നോകിയ X ആന്‍ഡ്രോയ്ഡ് ഫോണിന് പരിമിതികളേറെ; എന്തെല്ലാം...

By Bijesh
|

കഴിഞ്ഞ ദിവസമാണ് നോകിയയുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണായ നോകിയ X ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. വിന്‍ഡോസ് ഫോണുമായി സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ കുറെക്കാലമായി നിലനില്‍പിനായി മത്സരിച്ചിരുന്ന നോകിയയുടെ ആന്‍ഡ്രോയ്ഡ് ഫോണിനെ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഉപഭോക്താക്കള്‍ കണ്ടിരുന്നത്.

 

എന്നാല്‍ നോകിയ X സീരീസ് ഫോണുകള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നോ?. ഇല്ല എന്നുതന്നെയാണ് ഉത്തരം. ശരാശരിയിലും താഴ്ന്ന സാങ്കേതികമായ പ്രത്യേകതകളാണ് ഫോണിനുള്ളത്. മാത്രമല്ല, ആന്‍ഡ്രോയ്ഡിന്റെ ഓപ്പണ്‍ സോഴ്‌സ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിനാല്‍ തന്നെ യദാര്‍ഥ ആന്‍ഡ്രോയ്്ഡിന്റെ ഗുണങ്ങള്‍ ലഭിക്കുകയുമില്ല. വിലയും താരതമ്യേന കൂടുതല്‍.

അതുകൊണ്ടുതന്നെ നോകിയ X-ന് വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ ഏറെ പണിപ്പെടേണ്ടിവരും എന്നത് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ നോകിയ X-ന്റെ പ്രധാന 10 ന്യൂനതകള്‍ ഇവിടെ കൊടുക്കുന്നു.

#1

#1

ആന്‍ഡ്രോയ്ഡ് 4.1-ന്റെ ഓപ്പണ്‍ സോഴ്‌സ് വേര്‍ഷനാണ് നോകിയ X-ല്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണ ആന്‍ഡ്രോയ്ഡ് ഫോണില്‍ ലഭിക്കുന്ന പല സംവിധാനങ്ങളും ഇതില്‍ ലഭിക്കില്ല. ഉദാഹരണത്തിന് സാധാരണ ആന്‍ഡ്രോയ്ഡ് ഫോണില്‍ ലഭിക്കുന്ന ഗൂഗിള്‍ സര്‍വീസുകളായ ഗൂഗിള്‍ മാപ്‌സ്, ജി മെയില്‍, ഗൂഗിള്‍ ഡ്രൈവ്, യു ട്യൂബ് തുടങ്ങിയവയൊന്നും പ്രീ ഇന്‍സ്റ്റാള്‍ഡായി ഫോണില്‍ ഇല്ല. പകരം മൈക്രോസോഫ്റ്റിന്റെ വണ്‍ഡ്രൈവ്, ഔട്‌ലുക്, സ്‌കൈപ് തുടങ്ങിയ ആപുകളാണ് ഉള്ളത്. കൂടാതെ ആന്‍ഡ്രോയ്ഡ് ആപ് സ്‌റ്റോറായ ഗൂഗിള്‍ പ്ലേ സ്‌റ്റോറും ലഭ്യമല്ല. വേണമെങ്കില്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ തേര്‍ഡി പാര്‍ടി ആപ് സ്‌റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം എന്നുമാത്രം.

 

 

#2

#2

ആശാ സീരീസ് ഫോണിന്റെയും വിന്‍ഡോസ് ഫോണുകളുടെയും യൂസര്‍ ഇന്റര്‍ഫേസ് ചേര്‍ത്താണ് നോകിയ X ഒരുക്കിയിരിക്കുന്നത്. അതായത് ഹോം സ്‌ക്രീന്‍ രണ്ടുവിധത്തിലാണ്. നോട്ടിഫിക്കേഷന്‍, സ്ഥിരമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍, പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ തുടങ്ങിയവയാണ് ഒരു ഭാഗത്ത്. മറുഭാഗത്ത് ഇന്‍സ്റ്റാള്‍ ചെയ്ത എല്ലാ ആപ്ലിക്കേഷനും ഒറ്റക്ലിക്കില്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ആപ് ലോഞ്ചറും. ഇത് ഉപയോക്താക്കള്‍ക്ക് കടുത്ത ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

 

 

