മൊബൈല്‍ യുഗത്തിലെ ഏറ്റവും മോശം ഫോണുകള്‍

By Bijesh
|

മൊബൈല്‍ ഫോണ്‍ രംഗത്ത് വിപ്ലവത്തിന്റെ കാലമാണ് ഇത്. കാഴ്ചയിലും സ്വഭാവത്തിലും പരമാവധി വ്യത്യസ്തതയും ഭംഗിയും ഉള്‍ക്കൊള്ളിക്കാന്‍ പരിശ്രമിക്കുകയാണ് ഓരോ നിര്‍മാതാക്കളും. സാംസങ്ങും ആപ്പിളും ഇക്കാര്യത്തില്‍ ഒരുപാടു ദൂരം മുന്നേറിയപ്പോള്‍ നോക്കിയയും മോട്ടറോളയും ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ എണ്ണിയാല്‍ തീരാത്ത അത്രയും മോഡലുകള്‍ വിവിധ കമ്പനികള്‍ അവതരിപ്പിച്ചു. ഇതില്‍ ഏറ്റവും മോശമെന്ന് വിദഗ്ധര്‍ വിധിയെഴുതിയ ഏതാനും മൊബൈല്‍ ഫോണുകള്‍ പരിചയപ്പെടാം.

 

Nokia 7600

Nokia 7600

മൊബൈല്‍ ഫോണ്‍ വിപണിയില്‍ മാറ്റത്തിന്റെ വിത്തുകള്‍ പാകിക്കൊണ്ട് ആപ്പിള്‍ ഐ ഫോണുമായി അവതരിച്ച 2007-ല്‍തന്നെയാണ് നോക്കിയയും ഈ പന്നിച്ചെവിയന്‍ ഫോണ്‍ വിപണിയിലെത്തിച്ചത്. ചെറിയ സ്‌ക്രീനും അനാകര്‍ഷകമായ രൂപവുമുള്ള നോക്കിയ 7600 വിപണിയില്‍ നിന്ന് പുറത്താകാനും അധികം സമയമെടുത്തില്ല.

Samsung Cleo

Samsung Cleo

ലേഡി ഫോണ്‍ എന്ന പേരിലാണ് സാംസങ്ങ് ക്ലിയോ വിപണിയിലെത്തിയത്. സമചതുരാകൃതിയിലുള്ള ഈ ഫഌപ് ഫോണിന് പിങ്ക് നിറം കൂടിയായതോടെ മോശം ഫോണുകളുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനം നേടാന്‍ എല്ലാ അര്‍ഥത്തിലും യോഗ്യതനേടി.

BlackBerry 8700

BlackBerry 8700

തുടക്കത്തില്‍ നല്ലപ്രതികരണം ലഭിച്ചുവെങ്കിലും തടിച്ച രൂപവും തംബ് വീല്‍ ഉള്‍പ്പെടെ സുഖകരമല്ലാത്ത ഉപയോഗരീതികളും ഈ മോഡലിന് തിരിച്ചടിയായി.

Nokia 3620
 

Nokia 3620

സോണി എറിക്‌സണ്‍ ടി 6 ഇസെഡിന്റെ തലതിരിച്ച രൂപമായിരുന്നു നോക്കിയ 3620. ചതുരത്തിലുള്ള സ്‌ക്രീനും വട്ടത്തിലുള്ള കീപാഡും മോശം ഫോണുകളുടെ ഗണത്തില്‍ നോക്കിയ3620ക്ക് സ്ഥാനം നേടിക്കൊടുത്തു.

Sony Ericsson t61z

Sony Ericsson t61z

കാല്‍പാദം പോലെയുള്ള രൂപമാണ് ടി 6 ഐ.ഇസെഡിനുള്ളത്. മുകളില്‍ വട്ടത്തിലും താഴെ ചതുരത്തിലുമുള്ള ഈ ഡിസൈന്‍ വ്യത്യസ്തമായിരുന്നെങ്കിലും ഒട്ടും ആകര്‍ഷകമായിരുന്നില്ല.

