ഗ്രാഫിക് ഡിസൈനർ‌മാർ‌ക്കുള്ള ഏറ്റവും മികച്ച 12 സ്മാർട്ട്‌ഫോണുകൾ‌

|

നിങ്ങൾ ഒരു ഗ്രാഫിക് ഡിസൈനർ ആണെങ്കിൽ നിങ്ങൾക്ക് വരയ്ക്കുവാനും അത്തരം കാര്യങ്ങൾ ചെയ്യ്ത് തീർക്കുവാനും ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ആവശ്യമാണ്. വിപണിയിൽ ഗ്രാഫിക് ഡിസൈനർമാർക്കായി നിരവധി ഡിവൈസുകൾ ലഭ്യമാണ്. ടാബ്‌ലറ്റുകൾ പോലെത്തന്നെ നിങ്ങളുടെ ഗ്രാഫിക് വർക്കുകൾ പൂർത്തീകരിക്കുവാൻ സ്മാർട്ഫോണുകളും ലഭ്യമാണ്. ഗ്രാഫിക് ഡിസൈനർമാർക്ക് വിപണിയിൽ നിന്നും വാങ്ങാവുന്ന ഏറ്റവും മികച്ച സ്മാർട്ഫോണുകൾ നമുക്ക് ഇവിടെ ഏതൊക്കെയാണെന്ന് നമുക്ക് ഇവിടെ പരിശോധിക്കാം.

 

2021 ൽ ഗ്രാഫിക് ഡിസൈനർമാർക്കുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ

2021 ൽ ഗ്രാഫിക് ഡിസൈനർമാർക്കുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ

ഐഫോൺ 12 പ്രോ മാക്‌സ്

5 ജി ടെക്നോളജിയിലെ ആപ്പിളിൻറെ ആദ്യ 5 ജി സ്മാര്‍ട്‌ഫോണ്‍ ആണ് ഐഫോണ്‍ 12 സീരിസ്. ഐഫോൺ 12 പ്രോ മാക്‌സിന് ടെലിഫോട്ടോ ക്യാമറയുള്ള മികച്ച ക്യാമറ സംവിധാനമാണ് ഉള്ളത്. ഈ ക്യാമറ സംവിധാനത്തിൽ 65 എംഎം ഫോക്കൽ ലെങ്ത്തുള്ള ക്യാമറയുണ്ട്. ഇത് 2.5x ഒപ്റ്റിക്കൽ സൂമും 5x സൂം റേഞ്ചും നൽകുന്നു. മെച്ചപ്പെട്ട അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും ഈ ക്യാമറ സെറ്റപ്പിൽ ഉണ്ട്. കുറഞ്ഞ ലൈറ്റിൽ ക്വാളിറ്റിയുള്ള ചിത്രങ്ങൾ എടുക്കാനും വീഡിയോ സ്റ്റെബിലൈസേഷൻ മെച്ചപ്പെടുത്താനും പുതിയ ഇമേജ് സെൻസറുകൾക്ക് സാധിക്കുന്നു. ഇമേജ് എഡിറ്റിംഗ് ആപ്ലിക്കേഷനുകൾക്ക് ഈ സ്മാർട്ഫോൺ സപ്പോർട്ട് നൽകുമെന്ന് ആപ്പിൾ വ്യക്തമാക്കിയിരുന്നു. ഐഫോൺ 12 പ്രോയിൽ എച്ച്ഡിആർ വീഡിയോ റെക്കോർഡിംഗിനും ഡോൾബി വിഷൻ എച്ച്ഡിആറിനുമുള്ള സപ്പോർട്ടുണ്ട്.

