ആന്‍ഡ്രോയിഡ് ഫോണില്‍ നിങ്ങള്‍ അറിയാതെ പോകുന്ന കാര്യങ്ങള്‍!

By: Archana V

നിങ്ങളുടെ ഫോണിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും അറിയാമെന്ന്‌ നിങ്ങള്‍ കരുതുന്നുണ്ടാവും. എന്നാല്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ മറഞ്ഞിരിക്കുന്ന ചില ഫീച്ചേഴ്‌സുകളുണ്ട്‌ .

ആന്‍ഡ്രോയിഡ് ഫോണില്‍ നിങ്ങള്‍ അറിയാതെ പോകുന്ന കാര്യങ്ങള്‍!

ഇവ മനസ്സിലാക്കി ആന്‍ഡ്രോയ്‌ഡ്‌ ഫോണ്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്ന ചില എളുപ്പ വഴികളാണ്‌ താഴെ പറയുന്നത്‌.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സൗജന്യമായി ഫോട്ടോസ്‌ ബാക്‌-അപ്‌ ചെയ്യാം (ഓട്ടോമാറ്റിക്കായി)

മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാതെ തന്നെ നിങ്ങളുടെ എല്ലാ ഫോട്ടോസും ഗൂഗിള്‍ പ്ലസില്‍ ബാക്‌ -അപ്‌ ചെയ്യാം. ഇതിനായി ഗൂഗിള്‍ പ്ലസില്‍ പോയി സെറ്റിങ്‌സ്‌ എടുത്ത്‌ ഓട്ടോ-ബാക്‌ അപ്‌ ഓപ്‌ഷന്‍ തിരഞ്ഞെടുത്ത്‌ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.

ഫോണിന്റെ വേഗത കൂട്ടാം

ഫോണ്‍ വേഗത്തില്‍ പ്രവര്‍ത്തിക്കണം എന്നുണ്ടെങ്കില്‍ അനിമേഷനുകളും ട്രാന്‍സിഷനുകളും ഡിസേബിള്‍ ചെയ്യണം. അതിനായി സെറ്റിങ്‌സില്‍ പോയി എബൗട്ട്‌ ഡിവൈസ്‌ എടുത്ത്‌ ബില്‍ഡ്‌ നമ്പറില്‍ 7 തവണ അമര്‍ത്തുക .

അപ്പോള്‍ ഡെവലപ്പര്‍ ആക്‌സസ്‌ നിങ്ങള്‍ക്ക്‌ ലഭിക്കും ഡെവലപ്പര്‍ ഓപ്‌ഷനില്‍ നിങ്ങള്‍ക്ക്‌ വിന്‍ഡോസ്‌ അനിമേഷന്‍ സ്‌കെയില്‍, ട്രാന്‍സിഷന്‍ അനിമേഷന്‍ സ്‌കെയില്‍ , അനിമേറ്റര്‍ ഡ്യൂറേഷന്‍ സ്‌കെയില്‍ എന്നിവ കാണാന്‍ കാണാന്‍ കഴിയും.

എവിടെ നിന്നും ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്യാം

ഒകെ ഗൂഗിള്‍ എന്ന്‌ മാത്രം പറഞ്ഞു കൊണ്ട്‌ ഏത്‌ സ്‌ക്രീനിലും വോയ്‌സ്‌ സെര്‍ച്ച്‌ ചെയ്യാന്‍ കഴിയും. നിങ്ങളുടെ ഫോണില്‍ ഈ സെറ്റിങ്‌ എനേബിള്‍ ചെയ്യുന്നതിന്‌ ഗൂഗിള്‍ ആപ്പിലെ ഗൂഗിള്‍ നൗവില്‍ പോയി സെറ്റിങ്‌സ്‌ എടുത്ത്‌ വോയ്‌സില്‍ ഒകെ ഗൂഗിള്‍ ഡിറ്റക്ഷന്‍ എടുക്കുക.

ലോക്‌ സ്‌ക്രീനില്‍ ഉപയോഗപ്രദമായ വിവരങ്ങള്‍

എന്തെങ്കിലും കാര്യം പെട്ടെന്ന്‌ നോക്കുന്നതിന്‌ ഇടയ്‌ക്കിടെ ലോക്‌ സ്‌ക്രീന്‍ അണ്‍ലോക്ക്‌ ചെയ്‌ത്‌ മടുത്തു എങ്കില്‍ ഇനി അതിന്റെ ആവശ്യമില്ല.

