Just In
- 7 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 10 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 15 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 18 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- News
മധ്യവര്‍ഗവുമായി കൂടുതല്‍ ബന്ധപ്പെടൂ; കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
ആപ്പിള്‍ ഐ ഫോണ്‍ 5 എസിനേക്കാള്‍ സാംസങ്ങ് ഗാലക്സി എസ് 5-നുള്ള 10 മേന്മകള്
സ്മാര്‍ട്ഫോണ്‍ വിപണിയില്‍ ആപ്പിളും സാംസങ്ങും തമ്മിലുളള കിടമത്സരം എല്ലാവര്ക്കും അറിയാവുന്നതാണ്. വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സാംസങ്ങ് ശ്രമിക്കുമ്പോള്‍ സാമ്രാജ്യം വലുതാക്കാനുള്ള മത്സരത്തിലാണ് ആപ്പിള്‍. ഇരുവരുടെയും മത്സരം പലതവണ കോടതി വരെ കയറുകയും ചെയ്തു.
എന്തായാലും ഈ മത്സരത്തിന്റെ ഭാഗമായിതന്നെ നിശ്ചിത ഇടവേളകളില്‍ രണ്ടു കമ്പനികളും പുതിയ സ്മാര്‍ട്ഫോണുകള്‍ അവതരിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം ആപ്പിള്‍ പുറത്തിറക്കിയ ഐ ഫോണ്‍ 5 എസ് വിപണിയില്‍ ശക്തമായ ചലനമുണ്ടാക്കുകയും ചെയ്തു.
സാംസങ്ങും വെറുതെയിരുന്നില്ല. ഈ വര്‍ഷം ആദ്യം ഗാലക്സി സീരീസില്‍ പെട്ട എസ്. 5 ലോഞ്ച് ചെയ്തു. ഐ ഫോണ്‍ 5 എസില്‍ ഉണ്ടായിരുന്ന ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടെ നിരവധി പ്രത്യേകതകള്‍ ഗാലക്സി എസ് 5-ലും ഉണ്ടായിരുന്നു. എങ്കിലും സാംസങ്ങ് ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ ഗാലക്സി എസ്. 5-നു കഴിഞ്ഞിട്ടില്ല.
എന്നാല്‍ ഐ ഫോണ്‍ 5 എസുമായി താരതമ്യം ചെയ്യുമ്പോള്‍ പല കാര്യങ്ങളും പുതിയ ഗാലക്സി മികച്ചു നില്‍ക്കുന്നുണ്ട്. അതെന്തെല്ലാം എന്ന് ചുവടെ വിവരിക്കുന്നു.

#1
സാംസങ്ങ് പേപലുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ പണമിടപാടിനുള്ള സംവിധാനം ഗാലക്സി എസ് 5-ല്‍ ഒരുക്കിയിട്ടുണ്ട്. ഫിംഗര്‍പ്രിന്റ് സെന്‍സറിന്റെ സഹായത്തോടെ വളരെ പെട്ടെന്ന് സുരക്ഷിതമായി പണമടയ്ക്കാന്‍ ഇതിലൂടെ സാധിക്കും. ആപ്പിള്‍ ഐ ഫോണ്‍ 5 എസില്‍ ഈ സംവിധാനഗ ലഭ്യമല്ല.

#2
സാംസങ്ങ് ഗാലക്സി എസ് 5 ഏതാനും നിമിഷം വെള്ളത്തിലിട്ടാലും കുഴപ്പമില്ല. എന്നാല്‍ ആപ്പിള്‍ ഐ ഫോണ്‍ 5 എസ് വെള്ളത്തില്‍ വീണാല്‍ പിന്നെ ഉപയോഗിക്കാന്‍ കഴിയില്ല.

#3
ഗാലക്സി എസ് 5-ലെ ക്യാമറ ഫ് ളാഷില് ബില്‍റ്റ് ഇന്‍ ഹാര്‍ട് റേറ്റ് മോണിറ്റര്‍ ഉണ്ട്. അതുകൊണ്ടുതന്നെ ഫോണുപയോഗിച്ച് പള്‍സ് അറിയാന്‍ സാധിക്കും. ഐ ഫോണില്‍ ഇതില്ല.

#4
ഗാലക്സി എസ് 5-ല്‍ 16 മെഗാപിക്സല്‍ ക്യാമറയുള്ളപ്പോള്‍ ഐ ഫോണ്‍ 5 എസില്‍ 8 എം.പി. ക്യാമറയാണുള്ളത്. മാത്രമല്ല, ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കള്‍ കൂടുതല്‍ കൃത്യതയോടെ പകര്‍ത്താനും ഗാലക്സി എസ് 5 ക്യാമറയ്ക്കു കഴിയും.

#5
ഐ ഫോണ്‍ 5 എസ് 16 ജി.ബി., 32 ജി.ബി., 64 ജി.ബി എന്നിങ്ങനെ മൂന്ന് മെമ്മറി വേരിയന്റുമായാണ് വരുന്നത്. ഗാലക്സി എസ് 5 ആകട്ടെ 16, 32 ജി.ബി് മെമ്മറി വേരിയന്റില്‍ ഫോണുകള്‍ ഇറക്കുന്നുണ്ട്. എന്നാല്‍ അതിലുപരിയായി 128 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി നല്കുന്നു.

#6
ഗാലക്സി എസ് 5 ക്യാമറ പയോഗിച്ച് 4 K വീഡിയോ റെക്കോഡ് ചെയ്യാന്‍ കഴിയും. HD റെസല്യൂഷനേക്കാളും നാല് ഇരട്ടിവരും ഇത്.

#7
ഗാലക്സി എസ് 5-ല്‍ ബാറ്ററി കുറയുമ്പോള്‍ സ്ക്രീന്‍ ബ്ലാക് ആന്‍ഡ് വൈറ്റിലേക്കു മാറ്റുന്നതിനുള്ള പവര്‍ സേവിംഗ് മോഡ് ഉണ്ട്. ഇത് ഇരട്ടി ബാറ്ററി ദൈര്‍ഖ്യം നല്‍കും. ഐ ഫോണ്‍ 5 എസില്‍ ഇതില്ല.

#8
അത്യാവശ്യ ഘട്ടങ്ങളില്‍ ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ മറ്റൊരു അതു മാറ്റി മറ്റൊരു ബാറ്ററി ഫോണിലിടാം. എന്നാല്‍ ഐ ഫോണ്‍ 5 എസില്‍ ഇത് സാധ്യമല്ല.

#9
ഗാലക്സി എസ് 5-ന്റെ മുകള്‍ ഭാഗത്തുള്ള ഇന്‍ഫ്രറെഡ് ബ്ലാസ്റ്റര്‍ ഫോണിനെ മറ്റ് ഉപകരണങ്ങളുടെ റിമോട് കണ്ട്രോളായി ഉപയോഗിക്കാന്‍ സഹായിക്കും. ഐ ഫോണില്‍ ഇതു സാധ്യമല്ല.

#10
പുറത്തുള്ള വെളിച്ചത്തിനനുസരിച്ച് സ്ക്രീന്‍ കളറും കോണ്ട്രാസ്റ്റും ക്രമീകരിക്കുന്ന ഇമേജ് ചിപ് ഗാലക്സി എസ് 5-ലുണ്ട്. അതായത് സൂര്യപ്രകാശം കുടുതലുള്ളപ്പോള് അതിനനുസരിച്ചും ഇരുണ്ട കാലാവസ്ഥയില്‍ അതിനനുസരിച്ചും സ്ക്രീന്‍ ക്രമീകരിക്കപ്പെടും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470