പഴയ സ്മാര്‍ട്‌ഫോണുകള്‍ വലിച്ചെറിയണ്ട; ചില ഉപയോഗങ്ങള്‍ ഉണ്ട്!!!

Posted By:

നിങ്ങള്‍ പുതിയ സ്മാര്‍ട്‌ഫോണ്‍ വാങ്ങി എന്നിരിക്കുക. പഴയത് എന്തുചെയ്യും. താഴ്ന്ന ശ്രേണിയില്‍ പെട്ട ഫോണാണെങ്കില്‍ വിറ്റാല്‍ കാര്യമായൊന്നും കിട്ടില്ല. പിന്നെന്താണ് മാര്‍ഗം. എന്തായാലും വെറുതെ കളയണ്ട. അതുകൊണ്ട് ചില പൊടിക്കൈകള്‍ ഉണ്ട്.

ഉദാഹരണത്തിന് വയര്‍ലെസ് റൗടര്‍ ആയി ഉപയോഗിക്കാം. അതല്ലെങ്കില്‍ ടെലിവിഷനിലെ മീഡിയ പ്ലെയര്‍ ആയി ഉപയോഗിക്കാം. ഇത്തരത്തില്‍ പഴയ സ്മാര്‍ട്‌ഫോണുകള്‍ കൊണ്ട് ചെയ്യാവുന്ന ചില കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബില്‍റ്റ് ഇന്‍ വൈ-ഫൈ ഹോട് സ്‌പോട് ഉപയോഗിച്ച് പഴയ സ്മാര്‍ട്‌ഫോണിനെ റൗട്ടര്‍ ആയി ഉപയോഗിക്കാം. അതിനായി 3 ജി സിം കാര്‍ഡ് എടുത്ത് അതില്‍ അനുയോജ്യമാ ഡാറ്റാ പ്ലാന്‍ ആക്റ്റിവേറ്റ് ചെയ്യുക. തുടര്‍ന്ന് ഇത് നിങ്ങളുടെ ടാബ്ലറ്റ്, ലാപ്‌ടോപ് എന്നിവയുമായി കണക്റ്റ് ചെയ്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കാം.

 

നിങ്ങളുടെ പഴയ സ്മാര്‍ട്‌ഫോണില്‍ ടി.വി ഔട് (MHL, HDMI ഔട്) ഉണ്ടെങ്കില്‍ അത് മീഡിയാ പ്ലെയര്‍ ആയി ടി.വി.യില്‍ ഉപയോഗിക്കാം. അതായത് ഫോണിലെ മെമ്മറി കാര്‍ഡില്‍ സേവ് ചെയ്ത പാട്ടുകള്‍, സിനിമകള്‍ എന്നിവ ഫോണ്‍ ടി.വിയുമായി കണക്റ്റ് ചെയ്ത ശേഷം ടെലിവിഷനില്‍ കാണാം.

 

നിരവധി ആപ്ലിക്കേഷനുകള്‍ ഇന്ന് എല്ലാ പ്ലാറ്റ്‌ഫോമിലും ലഭ്യമാണ്. എന്നാല്‍ അതില്‍ പലതും ഡൗണ്‍ലോഡ് ചെയ്തു കഴിയുമ്പോഴാണ് ഉദ്ദേശിക്കുന്ന ഗുണം ഇല്ലായിരുന്നുവെന്നു മനസിലാവുക. അല്ലെങ്കില്‍ എത്രത്തോളം സ്‌പേസ് അപഹരിക്കുന്നുണ്ട് എന്നു മനസിലാവുക. എന്നാല്‍ പഴയ ഫോണ്‍ ഉണ്ടെങ്കില്‍ ആദ്യം അതില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും പരീക്ഷിച്ച ശേഷം പുതിയ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാം.

 

സ്മാര്‍ട്‌ഫോണുകളെ വയര്‍ലെസ് സെക്യൂരിറ്റി ക്യാമറകളാക്കാന്‍ സാധിക്കുന്ന നിരവധി സൗജന്യ ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. അതായത് മറ്റൊരു സ്മാര്‍ട്‌ഫോണിലോ ടാബ്ലറ്റിലോ ഉള്ള, സ്ട്രീമിംഗ് ലഭ്യമാവുന്ന ഏതു വീഡിയോ പ്ലെയറിലും വെബ് ബ്രൗസറിലും ഇത് കാണാന്‍ സാധിക്കും.

 

നിങ്ങളുടെ കാറില്‍ സ്റ്റാന്‍ഡ് എലോണ്‍ ജി.പി.എസ് ഘടിപ്പിക്കുന്നതിനു പകരം പഴയ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാവുന്നതാണ്. 12V മൈക്രോ യു.എസ്.ബി ചാര്‍ജര്‍ കാറില്‍ വച്ചാല്‍ മാത്രം മതി. അതിനു മുമ്പ് ഡാഷ്‌ബോര്‍ഡില്‍ ഫോണ്‍ വയ്ക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കണം.

 

നിങ്ങളുടെ നിലവിലെ സ്മാര്‍ട്‌ഫോണിലെ ഡാറ്റകള്‍ ബാക്അപ് ചെയ്യാനുള്ള സംവിധാനമായും പഴയ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot