്‍ഫി സംവിധാനം ഉപയോഗിച്ച് വിവോ NEX പുറത്തിറങ്ങി. അതിനു ശേഷം സ്ലൈഡിംഗ് ഡിസൈനുമായി ഓപ്പോ ഫൈന്‍ഡ് X എത്തുകയും ചെയ്തു.

 ട്രിപ്പിള്‍/ ക്വാഡ് ക്യാമറ
 

ട്രിപ്പിള്‍/ ക്വാഡ് ക്യാമറ

ഡ്യുവല്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ സാധാരണയായി മാറിക്കഴിഞ്ഞു. അതിനു ശേഷം സാംസങ്ങ്, വാവെയ്, ഓപ്പോ എന്നിവ ട്രിപ്പിള്‍ ക്യാമറയുമായി എത്തി. എന്നാല്‍ അതില്‍ നിന്നുമെല്ലാം വ്യത്യാസമായി സാംസങ്ങ് വീണ്ടും ക്വാഡ്-ക്യാമറ ഫോണ്‍ അവതരിപ്പിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ അവരുടെ പ്രീ-ഡിസൈന്‍ അദ്വിതീയമാക്കുന്നതിന് സോഫ്റ്റ്‌വയറിനെ ആശ്രയിച്ചിരുന്നു. അങ്ങനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നടപ്പിലാക്കി. ഇപ്പോള്‍ നിരവധി ഫോണുകളില്‍ AI ക്യാമറയും AI ഫേസ് അണ്‍ലോക്ക് ഇന്‍ബില്‍ട്ടും ഉണ്ട്.

സ്‌റ്റോക്ക് ആന്‍ഡ്രോയിഡ്

സ്‌റ്റോക്ക് ആന്‍ഡ്രോയിഡ്

സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് വളരെ കാലം മുതല്‍ക്കേ എത്തിയിരുന്നെങ്കിലും ഈ വര്‍ഷമാണ് ഇത് ജനപ്രീയമായത്. അതിന്റെ ഭലമായി നോക്കിയ, അസ്യൂസ് തുടങ്ങി നിരവധി സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ ആന്‍ഡ്രോയിഡ് വണ്‍ പ്രോഗ്രാം ആരംഭിക്കാന്‍ തുടങ്ങി, ഇത് ഒരു പ്യുവര്‍ സ്റ്റോക്ക് പോലുളള ആന്‍ഡ്രോയിഡ് അനുഭവം നല്‍കുന്നു.

ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

നേരത്തെ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഫോണിന്റെ മുന്‍ ഭാഗത്ത് അല്ലെങ്കില്‍ ഹോം ബട്ടണില്‍ ആയിരുന്നു. ഫുള്‍ സ്‌ക്രീന്‍ ഡിസൈന്‍ കാരണം, അത് പിന്‍ഭാഗത്തേത്ത് നീക്കി. ഈ വര്‍ഷം വിവോയുടെ പുതിയ കണ്ടു പിടിത്തത്തെ തുടര്‍ന്ന് ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ സാധാരണയായി മാറി. ഇന്ന് ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സറുളള ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ വരെയുണ്ട്.

പിന്നില്‍ ഗ്ലാസ്

പിന്നില്‍ ഗ്ലാസ്

കഴിഞ്ഞ കാലങ്ങളില്‍ പ്രീമിയം ഫോണുകളില്‍ പിന്നില്‍ ഗ്ലാസ് നിയന്ത്രിച്ചിരുന്നു. എന്നാല്‍ ഇൗ വര്‍ഷം അതിനു വലിയൊരു മാറ്റം വരുത്തി. ഇന്ന് എത്തുന്ന മിഡ്‌റേഞ്ച് ഫോണുകളിലും എന്‍ട്രി-ലെവല്‍ ഫോണുകളിലും ഇത്തരം ഒരു രൂപകല്‍പയില്‍ എത്തിത്തുടങ്ങി.

യുഎസ്ബി ടൈപ്പ്-സി

യുഎസ്ബി ടൈപ്പ്-സി

വേഗത്തിലുളള ഡേറ്റ കൈമാറ്റത്തിനും ചാര്‍ജ്ജിംഗിനും യുഎസ്ബി ടൈപ്പ്-സി പ്രധാന പങ്കു വഹിക്കുന്നു. ഹൈ-എന്‍ഡ് ഉപകരണങ്ങളില്‍ ഇതൊരു സാധാരണ സവിശേഷതയാണ്. ഈ വര്‍ഷം ധാരാളം സ്മാര്‍ട്ട്‌ഫോണുകളില്‍ മൈക്രോ യുഎസ്ബി പോര്‍ട്ടിനു പകരം യുഎസ്ബി പോര്‍ട്ടാണ് ഉപയോഗിച്ചു വരുന്നത്.

 

 

 ഗ്രേഡിയന്റ് നിറങ്ങള്‍

ഗ്രേഡിയന്റ് നിറങ്ങള്‍

സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തില്‍ ഗ്രേഡിയന്റ് കളര്‍ ഓപ്ഷനുകളും ഡയമണ്ട് ഡിസൈനുകളും ജനപ്രീതി നേടി. ഇൗ വര്‍ഷം മുതലുളള സ്മാര്‍ട്ട്‌ഫോണുകളില്‍ ആകര്‍ഷണീയമായ ഗ്രേഡിയന്റ് ഓപ്ഷനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അവയില്‍ വെളിച്ചം തട്ടുമ്പോള്‍ ഷേഡുകള്‍ പ്രതിഭലിക്കുന്നു.

ഫാസ്റ്റ് ചാര്‍ജ്ജിംഗ്

ഫാസ്റ്റ് ചാര്‍ജ്ജിംഗ്

ഫാസ്റ്റ് ചാര്‍ജ്ജിംഗ് സവിശേഷത നേരത്തെ തന്നെയുണ്ടെങ്കിലും ഈ വര്‍ഷമാണ് കൂടുതല്‍ വ്യാപകമായത്. മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ സവിശേഷത ആരംഭിച്ചു വെങ്കിലും ഇന്ന് വിപണിയിലെ എല്ലാ വിലകളിലെ ഫോണുകളിലും ഇത് സാധാരണയായി മാറിക്കഴിഞ്ഞു. വണ്‍പ്ലസ്, ഓപ്പോ എന്നിവ റാപ്പ് ചാര്‍ജ്ജ് 30, VOOC ഫ്‌ളാഷ് എന്നീ ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു.

Best Mobiles in India

English summary
| 10 hottest features we saw on smartphones in 2018

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X