108 എംപി ക്യാമറകളുമായി റിയൽമി 9 4ജി സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക്

|

റിയൽമി 9 4ജി സ്മാർട്ട്ഫോൺ ഏപ്രിൽ 7ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. റിയൽമിയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആയ ജിടി 2 പ്രോയും ഇതേ ദിവസം തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. പുതിയ റിയൽമി ബുക്ക് ലാപ്ടോപ്പും ഏപ്രിൽ 7ന് ഇന്ത്യൻ വിപണിയിൽ എത്തും. ഏറെ നാളായി തുടരുന്ന അഭ്യൂഹങ്ങൾക്കും ലീക്കുകൾക്കും ഒടുവിലാണ് റിയൽമി 9 4ജി സ്മാർട്ട്ഫോൺ ലോഞ്ചിന് എത്തുന്നത്. മികച്ച ക്യാമറ ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന യൂസേഴ്സിനും ഇത് നല്ല വാർത്തയാണ്. 108 മെഗാപിക്സൽ ശേഷിയുള്ള ക്യാമറയുമായിട്ടാണ് റിയൽമി 9 4ജി സ്ണാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

ഫോക്കസിങ് ആക്ക്യുറസി

9എക്സ് ഫോക്കസിങ് ആക്ക്യുറസിയുമായിട്ടായിരിക്കും റിയൽമി 9 4ജി വിപണിയിൽ എത്തുകയെന്ന് റിയൽമി ഒരു ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. ഫോക്കസിങ് ആക്ക്യുറസി എന്നത് കൊണ്ട് റിയൽമി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. നേരത്തെ റിയൽമി 8 പ്രോ സ്മാർട്ട്ഫോണിലും ഇതേ സെൻസർ കമ്പനി നൽകിയിരുന്നു. റിയൽമി 8 പ്രോയ്ക്ക് വിപണിയിൽ ലഭിച്ച വലിയ സ്വീകരണം തന്നെയാണ് റിയൽമി 9 4ജി സ്മാർട്ട്ഫോണിനും കമ്പനി പ്രതീക്ഷിക്കുന്നത്.

സാംസങ് ഗാലക്സി എ73 5ജി മുതൽ ബ്ലാക്ക് ഷാർക്ക് 5 വരെ കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾസാംസങ് ഗാലക്സി എ73 5ജി മുതൽ ബ്ലാക്ക് ഷാർക്ക് 5 വരെ കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ

റിയൽമി

കഴിഞ്ഞ വർഷമാണ് റിയൽമി 8 പ്രോ വിപണിയിൽ എത്തിയത്. 108 മെഗാ പിക്സൽ ക്യാമറയുള്ള റിയൽമിയുടെ ആദ്യ സ്മാർട്ട്ഫോൺ ആയിരുന്നു ഇത്. റിയൽമി 8 പ്രോ വളരെ മികച്ച ക്യാമറയാണ് ഫീച്ചർ ചെയ്തിരുന്നത്. വിവിധ ഷൂട്ടിങ് മോഡുകളും റിയൽമി 8 പ്രോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. റിയൽമി 9 4ജി സ്മാർട്ട്ഫോണിൽ കൂടുതൽ മികച്ച ക്യാമറ മോഡുകളായിരിക്കും കമ്പനി ഓഫർ ചെയ്യുക.

ഐസോസെൽ

108 മെഗാ പിക്സൽ ഐസോസെൽ എച്ച്എം6 ഇമേജിങ് സെൻസറാണ് റിയൽമി 9 4ജി സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നത്. സാംസങ് ആണ് ഈ ക്യാമറ സെൻസറുകൾ നിർമിച്ചിരിക്കുന്നത്. പുറത്തിറങ്ങാൻ ഇരിക്കുന്ന റിയൽമി 9 4ജി സ്മാർട്ട്ഫോണിന്റെ ബാക്കിയുള്ള ഫീച്ചറുകൾ കമ്പനി ഇതി വരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഈ സ്മാർട്ട്ഫോൺ ലോവർ മിഡ് റേഞ്ച് സെഗ്മെന്റിലായിരിക്കും പുറത്തിറങ്ങുകയെന്നാണ് ( 20,000 രൂപയിൽ താഴെ വില വരുന്ന ) പ്രതീക്ഷിക്കുന്നത്.

മികച്ച ഫീച്ചറുകളുമായി മോട്ടോ ജി22 എത്തുന്നു; ഇന്ത്യ ലോഞ്ച് ഉടനെന്ന് റിപ്പോർട്ട്മികച്ച ഫീച്ചറുകളുമായി മോട്ടോ ജി22 എത്തുന്നു; ഇന്ത്യ ലോഞ്ച് ഉടനെന്ന് റിപ്പോർട്ട്

റിയൽമി 9 4ജി സ്മാർട്ട്ഫോൺ സവിശേഷതകൾ

റിയൽമി 9 4ജി സ്മാർട്ട്ഫോൺ സവിശേഷതകൾ

റിയൽമി 9 4ജി സ്മാർട്ട്ഫോണിൽ 16 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ പ്രതീക്ഷിക്കാം. റിയൽമി 9 4ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ഒരു പഞ്ച് ഹോൾ കട്ട് ഔട്ടും പ്രതീക്ഷിക്കാവുന്നതാണ്. ടിപ്സ്റ്റർ അഭിഷേക് യാദവ് റിയൽമി 9 4ജി സ്മാർട്ട്ഫോണിന്റെ പോസ്റ്റർ ട്വീറ്റ് ചെയ്തിരുന്നു. ഇതിൽ റിയൽമി 9 4ജി സ്മാർട്ട്ഫോണിന്റെ ഏതാനും ഫീച്ചറുകൾ വ്യക്തമായിട്ടുണ്ട്. റിയൽമി 9 4ജി സ്മാർട്ട്ഫോണിന്റെ കൂടുതൽ ഫീച്ചറുകൾ അറിയാൻ തുടർന്ന് വായിക്കുക.

ഡിസ്പ്ലെ

90 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള ഡിസ്പ്ലെ ആയിരിക്കും റിയൽമി 9 4ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുക. 360 ഹെർട്സ് ടച്ച് സാമ്പ്ലിങ് റേറ്റും റിയൽമി 9 4ജി സ്മാർട്ട്ഫോണിന്റെ അമോലെഡ് ഡിസ്പ്ലെയിൽ ഉണ്ടായിരിക്കും. സ്ക്രോൾ ചെയ്യുമ്പോഴോ ഗെയിമുകൾ കളിക്കുമ്പോഴോ സുഗമമായ അനുഭവം നൽകാൻ ഈ ഫീച്ചറുകൾ സഹായിക്കുന്നു. അമോലെഡ് ഡിസ്പ്ലെ പായ്ക്ക് ചെയ്യുന്നതിനാൽ തന്നെ 1000 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസും ഡിവൈസിൽ കാണാം. ഫോൺ ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും റിയൽമി 9 4ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്.

വൺപ്ലസ് 10 പ്രോ 5ജി മുതൽ ആപ്പിൾ ഐഫോൺ 13 വരെ; ഫീച്ചറുകളും താരതമ്യവുംവൺപ്ലസ് 10 പ്രോ 5ജി മുതൽ ആപ്പിൾ ഐഫോൺ 13 വരെ; ഫീച്ചറുകളും താരതമ്യവും

റിയൽമി 9

7.99 എംഎം മാത്രം കനമുള്ള ബോഡിയും 178 ഗ്രാം ഭാരവുമായിരിക്കും റിയൽമി 9 4ജി സ്മാർട്ട്ഫോണിനുള്ളത്. റിപ്പിൾ ഹോളോഗ്രാഫിക്സ് ഡിസൈനും റിയൽമി 9 4ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാം. സൺബർസ്റ്റ് ഗോൾഡ്, സ്റ്റാർഗേസ് വൈറ്റ്, മീറ്റിയോർ ബ്ലാക്ക് എന്നിങ്ങനെയുള്ള കളറുകളിൽ ആയിരിക്കും റിയൽമി 9 4ജി സ്മാർട്ട്ഫോൺ ലഭ്യമാകുക.

9 4ജി

108 മെഗാ പിക്സൽ ക്യാമറയിലെ നാനോ പിക്സൽ പ്ലസ് ടെക്നോളജി, 9 സം പിക്സൽ ബിന്നിങ്, കൂടുതൽ ലൈറ്റ് ഇൻടേക്ക് എന്നിങ്ങനെയുള്ള ഫീച്ചറുകളും പുറത്ത് വന്ന പോസ്റ്ററിൽ വ്യക്തമാണ്. 120 ഡിഗ്രി വ്യൂ ഫീൽഡും 4 സിഎം മാക്രോ സെൻസറും ഉള്ള ഒരു "സൂപ്പർ" വൈഡ് ആംഗിൾ സെൻസറും റിയൽമി 9 4ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്.

നാല് പിൻ ക്യാമറകളും 6,000mAh ബാറ്ററിയുമായി സാംസങ് ഗാലക്സി എം33 5ജി ഇന്ത്യയിലെത്തിനാല് പിൻ ക്യാമറകളും 6,000mAh ബാറ്ററിയുമായി സാംസങ് ഗാലക്സി എം33 5ജി ഇന്ത്യയിലെത്തി

ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

പുറത്തിറങ്ങാനിരിക്കുന്ന റിയൽമി 9 4ജി സ്മാർട്ട്ഫോണിന്റെ വിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. എന്നാൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റിയൽമി 8 പ്രോ സ്മാർട്ട്ഫോണിന്റെ വിലയെ അടിസ്ഥാനമാക്കി റിയൽമി 9 4ജി സ്മാർട്ട്ഫോണിന് പ്രതീക്ഷിക്കാവുന്ന വില ഉഹിക്കാവുന്നതാണ്. 17,999 രൂപ വിലയിലാണ് റിയൽമി 8 പ്രോ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. റിയൽമി 9 4ജി സ്മാർട്ട്ഫോണും ഏകദേശം സമാനമായ പ്രൈസ് റേഞ്ചിലാകും വിപണിയിൽ എത്തുക.

റിയൽമി 9 4ജി ലോഞ്ച് ഇവന്റ് വിശദാംശങ്ങൾ

റിയൽമി 9 4ജി ലോഞ്ച് ഇവന്റ് വിശദാംശങ്ങൾ

ഏപ്രിൽ 7നാണ് റിയൽമി 9 4ജി സ്മാർട്ട്ഫോണിന്റെ ലോഞ്ച് നടക്കുക. ജിടി 2 പ്രോ സ്മാർട്ട്ഫോണിന് ഒപ്പമായിരിക്കും റിയൽമി 9 4ജി സ്മാർട്ട്ഫോൺ ലോഞ്ച് ആകുക. ഇന്ത്യയിൽ ഉച്ചയ്ക്ക് 12.30നാണ് ലോഞ്ച് ഇവന്റ് ആരംഭിക്കുക. റിയൽമിയുടെ ഔദ്യോഗിക സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ റിയൽമി 9 4ജി സ്മാർട്ട്ഫോണിന്റെ ലോഞ്ച് തത്സമയം കാണാവുന്നതാണ്.

ക്യാമറകൾ കിടിലനാക്കാൻ സ്മാർട്ട്ഫോൺ കമ്പനികൾ ആശ്രയിക്കുന്ന ക്യാമറ നിർമ്മാതാക്കൾക്യാമറകൾ കിടിലനാക്കാൻ സ്മാർട്ട്ഫോൺ കമ്പനികൾ ആശ്രയിക്കുന്ന ക്യാമറ നിർമ്മാതാക്കൾ

Best Mobiles in India

English summary
The Realme 9 4G smartphone will be launched in India on April 7. The GT2 Pro, Realme's flagship smartphone, will be launched in India on the same day. The new Realme Book 9 laptop is all set to hit the Indian market on April 7.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X