ഐഫോൺ 12 മിനി
 

ഐഫോൺ 12 മിനി

ഐഫോൺ 12 മിനി കോം‌പാക്റ്റ്, ബെസെൽ-ലെസ് ഡിസൈനിലാണ് വരുന്നത്. സെറാമിക് ഷീൽഡ് പ്രോട്ടക്ഷനുള്ള 5.4 ഇഞ്ച് റെറ്റിന എക്സ്ഡിആർ ഡിസ്‌പ്ലേയാണ് ഉള്ളത്. 12 എംപി വൈഡ് ആംഗിൾ പ്രൈമറി ലെൻസും മറ്റൊരു 12 എംപി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും അടങ്ങുന്ന ഡ്യൂവൽ ക്യാമറ സംവിധാനമാണ്ഐ ഫോൺ 12 മിനിയിൽ കമ്പനി നൽകിയിട്ടുള്ളത്. മുൻഭാഗത്ത് സെൽഫികൾ പകർത്തുവാനും വീഡിയോ എടുക്കുവാനും, കോളുകൾക്കുമായി 12 എംപി സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്. ഐഫോൺ 12 മിനി എ14 ബയോണിക് എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 4 ജിബി റാമുള്ള ഐഫോൺ 12 മിനി മികച്ച പെർഫോമൻസ് കാഴ്ച്ച വെക്കുന്നു. ഐഫോൺ 12 മിനിയിലും ബാറ്ററി ലൈഫ് വളരെ മികച്ചതാണ്.

സാംസങ് ഗാലക്‌സി എസ് 21 അൾട്ര

സാംസങ് ഗാലക്‌സി എസ് 21 അൾട്ര

6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് ഗാലക്‌സി എസ് 21 അൾട്ര പുറത്തിറക്കിയിരിക്കുന്നത്. ഡബ്ല്യുക്യുഎച്ച്ഡി+ റെസല്യൂഷൻനുള്ള ഈ ഡിസ്പ്ലെയിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. 12 ജിബി / 16 ജിബി റാമും 256 ജിബി / 512 ജിബി സ്റ്റോറേജുമുള്ള ഫോണിന് കരുത്ത് നൽകുന്നത് എക്‌സിനോസ് 2100 എസ്ഒസിയാണ്. സ്മാർട്ട്‌ഫോണിന്റെ പേര് തന്നെ സൂചിപ്പിക്കുന്നത് പോലെ എസ് 21 അൾട്രയ്ക്ക് 5 ജി സപ്പോർട്ട് ഉണ്ട്. സാംസങ് ഗാലക്‌സി എസ്2 1 അൾട്ര 5ജിയുടെ ക്യാമറ സെറ്റപ്പ് മികച്ചതാണ്. പ്രൈമറി 108 എംപി ലെൻസ്, 10 എംപി ഒപ്റ്റിക്കൽ ടെലിഫോട്ടോ ലെൻസ്, 12 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, മറ്റൊരു 10 എംപി ഒപ്റ്റിക്കൽ സൂപ്പർ-ടെലിഫോട്ടോ ലെൻസ് എന്നിവയാണ് പിൻ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുള്ളത്. 40 എംപി സെൽഫി ഷൂട്ടറും ഡിവൈസിൽ ഉണ്ട്. 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

സാംസങ് ഗാലക്‌സി എസ് 21

സാംസങ് ഗാലക്‌സി എസ് 21

സാംസങ് ഗാലക്‌സി എസ് 21ൽ 6.2 ഇഞ്ച് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. പ്ലസ് മോഡലിന് 6.7 ഇഞ്ച് സ്‌ക്രീനാണ് നൽകിയിട്ടുള്ളത്. 64 എംപി ടെലിഫോട്ടോ ലെൻസുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിരിക്കുന്നത്. അൾട്രാ-വൈഡ് ആംഗിൾ, വൈഡ് ആംഗിൾ ഷോട്ടുകൾക്കായി രണ്ട് 12 എംപി സെൻസർ എന്നിവയും നൽകിയിട്ടുണ്ട്. 10 എംപി സെൽഫി ക്യാമറയാണ് ഇതിൽ നൽകിയിട്ടുള്ളത്. ഈ ഹാൻഡ്‌സെറ്റിന് 8 കെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയും. സാംസങ് ഗാലക്‌സി എസ് 21ൽ 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമാണ് ഉള്ളത്. ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത് എക്‌സിനോസ് 2100 പ്രോസസറാണ്. ഈ 5 ജി സ്മാർട്ഫോണിൽ ഐപി 68 റേറ്റിങും ഉണ്ട്.

സാംസങ് ഗാലക്‌സി നോട്ട് 20 അൾട്ര

സാംസങ് ഗാലക്‌സി നോട്ട് 20 അൾട്ര

സാംസങ് ഗാലക്‌സി നോട്ട് 20 അൾട്ര ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865, എക്‌സിനോസ് 990 സോസി എന്നീ രണ്ട് പ്രോസസർ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. ക്യുഎച്ച്ഡി+ റെസല്യൂഷനും 120Hz റിഫ്രെഷ് റേറ്റുമുള്ള 6.9 ഇഞ്ച് കർവ്ഡ് എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. വേഗത്തിൽ ഫയൽ ട്രാൻസ്‌ഫർ ചെയ്യുവാൻ അൾട്രാ-വൈഡ് ബാൻഡ് (യുഡബ്ല്യുബി) സാങ്കേതികവിദ്യയും ഈ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുണ്ട്. ഗാലക്‌സി നോട്ട് 20 അൾട്രായ്ക്ക് 4,500 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്.മുൻവശത്ത് 10 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും എഫ് / 2.2 ലെൻസും നൽകിയിട്ടുണ്ട്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഗാലക്‌സി നോട്ട് 20 അൾട്രയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്.

ഐഫോൺ എസ്ഇ

ഐഫോൺ എസ്ഇ

ഐഫോൺ എസ്ഇ എ 13 ബയോണിക് ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഐഫോൺ എസ്ഇയുടെ പ്രധാന സവിശേഷത കോംപാക്റ്റ് ഡിസൈനാണ്. ഡോൾബി അറ്റ്മോസ്, എച്ച്ഡിആർ 10 പ്ലേബാക്ക് എന്നിവയ്ക്ക് സപ്പോർട്ടുള്ള 4.7 ഇഞ്ച് എച്ച്ഡി റെറ്റിന ഡിസ്പ്ലേയും ഈ ഐഫോണിലുണ്ട്. 3 ഡി ക്വിക്ക് ആക്ഷൻസിനായി ഈ ഐഫോണിൽ ഒരു ഹപ്‌റ്റിക് ടച്ചും നൽകിയിട്ടുണ്ട്. ഡിസൈനിലും ഐഫോൺ എസ്ഇ ഐഫോൺ 8 പോലെ തന്നെയാണ്. ഓൾ-ഗ്ലാസ് യൂണിബോഡി ഡിസൈൻ, വയർലെസ് ചാർജിംഗ്, ഐപി 67 വാട്ടർ റെസിസ്റ്റൻസ് പോലുള്ള സവിശേഷതകൾ ഈ ഐഫോൺ നൽകുന്നു. സാപ്പെയർ ക്രിസ്റ്റൽ ഉപയോഗിച്ച് നിർമ്മിച്ച ഫിസിക്കൽ ടച്ച് ഐഡിയും പുതിയ ഐഫോൺ എസ്ഇയിൽ നൽകിയിട്ടുണ്ട്. ഐഫോൺ എസ്ഇ താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ മാത്രമല്ല മറിച്ച് ഏറ്റവും കരുത്തുള്ള ഐഫോണുകളിൽ ഒന്ന് കൂടിയാണ്.

വൺപ്ലസ് 8 പ്രോ

വൺപ്ലസ് 8 പ്രോ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറാണ് വൺപ്ലസ് 8 പ്രോ സ്മാർട്ഫോണിന് കരുത്തേകുന്നത്. 5 ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റി നൽകുന്ന ഈ ഡിവൈസിൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്. മികച്ച ഫോട്ടോഗ്രാഫിക്കായി 48 എംപി പ്രധാന സെൻസറിനൊപ്പം 8 എംപി സെൻസറും 2 എംപി സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി പഞ്ച്-ഹോളിനുള്ളിൽ 16 എംപി സെൽഫി ക്യാമറയും ഉണ്ട്. 6.78 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് വൺപ്ലസ് 8 പ്രോയിലുള്ളത്. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പം കസ്റ്റം ഓക്‌സിജൻ ഒഎസുമായാണ് ഈ സ്മാർട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 30W വാർപ്പ് ചാർജ് സപ്പോർട്ടുള്ള 4,510mAh ബാറ്ററി യൂണിറ്റും സ്മാർട്ഫോണിൽ ഉണ്ട്.

