ഐഫോണ്‍ എക്‌സിനെ കുറിച്ച്‌ നിങ്ങള്‍ക്ക്‌ അറിയാത്ത 10 കാര്യങ്ങള്‍

By Archana V
|

പത്താംവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആപ്പിള്‍ അവതരിപ്പിച്ച്‌ ഐഫോണ്‍ എക്‌സിന്റെ പ്രധാന സവിശേഷത ഡിസൈനിലെ മികവും ഹാര്‍ഡ്‌ വെയറന്റെ വേഗതയും ആണ്‌.

ഐഫോണ്‍ എക്‌സിനെ കുറിച്ച്‌ നിങ്ങള്‍ക്ക്‌ അറിയാത്ത 10 കാര്യങ്ങള്‍

പൂര്‍ണ ഡിസ്‌പ്ലെ, നോച്ചസ്‌, ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍, അനിമോജി, പുതിയ ജെസ്റ്റേഴ്‌സ്‌ എന്നിവയോട്‌ കൂടിയാണ്‌ ഐഫോണ്‍ എക്‌സ്‌ എത്തിയത്‌.

എന്നാല്‍, ഐഫോണ്‍ എക്‌സിനെകുറിച്ച്‌ നിങ്ങള്‍ ഇതുവരെ അറിയാത്ത 10 കാര്യങ്ങളാണ്‌ ഇവിടെ പറയുന്നത്‌.

വയര്‍ലെസ്സ്‌ ചാര്‍ജിങ്‌

വയര്‍ലെസ്സ്‌ ചാര്‍ജിങ്‌

വയര്‍ലെസ്സ്‌, ഫാസ്റ്റ്‌ ചാര്‍ജിങ്‌ സൗകര്യം സപ്പോര്‍ട്ട്‌ ചെയ്യുന്ന ആപ്പിളിന്റെ ആദ്യ സ്‌മാര്‍ട്‌ഫോണ്‍ ആണ്‌ ഐഫോണ്‍ എക്‌സ്‌. മറ്റെല്ലാ സ്‌മാര്‍ട്‌ഫോണുകളിലും ഈ ഫീച്ചര്‍ വളരെ കാലയമായി ലഭ്യമാണ്‌. ഇതിലൂടെ മുപ്പത്‌ മിനുട്ടിനുള്ളില്‍ 50 ശതമാനം ചാര്‍ജാണ്‌ കമ്പനി അവകാശപ്പെടുന്നത്‌.

സിറിയുടെ ഉച്ചാരണം ശരിയാക്കാം

സിറിയുടെ ഉച്ചാരണം ശരിയാക്കാം

പലപ്പോഴും ആപ്പിളിന്റെ വോയ്‌സ്‌ അസിസ്‌റ്റന്റ്‌ ആയ സിറിയുടെ ഉച്ചാരണത്തില്‍ ചില തെറ്റുകള്‍ വരാറുണ്ട്‌. ഇത്‌ ശ്രദ്ധയില്‍ പെടുമ്പോള്‍ ഇങ്ങനെയല്ല ഉച്ചരിക്കേണ്ടതെന്ന്‌ നിങ്ങള്‍ക്ക്‌ സിറിയോട്‌ പറയാം. സിറി ശരിയായ ഉച്ചാരണം ആവശ്യപ്പെടുകയും ശരിയാക്കാന്‍ നിങ്ങളെ അനുവദിക്കുകയും ചെയ്യും.

എ11 ബയോണിക്‌ പ്രോസസര്‍

എ11 ബയോണിക്‌ പ്രോസസര്‍

ആപ്പിള്‍ ഐഫോണ്‍ എക്‌സില്‍ പ്രവര്‍ത്തിക്കുന്നത്‌ ഏറ്റവും ശക്തമായ ചിപ്‌സെറ്റ്‌ എ11 ബയോണിക്‌ പ്രോസസര്‍ ആണ്‌. മറ്റെല്ലാ പ്രോസസറുകളേക്കാളും വേഗതയുള്ള ഈ പ്രോസസര്‍ മുന്‍ഗാമിയായ എ10 നേക്കാള്‍ 35 ശതമാനം കൂടുതല്‍ വേഗത ലഭ്യമാക്കും.

 ഷേക്കിലൂടെ ഡിലീറ്റ്‌ ചെയ്യാം

ഷേക്കിലൂടെ ഡിലീറ്റ്‌ ചെയ്യാം

ഐഫോണ്‍ എക്‌സിലെ മെയില്‍, മെസ്സേജുകള്‍ , നോട്‌സ്‌ തുടങ്ങിയവയില്‍ എഴുതിയത്‌ ഡിലീറ്റ്‌ ചെയ്യണം എന്നുണ്ടെങ്കില്‍ ഐഫോണ്‍ വെറുതെ േേഷക്ക്‌ചെയ്‌താല്‍ മതി.

198 രൂപ മുതല്‍ വോഡാഫോണിന്റെ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍198 രൂപ മുതല്‍ വോഡാഫോണിന്റെ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍

ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍

ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍

ഫിംഗര്‍പ്രിന്റ്‌ സ്‌കാനറിനെ കൈവെടിഞ്ഞ്‌ ആപ്പിള്‍ ഐഫോണ്‍ എക്‌സില്‍ പകരം ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ ആണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. നിങ്ങളുടെ മുഖം മൊബൈലില്‍ റജിസ്‌ട്രര്‍ ചെയ്യുകയാണ്‌ ഇതിന്‌ വേണ്ടത്‌. പിന്നീട്‌ ഫോണ്‍ അണ്‍ലോക്ക്‌ ചെയ്യുന്നതിന്‌ മുഖത്തിന്‌ നേരെ ഫോണ്‍ കൊണ്ടുവന്നാല്‍ മതി.

ഒളിഞ്ഞിരിക്കുന്ന ട്രാക്‌പാഡ്‌

ഒളിഞ്ഞിരിക്കുന്ന ട്രാക്‌പാഡ്‌

ഐഫോണ്‍ എക്‌സില്‍ കീബോര്‍ഡില്‍ പ്രസ്‌ ചെയ്‌ത്‌ ഹോള്‍ഡ്‌ ചെയ്‌തു കൊണ്ടിരുന്നാല്‍ കര്‍സര്‍ സ്വയമേവ മൗസു പോലുള്ള ട്രാക്‌പാഡ്‌ പോലെയാകും. സ്‌ക്രീനില്‍ വിരല്‍ വച്ചു കൊണ്ട്‌ നിങ്ങള്‍ക്ക്‌ എത്തേണ്ടിടത്തേക്ക്‌ കര്‍സര്‍ കൊണ്ടു ചെല്ലാം.

അലാറം നിര്‍ത്താന്‍ ഫേസ്‌ ഐഡി

അലാറം നിര്‍ത്താന്‍ ഫേസ്‌ ഐഡി

സാധാരണ മൊബൈല്‍ ഫോണിലെ അലാറം നിര്‍ത്തുന്നതിന്‌ സ്‌നൂസ്‌ ബട്ടണ്‍ അമര്‍ത്തണം. എന്നാല്‍ ഫോണ്‍ എക്‌സില്‍ ഇതിന്റെ ആവശ്യമില്ല പകരം ഫോണ്‍ എടുത്താല്‍ ഫേസ്‌ ഐഡി ഉപയോഗിച്ചാല്‍ മതി. ഇത്‌ സ്വയം ശബ്ദം കുറയ്‌ക്കും.

സ്‌പര്‍ശിച്ചാല്‍ വേക്‌-അപ്പ്‌ ആകും

സ്‌പര്‍ശിച്ചാല്‍ വേക്‌-അപ്പ്‌ ആകും

ഐഫോണുകളില്‍ ഈ ഫീച്ചര്‍ ദീര്‍ഘനാളായി ഉണ്ടെങ്കിലും ഐഫോണ്‍ എക്‌സില്‍ സ്‌ക്രീനില്‍ എവിടെയെങ്കിലും സ്‌പര്‍ശിച്ചാല്‍ നോട്ടിഫിക്കേഷന്‍ കാണാന്‍ കഴിയും.

അനിമോജി

അനിമോജി

പത്ത്‌ സെക്കന്‍ഡ്‌ നേരത്തേക്ക്‌ വീഡിയോ പോസ്‌റ്റ്‌ ചെയ്യുന്നതിന്‌ ഐമെസ്സേജ്‌ സ്‌റ്റിക്കര്‍ ഉപയോഗിക്കാം. ഇത്‌ ചെയ്യുന്നതിന്‌ അനിമോജി റെക്കോഡിങ്‌ ഫീച്ചര്‍ തുറക്കുക. അതിനായി കാമറ ബട്ടണിന്‌ വലത്‌ ഭാഗത്തായുള്ള ആപ്പ്‌ സ്റ്റോര്‍ ഐകണ്‍ സ്‌പര്‍ശിച്ചാല്‍ മതി. അനിമോജി ഫേസ്‌ ഉണ്ടാക്കി അതില്‍ ടാപ്പ്‌ ചെയ്യുക. ഇത്‌ സ്വയമേവ സ്റ്റിക്കര്‍ അയക്കുന്നതിന്‌ വേണ്ടി ടെക്‌സ്റ്റ്‌ ഇന്‍പുട്ട്‌ മെസ്സേജിനുള്ളില്‍ സ്ഥാനം പിടിക്കും.

പ്രതല നിരപ്പ്‌ പരിശോധിക്കാം

പ്രതല നിരപ്പ്‌ പരിശോധിക്കാം

ഐഫോണ്‍ എക്‌സില്‍ മറഞ്ഞിരിക്കുന്ന ഒരു ഫീച്ചറാണിത്‌. ഇതില്‍ കോമ്പസ്‌ ആപ്പ്‌ എടുക്കാം. കോമ്പസ്‌ എടുത്ത്‌ ഇടത്തേക്ക്‌ സൈ്വപ്പ്‌ ചെയ്യുമ്പോള്‍ പ്രതല നിരപ്പ്‌ പരിശോധിക്കാന്‍ ഒരു ബബിള്‍ ലെവലര്‍ കാണാന്‍ കഴിയും . പ്രതല നിരപ്പ്‌ അറിയുന്നതിനായി ഇത്‌ ഐഫോണിലെ ബില്‍ട്ട്‌-ഇന്‍ ജൈറോസ്‌കോപ്പ്‌ സെന്‍സര്‍ ഉപയോഗിക്കും.

Best Mobiles in India

Read more about:
English summary
As a part of its 10th-anniversary celebration, Apple introduced iPhone X with a major overhaul in design language and an amazingly faster hardware. This article is going to discuss all the things about the iPhone X that you are not aware of till now.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X