ഇന്‍ഡ്യയില്‍ ലോഞ്ച് ചെയ്ത സോണി എക്‌സ്പീരിയ സീ3-യുടെ 10 മനം മയക്കുന്ന സവിശേഷതകള്‍

|

ഇന്‍ഡ്യയില്‍ ലോഞ്ച് ചെയ്ത സോണി എക്‌സ്പീരിയ സീ3-യുടെ 10 മനം മയക്കുന്ന സവിശേഷതകള്‍

സോണി പതുക്കെ ഉറച്ച കാല്‍വെപ്പുകളോടെ ഇന്‍ഡ്യയില്‍ അറിയപ്പെടുന്ന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി മാറി കൊണ്ടിരിക്കുകയാണ്. കമ്പനിയുടെ ഏറ്റവും പുതിയ ഫഌഗ്ഷിപ് ഡിവൈസായ എക്‌സ്പീരിയ സീ3-യുടെ കുറിക്ക് കൊളളുന്ന സവിശേഷതകള്‍ക്കാണ് ഇതിന് നന്ദി പറയേണ്ടത്.

തന്റെ മുന്‍ഗാമിയേക്കാള്‍ പരിഷ്‌ക്കരിച്ച് കൂടുതല്‍ ശക്താമായ ഉല്‍പ്പന്നമായാണ് എക്‌സ്പീരിയ സീ3 എത്തുന്നത്- ബാറ്ററിയും ക്യാമറയുമാണ് ഫോണിന്റെ യുഎസ്പി. പിന്‍ഗാമി എതിര്‍ ഡിവൈസുകളേക്കാള്‍ മെലിഞ്ഞതും, കൂടുതല്‍ വേഗതയുളളതും, ആകര്‍ഷകവുമാണ്.

ഇതിന് ഒരു ഡുവല്‍ ലെന്‍സ് ക്യാമറയാണ് ഉളളത്, കൂടാതെ എക്‌സ്പീരിയ സീ3-യുടെ ഉളളിലുളള ബാറ്ററിയുടെ സവിശേഷതകള്‍ നിര്‍മ്മാതാക്കള്‍ കൂടുതല്‍ പരിഷ്‌ക്കരിച്ചിരിക്കുന്നു. കൂടാതെ ഐഫോണ്‍ 6-നേക്കാള്‍ വില കുറവുമാണ് സോണി എക്‌സ്പീരിയ സീ3-ന്, ആപ്പിള്‍ ഐഫോണ്‍ 6 പ്ലസിനേക്കാള്‍ 11,900 രൂപ കുറവാണ് ഇതിന്. ഈ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന് ഇന്‍ഡ്യന്‍ വിപണിയിലെ വില 50,000 രൂപയാണ്.

സോണി എക്‌സ്പീരിയ സീ3: പ്രധാന സവിശേഷതകള്‍

5.2 ഇഞ്ച് ഡിസ്‌പ്ലേയാണ് എക്‌സ്പീരിയ സീ3-നുളളത്, 1920 X 1080 പിക്‌സലുകളുടെ ഫുള്‍ എച്ച്ഡി റെസലൂഷനും ഇത് വാഗ്ദാനം ചെയ്യുന്നു. മൊബൈലിന് ട്രൈലുമിനസ് ഡിസ്‌പ്ലേയും മൊബൈല്‍ പിക്ചര്‍ എഞ്ചിന് എക്‌സ്-റിയാലിറ്റിയും കൊണ്ടാണ് കമ്പനി ഡിസ്‌പ്ലേ ശാക്തീകരിച്ചിരിക്കുന്നത്. 2.5 ഗിഗാഹര്‍ട്ട്‌സ് ക്വാഡ് കോര്‍ സിപിയു-ഓട് കൂടിയ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 എസ്ഒസിയും 4ജി എല്‍ടിഇ മോഡവും അഡ്രിനോ 330 ജിപിയു-ഓടും കൂടിയാണ് സ്മാര്‍ട്ട്‌ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്. വേഗതയേറിയ മള്‍ട്ടി ടാസ്‌ക്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി സോണി 3ജിബി റാമ്മും ഉള്‍ക്കൊഴളളിച്ചിരിക്കുന്നു.

ഇത് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 4.4 (കിറ്റ്കാറ്റ്) ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. ക്യാമറയുടെ കാര്യത്തില്‍, ഓട്ടോ ഫോക്കസും, എല്‍ഇഡി ഫഌഷുമുളള 20.7എംപി റിയര്‍ ക്യാമറയും, മുന്‍ ഭാഗത്ത് 2.2 എംപി ക്യാമറയുമാണ് ഉളളത്. 16 ജിബി ഇന്റേണല്‍ മെമ്മറിയുമായാണ് ക്യാമറ എത്തുന്നത്, അതേ സമയം മൈക്രോ എസ്ഡി സ്ലോട്ട് ഉപയോഗിച്ച് ഇത് 128 ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

കണക്ടിവിറ്റി ഓപ്ഷനുകളില്‍ 4ജി എല്‍ടിഇ, എജിപിഎസ്/ഗ്ലോനസ്സ്, ബ്ലുടൂത്ത് 4.0, ഡിഎല്‍എന്‍എ, എന്‍എഫ്‌സി, നേറ്റീവ് യുഎസ്ബി ടെതറിംഗ് സിഗ്രണൈസേഷന്‍, യുഎസ്ബി ഹൈ സ്പീഡ് 2.0-ഉം മൈക്രോ യുഎസ്ബി പിന്തുണയും, വൈഫൈയും വൈഫൈ ഹോട്ട്‌സ്‌പോട്ടും ഉള്‍പ്പെടുന്നു. 3100 എംഎഎച്ച് ബാറ്ററിയില്‍ നിന്നാണ് സോണി എക്‌സ്പീരിയ സീ3 അതിന്റെ ഊര്‍ജം എടുക്കുന്നത്. ബാറ്ററി പാക്ക് 19 മണിക്കൂറിന്റെ ടോക്ക് ടൈമ്മും, 740 മണിക്കൂറിന്റെ സ്റ്റാന്‍ഡ് ബൈ ടൈമ്മും നല്‍കുമെന്നാണ് സോണി പറയുന്നത്.

മള്‍ട്ടിമീഡിയ കണ്ടന്റുകള്‍ ആസ്വദിക്കുന്നതിനായി വലിയ സ്‌ക്രീനുളള ഹാന്‍ഡ്‌സെറ്റുകള്‍ എപ്പോഴും ദാഹിക്കുന്നവര്‍ക്ക് ആകര്‍ഷകമാകും സോണി എക്‌സ്പീരിയ സീ3. കണ്ണഞ്ചിപ്പിക്കുന്ന രൂപകല്‍പ്പനയും, പുതിയ സവിശേഷതകളും അതില്‍ കൂടുതലുമായി ഏറ്റവും മികച്ചതായാണ് ഈ ഡിവൈസ് എത്തിയിരിക്കുന്നത്.

സോണി എക്‌സ്പീരിയ സീ3-യുടെ ഏറ്റവും മികച്ച 10 സവിശേഷതകള്‍ നമുക്ക് നോക്കാം.

1

1

എക്‌സ്പീരിയ സീ2 നമ്മള്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നുവെങ്കിലും പിന്‍ഗാമിയാണ് നമ്മളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഗ്ലാസ്സിന്റേയും അലുമിനിയത്തിന്റേയും സംയോജനവും മുന്‍ വശത്തെ അഭിമുഖികരിക്കുന്ന സ്പീക്കറുകളും ഇതിന്റെ മൊത്തത്തിലുളള ആകര്‍ഷണീയത് വര്‍ദ്ധിപ്പിക്കുന്നു.

7.3 കനത്തില്‍ എക്‌സ്പീരിയ സീ3 മുന്‍ഗാമിയേക്കാള്‍ കനം കുറഞ്ഞതാണ്. സാംസഗ് ഗ്യാലക്‌സി ആല്‍ഫയും മറ്റുളളവരുമടക്കമുളള എതിര്‍ ഹാന്‍ഡ്‌സെറ്റുകളെ അപേക്ഷിച്ച് ഇതിന് വളരെയധികം ഭാരം കുറവാണ്. ഫോണിന്റെ വശങ്ങളിലുളള അലുമിനിയം പൂര്‍ണ്ണത വളരെ ആകര്‍ഷകമാണ്. പുറക് വശത്ത് ഗ്ലാസ്സുകൊണ്ടുളള ബാഹ്യഭാഗം അതിരമണീയമാണ്. ചുരുക്കത്തില്‍ സ്വന്തമായി ഉപയോഗിക്കുന്നതിന് എക്‌സ്പീരിയ സീ3 വളരെയധികം യോജിച്ചതാണ്.

2

2

കഴിഞ്ഞ കൊല്ലത്തെ മോഡലിനേക്കാള്‍ സോണി എക്‌സ്പീരിയ സീ3 വളരെയധികം വ്യത്യസ്തമാണ്. ഈ സമയം മറ്റുളള കാര്യങ്ങളുടെ കൂടെ സോണി സുവ്യക്തമായ സ്‌ക്രീനും മികച്ച ക്യാമറകളും സംയോജിപ്പിച്ചരിക്കുന്നു. 1,920 X 1,080 റെസലൂഷന്റെ 5.2 ഇഞ്ച് ഐപിഎസ് എല്‍സിഡി സ്‌ക്രീനുമായാണ് സോണി എക്‌സ്പീരിയ സീ3 എത്തുന്നത്. സ്‌ക്രീന്‍ സൈസ് ആകര്‍ഷകമാണെന്ന് മാത്രമല്ല, ഗ്യാലക്‌സി എസ്5, ഐഫോ്ണ്‍ 6 എന്നിവയേക്കാള്‍ വലുതുമാണ്. കൂടുതല്‍ പ്രകൃതിദത്ത നിറങ്ങള്‍ ഡിവൈസിന്റെ സ്‌ക്രീന്‍ ഒപ്പിയെടുക്കുന്നതായും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഓട്ടോമാറ്റിക്ക് ആയി തെളിച്ചം മാറുന്നതിനുളള അഡാപ്റ്റീവ് ഡിസ്‌പ്ലേ മോഡ് ഇതിനുളളതായും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. തുറസ്സായ സ്ഥലങ്ങളില്‍ മികച്ച ദൃശ്യക്ഷമതയുളള ഉജ്ജ്വലമായ സ്‌ക്രീനാണ് ഇതിന്റേത്.

3
 

3

ഗൂഗിളിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് (4.4 കിറ്റ്കാറ്റ്) സോണി എക്‌സ്പീരിയ സീ3 പ്രവര്‍ത്തിക്കുന്നത്. അടുത്ത കൊല്ലം തന്നെ ആന്‍ഡ്രോയിഡ് എല്‍ അപ്‌ഡേറ്റുകള്‍ക്കായി ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റുകളെ പുതുക്കുമെന്നും കമ്പനി ഉറപ്പു നല്‍കുന്നു. ആന്‍ഡ്രോയിഡിന്റെ മുകളിലായി പാളിയിരിക്കുന്ന സോണിയുടെ സ്വന്തം യൂസര്‍ഇന്റര്‍ഫേസ് വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഇതില്‍ ഒരു പിടി തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും സോണി ഉള്‍ക്കൊളളിച്ചിരിക്കുന്നു.

4

4

പുറകിലായി, ഒറ്റ എല്‍ഇഡി ഫഌഷും വേഗതയേറിയ 25എംഎം ലെന്‍സോടും കൂടി 20.7 എംപി, 1/2.3 ഇഞ്ച് സെന്‍സര്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഒപ്റ്റിക്കല്‍ ഇമേഞ്ച് സ്റ്റെബിലൈസേഷനോട് കൂടി 20.7 മെഗാപിക്‌സല്‍ സെന്‍സറാണ് റിയര്‍ ക്യാമറ. ഐഎസ്ഒ 12800 വരെയുളള പ്രകാശ സംവേദനക്ഷമതയുളള ഐഎസ്ഒ സെന്‍സിറ്റിവിറ്റിയാണുളളത്.

പിക്ചറിന്റെ ഗുണനിലവാരം വളരെയധികം ആകര്‍ഷകമാണ്, പ്രത്യേകിച്ച് പ്രകാശം കുറഞ്ഞ അവസ്ഥകളില്‍. വെളളത്തിനടിയില്‍ പോലും മനോഹരമായ ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന പ്രത്യേക ക്യാമറ ഷട്ടര്‍ കീ ഇതിനുണ്ട്. വീഡിയോ കോള്‍ എടുക്കുന്നതിനായി, 2.2 മെഗാപിക്‌സല്‍ റെസലൂഷന്‍ സെന്‍സറോട് കൂടിയാണ് മുന്‍ഭാഗത്തെ ക്യാമറ എത്തുന്നത്. ഇത് എച്ച്ഡിആര്‍ പിന്തുണപോലും നല്‍കുന്നു. രണ്ട് ക്യാമറുകളും 1080 പിക്‌സല്‍ വീഡിയോ ഷൂട്ട് ചെയ്യാന്‍ കഴിയുന്നവയാണ്. ഫോണിന്റെ പുറക് വശത്തെ ക്യാമറ 4കെ വീഡിയോ വരെ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുന്നവയാണ്.

മനസ്സിലാക്കാന്‍ ലളിതമായ ഒരു ക്യാമറ ആപ് കൂടി ഇതിനുണ്ട്. ഇതുമൂലം സുപീരിയറും ഓട്ടോമാറ്റിക്കും ആയ മോഡുകള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ബൊക്കൈ സ്‌റ്റൈല്‍ പശ്ചാത്തല ഡിഫോക്കസ് ഷോട്ടുകളും എടുക്കാന്‍ എക്‌സ്പീരിയ സീ3-കൊണ്ട് സാധിക്കുന്നു.

 

5

5

2.5 ഗിഗാഹര്‍ട്ട്‌സ് ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസ്സറിലാണ് സോണി എക്‌സ്പീരിയ സീ3 ശാക്തീകരിച്ചിരിക്കുന്നത്. 3 ജിബി റാമ്മും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. വീഡിയോ സ്ട്രീമിംഗ് ചെയ്യുന്ന സമയത്തും ഗെയിം കളിക്കുന്ന സമയത്തും സാധാരണ ഉപയോക്താവിനെ സംബന്ധിച്ച് ഇതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല.

 

6

6

വലിയ 3,100 എംഎഎച്ചിന്റെ ബാറ്ററിയാണ് ഇതിന്റേത്. എച്ച്ടിസി വ ണ്‍ (എം8), സാംസഗ് ഗ്യാലക്‌സി എസ്5 എന്നിവയേക്കാള്‍ വലുതാണ് ഇത്. സാധാരണ ഉപയോഗത്തില്‍ ഫോണിന്റെ ബാറ്ററി 13 മണിക്കൂര്‍ വരെ നീണ്ട് നില്‍ക്കുന്നു, ഇത് സാംസഗ് ഗ്യാലക്‌സി ആല്‍ഫ കൈകാര്യം ചെയ്യുന്നതിനേക്കാള്‍ രണ്ട, നാല് മണിക്കൂറുകള്‍ അധികമാണ്.

7

7

എച്ച്ടിസി വണ്‍ (എം8), ഐഫോണ്‍ 6 എന്നിവ പോലെ അല്ലാതെ ഇത് വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്റാണ്. എക്‌സ്പീരിയ സീ3 ഇപ്പോള്‍ ഐപി68 സെര്‍ട്ടിഫിക്കേറ്റ് ലഭിച്ചതാണ്, ഇതിനര്‍ത്ഥം ഇതില്‍ വെളളം കോരിയൊഴിച്ചാല്‍ പോലും ഫോണിനകത്ത് വെളളം കയറുന്നില്ല.

8

8

എക്‌സ്പീരിയ സീ3 വൈഫൈ 8.2.11 എ/ബി/എന്‍/എസി, 3ജി/2ജി, ജിപിഎസ് ഗ്ലോനസ് എന്‍എഫ്‌സി, ബ്ലൂടൂത്ത് 4.1 എന്നിവയും മറ്റുളളവയും പിന്തുണയ്ക്കുന്നു. ഇതിന് ഇന്‍ഡ്യക്കായുളള ടിഡി-എല്‍ടിഇ ബാന്‍ഡ് 40 പിന്തുണയോട് കൂടിയ 4ജി എല്‍ടിഇ കണക്ടിവിറ്റിയും ഇതിനുണ്ട്.

9

9

സോണി അതിന്റെ ഉയര്‍ന്ന നിലവാരത്തിലുളള സ്റ്റീരിയോ സ്പീക്കറുകള്‍ക്ക് വളരെയധികം പ്രശസ്തമാണ്. എക്‌സ്പീരിയ സീ3-ല്‍ മുന്‍ഭാഗത്തായി ഇരട്ട സ്റ്റീരിയോകളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഇതേ നിലവാരത്തിലുളള എതിര്‍ ഹാന്‍ഡ്‌സെറ്റുകളുമായി താരതമ്യപ്പെടുത്തിയപ്പോള്‍ ഇത് വളരെ ഉയര്‍ന്ന് നില്‍ക്കുന്നു. ഇത് വീഡിയോയും സിനിമയും കാണുന്നതിന് ഇതിനെ യോഗ്യമാക്കുന്നു.

10

10

നിങ്ങളുടെ ടിവി സ്‌ക്രീനിന്റെ സഹായം കൂടാതെ ഗെയിം കളിക്കുന്നതിനായി പിഎസ്4 കണ്‍സോളുമായി ബന്ധിപ്പിക്കുന്നതിന് എക്‌സ്പീരിയ സീ3 അനുവദിക്കുന്നു. ഇത് ഒരു മികച്ച കൂട്ടി ചേര്‍ത്ത സവിശേഷതയാണ്. ആരെങ്കിലും ടിവി കാണുകയാണെങ്കില്‍, ആസമയം നിങ്ങള്‍ക്ക് പിഎസ്4-ല്‍ ഗെയിം കളിക്കണമെന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് വീടിന്റെ മറ്റൊരു ഭാഗത്ത് പോയി റിമോട്ട് പ്ലേ ഉപയോഗിക്കാവുന്നതാണ്. ഈ സവിശേഷത എക്‌സ്പീരിയ സീ3, എക്‌സ്പീരിയ സീ3 കോമ്പാക്ട്, എക്‌സ്പീരിയ സീ3 ടാബ്‌ളറ്റ് കോമ്പാക്ട് എന്നിവയില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

 

11

11

സോണി എക്‌സ്പീരിയ സീ3 16 ജിബി കപാസിറ്റിയിലാണ് ലഭ്യമാകുക. 64 ജിബി വരെ പിന്തുണയ്ക്കുന്ന മൈക്രോ എസ്ഡി കാര്‍ഡ്
ഈ സമയങ്ങളില്‍ നല്‍കി വരുന്നുണ്ട്, എന്നാല്‍ ഇത് 128 ജിബി വരെ വികസിപ്പിക്കാന്‍ സാധിക്കും.

12

12

എക്‌സ്പീരിയ സീ3-ന്റെ മറ്റൊരു സവിശേഷത ഇത് സോണിയുടെ സ്മാര്ട്ട്‌വാച്ച് 3-മായി സമന്വയിപ്പിക്കാമെന്നാണ്. ഈ കൊല്ലം ഡിസംബറോടെ സ്മാര്‍ട്ട്‌വാച്ച്-3 ഇന്‍ഡ്യയില്‍ അവതരിപ്പിക്കുമെന്ന് സോണി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. അതേ സമയം ആകര്‍ഷകമായ ധരിക്കാവുന്ന ഈ ഡിവൈസിന്റെ വില ഇതു വരെ പുറത്ത് വിട്ടിട്ടില്ല, പ്‌ക്ഷെ സോണി പറയുന്നത് എക്‌സ്പീരിയ സീ3 ഇതുമായി ഒന്നിച്ചു പോകുമെന്നാണ്.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X