ഷവോമി എംഐ4-നെക്കുറിച്ച് നിങ്ങളറിയാത്ത 10 കാര്യങ്ങള്‍...!

Written By:

ഏപ്രില്‍ 23-ന് ഡല്‍ഹിയില്‍ നടക്കുന്ന ഇവന്റില്‍ ഷവോമി അവരുടെ അടുത്ത തലമുറ ഫ്ളാഗ്ഷിപ് ഡിവൈസായ എംഐ 4ഐ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വാട്ട്‌സ്ആപ് ഗ്രൂപ് ചാറ്റുകളില്‍ പാലിക്കേണ്ട "നിയമങ്ങള്‍"...!

ഇതോടൊപ്പം മറ്റൊരു ശ്രദ്ധേയമായ കാര്യം ഇന്ത്യന്‍ വിപണിയില്‍ എംഐ 4 സ്മാര്‍ട്ട്‌ഫോണിന്റെ വില ചൈനീസ് കമ്പനി കുറച്ചിരിക്കുന്നു എന്നതാണ്. ഈ അവസരത്തില്‍ ഈ സ്മാര്‍ട്ട്‌ഫോണിന്റെ കുറച്ച് വസ്തുതകള്‍ പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Xiaomi Mi4

ഷവോമി എംഐ 4 16ജിബി പതിപ്പിന്റെ വില 19,999 രൂപയില്‍ നിന്നും 17,999 രൂപയായും, 64ജിബി പതിപ്പിന്റെ വില 23,999 രൂപയില്‍ നിന്നും 21,999 രൂപയായുമാണ് കുറച്ചിരിക്കുന്നത്.

 

Xiaomi Mi4

എംഐയുഐ-ല്‍ പ്രവര്‍ത്തിക്കുന്ന ലോക്ക്‌സ്‌ക്രീനില്‍ നിങ്ങള്‍ക്ക് ഒന്നിലധികം നോട്ടിഫിക്കേഷനുകള്‍ കാണാന്‍ സാധിക്കുന്നതാണ്.

 

Xiaomi Mi4

കോള്‍ വിളിക്കുമ്പോള്‍ തന്നെ ഉപയോക്താക്കള്‍ക്ക് ഷവോമിയുടെ എംഐയുഐ യൂസര്‍ ഇന്റര്‍ഫേസ് ഉളളതിനാല്‍ എസ്എംഎസ് എഴുതുന്നതിനും, ലളിതമായ നോട്ടുകള്‍ കുറിച്ചെടുക്കുന്നതിനും, ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതിനും സാധിക്കുന്നു.

 

Xiaomi Mi4

എംഐയുഐ ഉപയോക്താക്കള്‍ക്ക് പ്രധാന മെസേജുകള്‍ മുകളില്‍ വരുത്തുന്നതിനായി 'പിന്‍' സവിശേഷത ഉപയോഗിക്കാവുന്നതാണ്.

 

Xiaomi Mi4

ബിഎസ്‌ഐ സോണി 13എംപി ക്യാമറയ്ക്ക് ഓട്ടോമാറ്റിക്ക് ആയി തന്നെ ക്യുആര്‍ കോഡ് വായിച്ചെടുക്കാന്‍ സാധിക്കുന്നു.

 

Xiaomi Mi4

സെല്‍ഫികള്‍ക്കായുളള മുന്‍ ക്യാമറയ്ക്ക് ഉപയോക്താക്കളുടെ വയസ്സും ലിംഗവും തിരിച്ചറിയുന്നതിന് സാധിക്കുന്നു.

 

Xiaomi Mi4

മൊബൈല്‍ ഇന്റര്‍നെറ്റ്, വൈ-ഫൈ എന്നിവയിലൂടെ ഓരോ ആപും ഉപയോഗിക്കുന്ന ഡാറ്റകളുടെ ഉയര്‍ന്ന പരിധി ഉപയോക്താക്കള്‍ക്ക് തന്നെ ക്രമീകരിക്കാവുന്നതാണ്.

 

Xiaomi Mi4

പവര്‍ ആപ് മുഖേനെ ബാറ്ററിയുടെ ഊര്‍ജം തീര്‍ന്ന് പോകുമ്പോള്‍, ഉപയോക്താക്കള്‍ക്ക് ആപുകള്‍ നിര്‍ത്തുന്നതിനുളള സൗകര്യം ലഭിക്കുന്നു.

 

Xiaomi Mi4

ഗൂഗിള്‍ അക്കൗണ്ടിലും, എംഐ ക്ലൗഡ് സ്റ്റോറേജിലും ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റയും, സെറ്റിങുകളും ബാക്ക്അപ്പ് എടുക്കാന്‍ സാധിക്കുന്നതിനാല്‍, ഡിവൈസ് കളവ് പോയാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ എല്ലാ ഡാറ്റയും റിമോട്ട് ആയി മാച്ചുകളയാവുന്നതാണ്.

 

Xiaomi Mi4

ക്ലൗഡ് സേവനങ്ങള്‍, പിസി, ലാപ്‌ടോപുകള്‍, മറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍, എസ്ഡി കാര്‍ഡ് എന്നിവയില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ എല്ലാ ഡാറ്റകളും, സെറ്റിങുകളും, ആപുകളും ബാക്ക്അപ്പ് ആപ് മുഖേനെ സൂക്ഷിച്ച് വയ്ക്കാന്‍ സാധിക്കുന്നതിനാല്‍, എന്തെങ്കിലും കാരണത്താല്‍ ഡാറ്റകള്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടില്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
10 Things You Didn't Know About Xiaomi Mi4.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot