സ്മാര്‍ട്ട്‌ഫോണുകള്‍ മൂലം നമുക്കും പരിസ്ഥിതിക്കുമുണ്ടാകുന്ന നാം അറിയാത്ത 13 ദോഷങ്ങള്‍

|

സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഫോണില്ലാതെ ജീവിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും പലര്‍ക്കുമാകില്ല. സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ജീവിതത്തിലുണ്ടാക്കിയ ഗുണകരമായ മാറ്റങ്ങളുടെ ഫലമാണിതെന്ന് വാദിക്കാവുന്നതാണ്.

 
സ്മാര്‍ട്ട്‌ഫോണുകള്‍ മൂലം നമുക്കും പരിസ്ഥിതിക്കുമുണ്ടാകുന്ന നാം അറിയാത

എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ അമിതോപയോഗം നിങ്ങള്‍ക്കും നിങ്ങളുടെ ചുറ്റുപാടുകള്‍ക്കും വലിയ ദോഷമുണ്ടാക്കും. നാം കരുതുന്നതിനെക്കാള്‍ ഭീകരമായിരിക്കും ഇവയില്‍ പലതും.

1. റേഡിയോ തരംഗങ്ങള്‍ ക്യാന്‍സറിന് കാരണമാകാം

1. റേഡിയോ തരംഗങ്ങള്‍ ക്യാന്‍സറിന് കാരണമാകാം

മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നും ഫോണുകളില്‍ നിന്നും റേഡിയോ തരംഗങ്ങള്‍ പുറത്തുവരുന്നുണ്ട്. ആവൃത്തി കുറവാണെങ്കിലും ഇവ മനുഷ്യര്‍ക്ക് ദോഷമാണെന്ന് വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അമിതമായി റേഡിയോ തരംഗങ്ങള്‍ ഏല്‍ക്കുന്നത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് പോലും കാരണമാകാം.

 2. സ്മാര്‍ട്ട്‌ഫോണ്‍ അമിത ഉത്കണ്ഠ ഉണ്ടാക്കുന്നു

2. സ്മാര്‍ട്ട്‌ഫോണ്‍ അമിത ഉത്കണ്ഠ ഉണ്ടാക്കുന്നു

സ്മാര്‍ട്ട്‌ഫോണുകള്‍ മൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് അമിത ഉത്കണ്ഠയും മാനസിക സംഘര്‍ഷവും. കൗമാരക്കാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ പഠനവൈകല്യം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

3. കാഴ്ചയ്ക്കും ദോഷം

3. കാഴ്ചയ്ക്കും ദോഷം

സിനിമകള്‍ കണ്ടും ചാറ്റുചെയ്തും പാതിരാത്രിയോളം ഫോണില്‍ ചെലവഴിക്കുന്നവര്‍ ശ്രദ്ധിക്കുക. ഫോണില്‍ നിന്നുവരുന്ന പ്രകാശം നിങ്ങളുടെ കാഴ്ചയെ ദോഷകരമായി ബാധിക്കാം. ഇതുമൂലം ഉറക്കം കുറയാനും സാധ്യതയുണ്ട്.

4. പുറത്തിറങ്ങാന്‍ മടി
 

4. പുറത്തിറങ്ങാന്‍ മടി

വീടിന് പുറത്തിറങ്ങി നടക്കുന്നതും കളിക്കുന്നതുമെല്ലാം സ്മാര്‍ട്ട്‌ഫോണ്‍ ജനകീയമായതോടെ കുറഞ്ഞിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ കാത്തിരിക്കുന്നത് വ്യായാമം ഇല്ലാത്തത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിയാണ്.

5. ഇംപ്ലാന്റുകളുമായി ജീവിക്കുന്നവര്‍ സൂക്ഷിക്കുക

5. ഇംപ്ലാന്റുകളുമായി ജീവിക്കുന്നവര്‍ സൂക്ഷിക്കുക

ശരീരത്തില്‍ ഇംപ്ലാന്റുകളുമായി ജീവിക്കുന്നവര്‍ക്ക് മൊബൈല്‍ ഫോണുകള്‍ വലിയ അപകടം വരുത്തിവയ്ക്കാറുണ്ട്. ഇംപ്ലാന്റുകളുള്ള ഭാഗത്ത് നിന്ന് മൊബൈല്‍ ഫോണുകള്‍ നീക്കിപ്പിടിക്കാന്‍ ശ്രദ്ധിക്കുക.

6. ആശയവിനിമയവും അപകടത്തില്‍

6. ആശയവിനിമയവും അപകടത്തില്‍

അളുകള്‍ തമ്മിലുള്ള ഇടപഴകലിനെ സ്മാര്‍ട്ട്‌ഫോണുകള്‍ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഫോണുകളില്‍ നോക്കിയിരിക്കുന്നവര്‍ക്ക് മറ്റുളളവരെ കാണാനും അവരുമായി സംസാരിക്കാനും എവിടെ സമയം? എവിടെയെങ്കിലും നാലാള്‍ കൂടിയാല്‍ അവിടെയും അവര്‍ ഫോണില്‍ നോക്കിയിരിക്കുന്ന കാഴ്ചയാവും നമ്മെ വരവേല്‍ക്കുക.

 7. കുറയുന്ന ഉത്പാദനക്ഷമത

7. കുറയുന്ന ഉത്പാദനക്ഷമത

സ്മാര്‍ട്ട്‌ഫോണുകള്‍ ഏകാഗ്രതയെ ബാധിക്കും. ഇടയ്ക്കിടെ മെസ്സേജുകള്‍ക്കായി ഫോണില്‍ പരതുന്നവര്‍ക്ക് ജോലി കൃത്യമായി തീര്‍ക്കാന്‍ കഴിയണമെന്നില്ല. അമിതമായ ഫോണ്‍ ഉപയോഗം ഉത്പാദനക്ഷമതയെയും ബാധിക്കും.

 8. കൂടിവരുന്ന റോഡ് അപകടങ്ങള്‍

8. കൂടിവരുന്ന റോഡ് അപകടങ്ങള്‍

വാഹനങ്ങള്‍ ഓടിക്കുമ്പോഴും മറ്റും ഫോണ്‍ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന റോഡ് അപകടങ്ങള്‍ കൂടിവരുകയാണ്. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ റോഡില്‍ നിന്നുള്ള ശ്രദ്ധ മാറും. ഇത് അപകടത്തിലേക്ക് നയിക്കുന്നു.

9. സുരക്ഷയും ഭീഷണിയില്‍

9. സുരക്ഷയും ഭീഷണിയില്‍

മിക്ക മാതാപിതാക്കളും മക്കള്‍ക്ക് ഫോണ്‍ വാങ്ങി നല്‍കാറുണ്ട്. കുട്ടികള്‍ അറിവില്ലായ്മ കൊണ്ട് വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ എല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നു. ഇത് അവരെ പലവിധ അപകടത്തിലേക്കും നയിക്കാം. സൈബര്‍ കുറ്റകൃത്യങ്ങള്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.

10. വര്‍ദ്ധിക്കുന്ന ഇ-മാലിന്യം

10. വര്‍ദ്ധിക്കുന്ന ഇ-മാലിന്യം

കമ്പനികള്‍ ദിനംപ്രതിയെന്നോണം പുതിയ മോഡല്‍ ഫോണുകള്‍ വിപണിയില്‍ എത്തിക്കുന്നു. ഇതോടെ ആളുകള്‍ പഴയ ഫോണ്‍ ഉപേക്ഷിച്ച് പുതിയത് വാങ്ങും. വന്‍തോതിലുള്ള ഇ-മാലിന്യ സൃഷ്ടിയിലേക്കാണ് ഇത് നയിക്കുന്നത്. ഇത് ഭൂമിയെയും ജലത്തെയും മലിനപ്പെടുത്തും.

 11. ആ തേന്‍തുമ്പികള്‍ എവിടെ?

11. ആ തേന്‍തുമ്പികള്‍ എവിടെ?

മൊബൈല്‍ ടവറുകള്‍, ഫോണുകള്‍ എന്നിവിടങ്ങളില്‍ നിന്നുളള റേഡിയേഷന്‍ തേനീച്ചകളെ ദോഷകരമായി ബാധിച്ചുകഴിഞ്ഞു. ലോകമെമ്പാടും തേനീച്ചകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 80 ശതമാനം വാണിജ്യ വിളകളിലും പരാഗണം നടക്കുന്നത് തേനീച്ചകള്‍ വഴിയാണ്. ഇവയുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് കൃഷിയെയും ബാധിക്കും.

 12. കരിഞ്ഞുണങ്ങുന്ന ചെടികള്‍

12. കരിഞ്ഞുണങ്ങുന്ന ചെടികള്‍

മൊബൈല്‍ ടവറുകള്‍ക്ക് അഭിമുഖമായി വളരുന്ന ചെടികള്‍ വരണ്ട് ഉണങ്ങിപോകുന്നത് പതിവ് കാഴ്ചയാണ്. ടവറുകള്‍ ചെടികളുടെ ഫലസമ്പത്ത് കുറയുന്നതിന് കാരണമാകുന്നുണ്ട്.

13. പക്ഷികളെയും ബാധിക്കുന്നു

13. പക്ഷികളെയും ബാധിക്കുന്നു

മൊബൈല്‍ ടവറുകളില്‍ നിന്നുള്ള ഇലക്ട്രോ മാഗ്നെറ്റിക് വികരണങ്ങള്‍ പക്ഷികളെ ദോഷകരമായി ബാധിക്കുന്നതായി വനം-പരിസ്ഥിതി മന്ത്രാലയം അടുത്തിടെ നടത്തിയ പഠനം വ്യക്തമാക്കുന്നു. വികരണങ്ങള്‍ ദിശ കണ്ടെത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നത് ദേശാടന പക്ഷികളെയും ബാധിക്കും.

എങ്ങനെ നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് ലാപ്ടോപ്പിൽ ഉപയോഗിക്കാം?? അറിയേണ്ടതെല്ലാം!!എങ്ങനെ നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് ലാപ്ടോപ്പിൽ ഉപയോഗിക്കാം?? അറിയേണ്ടതെല്ലാം!!

Best Mobiles in India

Read more about:
English summary
13 Reasons Why Smartphones May Be More Harmful To Us And Our Environment Than We Care To Admit

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X