സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ വേറിട്ട കാഴ്ചകള്‍!!!

Posted By:

ലോകത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് മൊബൈല്‍ ഫോണ്‍ വിപണി. സന്ദേശങ്ങള്‍ മാത്രം അയയ്ക്കാവുന്ന പേജറില്‍ നിന്നു കമ്പ്യൂട്ടറിന്റെ ചെറിയ പതിപ്പായ സ്മാര്‍ട്‌ഫോണുകള്‍ വരെ എത്തി ഇപ്പോള്‍. എന്നാല്‍ ഇതുകൊണ്ട് അവസാനിച്ചിട്ടില്ല.

ദിവസമെന്നോണം വൈവിധ്യമാര്‍ന്ന ഫോണുകള്‍ ഇറങ്ങുന്നുണ്ട്. കോള്‍ ചെയ്യുക എന്ന മൊബൈല്‍ ഫോണിന്റെ അടിസ്ഥാന ധര്‍മത്തിനപ്പുറം മറ്റുപലതുമാണ് ഇന്ന് സ്മാര്‍ട്‌ഫോണുകള്‍. ആരോഗ്യ സംരക്ഷണത്തിനും ഡി.എസ്.എല്‍.ആര്‍ ക്യാമറയെ വെല്ലുന്ന തെളിമയോടെ ചിത്രങ്ങള്‍ എടുക്കാനുമെല്ലാം കഴിയുന്ന ഫോണുകള്‍ ഇപ്പോള്‍ സുലഭമാണ്.

എന്തായാലും ഇതുവരെ ലോഞ്ച് ചെയ്തതും ഉടന്‍ പുറത്തിറങ്ങാനിരിക്കുന്നതുമായ തീര്‍ത്തും വ്യത്യസ്തമായ സാങ്കേതികതയുള്ള 10 സ്മാര്‍ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി എസ് 5

ബില്‍റ്റ് ഇന്‍ ഹാര്‍ട് റേറ്റ് മോണിറ്റര്‍ ഉള്ള ലോകത്തെ ആദ്യ സ്മാര്‍ട്‌ഫോണാണ് അടുത്തമാസം പുറത്തിറങ്ങാനിരിക്കുന്ന സാംസങ്ങ് ഗാലക്‌സി എസ് 5. നിങ്ങളുടെ വിരലുകള്‍ ഗാലക്‌സി എസ് 5-ലെ പിന്‍ക്യാമറയ്ക്കു സമീപമുള്ള സെന്‍സറില്‍ വച്ചാല്‍ ഹൃദയമിടിപ്പ് കൃത്യമായി മനസിലാക്കാന്‍ കഴിയും.

 

എല്‍.ജി. ജി ഫ് ളക്‌സ്

ആദ്യത്തെ മടക്കാവുന്ന സ്മാര്‍ട്‌ഫോണ്‍ എന്നതിലുപരി ഫോണിന്റെ പിന്‍വശത്തെ പാനലില്‍ ചെറിയ വരകള്‍ വീണാല്‍ അത് തനിയെ മായുമെന്നതാണ് എല്‍.ജി. ജി ്ഫ് ളക്‌സിന്റെ പ്രത്യേകത. സെല്‍ഫ് ഹീലിംഗ് ടെക്‌നോളജിയാണ് ഇത് സാധ്യമാക്കുന്നത്.

 

 

യോട ഫോണ്‍

ഇരട്ടസ്‌ക്രീനുള്ള സ്മാര്‍ട്‌ഫോണാണ് യോട്ട ഫോണ്‍ ഒരു വശത്ത് സാധാരണ LCD സ്‌ക്രീനും മറുവശത്ത് ഇ-ഇങ്ക് ഡിസ്‌പ്ലെയുമാണ്. കണ്ണുകള്‍ക്ക് ആയാസം തീരെ കുറവാണെന്നതും ബാറ്ററി ചാര്‍ജ് അധികം ആവശ്യമില്ല എന്നതുമാണ് ഇ-ഇങ്ക് ഡിസ്‌പ്ലെയുടെ പ്രത്യേകത.

 

 

നോകിയ ലൂമിയ 1020

ലോകത്ത് ഏറ്റവും ഉയര്‍ന്ന റസല്യൂഷനുള്ള സ്മാര്‍ട്‌ഫോണ്‍ ക്യാമറ എന്നതാണ് ലൂമിയ 1020-ന്റെ പ്രത്യേകത. 41 എം.പി.

 

 

മൈക്രോമാക്‌സ് കാന്‍വാസ് 4

വായകൊണ്ട് ഊതി അണ്‍ലോക് ചെയ്യാന്‍ പറ്റുന്ന ലോകത്തെ ആദ്യ സ്മഖാര്‍ട്‌ഫോണാണ് മൈക്രോമാക്‌സ് കാന്‍വാസ് 4.

 

 

വൈവോ എക്‌സ്‌പ്ലെ S

2 K സ്‌ക്രീന്‍ റെസല്യൂഷനോടെ പുറത്തിറങ്ങിയ ആദ്യ സ്മാര്‍ട്‌ഫോണ്‍ വൈവോ എക്‌സ്‌പ്ലെ S ആണ്. 1560-1440 പിക്‌സല്‍ ആണ് റെസല്യൂഷന്‍.

 

 

സ്മാര്‍ട് നമോ സാഫ്രോണ്‍

6.5 ഇഞ്ച് സ്‌ക്രീന്‍ ഇന്ന് പല സ്മാര്‍ട്‌ഫോണുകളിലുമുണ്ട്. എന്നാല്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയോടുള്ള ആദരസൂചകമായി പുറത്തിറക്കിയ സ്മാര്‍ട് നമോ സാഫ്രോണ്‍ ഫോണിലാണ് ഇത് ആദ്യമായി കണ്ടത്.

 

 

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്

വിപണിയിലെത്തി ആറുമാസം പിന്നിട്ടെങ്കിലും 64 ബിറ്റ് ചിപ്‌സെറ്റുള്ള ലോകത്തിലെ ഏക സ്മാര്‍ട് ഫോണ്‍ ഇപ്പോഴും ആപ്പിള്‍ ഐ ഫോണ്‍ 5 എസ് ആണ്.

 

 

ജിയോണി എലൈഫ് S5.5

ലോകത്തെ ഏറ്റവും കട്ടികുറഞ്ഞ സ്മാര്‍ട്‌ഫോണാണ് ജിയോണി എലൈഫ് S5.5 സ്മാര്‍ട്‌ഫോണ്‍. 5.5 mm ആണ് തിക്‌നസ്. 5 ഇഞ്ച് സ്‌ക്രീന്‍സൈസ്.

 

 

മോട്ടറോള മോട്ടോ X

ഫോണ്‍ സ്‌ക്രീന്‍ ഓഫായിരിക്കുന്ന സമയതത്തും മറ്റു ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും വളരെപ്പെട്ടെന്ന് ക്യാമറ ആപ് തുറക്കാനുള്ള സംവിധാനമാണ് ക്വിക് കാപ്ച്വര്‍. അതിനായി ഫോണ്‍ കൈയിയെലടുത്ത് രണ്ടുതവണ കൈപത്തി കറക്കിയാല്‍ മതി.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot