ഷവോമി റെഡ്മീ നോട്ട് 3യേക്കാളും എന്തു കൊണ്ട് ഹോണര്‍ 5സി ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്നു?

Written By:

ഹുവായിയുടെ ഹോണര്‍ 5സിയുടെ ആകര്‍ഷകമായ സവിശേഷതകള്‍ കാരണം ഇപ്പോള്‍ ഉപഭോക്താക്കളുടെ ഹ്യദയത്തില്‍ സ്ഥാനം നേടിക്കഴിഞ്ഞു. ഈ ഫോണിന്റെ ഇപ്പോഴത്തെ വില 10,999രൂപയാണ് വിപണിയില്‍.

ആകര്‍ഷിക്കുന്ന സവിശേഷതകളുമായി മോട്ടോ ജി4 പ്ലേ 8,999രൂപയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു...

ഷവോമി റെഡ്മീ നോട്ട് 3യേക്കാളും ഹോണര്‍ 5സി മെച്ചപ്പെട്ടതാകുന്നു!!

വിലയുടെ അടിസ്ഥാനം വച്ചു നോക്കുകയണെങ്കില്‍ ഷവോമി റെഡ്മി നോട്ട് 3യും ഇതേ വില വരുന്നതാണ്.

എന്നാലും എന്തു കൊണ്ടാണ് ഷവോമി റെഡ്മിയേക്കാളും മികച്ചതാണ് ഹോണര്‍ 5സി എന്ന് ഉപഭോക്താക്കള്‍ പറയുന്നത്.

ഈ രണ്ടു ഫോണുകളും ഇവിടെ താരതമ്യം ചെയ്യാം.

നിങ്ങളെ രണ്ടു തവണ നോക്കാന്‍ പ്രേരിപ്പിക്കുന്നു ഈ ചിത്രങ്ങള്‍....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മെറ്റല്‍ സൗന്തര്യം

ഹോണര്‍ 5സി നിര്‍മ്മിച്ചിരിക്കുന്നത് എയര്‍ക്രാഫ്റ്റ്‌ഗ്രേഡ് അലൂമിനിയം- അലോയ് കൊണ്ടാണ്. ഇത് ഫോണിന് പ്രീമിയം ലുക്ക് നല്‍കുന്നു.

എന്നാല്‍ ഷവോമി റെഡ്മി നോട്ട് 3 മെറ്റാലിക് ബിള്‍ഡ് സവിശേഷതകളാണ്.

 

നല്ല ഡിസ്‌പ്ലേ

ഹോണര്‍ 5സിയുടെ ഡിസ്‌പ്ലേ 5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ റിസൊല്യൂഷന്‍ 1920X1080 പിക്‌സല്‍, പിക്‌സല്‍ ഡെന്‍സിറ്റി 424PPI.

എന്നാല്‍ ഷവോമി നോട്ട് 3 ഫുള്‍ എച്ച്ഡി 1080p ഡിസ്‌പ്ലേ

 

ശക്തമായ ഹാര്‍ഡ്‌വയര്‍/ പ്രോസസര്‍

ഹോണര്‍ 5സിയുടെ ഹൈലൈറ്റ് എന്നു പറയുന്നത് ഇതിന്റെ പ്രോസസറാണ്, അതായത് കിരിന്‍ 650 SoC ബൂസ്റ്റ് ഒക്ടാകോര്‍ സിപിയു, 16എന്‍എം പ്രോസസിംഗ് പവര്‍ , മാലി T830 ജിപിയു. എന്നാല്‍ കമ്പനി പറയുന്നത് ഇത് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 SoC നേക്കാള്‍ മികച്ചതാണെന്നാണ്. 16എന്‍എം ചിപ്പ്‌സെറ്റ് ഉളളതിനാല്‍ 65% വരെ പെര്‍ഫോമന്‍സ് സ്പീഡും 40% ബാറ്ററി ബാക്കപ്പും ഉണ്ടാകുന്നതാണ്.

എന്നാല്‍ റെഡ്മി നോട്ട് 3 ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 801SoC ആകുന്നു.

 

ഉയര്‍ന്ന റാം/ സ്റ്റോറേജ്

എല്ലാ ഡാറ്റയും ഫോണില്‍ സ്‌റ്റോര്‍ ചെയ്യാന്‍ ഉയര്‍ന്ന സ്‌റ്റോറേജ് സ്‌പേസ് പ്രധാനം ചെയ്യുന്നു. അതായത് 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, എക്‌സ്പാന്‍ഡബിള്‍ 128ജിബി മൈക്രോ എസ്ഡി കാര്‍ഡ്. അനേകം വീഡിയോകളും സിനിമകളും ഇതില്‍ സ്‌റ്റോര്‍ ചെയ്യാം.

എന്നാല്‍ ഷവോമി റെഡ്മി നോട്ട് 3യ്ക്ക് 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് ആകുന്നു.

 

8എംപി സെല്‍ഫി ക്യാമറ

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ക്യാമറ വളരെ പ്രധാനപ്പെട്ട ഒരു സവിശേഷതയാണ്. പിന്‍ ക്യാമറ 13എംപി എല്‍ഇഡി ഫ്‌ളാഷ് കൂടാതെ PDAF ഉും ഉണ്ട്.

എന്നാല്‍ റെഡ്മി നോട്ട് 3യ്ക്ക് 5എംപി മുന്‍ ക്യാമറയാണ്.

 

മെച്ചപ്പെട്ട ഡാറ്റ സുരക്ഷ

ഡാറ്റയ്ക്ക് മികച്ച സുരക്ഷ ഉറപ്പു വരുത്താന്‍ ഫിങ്കര്‍ പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റെഡ്മി നോട്ട് 3യിലും ഫിങ്കര്‍ പ്രിന്റ് സെര്‍സര്‍ ഉണ്ട്.

 

ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം

ഹോണര്‍ 5സിയുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആന്‍ഡ്രോയിഡ് മാര്‍ഷ്മലോയും റെഡ്മി നോട്ട് 3 യുടെ ഓപ്പറേറ്റിങ്ങ് സിസിറ്റം പഴയ ആന്‍ഡ്രോയിഡ് വേര്‍ഷനും ആകുന്നു.

ബാറ്ററി

10 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന 3000എംഎഎച്ച് ബാറ്ററിയാണ് ഹോണര്‍ 5സിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്, എന്നാല്‍ ഷവോമി റെഡ്മി നോട്ട് 3യില്‍ 4000എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാകുന്നു.

കണക്ടിവിറ്റികള്‍

ഡ്യുവല്‍ സിം ഉപയോഗിക്കാവുന്ന ഹോണര്‍ 5സിയില്‍ 4ജി കണക്ടിവിറ്റിയാണ്. ഇതു കൂടാതെ ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിഎസ്, യുഎസ്ബി ടൈപ് സി പോര്‍ട്ടും ഉണ്ട്. എന്നാല്‍ ഷവോമി റെഡ്മി നോട്ട് 3യില്‍ 4ജി കണക്ടിവിറ്റിയും ഡ്യുവല്‍ സിമ്മുമാണ്.

എളുപ്പത്തില്‍ ഉപോയഗിക്കാം

ഹോണര്‍ 5സിയുടെ ഭാരം 156ഗ്രാം ആണ്. അതിനാല്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമായിരിക്കും.

എന്നാല്‍ റെഡ്മി നോട്ട് 3യുടെ സ്‌ക്രീന്‍ കുറച്ചു വലുതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Huawei's online specific brand, Honor won hearts with the launch of its new feature-packed smartphone dubbed as Honor 5C in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot