Home
Mobile

ഐഫോൺ വാങ്ങിയാൽ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങൾ

By Shafik

സ്വന്തമായി ഒരു ഐഫോൺ പണ്ടൊക്കെ പണക്കാരുടെ മാത്രം സ്റ്റാറ്റസ് സിമ്പലായിരുന്നെങ്കിൽ ഇന്ന് കഥയൊക്കെ മാറി. നല്ലൊരു വിഭാഗം ഐഫോൺ ഉപയോഗിക്കുന്നവർ നമ്മുടെ നാട്ടിലുണ്ട്. പക്ഷെ ഇവിടെ പ്രശ്നം എന്തെന്നാൽ ആൻഡ്രോയിഡ് പോലെ ആളുകൾക്ക് ഉപയോഗിക്കാൻ പലപ്പോഴും എളുപ്പമുള്ള രീതിയില്ല ഐഫോണിന്റെ സോഫ്റ്റ്‌വെയർ രൂപകൽപ്പന ചെയ്തിട്ടുള്ളത്. അതിനാൽ പലപ്പോഴും പലർക്കും ഇതൊരു ബുദ്ധിമുട്ടാകാറുമുണ്ട്. ഇത്തരത്തിൽ ഒരു പുതിയ ഐഫോൺ വാങ്ങിക്കഴിഞ്ഞാൽ ആദ്യമായി ചെയ്യേണ്ട കാര്യങ്ങൾ ഏറ്റവും ലളിതമായി പറയുകയാണ് ഇവിടെ.

ഐഫോൺ വാങ്ങിയാൽ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങൾ

ഐഫോൺ ഉപയോഗിച്ച് തുടങ്ങുന്ന ഏതൊരാളും ആദ്യം ചെയ്യേണ്ടത് ആപ്പിൾ ഐഡി ഉണ്ടാക്കുക എന്നതാണ്. തുടർന്നങ്ങോട്ട് ആപ്പ് ഡൌൺലോഡ് ചെയ്യാനും ഐട്യൂൺസ് മ്യൂസിക് തുടങ്ങിയ ഏത് ആപ്പിൾ ഫീച്ചറുകളും ഉപയോഗിക്കുന്നതിനായുള്ള ഐഡി ആണിത്. മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ ആൻഡ്രോയിഡ് ഫോണിൽ ഗൂഗിൾ ഐഡി ഉപയോഗിച്ചു ലോഗിൻ ചെയ്യുന്നത് പോലെ ഒരു സംവിധാനം.

അടുത്തത് ഐട്യൂൺസ് ആണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്. കംപ്യൂട്ടറിലും ഐട്യൂൺസ് ഇൻസ്റ്റാൾ ചെയ്യുക. പാട്ടുകളും വിഡോകളുമടക്കം ഉപയോഗിക്കുന്നത് ഐട്യൂൺസ് ഒഴിച്ചുകൂടാത്ത ഒന്നാണ്.

മൂന്നാമത്തെ കാര്യം. ഐഫോൺ ആക്ടിവേറ്റ് ചെയ്യുക. സെറ്റപ്പ് പ്രക്രിയക്കിടെ ഓരോന്നായി തിരഞ്ഞെടുത്ത് വേണ്ട രീതിയിൽ ആക്റ്റീവ് ചെയ്യുക. FaceTime, Find My iPhone, iMessage അടക്കമുള്ള പലതും ഇവിടെ കാണാം. ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ ഭാവിയിൽ വരുത്തണമെങ്കിൽ അതും പിന്നീട് സെറ്റിങ്സിൽ പോയി ചെയ്യാവുന്നതാണ്.

ഐഫോൺ വാങ്ങിയാൽ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങൾ

മുകളിൽ പറഞ്ഞ കാര്യങ്ങൾ കഴിയുന്നതോടെ നിങ്ങളുടെ ഐഫോൺ കംപ്യൂട്ടറുമായി കംപ്യൂട്ടറുമായി ബന്ധിപ്പിച്ചു ഡാറ്റകൾ സിങ്ക് ചെയ്യുക. ടാറ്റ കേബിൾ ഉപയോഗിച്ചാണ് ഈ പ്രക്രിയ നടക്കുക.

Find My iPhone ഓപ്ഷൻ സെറ്റപ്പ് ചെയ്യുക എന്നതാണ് അടുത്തതായി ചെയ്യേണ്ടത്. ഫോൺ എന്തെങ്കിലും സാഹചര്യത്തിൽ നഷ്ടപ്പെടുകയാണെങ്കിൽ കണ്ടെത്താനുള്ള സംവിധാനമാണ് ഇത്. ഫോണിലെ ജിപിഎസ് ഉപയോഗിച്ചാണ് സൗകര്യമുപയോഗിച്ച് ഐക്‌ളൗടിന്റെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുക. അതിനാൽ നിർബന്ധമായും ഈ ഫീച്ചർ സെറ്റപ്പ് ചെയ്യേണ്ടതുണ്ട്.

ഫോണുമായി ബന്ധപ്പെട്ട പല ഡാറ്റകളും സ്റ്റോർ ചെയ്യാനും ഓൺലൈൻ ആയി സിങ്ക് ചെയ്യാനും നിങ്ങളുടെ തന്നെ മറ്റ് ആപ്പിൾ ഉപകരണങ്ങളുമായി ബന്ധിപ്പിക്കാനുമടക്കം പലതും നടക്കുന്നത് ഇവിടെയായതിനാൽ iCloud സെറ്റപ്പും നിർബന്ധമായി ചെയ്യേണ്ട ഒന്ന് തന്നെ.

അടുത്തത് ടച് ഐഡി. അതായത് ഫിംഗർപ്രിന്റ് സ്കാനർ. ഹോം ബട്ടണിൽ ആണ് ഇത് സെറ്റ് ചെയ്യേണ്ടത്. ഇത് സെറ്റ് ചെയ്യുന്നതിനായി Settings > General > Touch ID & Passcode > Touch ID എന്ന രീതിയിൽ കയറി ചെയ്യാം.

ഇനി നിങ്ങൾ മുമ്പൊരു ഐഫോൺ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവിടെ ഉണ്ടായിരുന്ന ഡാറ്റ iCloudൽ നിന്നും ആവശ്യമാണെങ്കിൽ റീസ്റ്റോർ ചെയ്യാവുന്നതാണ്. ഇതിനായി Settings > iCloud > Backup കയറുക.

ഇനി ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ പോയി നിങ്ങൾക്ക് ആവശ്യമായ എല്ലാ ആപ്പുകളും ഇൻസ്റ്റാൾ ചെയ്യുക. പല വിഭാഗങ്ങളിലായി മികച്ച ആപ്പുകൾ ഓർഡറിൽ നിങ്ങൾക്ക് അവിടെ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
10 Things to Do Before Using Your Iphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X