Just In
- 5 hrs ago
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- 7 hrs ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 7 hrs ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 9 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
Don't Miss
- News
ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പരിഹാസ്യവും, ഭീരുത്വവും; എംവി ഗോവിന്ദൻ
- Movies
'മിന്നൽ മുരളിയെക്കാൾ വലിയ സൂപ്പർ ഹീറോയാണ് അയ്യപ്പൻ, വെറുപ്പിച്ച് കഴിഞ്ഞാൽ തെറിയും ഇടിയും കിട്ടും'; ഉണ്ണി
- Sports
IND vs NZ: രണ്ടാമങ്കത്തില്‍ പൃഥ്വി വേണം, ഇല്ലെങ്കില്‍ ഇന്ത്യ പൊട്ടും! അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
നിങ്ങൾ കേട്ടിട്ട് പോലുമില്ലാത്ത സ്മാർട്ഫോണുകളുടെ 10 സവിശേഷതകൾ
കണക്കുകൾ പ്രകാരം ഏറ്റവും കുറഞ്ഞത് ഒരു ദിവസം നാലുതവണയെങ്കിലും സ്മാർട്ഫോൺ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ സാധാരണ രീതിയിൽ ഉപയോഗിച്ച് വരുന്ന ഉപയോക്താക്കൾക്ക് മറ്റുള്ള സവിശേഷതകളെ കുറിച്ച് ഒരു അറിവ് പോലും ഉണ്ടാവില്ല.

സ്മാർട്ട്ഫോണുകളുടെയും വിവിധ ആപ്ലിക്കേഷനുകളുടെയും ഡവലപ്പർമാർ ശാസ്ത്രീയ ഭാവനകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പല അത്ഭുതകരമായ സവിശേഷതകൾ സ്മാർട്ഫോണുകളിൽ പ്രവർത്തികമാക്കിയിട്ടുള്ളത്.
സ്മാർട്ട്ഫോണുകൾ ഒളിഞ്ഞിരിക്കുന്ന ചില സവിശേഷതകൾ വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ വളരെയധികം ഉപയോഗപ്രദമാണ്. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

1. കാറിൻറെ വിൻഡ്ഷീൽഡിൽ മാപ്പ് പ്രതിഫലിപ്പിക്കാം
ഇരുട്ട്, മൂടൽ മഞ്ഞ്, അല്ലെങ്കിൽ മഴയത്താണ് കാർ ഡ്രൈവ് ചെയ്യുന്നു, വഴികൾ ഒന്നും വ്യക്തമല്ല എന്ന സാഹചര്യങ്ങളിൽ യാത്ര തടസ്സപ്പെട്ട് പോകാതിരിക്കുവാനായി "ഹഡ്‌വേ" നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. ഇതിൽ എത്തിച്ചേരേണ്ട സ്ഥലം അടയാളപ്പെടുത്തി വണ്ടിയുടെ ഡാഷ്ബോർഡിൽ ഫോൺ വയ്ക്കുക. ജി.പി.എസ് ന്റെ സഹായത്തോടെ മാപ്പ് നിങ്ങളുടെ വണ്ടിയുടെ വിൻഡ്ഷിൽഡിൽ പ്രതിഫലിക്കും, അതും വേറൊരു ഡിവൈസുകളും കൂടാതെ തന്നെ.

2. നിങ്ങളുടെ ഫോണിന് ബാർകോഡ് വായിക്കാൻ സാധിക്കും
നിങ്ങളുടെ ഫോണിന് ബാർകോഡ് കൂടാതെ ക്യൂ.ആർ കോഡും വായിക്കാൻ സാധിക്കും. എല്ലാ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും വിവരങ്ങൾ സ്വികരിക്കാനുള്ള ബാർകോഡ് റീഡർ സംവിധാനം ലഭ്യമാണ്. ഇതിന്റെ രണ്ട് പ്രധാന കാരണങ്ങൾ ഇവയാണ്:
A) യു.എസ്.പി.എസ്, യു.പി.എസ്, ഫെഡ് എക്സ് തുടങ്ങിയവയുടെ പാക്കേജിലുള്ള ബാർകോഡുകൾ വായിക്കാൻ സാധിക്കും, കൂടാതെ വിവരങ്ങൾ നിങ്ങളുടെ ഡിവൈസിലോട്ട് അയക്കുകയും ചെയ്യും.
B) "റെഡ് ലേസർ" ഈ സവിശേഷത വഴി ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങളും, കൂടാതെ, ഇതേ ഉത്പന്നം വേറെ ഏതെങ്കിലും കടയിൽ ലബഹത്തിൽ ലഭിക്കുമോ എന്ന കാര്യവും ഇത് വഴി അറിയാൻ സാധിക്കും.

3. ദൂരദർശിനി നിങ്ങളുടെ ഫോണുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാൻ സാധിക്കും
ഇത് അധികമാർക്കും അറിയാത്ത ഒരു ലളിതമായ സവിശേഷതയാണ്. ഫോണിൽ ലെൻസ് വയ്ക്കുന്ന ഭാഗം ദൂരദർശിനിയിലൂടെ നോക്കുന്ന ഭാഗത്തേക്ക് വയ്ക്കുക. ഒരു വലിയ ദൃശ്യം അതും വ്യക്തതയോടെ പകർത്താം. ബൈനോക്കുലർ ഉപയോഗിച്ചും ഈ സേവനം ഉപയോഗപ്പെടുത്താം.

4. രക്തം സ്‌പന്ദിക്കുന്നത് അറിയുവാൻ സാധിക്കും
"ഇൻസ്റ്റന്റ് ഹാർട്ട് റേറ്റ്" എന്ന ആപ്പിന്റെ നിർമിതാക്കൾ അഭിപ്രായപ്പെടുന്നത്, ഇതുമായി ഹൃദയസ്‌പന്ദനം സ്മാർട്ഫോണിന്റെ ക്യാമറ ഉപയോഗിച്ച് അറിയുവാൻ സാധിക്കുമെന്നാണ്. നിങ്ങളുടെ ചൂണ്ടുവിരൽ ക്യാമറയുടെ പുറകിലായി വയ്ക്കുക, നിങ്ങളുടെ രക്തക്കുഴലിലൂടെയുള്ള ചർമ്മത്തിന്റെ നിറങ്ങളിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ ഈ ആപ്പ് നിരീക്ഷിക്കും. കുറച്ച് സമയങ്ങൾക്ക് ശേഷം, നിങ്ങളുടെ ഹൃദയസ്പന്ദനത്തിന്റെ തോത് ഈ ആപ്പിന് അളക്കുവാൻ സാധിക്കും. "ദി കാർഡിയോ ആപ്പ്" ഇത്തരത്തിലുള്ള മറ്റൊരു ആപ്പാണ്, ഇത് നിങ്ങളുടെ മുഖത്ത് സംഭവിക്കുന്ന നിറങ്ങളുടെ മാറ്റം അനുസരിച്ച് ഹൃദയ സ്‌പന്ദനത്തിന്റെ അളവ് പറയും.

5. സ്മാർട്ഫോൺ ഉപയോഗിച്ച് പഴയ ഫോട്ടോ നെഗറ്റിവുകൾ സ്കാൻ ചെയ്യാൻ സാധിക്കും
നെഗറ്റീവ്സ് സ്കാൻ ചെയ്യുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനുമുള്ള മികച്ച മാർഗ്ഗം ഇത് അല്ല, എന്നാൽ നിങ്ങളുടെ പഴയ നെഗറ്റീവുകൾ അടിയന്തിരമായി പരിശോധിക്കേണ്ടതുണ്ടെങ്കിൽ, നിങ്ങളുടെ സ്മാർട്ഫോൺ ഉപയോഗിക്കാം. "ഹെൽമറ്റ് ഫിലിം സ്കാനർ" ഈ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താവുന്ന ഒരു ആപ്പാണ്.

6. സ്മാർട്ട്ഫോൺ ക്യാമറയ്ക്ക്, ഫോണ്ടുകൾ, വസ്തുക്കൾ, റെസ്റ്റോറന്റുകൾ പോലും തിരിച്ചറിയാൻ സാധിക്കും
"ആമസോൺ ഫ്ളോ: പോലെയുള്ള ആപ്പുകൾക്ക് ഫോണ്ടുകൾ, വസ്തുക്കൾ, റെസ്റ്റോറന്റുകൾ പോലും തിരിച്ചറിയാൻ സാധിക്കും. ഗൂഗിൾ അസ്സിസ്റ്റന്റിന്റെ ഭാഗമായ "ഗൂഗിൾ ലെൻസ്" ചിത്രങ്ങൾ കാണിച്ചാൽ പോലും അതേത് ഭക്ഷണശാലയാണെന്ന് തിരിച്ചറിയാൻ കഴിയും, കൂടാതെ അതിന്റെ റേറ്റിംഗ്, റിവ്യൂകൾ തുടങ്ങിയവയും കാണിച്ചുതരാൻ സാധിക്കും. "വാട്ട് ദി ഫോണ്ട്" എന്ന ആപ്പ് ഉപയോഗിച്ചാൽ ആവശ്യമായ ഫോണ്ട് കാണിച്ചുതരുവാൻ സഹായിക്കും.

7. ഫോട്ടോ എടുക്കുന്നതിനോടപ്പം വീഡിയോ റെക്കോർഡ് ചെയ്യാനും സ്മാർട്ഫോണുകൾക്ക് സാധിക്കും
ചിത്രങ്ങൾ ക്യാമറയിൽ പകർത്തികൊണ്ടിരിക്കുമ്പോഴായിരിക്കും ഒരു വീഡിയോ റെക്കോർഡ് ചെയ്യുവാനായുള്ള താല്പര്യം ഉണ്ടാകുന്നത്, പക്ഷേ അത് എല്ലായിടത്തും നടക്കില്ല. എന്നാൽ, ഐഫോണിൽ ഈ രണ്ട് പ്രവർത്തനങ്ങളൂം ഒരുമിച്ച് നടത്താൻ സാധിക്കും. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് വീഡിയോ റെക്കോഡിങ് ബട്ടണ് അടുത്തായി കാണുന്ന ഷട്ടർ ബട്ടൺ അമർത്തുക എന്നുള്ളതാണ്.

8. ഫോൺ ക്യാമറ റൂളറായി ഉപയോഗിക്കാം
"റൂളർ ആപ്പ്" ഉപയോഗിച്ച് ഏത് വസ്തുവിന്റെയോ അല്ലെങ്കിൽ ഫോട്ടോയുടെയോ അളവുകൾ ക്രമീകരിക്കാൻ സാധിക്കും.

9. സയൻസ് ഫിക്ഷൻ തെർമൽ ക്യാമറായി നിങ്ങളുടെ സ്മാർട്ഫോൺ ഉപയോഗിക്കാം
സീക് തെർമൽ എന്ന സാങ്കേതിക വിദ്യ കണ്ടുപിടിച്ചിരിക്കുന്നത് സൈന്യത്തിനും മറ്റ് വിദഗ്ദ്ധർക്കും വേണ്ടിയാണ്. എന്നാൽ ഇത് ഇപ്പോൾ എല്ലാവർക്കുമായി ഇത് ലഭ്യമാക്കുന്നു. നിങ്ങളുടെ ഫോണിലേക്ക് അറ്റാച്ച് ചെയ്യാവുന്ന ഈ ചെറിയ ക്യാമറ നിങ്ങളെ ചുറ്റുമുള്ള എല്ലാത്തിന്റെയും തെർമൽ ചിത്രം എടുക്കാൻ അനുവദിക്കുകയും, കൂടാതെ നിങ്ങളുടെ പരിസ്ഥിതിയുടെ ഒരു തൽക്ഷണ ഫോട്ടോ എടുത്ത് കാണിക്കുകയും ചെയ്യുന്നു.

10. സ്മാർട്ഫോണിനെ ഒരു മൈക്രോസ്‌കോപ്പാക്കി മാറ്റിയെടുക്കാം
ഒരു ചെറിയ ലെൻസ് പിടിപ്പിച്ചാൽ നിങ്ങൾക്ക് എളുപ്പത്തിൽ നിങ്ങളുടെ ഫോൺ ഒരു പോർട്ടബിൾ ഡിവൈസായി ഉപയോഗിക്കാനാകും, ഏതെങ്കിലും ലേസർ പോയിന്റിൽ ഇത് കാണാവുന്നതാണ്, ഈ അത്ഭുതകരമായ സവിശേഷത മൈക്രോ-ലോകത്തെ പര്യവേക്ഷണം ചെയ്ത് അത്ഭുതകരമായ മാഗ്നിഫൈഡ് ചിത്രങ്ങൾ എടുക്കാൻ നിങ്ങളെ സഹായിക്കും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470