ലോകത്തെ മാറ്റിമറിച്ച 12 സ്മാര്‍ട്‌ഫോണുകള്‍!!!

Posted By:

സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് കൊണ്ടുനടക്കാവുന്ന കമ്പ്യൂട്ടറുകളാണ്. കോള്‍ ചെയ്യുക എന്ന അടിസ്ഥാന ധര്‍മത്തിനപ്പുറം ബ്രൗസിംഗും സോഷ്യല്‍ മീഡിയ ആക്‌സസും ഉള്‍പ്പെടെ എല്ലാം സാധ്യമാവും. എന്നാല്‍ ഇതൊന്നും ഒറ്റ ദിവസംകൊണ്ട് സംഭവിച്ചതല്ല.

വര്‍ഷങ്ങളായി സംഭവിച്ച പരിണാമത്തിന്റെ ഫലമാണ് ഇന്ന് കാണുന്ന ആധുനിക സ്മാര്‍ട്‌ഫോണുകള്‍. ഓരോ കാലഘട്ടത്തിലും മൊബൈല്‍ ഫോണുകളില്‍ സുപ്രധാനമായ ചില കണ്ടുപിടുത്തങ്ങളും വികസനവും ഉണ്ടായി. അതുതന്നെയാണ് പിന്നീടങ്ങോട്ടുള്ള വളര്‍ച്ചയ്ക്ക് വഴിത്തിരിവാകുന്നതും.

എന്തായാലും കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ മൊബൈല്‍ ഫോണുകളില്‍ വിപ്ലവം സൃഷ്ടിച്ച ഏതാനും ഹാന്‍ഡ്‌സെറ്റുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1983-ല്‍ ആദ്യ മൊബൈല്‍ ഫോണ്‍ പുറത്തിറക്കിയ മോട്ടറോള തന്നെയാണ് ഹാന്‍ഡ്‌സെറ്റുകളുടെ അടുത്ത ഘട്ടം വികസനത്തിനും തുടക്കമിട്ടത്ത്. 1996-ല്‍ പുറത്തിറക്കിയ ആദ്യത്തെ ഫ് ളിപ് ഫോണുമായി. അതുവരെ ലഭ്യമായിരുന്ന മൊബൈല്‍ ഫോണുകളേക്കാള്‍ ചെറുതായിരുന്നു മടക്കാവുന്ന സ്റ്റാര്‍ടാക് എന്ന ഈ ഫോണ്‍.

 

പൂര്‍ണമായ കീബോഡ് സഹിതം പുറത്തിറങ്ങിയ ആദ്യ ഫോണാണ് നോകിയ 9000. QWERTY കീപാഡുമായി ബ്ലാക്‌ബെറി പോലും നോകിയയ്ക്കു പിന്നിലാണ് അവതരിച്ചത്.

 

പറയത്തക്ക പുതുമ അവകാശപ്പെടാനില്ലെങ്കിലും കുറഞ്ഞ വിലയില്‍ ലഭ്യമായ കൂടുതല്‍ ബാറ്ററി ദൈര്‍ഖ്യവും ഉറപ്പുമുള്ള ഫോണായിരുന്നു നോകിയ 5110.

 

ഫോട്ടോയെടുക്കാനും അത് മറ്റൊരാളുമായി ഷെയര്‍ ചെയ്യാനും സംവിധാനമുള്ള ആദ്യ മൊബൈല്‍ ഫോണായിരുന്നു ഷാര്‍പിന്റെ J-SH04. 0.1 എം.പി. ക്യാമറയാണ് ഫോണിലുണ്ടായിരുന്നത്. എന്നാല്‍ ആദ്യ ക്യാമറാ ഫോണ്‍ സാന്യോ SCH-V200 ആയിരുന്നു. എന്നാല്‍ ഇതില്‍ ഫോട്ടോകള്‍ എടുത്ത ശേഷം കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യണമായിരുന്നു. ഷെയര്‍ ചെയ്യാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല.

 

സ്മാര്‍ട്‌ഫോണുകളില്‍ വിപ്ലവത്തിനു തുടക്കമിട്ടത് ബ്ലാക്‌ബെറി 6210 ആണ്. ഇമെയില്‍, കീബോഡ് എന്നിവയ്ക്കു പുറമെ ഇന്റഗ്രേറ്റഡ് മൈക്രോഫോണും സ്പീക്കറും ഉണ്ടായിരുന്നു എന്നതാണ് ബ്ലാക്‌ബെറി 6210-ന്റെ പ്രത്യേകത. ബിസിനസ് ആവശ്യങ്ങള്‍ക്ക് ഏറ്റവും കൂടുതലായി ഉപയോഗിച്ചതും ഈ ഫോണായിരുന്നു.

 

കട്ടി കുറഞ്ഞ ഫോണുകള്‍ക്ക് തുടക്കമിട്ടത് മോട്ടറോളയുടെ Razr V3 ആണ്. ഇന്ന് ഐ ഫോണുകള്‍ക്കുണ്ടായിരുന്ന പ്രചാരം മോട്ടറോളയുടെ ഈ ഫോണിന് അന്ന് ലഭിച്ചിരുന്നു.

 

ബ്ലാക്‌ബെറിക്കു ശേഷം ബിസിനസ് എക്‌സിക്യുട്ടീവുകള്‍ കൂടുതലായി ഇഷ്ടപ്പെട്ട ഹാന്‍ഡ്‌സെറ്റായിരുന്നു പാം ട്രിയോ 650. ഇമെയില്‍ ഉള്‍പ്പെടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഘടകങ്ങളും നിലവാരമുള്ള വെബ് ബ്രൗസര്‍, ക്യാമറ, മ്യൂസിക് പ്ലെയര്‍, വീഡിയോ പ്ലെയര്‍ എന്നിവയും ഫോണിന്റെ പ്രത്യേകതകളായിരുന്നു.

 

ആദ്യത്തെ കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഫോണാണ് LG KE850 Prada. ടച്ച് സ്‌ക്രീന്‍ ഫോണുകള്‍ മുന്‍പും ഇറങ്ങിയെങ്കിലും സ്‌റ്റൈലസിന്റെ സഹായത്തോടെ മാത്രമെ അവ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമായിരുന്നുള്ളു. എന്നാല്‍ എല്‍.ജി ഫോണ്‍ കൈകൊണ്ട്തന്നെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.

 

സ്മാര്‍ട്‌ഫോണുകളില്‍ പുതിയ അധ്യായം തുറന്നത് ആപ്പിളിന്റെ ഐ ഫോണായിരുന്നു. മുന്‍പ് ഇറങ്ങിയ പല ഫോണുകളിലും ഐ ഫോണിലേതിനു സമാനമായ ഫീച്ചറുകള്‍ ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം പുതുമയോടെ അവതരിപ്പിച്ചു എന്നതാണ് ഐ ഫോണിന്റെ മേന്മ.

 

ആദ്യത്തെ ആന്‍ഡ്രോയ്ഡ് ഫോണാണ് ടി-മൊബൈല്‍ G1. ഇന്നു നിലനില്‍ക്കുന്ന ആന്‍ഡ്രോയ്ഡ് വിപ്ലവത്തിന്റെ തുടക്കവും ഇവിടെനിന്നായിരുന്നു.

 

അധികം ആളുകള്‍ക്ക് പരിചിതമല്ലാത്ത ഫോണാണ് ഇത്. എങ്കിലും ഇന്ന് വ്യാപകമായി കാണുന്ന LTE സംവിധാനമുള്ള ആദ്യ ഫോണെന്ന ബഹുമതി സാംസങ്ങിന്റെ SCH-R900 ത്തിനു തന്നെ. യു.എസില്‍ മാത്രമാണ് ഇത് പുറത്തിറങ്ങിയത്.

 

സാംസങ്ങിന്റെ ഗാലക്‌സി സീരീസുകളില്‍ മികച്ച അഭിപ്രായം നേടിയ ഫോണാണ് എസ് 3. ആപ്പിളിന്റെ ഐ ഫോണിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താനും ഈ ഫോണിന് സാധിച്ചു.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot