Just In
- 8 hrs ago
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
- 8 hrs ago
ഇനി മലയാളികൾക്കും പണി കിട്ടും; പാത്തും പതുങ്ങിയും നിരക്ക് വർധിപ്പിച്ച് എയർടെൽ | Airtel
- 10 hrs ago
ബിഎസ്എൻഎൽ ഇഴച്ചിലിന്റെ പര്യായപദം; കൂടെ ആളെപ്പറ്റിക്കുന്ന സൂത്രപ്പണികളും, പിന്നെങ്ങനെ നന്നാകുമെന്ന് ജനം
- 12 hrs ago
സംസ്ഥാനത്തെ 12 ഓളം നഗരങ്ങളിൽ 5ജിയെത്തി; എന്നിട്ടും കേരളത്തിന്റെ കെ-ഫോൺ ഇഴഞ്ഞ് തന്നെ | KFON
Don't Miss
- News
'അങ്ങയുടെ വാദം നുണയാണ്': വ്യക്തിപരമായി ബ്ലാക്ക്മെയിൽ ചെയ്യാമെന്ന് കരുതരുതരുതെന്നും 24 നോട് റഹീം
- Travel
മഞ്ഞുമല കയറാം..സാഹസികരാകാം! ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ!
- Movies
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
- Sports
IND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന് ഗില്ലിന്റെ ഉത്തരമിതാ
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
ആപ്പിളിന്റെ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കും ഈ ഐഫോണ്‍; 10 കാരണങ്ങള്‍ ഇവയാണ്
കണക്കുകള്‍ കള്ളം പറയാറില്ലല്ലോ. പുതിയ കണക്കുകള്‍ പ്രകാരം ഉപയോക്താക്കളെ സംതൃപ്തരാക്കാന്‍ ആപ്പിളിനു കഴിയുന്നില്ല. ഉപയോക്താക്കള്‍ വലിയ പ്രതീക്ഷകളോടെ ഭാരിച്ച വിലകൊടുത്ത് ഫോണ്‍ വാങ്ങിയിട്ടും തൃപ്തരല്ലെന്നത് ആപ്പിളിന്റെ വിപണിയെയും ബാധിച്ചിട്ടുണ്ട്. ചൈന-യു.എസ് ട്രേഡ് വാറും വിപണിയെ പിടിച്ചുലയ്ക്കുന്നതില് പ്രധാന പങ്കു വഹിക്കുന്നുണ്ട്.

എന്നാല്‍ ഐഫോണ്‍SE പ്രശ്നങ്ങള്‍ക്കു പരിഹാരമൊരുക്കുകയാണ്. റീസെയിലില്‍ ഐഫോണ്‍ SEയെ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം വിറ്റു തീരുകയുണ്ടായി. വില നോക്കാതെയാണ് ഈ മോഡലിനെ ഐഫോണ്‍ പ്രേമികള്‍ വാങ്ങിയത്. എന്നാല്‍ പ്രീമിയം വിലയ്ക്കുള്ള സവിശേഷതകളെ സംബന്ധിച്ച് ചിലരെങ്കിലും പിന്നീട് സംശയമുയര്‍ത്തി.
ഇപ്പോഴിതാ അതേ മോഡല്‍ നിങ്ങളെ തേടിയെത്തിയിരിക്കുകയാണ്. ജനുവരി 21ന് നടന്ന റീസെയിലില്‍ മണിക്കൂറുകള്‍ക്കകമാണ് ഫോണ്‍ വിറ്റുതീര്‍ന്നത്. പോരായ്മകള്‍ പരിഹരിച്ചും അതോടൊപ്പം വില കുറച്ചും വിപണി പിടിയ്ക്കാന്‍ ഒരുങ്ങിത്തന്നെയാണ് ഐഫോണ്‍ SE. ഇവയെക്കുറിച്ചറിയാം തുടര്‍ന്ന് വായിക്കൂ....

റീസെയില്‍
ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ SE മോഡലിനെ ജനുവവരി 21ന് വീണ്ടും വിപണിയിലെത്തിക്കുകയുണ്ടായി. റീസെയില്‍ ടാഗിലെത്തിയ ഐഫോണ്‍ SE യുടെ വില്‍പ്പന മണിക്കൂറുകള്‍ മാത്രമാണ് നീണ്ടുനിന്നത്. കാരണം ആവശ്യക്കാര്‍ ഏറിയതുതന്നെ.

ആദ്യ തലമുറ ഫോണ്‍ വില്‍പ്പനയില്‍ താരം
രണ്ടുവര്‍ഷം മുന്‍പ് ആദ്യ തലമുറ ഐഫോണ്‍ SE യെ കമ്പനി അവതരിപ്പിച്ചപ്പോള്‍ വിപണിയില്‍ വലിയ ചലനമാണ് സംഭവിച്ചത്. കരുത്തന് പ്രോസസ്സറും മറ്റ് സവിശേഷതകളും സമാനതകളില്ലാത്തതായിരുന്നു. അക്കാലത്തെ ആപ്പിളിന്റെ പ്രീമിയം മോഡലായിരുന്നു ഇത്.

