ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ഐഫോണ്‍ വാങ്ങാത്തതിനുളള കാരണങ്ങള്‍!

Written By:

ആന്‍ഡ്രോയിഡ് ഫോണുകള്‍ ഐഫോണുകള്‍ എന്നിവയാണ് ഇപ്പോഴത്തെ സംസാര വിഷയം. ഈ രണ്ട് ഫോണുകള്‍ക്കും വ്യത്യസ്ഥ സവിശേഷതകളാണ് ഉളളത്.

84ജിബി, 84 ദിവസം വാലിഡിറ്റിയുളള എയര്‍ടെല്ലിന്റെ ഓഫര്‍ ഞെട്ടിക്കും

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ഐഫോണ്‍ വാങ്ങാത്തതിനുളള കാരണങ്ങള്‍!

എന്നാല്‍ ഇന്നത്തെ സംസാര വിഷയം ഇതാണ്, എന്തു കൊണ്ടാണ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കാത്തത്.

എന്തു കൊണ്ടെന്നുളളതിന് പത്ത് കാരണങ്ങള്‍ ഇവിടെ പറയാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അനേകം ഓപ്ഷനുകള്‍

ആന്‍ഡ്രോയിലേക്കു വരുമ്പോള്‍ എല്ലാവര്‍ക്കും പല കാരണങ്ങള്‍ ഉണ്ട്. സാംസങ്ങ്, എച്ച്ടിസി, സോണി, മോട്ടോറോള എന്നീ ആന്‍ഡ്രോയിഡ് ഫോണുകളുടെ സ്രേണി വളരെ വലുതാണ്. കൂടാതെ അതിലേറെ സവിശേഷതകളായ ഡ്യുവല്‍ സിം, റൊട്ടേറ്റിങ്ങ് ക്യാമറ എന്നിങ്ങനെ.

നിങ്ങള്‍ക്ക് അനുയോജ്യമായ വില

ഏതു ബജറ്റില്‍ വേണമെങ്കിലും വ്യത്യസ്ഥ ഡിസൈനുകളും സ്‌പെസഫിക്കേഷനുകളും ഉപയോഗിച്ച് നിങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന ഉപകരണങ്ങള്‍ ലഭിക്കും. എന്നാല്‍ കുറച്ചു പണം കൂടി ചിലവഴിച്ചാല്‍ ഹാന്‍സെറ്റ് നിങ്ങള്‍ക്ക് ഫ്‌ളാഗ്ഷിപ്പ് ലെവല്‍ അനുഭവവും നല്‍കുന്നു.

ഫ്രീഡം സെയിലില്‍ 71% ഓഫറുമായി സ്മാര്‍ട്ട്‌ഫോണുകള്‍!

നിങ്ങളുടെ ഇഷ്ടാനുസൃതം

നിങ്ങളുടെ ഇഷ്ടാനുസൃതം ഫോണ്‍ ഉപയോഗിക്കണം എങ്കില്‍ നിങ്ങള്‍ക്ക് അനുയോജ്യമായത് ആന്‍ഡ്രോയിഡ് ഫോണ്‍ തന്നെ. കീബോര്‍ഡില്‍ നിന്ന് മുഴുവന്‍ ഒഎസ്‌ലേക്ക് നിങ്ങളുടെ ഇച്ഛാനുസരണം ആക്കാം. പറഞ്ഞു കഴിഞ്ഞാല്‍ ഏറ്റവും പുതിയ സോഫ്റ്റ്വയര്‍ സവിശേഷതകള്‍ നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡില്‍ ലഭ്യമാണ്.

ഹാര്‍ഡ്‌വയര്‍

ബജറ്റ് പ്രകാരം ആന്‍ഡ്രോയിഡ് ഫോണുകള്‍ പല വിഭാഗങ്ങളില്‍ വരുന്നു. അതായത് ഹൈ-എന്‍ഡ് പ്രോസസര്‍, കൂടിയ റാം, കൂടിയ ബാറ്ററി കപ്പാസിറ്റി, കൂടിയ PPI, വാട്ടര്‍ റെസിസ്റ്റന്റ്, വയര്‍ലെസ് ചാര്‍ജ്ജിങ്ങ്, ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് എന്നിങ്ങനെ.

ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍

ആന്‍ഡ്രോയിഡിനെ കുറിച്ചു പറയുമ്പോള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ ആണ് ആദ്യം മനസ്സില്‍ വരുന്നത്. ഇത് വളരെ ഉപയോകൃത-സൗഹൃദമാണ്. നിങ്ങള്‍ ഉദ്ദേശിക്കുന്ന ഏതു തരത്തിലുമുളള ആപ്ലിക്കേഷനുകളും ഇതു നല്‍കുന്നു. നിങ്ങള്‍ ഒരു ആപ്പ് ഡവലപ്പര്‍ ആണെങ്കില്‍ ആപ്പിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

വിഡ്ജറ്റുകള്‍

ആന്‍ഡ്രോയിഡിലെ ഏറ്റവും നല്ലൊരു സവിശേഷതയാണ് വിഡ്ജറ്റുകള്‍. ഒരു ആപ്പിന്റെ സഹായം ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് എല്ലാ വിവരങ്ങളും ഹോം സ്‌ക്രീനില്‍ തന്നെ കാണാന്‍ കഴിയുന്നു.

നിങ്ങളെ സഹായിക്കാൻ 'OK ഗൂഗിൾ ' കമാന്റുകൾ

മള്‍ട്ടി ടാസ്‌ക്കിംഗ്

മള്‍ട്ടിടാസ്‌ക്കിംഗിനെ കുറിച്ച് പറയുമ്പോള്‍ ആന്‍ഡ്രോയിഡ് ആണ് രാജാക്കന്‍മാര്‍. മള്‍ട്ടിടാസ്‌ക്കിംഗ് വിന്‍ഡോ തുറന്ന് രണ്ട് ആപ്‌സുകള്‍ ഒരേ സമയം നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും.

ലോഞ്ചേഴ്‌സ്

രണ്ട് വര്‍ഷം ഒരേ UI ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്കു തന്നെ മടിപ്പു തോന്നിയേക്കാം. സ്വന്തം മുന്‍ഗണന അനുസരിച്ച് കാര്യങ്ങള്‍ ഇഷ്ടാനുസൃതമാക്കാന്‍ ഉപയോക്താവിനെ ആന്‍ഡ്രോയിഡ് അനുവദിക്കുന്നു. നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ലോഞ്ചര്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നു.

കസ്റ്റം റോം

ഒരിക്കല്‍ വാറന്റി കാലയളവ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ നിങ്ങളുടെ മുന്‍ഗണന അനുസരിച്ച് കസ്റ്റം സോഫ്റ്റ്‌വയര്‍ മാറ്റാം. ഇന്റര്‍നെറ്റില്‍ അനേകം കസ്റ്റം ROM'S ലഭ്യമാണ്.

ഗൂഗിള്‍

ആന്‍ഡ്രോയിഡിലെ ഏറ്റവും മികച്ച ഒന്നാണ് ഗൂഗിള്‍ സേവനവും വോയിസ് അസിസ്റ്റന്റ് ഗൂഗിളും. ഒരൊറ്റ ടാപ്പില്‍ തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ മുന്‍ഗണന അനുസരിച്ച് നിങ്ങളുടെ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയും.

നോക്കിയ ക്യാമറ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Some debates can be carry forwarded for days and years, yet the end result will not be met. Once such topic is Android or iOS!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot