ടെക്‌ലോകത്തിന് എന്നും അഭിമാനിക്കാവുന്ന 10 സ്മാര്‍ട്‌ഫോണുകള്‍

By Archana V

  ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗവും ദുരുപയോഗവും ചെയ്യപ്പെടുന്ന ഗാഡ്ജറ്റ് സ്മാര്‍ട്‌ഫോണുകള്‍ ആണ് എന്നതില്‍ സംശയമില്ല. നിത്യജീവിതത്തിലെ ഏല്ലാ കാര്യങ്ങള്‍ക്കും ഇന്ന് സ്മാര്‍ട്‌ഫോണുകള്‍ വളരെ ഉപയോഗപ്രദമാണ്, മാത്രമല്ല ഇവയില്ലാതെ ദിവസം മുന്നോട്ട് പോകില്ല എന്നുവരെയായിട്ടുണ്ട് നമ്മുടെ അവസ്ഥ.

  ടെക്‌ലോകത്തിന് എന്നും അഭിമാനിക്കാവുന്ന 10 സ്മാര്‍ട്‌ഫോണുകള്‍

   

  വെറുമൊരു ആശയവിനിമയ ഉപാധി എന്നതില്‍ നിന്നും മിനി കമ്പ്യൂട്ടര്‍ എന്ന നിലയിലേക്ക് സ്മാര്‍ട്‌ഫോണുകള്‍ വളര്‍ന്നു കഴിഞ്ഞു. ടെക്ലോകത്തിന് എന്നും അഭിമാനിക്കാവുന്ന 10 ജനപ്രിയ സ്മാര്‍ട് ഫോണുകളെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  മോട്ടറോള ഡൈന ടിഎസി, 1984

  1984 ല്‍ പുറത്തിറക്കിയ മോട്ടറോള ഡൈന ടിഎസി ആണ് മൊബൈല്‍ ഫോണ്‍ തരംഗത്തിന് തുടക്കം ഇടുന്നത്. നിലവിലെ ഫോണുകളില്‍ നിന്നും വ്യത്യസ്തമായി ഈ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ പത്ത് മണിക്കൂറോളം എടുത്തിരുന്നു. അരമണിക്കൂര്‍ സംസാരത്തിന് മാത്രമാണ് ഇത് തികഞ്ഞിരുന്നത്. മുപ്പത് നമ്പറുകള്‍ മാത്രം സ്റ്റോര്‍ചെയ്യാവുന്ന ഈ ഫോണിന്റെ അന്നത്തെ വില 4,000 ഡോളര്‍ ആയിരുന്നു.

  മോട്ടറോള സ്റ്റാര്‍ ടിഎസി, 1996

  ആദ്യ ക്ലാംഷെല്‍ ഫോണ്‍ ആയ മോട്ടറോള സ്റ്റാര്‍ ടിഎസിയുടെ വില 1000 ഡോളര്‍ ആയിരുന്നു. 4x15 കാരക്ടര്‍ റെസല്യൂഷന്‍ ഉള്ള മോണോഗ്രാം ഗ്രാഫിക് ഡിസ്‌പ്ലെയോട് കൂടിയ 2ജി ഫോണായിരുന്നു ഇത്. മോണോ റിങ്‌ടോണ്‍സ്,് വൈബ്രേഷന്‍ അലേര്‍ട് , 500എംഎച്ച് ബാറ്ററി എന്നിവ ആണ് മറ്റ് സവിശേഷതകള്‍.

  നോക്കിയ കമ്യൂണിക്കേറ്റര്‍,1996

  ഇക്കാലയളവില്‍ തന്നെ നോക്കിയയും ആദ്യ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. ഇതിന്റെ 8എംബി സ്റ്റോറേജിലെ 4 എംബി ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാവുന്നതായിരുന്നു . സ്‌ക്രീന്‍, കീബോര്‍ഡ് എന്നിവയോട് കൂടിയ ക്ലാംഷെല്‍ ഡിസൈനായിരുന്നു ഫോണിന്റേത്.

  വെബ് ബ്രൗസിങ് , ഇമെയ്ല്‍ അയക്കുക, വ്യക്തപരമായ വിവരങ്ങള്‍ സൂക്ഷിക്കുക തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള ശേഷി ഈ ഫോണിന് ഉണ്ടായിരുന്നു.

  നോക്കിയ 3310

  നിര്‍മാണനിലവാരത്തില്‍ ഇന്നും മറ്റെല്ലാ ഫോണുകള്‍ക്കും അടിസ്ഥാനമാക്കാവുന്ന ഫോണാണ് പ്രശസ്തമായ നോക്കിയ 3310. ഈ മൊബൈലിലൂടെയാണ് നോക്കിയ എക്‌സ്പ്രസ്സ്-ഓണ്‍ കവറുകളും , സൈലന്റ് വൈബ്രേഷന്‍ മോഡും അവതരിപ്പിക്കുന്നത്. മൂന്ന് എസ്എംസ് മെസ്സേജുകള്‍ ഒരു നീണ്ട ടെക്സ്റ്റ്‌മെസ്സേജില്‍ സംയോജിപ്പിക്കാനുള്ള ശേഷി ഇതിനുണ്ടായിരുന്നു.

  യൂട്യൂബിനേക്കാള്‍ മികച്ച വീഡിയോ സൈറ്റുകള്‍ നിങ്ങള്‍ക്കറിയാമോ?

  നോക്കിയ 1100

  നോക്കിയ 3310 കഴിഞ്ഞെത്തിയ ഏറ്റവും ജനപ്രിയ ഫീച്ചര്‍ ഫോണ്‍ ഇതാണ്. ഈ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. ഇരുപത് ദിവസത്തില്‍ ഒരിക്കല്‍ മാത്രം ഈ ഫോണ്‍ ചാര്‍ജ് ചെയ്താല്‍ മതി. ദൃഢതയുടെ പേരില്‍ അറിയപ്പെടുന്ന ഈ ഫോണില്‍ 50 ടെക്‌സ്റ്റ് മെസ്സേജുകള്‍ വരെ സ്‌റ്റോര്‍ ചെയ്യാം.

  ട്രിയോ 180

  പാംട്രിയോ എന്നറിയപ്പെടുന്ന ഈ സ്മാര്‍ട് ഫോണ്‍ പാം ഒഎസ് അധിഷ്ഠിതമാണ്. ഫ്‌ളിപ് ഡിസൈനിലെത്തുന്ന ഫോണിന്റെ പ്രധാന സവിശേഷത മോണോക്രോം ടച്ച് സ്‌ക്രീന്‍ ആണ്.

  മോട്ടറോള റേസര്‍

  ഏറെ ആവേശം പരത്തിയ ഫോണുകളില്‍ ഒന്നാണിത്. വലിയ ഗാഡ്‌ജെറ്റ് എന്നതില്‍ നിന്നും ഫാഷന്‍ ആക്‌സസറിയിലേക്ക് സ്മാര്‍ട്‌ഫോണുകളെ വഴിതിരിച്ച് വിട്ടത് മോട്ടറോളയില്‍ നിന്നുള്ള റേസര്‍ ആണ്.

  അത് വരെ ഉണ്ടായിരുന്ന ഫോണുകളില്‍ ഏറ്റവും കനം കുറഞ്ഞ ഫോണായിരുന്നു ഇത്. ചാര്‍ജിങിനും മ്യൂസിക്കിനുമായി ഇതില്‍ ഒരു മിനിയുഎസ്ബി പോര്‍ട്ടും ഉണ്ടായിരുന്നു.

  ഐഫോണ്‍

  ഐഫോണിന്റെ തുടക്കത്തോടെ മറ്റെല്ലാം ചരിത്രമായി മാറി. സ്റ്റൈലസിന് പകരം കപാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഉപയോഗിച്ച ആദ്യ ഫോണ്‍ ഇതാണ്. ഐഫോണ്‍ മൊബൈല്‍ മേഖലയെ സാങ്കേതികമായ ഉയരങ്ങളിലേക്ക് എത്തിക്കുകയും സ്മാര്‍ഫോണുകളുടെ മൂന്നാം തലമുറയ്ക്ക് അടിസ്ഥാനം ഇടുകയും ചെയ്തു.

  സാസംങ് ഗാലക്‌സി നോട്ട്

  എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയുള്ള മിനി കമ്പ്യൂട്ടര്‍ പോലുള്ള പ്രത്യേക മൊബൈല്‍ ഫോണ്‍ സീരീസ് പുറത്തിറക്കി കൊണ്ടാണ് സാസംങ് പ്രശസ്തരായത്. . ഐറിസ് സ്‌കാനിങ്, കര്‍വ്ഡ് സ്‌ക്രീന്‍, വാട്ടര്‍പ്രൂഫിങ്, സ്റ്റൈലസ് എന്നിവയിലൂടെ മൊബൈലുകളുടെ നിര്‍മാണത്തിന്റെ പരിധികള്‍ എല്ലാം തകര്‍ത്തെറിഞ്ഞു. 5.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍, സ്‌റ്റൈലസ് എന്നിവയോട് കൂടിയ ഗാലക്‌സി നോട്ടിലൂടെയാണ് ഇതിന്റെ എല്ലാം തുടക്കം.

  എല്‍ജി ജി6

  ഇന്ന് എല്ലാ മൊബൈല്‍ ഫോണുകളിലും കാണപ്പെടുന്ന 18:9 ആസ്‌പെക്ട് റേഷ്യോ ഡിസ്‌പ്ലെ കൊണ്ടു വരുന്ന ആദ്യ സ്മാര്‍ട്‌ഫോണ്‍ ഇതാണ്. ഈ ആസ്‌പെക്ട് റേഷ്യോ കുറഞ്ഞ ബെസല്‍സോട് കൂടി കൂടുതല്‍ സ്‌ക്രീന്‍-ടു-ബോഡി റേഷ്യോയ്ക്കുള്ള സാധ്യത നല്‍കി. രൂപത്തിലും പ്രവര്‍ത്തനത്തിലും കൂടുതല്‍ മികവ് പുലര്‍ത്താന്‍ ഇത് സഹായിച്ചു.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  One of the most used and the abused gadget on the planet is undoubtedly the smartphones.Today, in this article, we have listed out the 10 iconic smartphones that made the tech world proud of.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more