#3
 

#3

ഗൂഗിള്‍ പ്ലേസ്‌റ്റോര്‍ ഇല്ലാത്തതുകൊണ്ടുതന്നെ പല ആപ്ലിക്കേഷനുകള്‍ക്കും തേഡ്പാര്‍ടി ആപ് സ്‌റ്റോറുകളെ ആശ്രയിക്കേണ്ടിവരും. ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളില്‍ പലതിലും മാല്‍വേറുകള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

 

 

#4

#4

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കു പൊതുവെയുള്ള പേരുദോഷമാണ് സമയത്ത് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ ലഭിക്കുന്നില്ല എന്നത്. നോകിയ X-ല്‍ ആന്‍ഡ്രോയ്ഡ് 4.1-ന്റെ ഓപ്പണ്‍ വേര്‍ഷനാണ് ഉള്ളത്. അതുകൊണ്ടുതന്നെ അപ്‌ഡേറ്റുകളുടെ കാര്യത്തില്‍ വ്യക്തത തീരെയില്ല.

 

 

#5

#5

നോകിയ X-ല്‍ 1 GHz ഡ്യുവല്‍ കോര്‍ പ്രൊസസറും 512 എം.ബി. റാമും ആണ് ഉള്ളത്. ഇന്റേണല്‍ മെമ്മറി 4 ജി.ബി.യും മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ടും. ഇന്നത്തെ സാഹചര്യത്തില്‍ ഇത് തീരെ നിലവാരം കുറഞ്ഞ ഹാര്‍ഡ്‌വെയറാണ്. മാത്രമല്ല, ആന്‍ഡ്രോയ്ഡ് 4.1 വേര്‍ഷനും. കൂടുതല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ ഗെയിമിംഗിനോ ഇത് അനുയോജ്യമല്ല.

 

 

#6

#6

നോകിയ X-ന്റെ അതേ വിലയ്ക്ക് അതിലേറെ നിലവാരമുള്ള നിരവധി സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് ലഭ്യമാണ്. ഉദാഹരണത്തിന് സോളൊ Q800, അള്‍ട്രഫോണ്‍ 701 HD, മൈക്രോമാക്‌സ് കാന്‍വാസ് 2 തുടങ്ങിയവ. ഈ ഫോണുകള്‍ക്കെല്ലം ക്വാഡ്‌കോര്‍ പ്രൊസസര്‍, വലിയ സ്‌ക്രീന്‍, 1 ജി.ബി. റാം എന്നിവയാണ് ഉള്ളത്. മാത്രമല്ല, ആന്‍േഡ്രായ്ഡിന്റെ എല്ലാ ഗുണങ്ങളും ലഭിക്കുകയും ചെയ്യും.

 

 

#7

#7

3 എം.പി. ക്യാമറയാണ് നോകിയ X-ന്റെ പിന്‍വശത്ത് ഉള്ളത്. അതാകട്ടെ ഫിക്‌സഡ് ഫോക്കസും. LED ഫ് ളാഷ് ഇല്ലതാനും. കുറഞ്ഞ വെളിച്ചത്തില്‍ ഫോട്ടോ എടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. ഫ്രണ്ട് ക്യാമറ ഇല്ല എന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം.

 

 

#8

#8

ജി മെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ മാപ്‌സ് തുടങ്ങിയ ഗൂഗിളിന്റെ സര്‍വീസുകളൊന്നും ഇല്ല എന്നത് മറ്റൊരു പോരായ്മയാണ്. കൂടാതെ ഗൂഗിളിന്റെ ശബ്ദ നിയന്ത്രിത സംവിധാനമായ ഗൂഗിള്‍ നൗവും ലഭ്യമല്ല.

 

 

#9

#9

വിലതന്നെയാണ് മറ്റൊരു ഘടകം. 8,550 രൂപയ്ക്ക് ശരാശരിയിലും താഴെയുള്ള നോകിയ X വാങ്ങാന്‍ എത്രപേര്‍ തയാറാവുമെന്ന് കാത്തിരിക്കണം. മാത്രമല്ല, മൈക്രോസോഫ്റ്റ് നോകിയയുടെ മൊബൈല്‍ ഫോണ്‍ ബിസിനസ് ഏറ്റെടുത്ത സാഹചര്യത്തില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നോകിയ പ്രോത്സാഹിപ്പിക്കുമോ എന്നും കണ്ടറിയണം.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X