വിശ്വാസ്യത ഇപ്പോഴും ആപ്പിളില്‍ തന്നെ
ആപ്പിള്‍ ഫോണുകളെ മാത്രം സ്നേഹിക്കുന്ന ലക്ഷക്കണക്കിനു പേരുണ്ട് ഇപ്പോഴും. ഐഫോണ്‍ 7, ഐഫോണ്‍ 7പ്ലസ് ഉള്‍പ്പടെയുള്ള മോഡലുകള്‍ വാങ്ങിക്കൂട്ടിയത് നിരവധിപേരാണ്. എന്നാല്‍ ഐഫോണ്‍ SEയുടെ വില പലരുടെയും പോക്കറ്റ് പൊള്ളിച്ചു എന്നതാണ് സത്യം.

ആന്‍ഡ്രോയിഡ്-ഐഫോണുകളുടെ വില
സാമാന്യം ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് ഐഫോണ്‍ പുറത്തിറക്കിയ വിലകുറഞ്ഞ ഫോണാണ് ഐഫോണ്‍ XR. വിലയാകട്ടെ 76,900 രൂപ. അതായത് ഒരു ആന്‍ഡ്രോയിഡ് അധിഷ്ഠിത പ്രീമിയം സ്മാര്‍ട്ട്ഫോണിനെക്കാളും എത്രയോ അധികം രൂപ. എന്നാല്‍ ആപ്പിളിന്റെ കണക്കനുസരിച്ച് ഐ-ഫോണ്‍ XR ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന മോഡലാണ്.

ഐഫോണ്‍ SE; വിലയിലെ താരം
ഹൈ-എന്റ് ഫീച്ചറുകളാണ് ഐഫോണ്‍ SEയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് വില ആദ്യം ഉയര്‍ന്നുനിന്നത്. എന്നാലിപ്പോള്‍ വില കുറച്ചതോടെ മികച്ച മോഡലായി മാറുകയാണ് SE. കരുത്തന് പ്രോസസ്സറും മറ്റ് സവിശേഷതകളും ഫോണിലുണ്ട്.

ഇന്ത്യന്‍ വിപണിയിലെ മുന്നേറ്റം
സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ ബ്രാന്‍ഡിനൊപ്പം വിലയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നവരാണ് ഇന്ത്യയിലുള്ളത്. മാത്രമല്ല ഐഫോണിന്റെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഐഫോണ്‍SE യുടെ ഇന്ത്യയിലെ വില്‍പ്പനയെ കമ്പനി ഉറ്റുനോക്കുന്നുണ്ട്.

വില കുറഞ്ഞത് വിപണിയെ സ്വാധീനിക്കും
ഐഫോണ്‍ XR വിലകുറഞ്ഞ ഫോണാണെങ്കിലും എല്‍.സി.ഡി ഡിസ്പ്ലേ മാത്രമാണുള്ളത്. വിലയാകട്ടെ 76,900 രൂപയും. വില കുറയുമ്പോള്‍ സവിശേഷതകളും കുറയും. എന്നാല്‍ അതിലും വിലക്കുറവില്‍ സാമാന്യം ആവശ്യമുള്ള ഫീച്ചറുമായി ഐഫോണ്‍ SE യുള്ളപ്പോള്‍ പ്രയോറിറ്റി തീര്‍ച്ചയായും ഈ മോഡലിനാകും.

ഐഫോണ്‍ തുടക്കക്കാര്‍ക്ക് താങ്ങാവുന്ന വില
തീര്‍ച്ചയായും ഐഫോണില്‍ തുടങ്ങുന്നവര്‍ക്ക് താങ്ങാവുന്ന വിലയാണ് ഐഫോണ്‍ SE ക്കുള്ളത്. പലരും ഐഫോണ്‍ വേണ്ടെന്നുവെയ്ക്കുന്നത് വില കാരണമാണല്ലോ... ഇതിനാണ് ഈ മോഡലിലൂടെ പരിഹാരമാകുന്നത്.

വണ്‍പ്ലസിന് ബദല്‍
ശ്രേണിയിലെ മികച്ച ആന്‍ഡ്രോയിഡ് ഫോണുകളാണ് വണ്‍പ്ലസ് നല്‍കുന്നത്. എന്നാല്‍ ഐഫോണ്‍ SE യുടെ വില്‍പ്പനയെ വണ്പ്ലുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ല. കാരണം സാമാന്യം നല്ല ഫീച്ചറുകളും ഐഫോണ്‍ ബ്രാന്‍ഡ് വാല്യുവും എപ്പോഴും ഉയര്ന്നുനില്ക്കും.

ചെറിയ സ്ക്രീന്‍ ആവശ്യമുള്ളവര്‍ക്കായി
ചെറിയ സ്ക്രീനുകള്‍ ഇന്ന് ആര്‍ക്കും ആവശ്യമില്ലാത്തതായി മാറിയിരിക്കുകയാണ്. എന്നാലിപ്പോഴും ഒരു ബ്രാന്ഡുമാത്രം ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മറ്റാരുമല്ല, ഐഫോണ്‍ തന്നെ. ഐഫോണിന്റെ ചെറിയ സ്ക്രീന്‍ ഫോണിനാകട്ടെ ആവശ്യക്കാരും ഏറെ.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470