സെറ്റിങ്‌സില്‍ പോയി സെക്യൂരിറ്റിയില്‍ വിഡജറ്റ്‌ എനേബിള്‍ ചെയ്യുക. അതിന്‌ ശേഷം ലോക്‌ സ്‌ക്രീനില്‍ പോയി ഇടത്തേക്ക്‌ സൈ്വ്വപ്പ്‌ ചെയ്‌ത്‌ വലിയ പ്ലസ്‌ ചിഹ്നത്തില്‍ ക്ലിക്‌ ചെയ്യുക - ഇനി ലോക്‌ സ്‌ക്രീനില്‍ നല്‍കേണ്ട വിഡ്‌ജറ്റ്‌ തിരഞ്ഞെടുക്കാം.

ഗൂഗിള്‍ പ്ലേ സ്റ്റോറിനെ മാത്രമായി ആശ്രയിക്കേണ്ട

ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റേറില്‍ നിന്നും മാത്രമെ ഡൗണ്‍ ലോഡ്‌ ചെയ്യാന്‍ കഴിയു എന്ന്‌ നിങ്ങള്‍ കരുതുന്നുണ്ടോ. ആമസോണിന്‌ സ്വന്തമായി ആപ്‌ സ്റ്റോറുണ്ട്‌ . ഗൂഗിള്‍ പ്ലേ സേറ്റോറില്‍ വലിയ വില നല്‍കേണ്ട പല ആപ്പുകളും ഇവിടെ ചിലപ്പോള്‍ സൗജന്യമായി ലഭിക്കാറുണ്ട്‌. ഇതിലെ ആപ്പ്‌ ഓഫ്‌ ദി ഡേ വിഭാഗത്തില്‍ നിന്നും മികച്ച ഓഫറുകളും ലഭ്യമാകും.

ഡിജിലോക്കര്‍- ഓണ്‍ലൈന്‍ ഡോക്യുമെന്റ് സ്‌റ്റോറേജ് സംവിധാനം!

ഡിഫോള്‍്‌ട്ട്‌ ആപ്പുകളില്‍ മാറ്റം വരുത്താം

കമ്പനി ഫോണില്‍ ചെയ്‌തിട്ടുള്ള ഡിഫോള്‍ട്ട്‌ ആപ്‌ സെറ്റിങിസില്‍ നിങ്ങള്‍ക്ക്‌ മാറ്റം വരുത്താം. സെറ്റിങ്‌സില്‍ പോയി ആപ്പില്‍ വലത്തേക്ക്‌ സൈ്വപ്പ്‌ ചെയ്‌ത്‌ ഓള്‍ ടാബില്‍ പോയി ആപ്പ്‌ സെലക്ട്‌ ചെയ്‌ത്‌ ക്ലിയര്‍ ഡിഫോല്‍ട്ടില്‍ ക്ലിക്‌ ചെയ്യുക.

ജിപിഎസ്‌ മോഡില്‍ ബാറ്ററി സേവ്‌ ചെയ്യാം

ജിപിഎസ്‌ സേവനം അധികം ഉപയോഗപ്പെടുത്തുന്നില്ല എങ്കില്‍ ധാരാളം ബാറ്ററി ലൈഫ്‌ സേവ്‌ ചെയ്യാന്‍ കഴിയും. ഹൈ അക്കുറസ്‌, ബാറ്ററി സേവിങ്‌, ഡിവൈസ്‌ ഒണ്‍ലി എന്നിങ്ങനെ മൂന്ന്‌ വ്യത്യസ്‌ത മോഡുകള്‍ തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്ന ബില്‍ട്ട്‌-ഇന്‍ സെറ്റിങ്‌ ആന്‍്‌ഡ്രോയ്‌ഡില്‍ ഉണ്ട്‌. സെറ്റിങില്‍ പോയി ലൊക്കേഷന്‍ നിന്നും മോഡ്‌ തിരഞ്ഞെടുക്കാം. ഇത്തരത്തില്‍ ബാറ്ററി ചാര്‍ജ്‌ സേവ്‌ ചെയ്യാന്‍ കഴിയും.

ഹോം ബട്ടണ്‍ ഷോര്‍ട്‌കട്ട്‌

ഹോം ബട്ടണില്‍ സൈ്വപ്പ്‌ ചെയ്‌തും ദീര്‍ഘമായി അമര്‍ത്തിയും ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ള ആപ്‌ അവതരിപ്പിക്കാന്‍ ഹോം ലോഞ്ചര്‍ ആപ്പ്‌ അനുവദിക്കും. ഗൂഗിള്‍ പ്ലേയില്‍ നിന്നും ഹോം ബട്ടണ്‍ ലോഞ്ചര്‍ തിരഞ്ഞെടുത്ത്‌ ഷോര്‍ട്‌ കട്ടില്‍ വേണം എന്നാഗ്രഹിക്കുന്ന എല്ലാ ആപ്പുകളും കൂട്ടിചേര്‍ക്കാം.

ഓട്ടോ കറക്ട്‌ ഓഫ്‌ ചെയ്യാം

വാക്കുകള്‍ തനിയെ തിരത്തപ്പെടുന്നത്‌ വഴി നിങ്ങള്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ അറിയാതെ അയക്കുന്നത്‌ ഒഴിവാക്കാം. സെറ്റിങ്‌സില്‍ പോയി ലാംഗ്വേജ്‌ ആന്‍ഡ്‌ ഇന്‍പുട്ട്‌ എടുത്ത്‌ നിങ്ങള്‍ ഉപയോഗിക്കുന്ന കീബോര്‍ഡിന്‌ തൊട്ടടുത്തുള്ള സെറ്റിങ്‌സ്‌ ഐക്കണില്‍ ക്ലിക്‌ ചെയ്യുക. ഓട്ടോ -കറഷന്‍ കണ്ടെത്തി ഓഫ്‌ ചെയ്യുക

വ്യത്യസ്‌തമായ ലോഞ്ചറുകള്‍ തിരഞ്ഞെടുക്കാം

പഴയ മൊബൈല്‍ ഇന്റര്‍ഫേസ്‌ വിരസമായി തുടങ്ങിയെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകുന്ന മറ്റ്‌ വ്യത്യസ്‌തമായ ലോഞ്ചറുകള്‍ പരീക്ഷിച്ച്‌ നോക്കാം. നോവ, യാഹു ഏവിയേറ്റ്‌, എഡിഡബ്ലു , ബസ്സ്‌ എന്നിവയാണ്‌ വിപണിയില്‍ സൗജന്യമായി ലഭിക്കുന്ന പ്രശസ്‌തമായ ലോഞ്ചറുകള്‍. നിങ്ങളുടെ മൊബൈല്‍ ഇന്റര്‍ഫേസ്‌ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതിനും ആകര്‍ഷകമാക്കുന്നതിനും ഇവ സഹായിക്കും.

നഷ്ടപ്പെട്ട ഫോണ്‍ ലോക്‌ ചെയ്യാം

ഫോണ്‍ നഷ്ടപ്പെട്ടെന്ന്‌ കരുതി വിഷമിക്കേണ്ട . അത്‌ എവിടെയെന്ന്‌ കണ്ടെത്തി ലോക്‌ ചെയ്യാനും അതിലെ വിവരങ്ങള്‍ മാച്ച്‌ കളയാനും കഴിയും. ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുന്ന നിരവധി ആപ്പുകളുണ്ട്‌ ഇപ്പോള്‍.

എന്നാല്‍ ഇന്‍-ബില്‍ട്ടായിട്ട്‌ ഇങ്‌ഹനെ ഒരു ഫീച്ചര്‍ ഉണ്ടെന്ന്‌ അറിയാവുന്നവര്‍ ചുരുക്കമാണ്‌. ആന്‍്‌ഡ്രോയ്‌ഡ്‌ ഡിവൈസ്‌ മാനേജര്‍ ഉപയോഗിച്ച്‌ ഇത്‌ ചെയ്യാം.

ഗൂഗിള്‍ .കോമില്‍/ആന്‍്‌ഡ്രോയ്‌ഡ്‌/ ഡിവൈസ്‌ മാനേജറില്‍ പോയി നിങ്ങളുടെ ഫോണ്‍ നമ്പര്‍ സെലക്ട്‌ ചെയ്‌ത്‌ ലൊക്കേറ്റ്‌ ഇറ്റ്‌, റിങ്‌ ഇറ്റ്‌, ലോക്‌ ഇറ്റ്‌, ഇറേസ്‌ ഇറ്റ്‌ എന്നിവയില്‍ ഏതെങ്കിലും തിരഞ്ഞെടുക്കുക

ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ വളരെ ലളിതമായി നിങ്ങളുടെ ആന്‍്‌ഡ്രോയ്‌ഡ്‌ ഫോണില്‍ ചെയ്യാന്‍ കഴിയും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We have listed out 10 cool tips and tricks that every Android user should know for better smartphone experience. Read more.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot