ഐഫോണിന് പറ്റാത്ത എന്നാല്‍ സാംസഗ് ഗ്യാലക്‌സി നോട്ട് എഡ്ജിന് സാധിക്കുന്ന 10 കാര്യങ്ങള്‍
സാംസഗിന്റെ പുതിയ ഫോണായ ഗ്യാലക്‌സി നോട്ട് എഡ്ജിന് വളഞ്ഞ സ്‌ക്രീനാണ് ഉളളത്. കൂടാതെ ഒരു പിടി സവിശേഷതകളുമായാണ് എത്തിയിരിക്കുന്നത്. ഇതിന്റെ എതിരാളികളായ ഐഫോണ്‍ 6-നും ഐഫോണ്‍ 6 പ്ലസ്സിനും സാധിക്കാത്ത പല കാര്യങ്ങളും ഗ്യാലക്‌സി നോട്ട് എഡ്ജിന് കഴിയുന്നു.
സാംസഗ് ഗ്യാലക്‌സി നോട്ട് എഡ്ജിന് മാത്രം സാധിക്കുന്ന 10 കാര്യങ്ങളാണ് താഴെ കൊടുക്കുന്നത്.

1
ഫോണിന്റെ പുറകിലുളള സെന്‍സര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഹാര്‍ട്ട് റേറ്റ് ചെക്ക് ചെയ്യാവുന്നതാണ്.

2
നിങ്ങളുടെ ഫോണ്‍ ഒരു അലാറമായും ഉപയോഗിക്കുകയാണെങ്കില്‍ പ്രധാന സ്‌ക്രീന്‍ ഓഫ് മോഡിലാണെങ്കിലും 'നൈറ്റ് ക്ലോക്ക്' ഡിസ്‌പ്ലേ ആകുന്നു.

3
നിങ്ങള്‍ ഉപയോഗിക്കുന്ന ആപില്‍ നിന്ന് പുറത്ത് കടക്കാതെ തന്നെ നിങ്ങള്‍ക്ക് കോളിന് മറുപടി നല്‍കാവുന്നതാണ്.

4
നിങ്ങള്‍ക്ക് ബാറ്ററി മാറ്റിയിടാന്‍ സാധിക്കുന്നതാണ്.

5
മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് നിങ്ങളുടെ മെമ്മറി കൂട്ടാവുന്നതാണ്.

6
നോട്ടുകള്‍ എടുക്കുന്നതിനും ഡ്രോയിംഗ് ചെയ്യുന്നതിനും സ്‌റ്റൈലസ് ഉണ്ട്.

7
ഹോം സ്‌ക്രീനിലേക്ക് പോകാതെ ഒരു ആപില്‍ നിന്നും മറ്റൊരു ആപിലേക്ക് മാറുന്നതിനായി നിങ്ങള്‍ക്ക് സ്‌ക്രീനിന്റെ വളഞ്ഞ ഭാഗം ഉപയോഗിക്കാവുന്നതാണ്.

8
ഒരേ സ്‌ക്രീനില്‍ രണ്ട് ആപുകള്‍ നിങ്ങള്‍ക്ക് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

9
നോട്ട് എഡ്ജിന്റെ കൂടെ വരുന്ന ചാര്‍ജര്‍ ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ബാറ്ററി വളരെ എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാവുന്നതാണ്.

10
ഒറ്റ കൈ ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്നതിനായി നിങ്ങള്‍ക്ക് കീബോര്‍ഡ് ചുരുക്കാവുന്നതാണ്.


Click it and Unblock the Notifications