ആപ്പിളില്‍ നിന്നും ഷവോമി കോപ്പിയടിച്ചത് പത്തു തവണ; ഡിസൈന്‍, പരസ്യം, പേര് എന്നിങ്ങനെ നിര നീളുന്നു

|

ടെക്ക്‌നോളജിയില്‍ വളരെയധികം കണ്ടുപിടിത്തങ്ങള്‍ ഷവോമി നടത്തുന്നുണ്ടെങ്കിലും ''ആപ്പിളിനെ കോപ്പിയടിച്ചവര്‍'' എന്ന ദുഷ്‌പേര് ഇതുവരെ വിട്ടുപോയിട്ടില്ല. അതിനാല്‍ത്തന്നെ ലഭിച്ചൊരു പേരുണ്ട് ചൈനയുടെ ആപ്പിള്‍ ! ഷവോമിയുടെ അണിയറയിലുള്ളവര്‍ മടിയന്‍മാരാണെന്നും നടത്തുന്നത് മുഴുന്‍ കോപ്പിയടിയാണെന്നുമാണ് ആപ്പിള്‍ അധികൃതര്‍ പറയുന്നത്.

 
ആപ്പിളില്‍ നിന്നും ഷവോമി കോപ്പിയടിച്ചത് പത്തു തവണ; ഡിസൈന്‍, പരസ്യം, പേ

ആപ്പിളില്‍ നിന്നും ഷവോമി കോപ്പിയടിച്ച നിരവധി കാര്യങ്ങളുണ്ട്. ഇതിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കാനൊന്നും തങ്ങളില്ലെന്നും ആപ്പിള്‍ അധികൃതര്‍ പറയുന്നു. എന്തുതന്നെയായാലും ഇന്ത്യന്‍ വിപണിയിലടക്കം വലിയൊരു ചലനമുണ്ടാക്കന്‍ ഷവോമിക്കായിട്ടുണ്ട്. ചൈനയിലെ ഏറ്റവും വലിയ മൊബൈല്‍ ബ്രാന്‍ഡുകളിലൊന്നായി മാറാനും ഷവോമിക്കായി.

ഷവോമി ആപ്പിളില്‍ നിന്നും കോപ്പിയടിച്ച പത്തു കാര്യങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ എഴുത്തിലൂടെ. ടെക്ക് പോര്‍ട്ടലായ ഗാഡ്ജറ്റ് നൗവാണ് ഷവോമിയുടെ തട്ടിപ്പു സംബന്ധിച്ച വാര്‍ത്ത തെളിവു സഹിതം നല്‍കിയിരിക്കുന്നത്.

എം.ഐ4 കോപ്പിയടിച്ചത് ഐഫോണ്‍ 5ല്‍ നിന്നും

എം.ഐ4 കോപ്പിയടിച്ചത് ഐഫോണ്‍ 5ല്‍ നിന്നും

അതെ... ഷവോമിയുടെ പുതിയ മോഡലായ എം.ഐ 4ന്റെ ഡിസൈന്‍ കോപ്പിയടിച്ചത് ഐഫോണ്‍ 5ല്‍ നിന്നാണെന്ന് കാണുന്ന ഏവര്‍ക്കും മനസിലാകും. രണ്ടു ഫോണിന്റെയും വശങ്ങള്‍ ഒരുപോലെത്തന്നെ.

എം.ഐ പാഡിലെ കോപ്പിയടി

എം.ഐ പാഡിലെ കോപ്പിയടി

ഐപാഡ് മിനിയുടെ മുന്‍ ഭാഗത്തിന്റെ മാതൃകയും ഐഫോണ്‍ 5സിയുടെ പിന്‍ഭാഗത്തിനു സമാനമായ രീതിയിലുമാണ് എം.ഐ പാഡ് നിര്‍മിച്ചിരിക്കുന്നത്. കാണുന്നവര്‍ക്ക് ഒറ്റനോട്ടത്തില്‍ മനസിലാകും ഈ കോപ്പിയടി. ഐഫോണ്‍ 5സിയില്‍ ഏര്‍പ്പെടുത്തിയ അതേ കളര്‍ വേരയന്റുകളും സ്‌ക്രീന്‍ സൈസും എന്തിനേറെ ആസ്‌പെക്ട് റേഷ്യോ പോലും എം.ഐ പാഡില്‍ കമ്പനി ഉള്‍പ്പെടുത്തി.

എം.ഐ മിനി റൂട്ടറിലെ കോപ്പിയടി

എം.ഐ മിനി റൂട്ടറിലെ കോപ്പിയടി

ആപ്പിളിന്റെ മാജിക്ക് ട്രാക്ക് പാഡിലെ ഡിസൈന്‍ അതേപടി എം.ഐ മിനി റൂട്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഷവോമി. തിച്ചും കോപ്പിയടി.

എം.ഐ 8ലെ കോപ്പിയടി
 

എം.ഐ 8ലെ കോപ്പിയടി

ഡിസൈന്‍ ഭാഗത്ത് ഐഫോണ്‍ എക്‌സിനെ അതേപടി കോപ്പിയടിച്ച് നിര്‍മിച്ചിരിക്കുകയാണ് ഷവോമി തങ്ങളുടെ എം.ഐ 8 എന്ന മോഡല്‍. രണ്ടു ഫോണിന്റെ ചിത്രങ്ങള്‍ നോക്കിയാല്‍ മാത്രം മതി കോപ്പിയടി കണ്ടെത്താന്‍.

എം.ഐ.യു.ഐ ഓ.എസിലും കോപ്പിയടി

എം.ഐ.യു.ഐ ഓ.എസിലും കോപ്പിയടി

സോഫ്റ്റുവെയറിലും ആപ്പിളില്‍ നിന്നുമുള്ള കോപ്പിയടി തന്നെയാണ് ഷവോമി നടത്തിയത്. ആപ്പിള്‍ ഐ.ഓ.എസില്‍ നിന്നും എം.ഐ.യു.ഐ 9 വ്യക്തമായി കോപ്പിയടിച്ചിരിക്കുന്നു.

ഷവോമി എയര്‍ ഡോട്ടിലെ കോപ്പിയടി

ഷവോമി എയര്‍ ഡോട്ടിലെ കോപ്പിയടി

ആപ്പിളിന്റെ എയര്‍ പോഡും ഷവോമിയുടെ എയര്‍ഡോട്ടും ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ മാറിപ്പോകും. പേരു പോലും കോപ്പിയടി തന്നെ.

എം.ഐ.യു.ഐ 6ലെ കോപ്പിയടി

എം.ഐ.യു.ഐ 6ലെ കോപ്പിയടി

ആപ്പിളിന്റെ ഐ.ഓ.എസ്7 ന്റെ ചില ഫീച്ചറുകള്‍ അതേപടി കോപ്പിയടിച്ച് ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ് എം.ഐ.യു.ഐ 6 ഓ.എസില്‍.

എം.ഐ9 വാള്‍പേപ്പറിലെ കോപ്പിയടി

എം.ഐ9 വാള്‍പേപ്പറിലെ കോപ്പിയടി

മാക് ഓ.എസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അതേ വാള്‍പേപ്പര്‍ ഫോട്ടോ തന്നെ എം.ഐ9ലും ഷവോമി ഉള്‍പ്പെടുത്തിയിരിക്കുന്നു.

പരസ്യത്തിലെ കോപ്പിയടി

പരസ്യത്തിലെ കോപ്പിയടി

ആപ്പിളില്‍ നിന്നും കടമെടുത്താണ് ഷവോമിയും പരസ്യം നിര്‍മിച്ചിരിക്കുന്നതെന്ന് ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ മനസിലാകും.

എം.ഐ ബോക്‌സിലെ കോപ്പിയടി

എം.ഐ ബോക്‌സിലെ കോപ്പിയടി

ആപ്പിള്‍ ടി.വിയുടെ ചില വശങ്ങള്‍ കോപ്പിയടിച്ച് ഷവോമി എം.ഐ ബോക്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്തിനേറെ ആപ്പിളിന്റെ വെബ്‌സൈറ്റിന്റെ ലേ-ഔട്ട് പോലും എം.ഐ കോപ്പിയടിച്ചു എന്നുപോലും അടക്കംപറച്ചിലുണ്ട്. ടെക്ക് പോര്‍ട്ടലായ ഗാഡ്ജറ്റ് നൗവാണ് ഷവോമിയുടെ തട്ടിപ്പു സംബന്ധിച്ച വാര്‍ത്ത തെളിവു സഹിതം നല്‍കിയിരിക്കുന്നത്.

Best Mobiles in India

Read more about:
English summary
10 times Xiaomi 'copied' Apple: Smartphone and laptop design, names, ads and more

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X