125W ചാർജിങ്; വിപണി പിടിക്കാൻ വജ്രായുധവുമായി മോട്ടറോള

|

അടുത്തിടെയാണ് മോട്ടറോള തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഡിവൈസ് മോട്ടോ എഡ്ജ് 30 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ എന്നാണ് മോട്ടോ എഡ്ജ് 30 പ്രോ അറിയപ്പെടുന്നത്. മോട്ടോ എഡ്ജ് 30 പ്രോ വിപണിയിൽ എത്തിയതിന് പിന്നാലെ കമ്പനിയിൽ നിന്നുള്ള അടുത്ത് ഡിവൈസിനേക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. ലഭ്യമായതിൽ വച്ച് ഏറ്റവും വേഗതയേറിയ ചാർജറുള്ള പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ കമ്പനി പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫ്രണ്ടിയർ

നേരത്തെ 200 എംപി ക്യാമറകളുമായി എത്തുന്നു എന്ന പേരിൽ വാർത്തയിൽ നിറഞ്ഞ ഫ്രണ്ടിയർ 22 സ്മാർട്ട്ഫോൺ ആണ് റിപ്പോർട്ടുകളിലെ കേന്ദ്ര ബിന്ദു. ഇത്തവണ ക്യാമറ സ്പെക്സിന് പകരം 125 വാട്ട് ഫാസ്റ്റ് ചാർജറാണ് ചർച്ചാ വിഷയം ആകുന്നത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മാർക്കറ്റിൽ ലഭ്യമായതിൽ വച്ച് ഏറ്റവും വേഗതയേറിയ ചാർജർ ആയിരിക്കും ഇത്. ഫ്രണ്ടിയർ 22 സ്മാർട്ട്ഫോണിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

43,900 രൂപ വിലയുള്ള പുതിയ ആപ്പിൾ ഐഫോൺ എസ്ഇ (2022) ഇപ്പോൾ 22,900 രൂപയ്ക്ക് സ്വന്തമാക്കാം43,900 രൂപ വിലയുള്ള പുതിയ ആപ്പിൾ ഐഫോൺ എസ്ഇ (2022) ഇപ്പോൾ 22,900 രൂപയ്ക്ക് സ്വന്തമാക്കാം

125W ചാർജിങുമായി മോട്ടറോള ഫ്രണ്ടിയർ 22

125W ചാർജിങുമായി മോട്ടറോള ഫ്രണ്ടിയർ 22

മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോൺ 68W ചാർജറുമായിട്ടാണ് വിപണിയിൽ എത്തുന്നത്. പിന്നാലെയാണ് നിലവിൽ ലഭ്യമായതിൽ ഏറ്റവും കൂടുതൽ ശേഷിയുള്ള 125W ഫാസ്റ്റ് ചാർജർ അവതരിപ്പിക്കാൻ മോട്ടറോള തയ്യാറാവുന്നത്. മോട്ടറോളയെ കൂടാതെ, വൺപ്ലസ്, ഓപ്പോ, റിയൽമി എന്നീ സ്മാർട്ട്ഫോൺ ബ്രാൻഡുകളും സമീപ ഭാവിയിൽ 125W ചാർജറുകളുള്ള ഫോണുകൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ലെനോവോ

ലെനോവോ ഗ്രൂപ്പ് ചൈന സിഇഒ ചെൻ ജിൻ തന്റെ വെയ്‌ബോ അക്കൗണ്ടിൽ ഏകദേശം 130 ഗ്രാം ഭാരമുള്ള മോട്ടറോള 125W ചാർജിങ് അഡാപ്റ്ററിനെ കുറിച്ച് പറഞ്ഞിരുന്നു. 125W ചാർജർ ഉപയോഗിക്കാൻ കഴിയുന്ന സ്മാർട്ട്‌ഫോണിന്റെ പേര് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. ചാർജർ യഥാർത്ഥത്തിൽ മോട്ടറോള ഫ്രണ്ടിയർ 22ന് വേണ്ടിയാണെന്ന് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ റിപ്പോർട്ട് ചെയ്യുന്നു.

റെഡ്മി നോട്ട് 11എസ് മുതൽ സാംസങ് ഗാലക്സി എഫ്23 5ജി വരെ: 20,000 രൂപയിൽ താഴെ വിലയുള്ള പുതിയ സ്മാർട്ട്ഫോണുകൾറെഡ്മി നോട്ട് 11എസ് മുതൽ സാംസങ് ഗാലക്സി എഫ്23 5ജി വരെ: 20,000 രൂപയിൽ താഴെ വിലയുള്ള പുതിയ സ്മാർട്ട്ഫോണുകൾ

ഫ്ലാഗ്ഷിപ്പ്

ലെനോവോ ടീം രണ്ട് ഫ്ലാഗ്ഷിപ്പ് മോഡലുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നതായും ടിപ്‌സ്റ്റർ വെളിപ്പെടുത്തി, അതിലൊരു സ്മാർട്ട്ഫോണിൽ മോട്ടറോള എന്നും മറ്റേ സ്മാർട്ട്ഫോണിൽ മോട്ടറോള ചിഹ്നവും ബ്രാൻഡ് ചെയ്യപ്പെടും. ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിൽ 125 വാട്ട് അതിവേഗ ചാർജിങ് സപ്പോർട്ടുമായി വിപണിയിൽ എത്തുന്നു മോട്ടറോള ഫ്രണ്ടിയ‍‍ർ 22 സ്മാർട്ട്ഫോണിനെക്കുറിച്ച് കൂടുതൽ അറിയാനും സ്പെസിഫിക്കേഷൻസ് മനസിലാക്കാനും തുട‍‍‍ർന്ന് വായിക്കുക.

മോട്ടറോള ഫ്രണ്ടിയർ 22 സ്പെസിഫിക്കേഷനുകൾ

മോട്ടറോള ഫ്രണ്ടിയർ 22 സ്പെസിഫിക്കേഷനുകൾ

മോട്ടറോള ഫ്രണ്ടിയർ 22 സ്മാർട്ട്ഫോണിൽ ഫുൾ എച്ച്‌ഡി പ്ലസ് റെസല്യൂഷനോട് കൂടിയ 6.67 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. പാനൽ 144 ഹെർട്സ് ഉയർന്ന റിഫ്രഷ് റേറ്റിനും സപ്പോർട്ട് നൽകും. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസറും 12 ജിബി വരെയുള്ള റാമും 256 ജിബി യുഎഫ്എസ് 3.1 മെമ്മറിയും മോട്ടറോള ഫ്രണ്ടിയർ 22 സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്നുണ്ട്.

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ എത്തുംറിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ എത്തും

ആൻഡ്രോയിഡ്

ആൻഡ്രോയിഡ് 12 പ്രീ ഇൻസ്റ്റാൾഡ് ആയി തന്നെ മോട്ടറോള ഫ്രണ്ടിയർ 22 സ്മാർട്ട്ഫോണിൽ കാണാവുന്നതാണ്. 4,500 എംഎഎച്ച് ബാറ്ററിയും മോട്ടറോള ഫ്രണ്ടിയർ 22 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്തേക്കും. 125 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭ്യമാകുന്നതിനാൽ 4,500 എംഎഎച്ച് ബാറ്ററി ആവശ്യത്തിലും അധികമാണ്. നിലവിൽ മോട്ടറോള ഫ്രണ്ടിയർ 22 സ്മാർട്ട്ഫോണിന്റെ കീ ഫീച്ചറായി പറഞ്ഞ് കേൾക്കുന്ന 125 വാട്ട് ഫാസ്റ്റ് ചാർജിങ് ഫീച്ചറിന്റെ പ്രവർത്തനം കാത്തിരുന്ന് കാണേണ്ടതാണ്.

മോട്ടറോള ഫ്രണ്ടിയർ 22

മോട്ടറോള ഫ്രണ്ടിയർ 22ൽ ട്രിപ്പിൾ ക്യാമറ സംവിധാനം ആണ് പ്രതീക്ഷിക്കുന്നത്. 108 എംപി പ്രൈമറി സെൻസറും 50 എംപി സെൻസറും 12 എംപി സെൻസറും ഒപ്‌റ്റിക്‌സിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ 200 എംപി ക്യാമറകൾ എന്നായിരുന്നു പറഞ്ഞ് കേട്ടിരുന്നത്. സെൽഫികൾക്കായി 60 എംപി ഫ്രണ്ട് ക്യാമറയും മോട്ടറോള ഫ്രണ്ടിയർ 22 സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്.

ഗാലക്സി എ53 5ജി Vs റെനോ7 പ്രോ 5ജി; മിഡ് റേഞ്ച് ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ വമ്പൻ പോരാട്ടംഗാലക്സി എ53 5ജി Vs റെനോ7 പ്രോ 5ജി; മിഡ് റേഞ്ച് ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ വമ്പൻ പോരാട്ടം

സ്മാർട്ട്ഫോൺ റെൻഡറുകൾ

മോട്ടറോള ഫ്രണ്ടിയർ 22 സ്മാർട്ട്ഫോൺ റെൻഡറുകൾ മുമ്പ് ഇവാൻ ബ്ലാസ് പുറത്ത് വിട്ടിരുന്നു. കർവ്ഡ് ഡിസ്‌പ്ലേയും ടെക്‌സ്‌ചർ ചെയ്ത ബാക്ക് പാനലും ഉള്ള പ്രീമിയം ഡിസൈനാണ് മോട്ടറോള ഫ്രണ്ടിയർ 22 സ്മാർട്ട്‌ഫോണിന് നൽകിയിരിക്കുന്നത്. മെറ്റാലിക്ക് അപ്പിയറൻസ് ഉള്ള അൽപ്പം എടുത്ത് നിൽക്കുന്ന ക്യാമറ മൊഡ്യൂളാണ് മോട്ടറോള ഫ്രണ്ടിയർ 22 സ്മാർട്ട്ഫോണിന്റെ പിൻ ഭാഗത്ത് ഉള്ളത്.

മോട്ടറോള ഫ്രണ്ടിയർ 22 വില

മോട്ടറോള ഫ്രണ്ടിയർ 22 വില

മോട്ടറോള ഫ്രണ്ടിയർ 22 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ ഏകദേശം 39,990 രൂപ വില പ്രതീക്ഷിക്കാം. മോട്ടറോള ഫ്രണ്ടിയർ 22 സ്മാർട്ട്ഫോൺ മെയ് 19ന് ലോഞ്ച് ചെയ്യുമെന്നും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കളർ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം, മോട്ടറോള ഫ്രണ്ടിയർ 22 സ്മാർട്ട്ഫോൺ കറുപ്പ്, വെള്ള നിറങ്ങളിൽ വിപണിയിൽ എത്താൻ ആണ് സാധ്യത.

സ്നാപ്ഡ്രാഗൺ 865 ചിപ്പ്സെറ്റുകളുമായി ഇന്ത്യയിലെത്തുന്ന മികച്ച സ്മാർട്ട്ഫോണുകൾസ്നാപ്ഡ്രാഗൺ 865 ചിപ്പ്സെറ്റുകളുമായി ഇന്ത്യയിലെത്തുന്ന മികച്ച സ്മാർട്ട്ഫോണുകൾ

സ്നാപ്പ്ഡ്രാഗൺ

മോട്ടറോള അടുത്തിടെ പുറത്തിറക്കിയ എഡ്ജ് 30 പ്രോയ്ക്ക് 144 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡി ആർ 10 പ്ലസ് സപ്പോർട്ടും ഉള്ള 6.7 ഇഞ്ച് മാക്സ് വിഷൻ ഒഎൽഇഡി ഡിസ്പ്ലെയുണ്ട്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസറും 8 ജിബി റാമും 256 ജിബി സ്റ്റോറേജും എഡ്ജ് 30 പ്രോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ട്രിപ്പിൾ ക്യാമറ സജ്ജീകരണം ആണ് മോട്ടറോള എഡ്ജ് 30 പ്രോയിൽ ഉള്ളത്. രണ്ട് 50 എംപി സെൻസറുകളും 2 എംപി ഡെപ്ത് സെൻസറും ഫോണിലുണ്ട്. സെൽഫികൾ എടുക്കാൻ 60 എംപി സെൽഫി ക്യാമറയും ഫോണിൽ നൽകിയിരിക്കുന്നു. 49,999 രൂപ വിലയിലാണ് ഒറ്റ വേരിയന്റ് മാത്രമുള്ള മോട്ടറോള എഡ്ജ് 30 പ്രോ വിപണിയിൽ എത്തുന്നത്.

 

Best Mobiles in India

English summary
The focal point of the reports is the frontier 22 smartphone, which was earlier rumored to come with 200 MP cameras. This time the 125W fast charger instead of the camera specs is the topic of discussion. If the reports are correct, it will be the fastest charger available on the market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X