ആഘോഷങ്ങളും ഉല്‍സവങ്ങളും മലയാളി എന്നും നെഞ്ചിലേറ്റുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ ആഘോഷങ്ങളുളള ദിനങ്ങള്‍ക്കായി മലയാളി കാത്തിരിക്കുകയാണെന്ന് പറയാം. അതുകൊണ്ടാവാം ഹര്‍ത്താല്‍ പോലും ആഘോഷമായിട്ടാണ് മലയാളി കൊണ്ടാടുന്നതെന്ന് ഫലിതരൂപേനെ പറയുന്നത്. ഓണം എന്ന കേരളത്തിന്റെ ദേശീയോല്‍സവം കഴിഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞട്ടേയുളളൂ. അപ്പോഴെക്കും മറ്റൊരു പ്രധാന ഉല്‍സവം കൂടി വരവായി. ഉത്തരേന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ദീപാവലിയാണത്. കേരളത്തില്‍ ദീപാവലി അത്ര കേമമായി കൊണ്ടാടുന്നില്ലെങ്കിലും, വടക്കേ ഇന്‍ഡ്യയില്‍ ഇത് പ്രൗഢ ഗംഭീരമായി കൊണ്ടാടുന്നു.
മലയാളി ആഘോഷങ്ങള്‍ക്കായി കാത്തിരിക്കുന്നതു പോലെ തന്നെ, മൊബൈല്‍ ലോകവും പ്രത്യേക ദിനങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഒക്‌ടോബര്‍ 23-നാണ് ഇത്തവണ ദീപാവലി കൊണ്ടാടുന്നത്. ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കള്‍ ഇന്‍ഡ്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന 10 പ്രധാന മൊബൈലുകളാണ് ചുവടെ.

ആപ്പിള്‍ ഐഫോണ്‍ 6-ഉം ഐഫോണ്‍ 6 പ്ലസും
ആപ്പിള്‍ അഭിമാനപൂര്‍വം കാഴ്ച്ചവെയ്ക്കുന്ന അവരുടെ ഫഌഗ്ഷിപ്പ് ഉല്‍പ്പന്നമായ ഈ ഹാന്‍ഡ്‌സെറ്റുകള്‍ ഒക്ടോബറില്‍ ഇന്‍ഡ്യന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍ 17-നാണ് ഇവ ഇന്‍ഡ്യയില്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 6-ന്റെ ഡിസ്‌പ്ലേ സ്‌ക്രീന്‍ നിര്‍മ്മാണത്തില്‍ ആപ്പിള്‍ ബുദ്ധിമുട്ട് നേരിടുന്നതായി ആഗസ്റ്റില്‍ കിംവദന്തി ഉണ്ടായിരുന്നു. ഇതായിരിക്കാം ഇവയുടെ ലോഞ്ച് ആപ്പിള്‍ നീട്ടികൊണ്ടു പോകുന്നതിന് കാരണം.

ആന്‍ഡ്രോയിഡ് വണ്‍
മൈക്രോമാക്‌സ്, കാര്‍ബണ്‍, സ്‌പൈസ്, ഇന്‍ടെക്‌സ്, സെല്‍ക്കണ്‍ തുടങ്ങിയവര്‍ നിര്‍മ്മിക്കുന്ന ഗൂഗിളിന്റെ ഈ പ്രിയപ്പെട്ട കുട്ടി ഒക്ടോബറില്‍ ഇന്‍ഡ്യയില്‍ എത്തുമെന്ന് പ്രതീക്ഷ്ിക്കുന്നു. ഇക്കൊല്ലം Google I/O-യിലാണ് ഈ ഫോണിന്റെ പ്രഖ്യാപനമുണ്ടായത്. 4.3/4.5 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീന്‍ ഹാന്‍ഡ്‌സെറ്റില്‍ ക്വാഡ്-കോര്‍ പ്രൊസസ്സറും, 1 GB RAM--ഉം, ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് 4.4.4 ഓപറേറ്റിംഗ് സിസ്റ്റവുമാണുളളത്.

സാംസഗ് ഗ്യാലക്‌സി നോട്ട് എഡ്ജ്
ഈ കര്‍വ്ഡ് സ്‌ക്രീന്‍ ഹാന്‍ഡ്‌സെറ്റ് (മറ്റ് ഹാന്‍ഡ്‌സെറ്റുകളെ അപേക്ഷിച്ച്് ഇതിന്റെ സ്‌ക്രീനിന്റെ രണ്ടറ്റങ്ങളും ചെറുതായി വളഞ്ഞതാണ്. ഇത് സ്‌ക്രീനിന് കൂടുതല്‍ തെളിമയും വ്യക്തതയും നല്‍കുന്നു.) അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒക്ടോബറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 174 ഗ്രാം ഭാരമുളള ഈ ഫോണ്‍ബ്ലറ്റിന് 2.7 GHz സ്‌നാപ്ഡ്രാഗണും 805 ക്വാഡ് പ്രോസസറും ഉളളതിനാല്‍ വേഗത കൂടിയ 3G, 4G നെറ്റ്‌വര്‍ക്ക് ശേഷി വാഗ്ദാനം ചെയ്യുന്നു. ഈ പ്രോസസര്‍ 3 GB RAM- നെയാണ് പിന്തുണക്കുന്നത്.

സാംസഗ് ഗ്യാലക്‌സി ആല്‍ഫാ
ഐഫോണ്‍ 6-നെപ്പോലെ ഗ്യാലക്‌സി ആല്‍ഫയും 4.7 ഇഞ്ച് ഡിസ്‌പ്ലേ സവിശേഷതയുളളതാണ്. HD ഗുണനിലവാരത്തോടു കൂടിയ 1280 X 720 പിക്‌സല്‍ ഡിസ്‌പ്ലേ റെസലൂഷനാണ് ഇതിന്റേത്. അതേ സമയം, 1334 X 750 പിക്‌സല്‍ ഡിസ്‌പ്ലേ റെസലൂഷനാണ് ഐഫോണ്‍ 6-ന്റേത്. ഒക്ടാ-കോര്‍ പ്രോസസറില്‍ 2 GB RAM--ലും, 32 GB ഇന്റേണല്‍ മെമ്മറിയിലുമാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
മുന്‍വശത്ത് 2.1 മെഗാ പിക്‌സല്‍ ക്യാമറയും പുറക് വശത്ത് 12 മെഗാ പിക്‌സല്‍ ക്യാമറയുമാണ് ഇതിനുളളത്.

സോണി എക്സ്പീരിയാ ഇസഡ്3
ക്വാല്‍കൊം സ്‌നാപ്ഡ്രാഗണ്‍ 801, 2.5 GHz ക്വാഡ്-ക്വാര്‍ പ്രൊസസര്‍ എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ഹാന്‍ഡ്‌സെറ്റ് 5.2 ഇഞ്ച് പൂര്‍ണ്ണ HD ഡ്ിസ്‌പ്ലേയാണ്.
20.1 മെഗാ പിക്‌സല്‍ ക്യാമറയാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.

ഗ്യാലക്‌സി നോട്ട് 4
2.7 GHz ക്വാഡ്-കോര്‍ പ്രോസസര്‍, 1.9 GHz ഒക്ടാ-കോര്‍ പ്രോസസര്‍ എന്നിങ്ങനെ രണ്ട് തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകളുണ്ട്. 3 GB RAM--ഉം, 32 GB ഇന്റേണല്‍ മെമ്മറിയുമുളള ഇത് micro SD കാര്‍ഡിനേയും പിന്തുണക്കുന്നു. ഒ ഐ എസോട് കൂടിയ 16 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിന്റേത്, മാത്രമല്ല സെല്‍ഫി പ്രേമികള്‍ക്കായി 3.7 മെഗാപിക്‌സല്‍ ക്യാമറയും ഇതിനുണ്ട്.

മൈക്രോസോഫ്റ്റ് നോക്കിയ ലുമിയാ 830
5 ഇഞ്ച് HD ഐ പി എസ്- എല്‍ സി ഡി ഡിസ്‌പ്ലേ, 1.2 GHz സ്‌നാപ്ഡ്രാഗണ്‍, 400 ക്വാഡ്- കോര്‍ പ്രോസസര്‍ എന്നിവയോട് കൂടിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 1 GB RAM--ഉം, 16 GB ഇന്റേണല്‍ മെമ്മറിയും മൈക്രോ എസ് ഡി കാര്‍ഡ് ഇടാനുളള സ്ഥാനവും ഇതിലുണ്ട്.

എച്ച് ടി സി ഡിസൈര്‍ 820
5.5 ഇഞ്ച് 720 പിക്‌സല്‍ ഡിസ്‌പ്ലേ, 64 ബിറ്റ് 1.5 GHz സ്‌നാപ്ഡ്രാഗണ്‍, 615 ഒക്ടാ-കോര്‍ പ്രൊസസര്‍ എന്നിവ കൊണ്ട് സമ്പന്നമാണ് എച്ച് ടി സി ഡിസൈര്‍ 820. 2 GB മെമ്മറിയും, 16 GB ഇന്റേണല്‍ മെമ്മറിയുമുളള ഇതില്‍ 128 GB മൈക്രോ എസ് ഡി കാര്‍ഡ് വഴി വികസിപ്പിക്കാവുന്നതാണ്. LTE പിന്തുണ, 3G HSPA+, Wi--Fi, ബ്ലൂടൂത്ത് എന്നിവ ഉള്‍പ്പെടുന്നതാണ് കണക്ടിവിറ്റി. ഇരട്ട സിം ഇടാനുളള സ്ഥാനങ്ങള്‍ ഉള്‍ക്കൊളളുന്നതാണ് ഈ ഫോണ്‍.

സിയോമി എം ഐ 3
2.3 GHz ക്വാല്‍കോം, MSM8274AB സ്‌നാപ്ഡ്രാഗണ്‍, 800 പ്രോസസര്‍ എന്നിവ കൊണ്ട് ശാക്തീകരിച്ചതാണ് ഈ ഫോണ്‍. പൂര്‍ണ്ണ HD 5 ഇഞ്ച്, 2 GB RAB, 16 GB ഇന്റേണല്‍ മെമ്മറി , 13 മെഗാ പിക്‌സല്‍ ക്യാമറ എന്നിവ കൊണ്ട്് സമ്പന്നമാണ് സിയോമി എം ഐ 3.

HTC-യുടെ പുതിയ ക്യാമറാ ഫോണ്‍
ഒക്ടോബര്‍ 8-ന് ന്യുയോര്‍ക്കില്‍ നടക്കുന്ന ഇവന്റിനുളള പ്രസ്സ് റിലീസ് അവര്‍ തയ്യാറാക്കി കഴിഞ്ഞു. അതില്‍ വണ്‍ എം8-നോട് രൂപ സാദൃശ്യമുളള ഇരട്ട എക്‌സ്‌പോഷറോടു കൂടിയ ക്യാമറയ്ക്ക് പ്രാധാന്യമുളള സ്മാര്‍ട്ട്‌ഫോണുമായാണ് തങ്ങളെത്തുകയെന്ന് വ്യക്തമായ സൂചന നല്‍കുന്നു.