"നോക്കിയ നാടു വാണീടും കാലം.."; നോക്കിയ അവതരിപ്പിച്ച 10 വിചിത്ര മോഡലുകൾ!

By Shafik
|

നോക്കിയ ഫോണുകളെ കുറിച്ചുള്ള ഒരു നൊസ്റ്റാൾജിയ ലേഖനം അല്ല ഇവിടെ ഇന്ന് ഞാൻ ഉദ്ദേശിക്കുന്നത്. കാരണം നോക്കിയ നൊസ്റ്റാൾജിയ നിറയ്ക്കുന്ന ഒരുപാട് ലേഖനങ്ങൾ നിങ്ങൾ മുമ്പ് വായിച്ചതാണ്. ഇന്നിവിടെ ഞാൻ ചില പഴയ നോക്കിയ ഫോണുകളെ അവയുടെ ഡിസൈനിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ ഓർമ്മയിലേക്ക് വീണ്ടും എത്തിക്കുകയാണ്.

ഇന്ന് സ്മാർട്ഫോൺ വിപണിയിൽ രാജാവല്ലെങ്കിലും ആയ കാലത്ത് രാജാവായിരുന്ന നോക്കിയ അന്നിറക്കിയ അത്രയും പുതുമ നിറഞ്ഞതും വ്യത്യസ്തമായതുമായ ഡിസൈനുകൾ ഇതുവരെ വേറൊരു കമ്പനിയും ഇറക്കിയിട്ടുണ്ടാവില്ല. അത്രക്കും വിപുലമായ ഡിസൈനുകൾ നോക്കിയാക്കുണ്ടായിരുന്നു. അവയിൽ ഏറെ വിചിത്രമായ അതേസമയം മനോഹരമായ എന്നാൽ പ്രത്യേക രീതിയിൽ ആളുകളെ ആകർഷിച്ചിരുന്ന 10 മോഡലുകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

1

1

സാധാരണ ഗതിയില്‍ ഒരു വലിയ ചോക്ക്ലേറ്റിനെപോലെയും സ്ക്രീനിന്‍റെ ഇരുവശവും നിറയുന്ന ക്വാറിറ്റി കീപാഡ് തുറന്നാലൊരു വലിയ വാച്ചിന്‍റെ രൂപത്തിലുമിരിക്കും ഇ70‍. എന്നിരുന്നാലും 3ജി നെറ്റുവര്‍ക്ക് സപ്പോര്‍ട്ട് വരെയുണ്ടിതില്‍.

2

2

ടിവി റിമോട്ടിനെ അനുസ്മരിപ്പിക്കുന്ന ഡിസൈനിലുള്ള ഈ ഫോണ്‍ 2002ലാണ് വിപണിയിലെത്തുന്നത്.

3

3

13 വര്‍ഷം മുമ്പ് വിപണിയിലെത്തിയ 3ജി സപ്പോര്‍ട്ടിംഗ് ഫോണാണ് നോക്കിയ 7600.

4

4

ഗെയിമിംഗ് ഫോണെന്ന ശ്രേണിയിലെത്തിയ എന്‍-ഗേജ് യഥാര്‍ത്ഥത്തിലൊരു പരാജയമായിരുന്നു.

5

5

എന്‍-ഗേജ് തലതിരിഞ്ഞ രൂപത്തിലെത്തിയ നോക്കിയ 7700യില്‍ 3.5ഇഞ്ച്‌ ടച്ച്സ്ക്രീനൊപ്പം സ്റ്റൈലസുമുണ്ട്.

6

6

സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റമുള്ള ലോകത്തെ ആദ്യത്തെ ഫോണാണിത്.

7

7

റൊട്ടേട്ടിംഗ് സ്ക്രീനുള്ള ഈ ഫോണില്‍ എല്‍ഇഡി ഫ്ലാഷോടുകൂടിയ 2എംപി ക്യാമറയാണുള്ളത്.

8

8

2004ല്‍ വിപണിയിലെത്തിയ ഈ ഫോണ്‍ ലിപ്സ്റ്റിക്കിന്‍റെ രൂപത്തിലാണുള്ളത്.

9

9

റൊട്ടേറ്റ് ചെയ്യാന്‍ സാധിക്കുന്ന കീപാഡും 2എംപി ക്യാമറയുമാണിതിലെ എടുത്ത് പറയേണ്ട സവിശേഷതകള്‍.

10

10

ഒരുകാലത്ത് എല്ലാവരുടെയും സ്വപ്നമായിരുന്നു 4ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഈ മള്‍ട്ടിമീഡിയ സ്മാര്‍ട്ട്‌ഫോണ്‍.

Best Mobiles in India

Read more about:
English summary
10 Weird Nokia Phones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X