ഗൂഗിൾ പിക്‌സൽ 4 എ 5 ജി

ഗൂഗിൾ പിക്‌സൽ 4 എ 5 ജി

ഡ്യുവൽ സിം നാനോ + ഇസിം വരുന്ന ഗൂഗിൾ പിക്‌സൽ 4 എ 5 ജി ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്ടത്തിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ, 6.2 ഇഞ്ച് ഫുൾ എച്ച്ഡി + (1,080 x 2,340 പിക്‌സൽ) ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ 413 പിപി പിക്‌സൽ ഡെൻസിറ്റി, കോർണിംഗ് ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഉൾപ്പെടുന്നു. 6 ജിബി എൽപിഡിഡിആർ 4 റാമുമായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണുകൾക്ക് കരുത്ത് പകരുന്നത്. എഫ് / 1.7 ലെൻസുള്ള 12.2 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 16 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സംവിധാനവുമായാണ് ഗൂഗിൾ പിക്‌സൽ 4 എ 5 ജി വരുന്നത്. പിക്‌സൽ 4 എ 5 ജിയിൽ സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് ഒരു എഫ് / 2.0 ലെൻസുള്ള 8 മെഗാപിക്സൽ ഷൂട്ടർ അവതരിപ്പിക്കുന്നു. 4 എഫ് റെസല്യൂഷൻ 60 എഫ്പിഎസ് വരെ വീഡിയോ റെക്കോർഡിംഗിനെ ഈ ഫോൺ സപ്പോർട്ട് ചെയ്യുന്നു. സ്റ്റീരിയോ സ്പീക്കറുകളും രണ്ട് മൈക്രോഫോണുകളും ഇതിലുണ്ട്. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 3,885mAh ബാറ്ററിയാണ് ഈ സ്മാർട്ഫോണിൽ കമ്പനി നൽകിയിരിക്കുന്നത്.

മോട്ടറോള എഡ്ജ്

മോട്ടറോള എഡ്ജ്

മിഡ്‌റേഞ്ച് സെഗ്‌മെന്റ് സ്മാർട്ട്ഫോൺ എന്ന നിലയിൽ പുറത്തിറക്കിയ എഡ്ജ് സീരീസിലെ കുറഞ്ഞ വിലയുള്ള മോഡലാണ് മോട്ടറോള എഡ്ജ്. ഈ സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 90Hz റിഫ്രഷ് റേറ്റും ഡിസ്‌പ്ലേയ്ക്ക് ഉണ്ട്. ഡിസ്പ്ലേയ്ക്ക് ഇരുവശത്തും വാട്ടർഫാൾ സ്റ്റൈലിലുള്ള കർവ്ഡ് അരികുകളാണ് ഉള്ളത്. 25 മെഗാപിക്സലിന്റെ മുൻ ക്യാമറ ഒരു ചെറിയ പഞ്ച്-ഹോൾ കട്ട്ഔട്ടിലാണ് നൽകിയിട്ടുള്ളത്. ഡിസ്പ്ലേയിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. പ്രധാന ക്യാമറ 64 മെഗാപിക്സൽ സെൻസറാണ്. 16 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഇതിനൊപ്പം ഉണ്ട്. മറ്റ് മോട്ടോ ഡിവൈസുകളിൽ സാധാരണ കാണാറുള്ള ക്യാമറ ഫീച്ചറുകൾ ഈ ഫോണിലും മോട്ടറോള ഉൾപ്പെടുത്തിയിട്ടുണ്ട്. 4500 എംഎഎച്ച് ബാറ്ററിയാണ് എഡ്ജിൽ നൽകിയിട്ടുള്ളത്. 18W ഫാസ്റ്റ് വയർഡ് ചാർജിംഗും ഇതിനൊപ്പം ഉണ്ട്.

ഐഫോൺ എക്‌സ്ആർ

ഐഫോൺ എക്‌സ്ആർ

ഐഫോൺ എക്‌സ്ആറിൽ 1 ഇഞ്ച് ഐപിഎസ് (1792 x 828 പിക്‌സല്‍ റെസലൂഷന്‍, 326 പിപിഐ) എ12 ബയോണിക് പ്രൊസസര്‍, 12 എംപി വൈഡ് ആംഗിള്‍ ക്യാമറ (എഫ്/1.8 അപേര്‍ച്ചര്‍), 5x ഡിജിറ്റല്‍ സൂം, 7 മെഗാപിക്‌സൽ ട്രൂഡെപ്ത് മുന്‍ക്യാമറാ സിസ്റ്റം എന്നിങ്ങനെ നിരവധി ഫീച്ചറുകളാണ് ഈ ഫോണില്‍ ആപ്പിള്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐഫോണ്‍ സീരിസിലെ ഏറ്റവും വലിയ എല്‍സിഡി ഡിസ്‌പ്ലേയാണ് ഐഫോണ്‍ എക്‌സ്ആറിന് നൽകിയിട്ടുള്ളത്. ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന ഫ്രണ്ട് ഗ്ലാസ് ഡിസ്‌പ്ലേയാണ് എക്‌സ്ആറിനുള്ളത്. ഏറ്റവും മികച്ച ബാറ്ററിയാണ് ഐഫോണ്‍ എക്‌സ്ആറിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പിള്‍ പറയുന്നത് ഒരൊറ്റ ചാര്‍ജ്ജില്‍ 15 മണിക്കൂര്‍ വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും അല്ലെങ്കില്‍ 16 മണിക്കൂര്‍ വീഡിയോ പ്ലേ ബാക്ക് കാണാനും സാധിക്കുമെന്നാണ്.

ഗൂഗിൾ പിക്‌സൽ 5

ഗൂഗിൾ പിക്‌സൽ 5

ഡ്യുവൽ സിം (നാനോ + ഇസിം) വരുന്ന ഗൂഗിൾ പിക്‌സൽ 5 ആൻഡ്രോയിഡ് 11 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 6 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ 432 പിപി പിക്‌സൽ ഡെൻസിറ്റി, 19.5: 9 ആസ്പെക്ടറ്റ് റേഷിയോ തുടങ്ങിയ പ്രത്യകതകൾ ഈ ഹാൻഡ്സെറ്റിനുണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് 6 പ്രൊട്ടക്ഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലേയിൽ ഉണ്ട്. 8 ജിബി എൽപിഡിഡിആർ 4 റാമുമായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് ഈ ഡിവൈസിന് കരുത്തേകുന്നത്. ഗൂഗിൾ പിക്‌സൽ 5 ഫോട്ടോകൾക്കും വീഡിയോകൾക്കുമായി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായി വരുന്നു. അതിൽ എഫ് / 1.7 ലെൻസുള്ള 12.2 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 16 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, ഗൂഗിൾ പിക്‌സൽ 5 മുൻവശത്ത് ഒരു എഫ് / 2.0 ലെൻസുള്ള 8 മെഗാപിക്സൽ സ്‌നാപ്പർ അവതരിപ്പിക്കുന്നു. പിന്നിലും മുന്നിലുമുള്ള ക്യാമറകൾ 60 എഫ്പിഎസ് വരെ 4കെ വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്നു.

 എൽജി വി 60 തിൻക്യു 5 ജി

എൽജി വി 60 തിൻക്യു 5 ജി

എൽജി വി 60 തിൻക്യു 5 ജി ഫോണിന് വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഉണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം ഈ ഫോണിന് പിന്നിൽ സെൻസറുകൾ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ട്, സ്പീക്കർ ഗ്രിൽ, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ സ്ക്രീനിൻറെ ചുവടെ സ്ഥാപിച്ചിരിക്കുന്നു. സവിശേഷതകളോടെ, എൽജി വി 60 തിൻക്യു 5 ജി ആൻഡ്രോയിഡ് 10 ൽ പ്രവർത്തിക്കുന്നു. കൂടാതെ 6.8 ഇഞ്ച് ഫുൾ എച്ച്ഡി + (1080 x 2460 പിക്‌സൽ) 395 പിപി പിക്‌സൽ ഡെൻസിറ്റി, എച്ച്ഡിആർ 10 + സപ്പോർട്ട്, 20.5: 9 വീക്ഷണാനുപാതം എന്നിവയുള്ള പ്ലാസ്റ്റിക് ഒഎൽഇഡി ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു. 8 ജിബി റാമും 256 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 865 SoC പ്രോസസറാണ് ഇതിൽ പ്രവർത്തിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 2 ടിബി വരെ സ്റ്റോറേജ് കൂടുതൽ എക്സ്പാൻഡ് ചെയ്യുവാൻ കഴിയും.

Most Read Articles
Best Mobiles in India

English summary
With the smartphone market as thriving as ever, now is the greatest time to acquire a new phone if you're a graphic designer or creative looking to enhance your tools. As new technology appears, your options become more numerous, and one of these devices is certain to stimulate creative growth.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X