Motorola Nextel i500

Motorola Nextel i500

വാക്കിടോക്കിയുടെ രൂപത്തിലുള്ള നെക്‌സ്‌ടെല്‍ ഐ500 സാധാരണക്കാരെ ലക്ഷ്യമിട്ട് ഇറക്കിയതായിരുന്നില്ല. വ്യത്യസ്തത ആഗ്രഹിക്കുന്ന ടെക്കികളെയും മറ്റും ഉദ്ദേശിച്ചാണ് ഈ ഫോണ്‍ രൂപകല്‍പന ചെയ്തത്.

Motorola Flipout

Motorola Flipout

2010-ല്‍ പുറത്തിറങ്ങളി ഫ് ളിപ്‌ ഔട്ടിനെയും മോശം പട്ടികയില്‍ ഉള്‍പ്പെടുത്തിയത് രൂപംതന്നെയാണ്. സമചതുരാകൃതിയിലുള്ള ഈ ഫോണിനും വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കാനായില്ല.

Microsoft Kin

Microsoft Kin

പെട്ടിയുടെ രൂപത്തിലുള്ള ഈ ഫോണിന് വിപണിയില്‍ അധികകാലം പിടിച്ചുനില്‍ക്കാനായില്ല. ഇറങ്ങി രണ്ടു മാസത്തിനകം കമ്പനിക്ക് വില്‍പന നിര്‍ത്തേണ്ടിവന്നു.

HTC Apache

HTC Apache

മികച്ച ഒരു സ്മാര്‍ട് ഫോണ്‍ സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു അപ്പാച്ചെയിലൂടെ എച്ച്.ടി.സി. നടത്തിയത്. എങ്കിലും അനാകര്‍ഷകമയ രൂപവും ഭാരക്കൂടുതലും തിരിച്ചടിയായി.

LG VX9800

LG VX9800

പൊതുവെ മികച്ച ഡിസൈനുകള്‍ പുറത്തിറക്കിയിരുന്ന എല്‍.ജിക്കു പക്ഷെ ആ മികവ് വി.എക്‌സ്. 9800-ല്‍ കാണിക്കാനായില്ല.

Palm Treo 700p

Palm Treo 700p

മറ്റു കമ്പനികള്‍ സ്ലിം ഫോണ്‍ വിപണിയിലിറക്കി ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കെയാണ് ഭാരമേറിയതും വീതിയുള്ളതുമായ ഫോണുമായി പാം രംഗത്തെത്തിയത്. കാലത്തിനൊത്ത് മാറാന്‍ കഴിയാതെ വന്നതാണ് ഈ മോഡലിന് തിരിച്ചടിയായത്.

LG VX8300

LG VX8300

ക്യാമറ, മ്യൂസിക്, ഇരട്ട സക്രീന്‍, രണ്ടു വശങ്ങളിലും സ്പീക്കര്‍ തുടങ്ങി നിരവധി സംവിധാനങ്ങള്‍ വി.എക്‌സ് 8300ലുണ്ടായിരുന്നെങ്കിലും വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

Samsung SGH X800

Samsung SGH X800

ഫോള്‍ഡിംഗ് ഫോണുകള്‍ പൊതുവെ ആകര്‍ഷകമാവാറുണ്ടെങ്കിലും സാംസങ്ങിന് എസ്.ജി.എച്ച്. എക്‌സ്800 ന്റെ കാര്യത്തില്‍ പൂര്‍ണമായി വിജയിക്കാനായില്ല. നിവര്‍ന്നിരിക്കുമ്പോഴുള്ള ഭംഗി മടക്കിയാല്‍ ഈ ഫോണിനില്ല.

മൊബൈല്‍ യുഗത്തിലെ ഏറ്റവും മോശം ഫോണുകള്‍
Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X