വിവോ വി 11 പ്രൊ വാങ്ങാൻ 11 കാരണങ്ങൾ

|

ഇന്ന് രാജ്യത്തിനകത്തും പുറത്തുമെല്ലാം ഏറെ മുന്നിട്ടുനിൽക്കുന്ന സ്മാർട്ഫോൺ കമ്പനിയാണ് വിവോ. ഒരുകാലത്ത് ചെറിയ ശ്രേണിയിൽ പെട്ട ഫോണുകൾ അവതരിപ്പിച്ചിരുന്ന കമ്പനി ഇന്ന് അവയ്ക്കൊപ്പം തന്നെ ഫ്ലാഗ്ഷിപ്പ് ഫോണുകളും അതെ നിലവാരത്തിലുള്ള ഒതുങ്ങുന്ന വിലയിലുള്ള ഫോണുകളും എല്ലാം തന്നെ അവതരിപ്പിച്ച് കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്.

വിവോ വി 11 പ്രൊ വാങ്ങാൻ 11 കാരണങ്ങൾ

ഈയടുത്ത കാലത്താണ് വിവോ തങ്ങളുടെ വിവോ വി 11 പ്രൊ അവതരിപ്പിച്ചിരുന്നത്. 25,990 രൂപ മാത്രം വിലയിട്ടിരിക്കുന്ന ഈ മോഡൽ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇത്രയും ഒതുങ്ങുന്ന വിലയിൽ ഏറ്റവും മികച്ച ഒരു സ്മാർട്ഫോണിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോണിന്റെ എടുത്തുപറയേണ്ട 11 പ്രധാന സവിശേഷതകളിലൂടെ കടന്നുപോകുകയാണ് ഇവിടെ.

ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ്

ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ്

ഇന്നത്തെ കാലത്ത് ഒരു മികച്ച ഫോണിനെ സംബന്ധിച്ചെടുത്തോളം തീർച്ചയായും ഉണ്ടായിരിക്കേണ്ട പ്രധാന സവിശേഷതകളിൽ ഒന്നാണ് ഡിസ്പ്ളേയിൽ തന്നെയുള്ള ഫിംഗർപ്രിന്റ്സ്‌കാനർ. വലിയ വിലകൂടിയ പ്രീമിയം ഫോണുകളിൽ മാത്രം കണ്ടുവരുന്ന ഈ സൗകര്യം നിങ്ങൾക്ക് ഇത്രയും കുറഞ്ഞ വിലയിൽ മറ്റെവിടെയും ലഭിക്കില്ല എന്നത് യാതൊരു സംശയവുമില്ലാത്ത കാര്യമാണ്. അതും കമ്പനി ഇവിടെ തങ്ങളുടെ ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ഈ ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ് സ്‌കാനർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏറ്റവും വേഗതയിൽ ഏറ്റവും കൃത്യമായ രീതിയിൽ ഒപ്പം വിട്ടുവീഴ്ചകളില്ലാത്ത സുരക്ഷകളോടെയാണ് ഫോണിലെ ഈ ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ് വിവോ വി 11 പ്രോയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഡിസൈൻ

ഡിസൈൻ

ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ്കഴിഞ്ഞാൽ ഫോണിനെ സംബന്ധിച്ചെടുത്തോളം ഏറ്റവും മികച്ചതെന്ന രീതിയിൽ എടുത്തുപറയാവുന്നത് ഫോണിന്റെ ഡിസൈൻ തന്നെയാണ്. വളരെ കാണാം കുറഞ്ഞ രൂപകൽപ്പനയിൽ എത്തുന്ന ഫോണിന്റെ കനം വെറും 1.76mm മാത്രമാണ്. അതേപോലെ ഫോണിന്റെ പിറകിലും മുന്വശത്തുമുള്ള ഡിസൈൻ. തീർത്തും പ്രശംസയര്ഹിക്കുന്ന ഒന്നാണ് വിവോ ഡിസൈനിൽ ചെയ്തിരിക്കുന്നത്. സ്റ്റാറി നൈറ്റ്, ഡാസിലിംഗ് ഗോൾഡ് എന്നീ നിറങ്ങളിൽ ആണ് ഫോൺ നമുക്ക് വാങ്ങാൻ സാധിക്കുക.

മികവുറ്റ ഹാലോ ഫുൽവ്യൂ ഡിസ്പ്ളേ

മികവുറ്റ ഹാലോ ഫുൽവ്യൂ ഡിസ്പ്ളേ

വിവോ വി 11 പ്രൊ എത്തുന്നത് വലിയ 6.4 ഇഞ്ചിന്റെ ഫുൾ എച്ച്ഡി+ ഹാലോ ഫുൾവ്യൂ അപ്പോപ്പർ AMOLED ഡിസ്പ്ളേയോട് കൂടിയാണ്. എല്ലാവര്ക്കും വലിയ ഡിസ്പ്ളേ ഉള്ള ഫോണുകൾ ഉപയോഗിക്കാൻ ഇഷ്ടമായിരിക്കും. പക്ഷെ അത്രയും വലിയ ഡിസ്പ്ളേ ഉൾക്കൊള്ളുന്ന ഒരു വലിയ ഫോൺ കയ്യിൽ കൊണ്ടുനടക്കാൻ പലർക്കും ബുദ്ധിമുട്ടായേകും. ഇവിടെ ഈ മോഡൽ 91.27% ബോഡി ടു സ്ക്രീൻ അനുപാതത്തിലാണ് എത്തുന്നത്. അതായത് പരമാവധി വലിയ സ്ക്രീൻ അത്ര വലുതല്ലാത്ത ഫോണിൽ ഉൾക്കൊള്ളുമെന്ന് സാരം.

AI സവിശേഷതകളോട് കൂടിയ 25 എംപി ക്യാമറ

AI സവിശേഷതകളോട് കൂടിയ 25 എംപി ക്യാമറ

സെല്‍ഫി പ്രേമികള്‍ക്കായി ഏറ്റവും മികച്ച ക്യാമറ തന്നെയാണ് വിവോ അവതിരിക്കുന്നത്. അതായത് 25എംപി സെല്‍ഫി ക്യാമറ. ഹൈ-റസൊല്യൂഷന്‍ സെന്‍സറില്‍ പുതിയ AI ഫേസ് ഷെപ്പിംഗ് ടെക്‌നോളജിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് നിങ്ങളുടെ സ്വാഭാവികമായ രീതി നിലനിര്‍ത്തിക്കൊണ്ടു തന്നെ മനോഹരമായതും വ്യക്തമായതുമായ സെല്‍ഫികള്‍ സൃഷ്ടിക്കുന്നു.

പിറകിൽ ഇരട്ട ക്യാമറ സെറ്റപ്പ്

പിറകിൽ ഇരട്ട ക്യാമറ സെറ്റപ്പ്

ഡ്യുവല്‍ 12എംപി റിയര്‍ ക്യാമറയോടു കൂടിയാണ് വിവോ വി11 പ്രോ എത്തുന്നത്. പ്രൈമറി ക്യാമറയ്ക്ക് f/1.8 അപ്പര്‍ച്ചും 1.28 (um) പിക്‌സലുമാണ്. ഇതിന് 24 മില്ല്യന്‍ ഫോട്ടോസെന്‍സിറ്റീവ് യൂണിറ്റുകള്‍ ഉണ്ട്. മറ്റുളളതിനെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏറ്റവും വലിയൊരു സംഖ്യയാണ്. വളരെ കുറഞ്ഞ വെളിച്ചത്തില്‍ പോലും ഇത് ഫോട്ടോസെന്‍സിറ്റിവിറ്റി ശക്തിപ്പെടുത്തുന്നു.

ഫോക്കസ് സംവിധാനം മെച്ചപ്പെടുത്തുന്നതിലൂടെ കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കുന്നു. അതായത് ചുരുക്കിപ്പറഞ്ഞാല്‍, ഒരു ഡ്യുവല്‍ പിക്‌സല്‍ സെന്‍സര്‍ ക്യാമറയും ട്രൈപോഡും ഇല്ലാതെ കുറഞ്ഞ വെളിച്ചത്തില്‍ മികച്ച ചിത്രങ്ങള്‍ നല്‍കാന്‍ കഴിയില്ല. എന്നാല്‍ ഡ്യുവല്‍ പിക്‌സല്‍ സെന്‍സര്‍ ക്യാമറയുളള ഒരു ഹാന്‍സെറ്റില്‍ സ്ഥിരമായി ഒരു ട്രൈപോഡ് ഇല്ലാതേയും മികച്ച ചിത്രങ്ങള്‍ എടുക്കാം. ഇവിടെ വിവോ വി11 പ്രോ എന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് വ്യക്തവും തിളക്കമാര്‍ന്നതുമായ ചിത്രങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കുന്നു.

 

Snapdragon 660 AIE പ്രൊസസർ

Snapdragon 660 AIE പ്രൊസസർ

കരുത്തിന്റെ കാര്യത്തിലും ഒട്ടും പിറകിലല്ല ഈ മോഡൽ. Snapdragon 660 AIE പ്രൊസസർ കരുത്തിലാണ് ഫോൺ എത്തുന്നത്. വിപണിയിലെ ഏറ്റവും ഉയർന്ന പ്രൊസസർ അല്ലെങ്കിലും ഈ വിലക്ക് ലഭിക്കുന്ന മറ്റു സൗകര്യങ്ങളുമായി വെച്ച് നോക്കുമ്പോൾ എന്തുകൊണ്ടും നീതീകരിക്കാവുന്നതാണ് ഈ പ്രൊസസർ. ഒപ്പം 6 ജിബി റാം, 64 ജിബി ഇന്ബില്റ്റ് മെമ്മറി എന്നിവയും ഫോണിലുണ്ട്.

Funtouch OS 4.5

Funtouch OS 4.5

വിവോ വി 11 പ്രൊ എത്തുന്നത് ആൻഡ്രോയിഡ് 8.1 ഓറിയോയിൽ ആണെങ്കിലും അതിന് കൂടുതൽ കരുത്ത് പകരുന്നത് വിവോയുടെ ഏറ്റവും പുതിയ Funtouch OS 4.5 കൂടി ചേരുമ്പോഴാണ്. ഈ കസ്റ്റം ഒഎസ് വഴി മികവുറ്റ ഒരു യൂസർ ഇന്റർഫേസ് ഉപഭോക്താക്കൾക്ക് ലഭ്യമാകും. അതോടൊപ്പം തന്നെ കമ്പനിയുടെ Jovi AI എൻജിൻ കൂടി ഫോണിൽ നമുക്ക് കാണാം. ഇത് ഏറ്റവും മികവാർന്ന രീതിയിൽ CPU പ്രവർത്തനം ഫോണിൽ സാധ്യമാക്കുന്നു.

ഇരട്ട എൻജിൻ അതിവേഗ ചാർജിങ്ങ്

ഇരട്ട എൻജിൻ അതിവേഗ ചാർജിങ്ങ്

വിവോ വി11ല്‍ പ്രോയില്‍ ഡ്യുവല്‍-എഞ്ചിന്‍ ഫാസ്റ്റ് ചാര്‍ജ്ജിംഗ് സവിശേഷതയും നമുക്കായി കാത്തിരിപ്പുണ്ട്. ഇത് ഏറ്റവും മികച്ച രീതിയിൽ സുഗമമായ അതിവേഗ ചാർജ്ജിങ് അനുഭവം നിങ്ങൾക്ക് നൽകും. ഒപ്പം 3400 mAh ബാറ്ററിയുടെ കരുത്ത് കൂടിയാകുമ്പോൾ ഒരുദിവസം മൊത്തം ഫോൺ ഒറ്റ ചാർജിൽ തന്നെ ഉപയോഗിക്കാൻ സാധിക്കും.

ഇൻഫ്രാറെഡ് ഫേസ് അൺലോക്ക്

ഇൻഫ്രാറെഡ് ഫേസ് അൺലോക്ക്

സുരക്ഷയുടെ കാര്യത്തിൽ ഫോണിലെ ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ് വഹിക്കുന്ന പങ്കിനെ കുറിച്ച് മുകളിൽ പറഞ്ഞുവല്ലോ. എന്നാൽ അതോടൊപ്പം തന്നെ കൂടുതൽ സുരക്ഷാ നൽകുന്നതിന് ഫേസ് അൺലോക്ക് സൗകര്യവും ഫോണിന് കരുത്ത് പകരും. അതും ഇൻഫ്രാറെഡ് സെൻസർ വഴിയാണ് ഇത് സാധ്യമാക്കുക. ഇത് സാധാരണ ഫേസ് ഐഡികളേക്കാൾ ഗുണം ചെയ്യും.

AI ഗെയിമിംഗ് മോഡ്

AI ഗെയിമിംഗ് മോഡ്

ഗെയിമിംഗ് താല്പര്യമുള്ള ആളുകൾക്കും വിവോ മികച്ച സൗകര്യങ്ങൾ നൽകുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഗെയിമിംഗ് മോഡ് ഏത് അവസരത്തിലും നിങ്ങളുടെ ഗെയിമിംഗ് ആവശ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ സഹായകമാകും. അതായത് നിങ്ങൾ ഫോൺ വഴി ഗെയിം കളിക്കുന്ന സമയത്ത് അനാവശ്യ കോളുകളോ മെസേജുകളോ എല്ലാം വരുന്നത് താൽകാലികമായി തടയാൻ സാധിക്കും. ഒപ്പം കളിക്കിടെ പിക്ച്ചർ ഇൻ പിക്ച്ചർ മോഡിൽ മറ്റു ആപ്പുകൾ ഉപയോഗിക്കുകയും ചെയ്യാം.

Jovi അസിസ്റ്റന്റ്

Jovi അസിസ്റ്റന്റ്

ഇന്നത്തെ കാലത്ത് നമ്മുടെ ഫോണിൽ നമുക്കൊരു അസിസ്റ്റന്റ് ഉണ്ടായിരിക്കുക എന്ന് പറഞ്ഞാൽ ഏറെ ഗുണകരമായിരിക്കും. നമ്മുടെ ഇഷ്ടങ്ങൾക്കനുസൃതമായ വിവരങ്ങൾ, പ്രവർത്തനങ്ങൾ തുടങ്ങി നമ്മുടെ അഭിരുചികളെ മനസ്സിലാക്കി പ്രവർത്തിക്കാൻ വരെ ഈ AI Jovi അസ്സിസ്റ്റന്റിന് സാധിക്കും.

Best Mobiles in India

English summary
11 reasons to buy the Vivo V11 Pro.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X