ആന്‍ഡ്രോയ്ഡ് 'L' ഐ.ഒ.എസിനേക്കാള്‍ മികച്ചത്; എന്തുകൊണ്ട്???

Posted By:

ഗൂഗിള്‍ അടുത്തിടെയാണ് ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷനായ ആന്‍ഡ്രോയഡ് 'L' പ്രഖ്യാപിച്ചത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഒ.എസ്. ലഭ്യമായിത്തുടങ്ങും. നിരവധി പുതുമകളോടെ അഥവാ ഇതുവരെയുള്ള ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് പുതിയ ഒ.എസ്. എന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.

ഞങ്ങള്‍ നടത്തിയ വിശകലനത്തില്‍ ഒരുപക്ഷേ ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐ.ഒ.എസിനേക്കാള്‍ മികച്ചതാണ് ആന്‍ഡ്രോയ്ഡ് L. എന്തെല്ലാമാണ് ഐ.ഒ.എസിനെ അപേക്ഷിച്ച് ആന്‍ഡ്രോയ്ഡ് L നുള്ള മേന്മകള്‍... അത് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കളറുകള്‍ അവതരിപ്പിച്ചിരിക്കുന്ന രീതിയാണ് പുതിയ ഒ.എസില്‍ എടുത്തുപറയേണ്ട ഒരു പ്രത്യേകത. ഷേഡുകളും ടിന്റുകള്‍ മികച്ച രീതിയില്‍ കാണുന്ന കളര്‍പാറ്റേണാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. യൂസര്‍ ഇന്റര്‍ഫേസിനും ഇത് കാര്യമായ മാറ്റുമുണ്ടാക്കും.

 

ജോമട്രിക് രൂപങ്ങളെ ആസ്പദമാക്കിയാണ് ഐക്കണുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത് കൂടുതല്‍ ആകര്‍ഷകത്വം നല്‍കുന്നു.

 

സ്‌ക്രീനില്‍ തൊടുമ്പോള്‍ ഇന്‍ബില്‍റ്റ് ആപ്ലിക്കേഷനുകള്‍ ആനിംമേഷന്‍ രൂപത്തില്‍ കാണാന്‍ കഴിയും.

 

എല്ലാ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളിലും ഒവേ രീതിയിലുള്ള ഇന്റര്‍ഫേസ് ആയിരിക്കും ഉണ്ടാവുക. സ്മാര്‍ട്‌ഫോണായാലും ടാബ്ലറ്റായാലും ഡെസ്‌ക്‌ടോപ് ആയാലും ഇത് വ്യത്യാസമുണ്ടാവില്ല.

 

ഉയര്‍ന്ന കോണ്‍ട്രാസ്റ്റ് ഉള്ള വൈവിധ്യമാര്‍ന്ന നിറങ്ങള്‍ ആപ്ലിക്കേഷനുകള്‍ക്ക് നല്‍കാന്‍ സാധിക്കും. അതായത് ആന്‍ഡ്രോയ്ഡ് 'L' ഫോണുകള്‍ കൂടുതല്‍ കളര്‍ഫുള്‍ ആയിരിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot